അസ്സന്‍കുട്ടിയുടെ ബിമാനം.!!
ചെത്തായി പാലത്തിന്റെ കൈവരിയില്‍ കറുപ്പ് കരയുള്ള വെള്ളമുണ്ടും തൊപ്പിയും വെച്ച് അസ്സന്‍കുട്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് സമയമേറെയായി. മദ്രസയിലെ ഖിറാ അത്ത് തുടങ്ങിയാല്‍ പിന്നെ ചെല്ലുന്നോര്‍ക്കെല്ലാം അബ്ദു മുസ്ലിയാരുടെ ചൂരലടിയോ ബെഞ്ചില്‍ കേറ്റിനിര്‍ത്തലോ ഒക്കെയാവും ശിക്ഷ. അസ്സന്‍കുട്ടിക്ക് ഈ ശിക്ഷയൊന്നും പുത്തരിയല്ല. അന്‍വറും കുഞ്ഞിമ്മുവുമൊക്കെ എപ്പോഴോ പോയി. രണ്ടുമൂന്നുദിവസം നിര്‍ത്താതെ മഴ പെയ്തപ്പോള്‍ ചെത്തായി തോട് നിറഞ്ഞുകവിഞ്ഞിരിക്കുന്നു. തോടിനു കുറുകെ കെട്ടിയ, വണ്ണംകൂടിയ തെങ്ങുപാലം കടന്നുവേണം മണ്ണുമ്മല്‍ അങ്ങാടിയിലെ മദ്രസയിലേക്കെത്താന്‍ .
"ഐശൂ നെ കാത്ത് ക്കാണ് ഓള്‍ക്ക് ഒറ്റക്ക് അക്കെരെ കടക്കാന്‍ പേട്യാ.."
വല്യ പറമ്പത്ത് മുഹമ്മദാജിയുടെ മകളാണ് ഐശൂ . രണ്ടരയേക്കര്‍ തെങ്ങിന്‍തോപ്പിലെ വലിയ മണിമാളികയിലുള്ള തറവാട്ടിലെ ഹാജിയാരുടെ പുന്നാരമോള്‍. ചെറുപ്പത്തില്‍ ഉപ്പ നഷ്ടപ്പെട്ട അസ്സന്‍കുട്ടിയെ ഹാജിയാരുടെ വീട്ടില്‍ നെല്ലുകുത്തിയും അടുക്കളപ്പണിയെടുത്തുമായിരുന്നു ഉമ്മപോറ്റിയത്. സ്കൂളും മദ്രസയും ഇല്ലാത്ത ദിവസം ഉമ്മയുടെ കൂടെ അസ്സന്കു ട്ടിയും അവിടെ പോകും. ഐശൂനെ സ്കൂളിലും മദ്രസ്സയിലും കൊണ്ടുപോവലും വരലുമൊക്കെ അസ്സന്‍കുട്ടിയുടെ ചുമതലയായിരുന്നു. മണ്ണുമ്മല്‍ അങ്ങാടിയില്‍നിന്നും ആരും കാണാതെ ഐശൂന് പുളിയച്ചാറും പേടെങ്ങല്‍ താലപ്പൊലിക്ക് ശര്‍ക്കര മിട്ടായിയും വാങ്ങുന്നതൊക്കെ അസ്സന്‍കുട്ടിയുടെ അവകാശമായിരുന്നു.കാത്തുനിന്ന് സമയം പോയതല്ലാതെ ഐശു വന്നില്ല.അസുഖം വല്ലതുമാവും എന്നുകരുതി സമാധാനിച്ചു. ഇനിയും താമസിച്ചാലുണ്ടാകുന്ന ചൂരല്‍ശിക്ഷ ഭയന്ന്
അസ്സന്‍കുട്ടി മദ്രസ്സയിലേക്ക് നടന്നു.എന്നാല്‍ പിറ്റേദിവസമോ അതിനടുത്തുള്ള ദിവസമോ ഒന്നും ഐശു പുറത്തേയ്ക്കേ വന്നില്ല. എന്താകും അവള്‍ക്ക് പറ്റിയത്? അന്ന് ഉറങ്ങാന്‍ നേരം അവന്‍ ഉമ്മയോട് ചോദിച്ചു.
അസ്സന്‍കുട്ടി മദ്രസ്സയിലേക്ക് നടന്നു.എന്നാല്‍ പിറ്റേദിവസമോ അതിനടുത്തുള്ള ദിവസമോ ഒന്നും ഐശു പുറത്തേയ്ക്കേ വന്നില്ല. എന്താകും അവള്‍ക്ക് പറ്റിയത്? അന്ന് ഉറങ്ങാന്‍ നേരം അവന്‍ ഉമ്മയോട് ചോദിച്ചു.
"ഉമ്മാ ന്താ മ്മളെ ഐശൂ ഇപ്പം പൊറത്തക്ക് ഒന്നും ഏറങ്ങാത്തെ? ഓക്ക് സുഖല്യെ"?
"ഓള്‍ ഞ്ഞി അങ്ങിനെ പുറത്തേക്ക് ഒന്നും വരൂല മോനെ ഒളൊരു വല്യ പെണ്ണായി"
"അപ്പം ഇമ്മ വെല്യ പെണ്ണല്ലേ,ഇന്ന്ട്ടെന്താ ഉമ്മ പുറത്ത്ക്ക് ഒക്കെ പോവുണ്ടല്ലോ"?
"മുണ്ടാതെ കെടക്കാന്‍ നോക്ക്, പിന്നെ ജ്ജി ഇനി അങ്ങോട്ടൊന്നും പോവണ്ട, അന്നേ ഇനി കാണ്
ണത് ഓള്‍ക്ക് ഹറാമാ."ഉമ്മ പറഞ്ഞതിലെ തത്വമോ നീതിശാസ്ത്രമോ ഒന്നും അസ്സന്‍കുട്ടിക്ക് മനസ്സിലായില്ല.ഒന്നുമാത്രം മനസ്സിലായി, ഐശുവിന് എന്തോ പറ്റിയിട്ടുണ്ട്. ഐശുവില്ലാതെ സ്കൂളിലും മദ്രസ്സയിലും പോവുക എന്നത് അസ്സന്‍കുട്ടിയെ വലിയ വിഷമത്തിലാക്കി. ഉമ്മയറിയാതെ അവളെ ഒന്നുകാണാന്‍ എന്ത് വഴി?ഐശു കഴിഞ്ഞാല്‍ അസ്സന്‍കുട്ടിയുടെ ഏറ്റവും വലിയ നേരമ്പോക്ക് അല്ലംബ്ര കുന്നിലെ മുക്രി സൈനുപ്പാപ്പയും, കെട്ടിച്ചു നാലാംമാസം വിധവയായ മകള്‍ മൈമൂനയുമായിരുന്നു. സ്കൂള്‍ വിട്ടാല്‍ പിന്നെ ഉപ്പാപ്പാന്‍റെ വീടാവും അസ്സന്‍കുട്ടിയുടെ താവളം.ആണ്‍മക്കളില്ലാത്ത ഉപ്പാപ്പക്ക് റേഷന്‍കടയില്‍ പോവാനും കോരപ്പാടം അങ്ങാടിയിലെ മില്ലില്‍ പോയി നെല്ലും അരിയും പൊടിപ്പിക്കാനുമൊക്കെ അസ്സന്‍കുട്ടി വേണം. ഐശുവിനെ കാണാതായതില്‍പ്പിന്നെ അവിടേക്കുള്ള വരവും പോക്കുമൊക്കെ അസ്സന്‍കുട്ടി നിര്‍ത്തി.വൈകുന്നേരം ഉമ്മറപ്പടിയില്‍ ചടഞ്ഞുകൂടിയിരുന്ന അസ്സുവിനെ നോക്കി അന്ന് ഉമ്മ പറഞ്ഞു,
"എന്താടാ ഇജിപ്പം ഉപ്പാപ്പന്‍റെ അടുത്ത്ക്ക് പോണതും നിര്‍ത്തിയോ? അന്നോട് ചെല്ലാന്‍ പറഞ്ഞു അവിടുക്ക്. അലിഫും ബാവും പഠിപ്പിച്ചു തന്നോരു പറിണത് കേട്ടില്ലേല്‍ കുരുത്തക്കേടു തട്ടും ട്ടോ".
സൈനുപ്പാപ്പന്‍റെ വീട്ടിലേക്ക് പോവുമ്പോള്‍ അസ്സന്‍കുട്ടിക്ക് വേറെ ഒരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. രണ്ടാള്‍ ഉയരത്തില്‍ കെട്ടിയ വല്യപറമ്പത്തെ മതില്‍ ആരുമറിയാതെ ചാടിക്കടന്ന് ഐശൂനെ കാണാനുള്ള വല്ല ഉപായവും ഉപ്പൂപ്പയോട് ചോദിക്കാം. പുഞ്ചോടും കഴിഞ്ഞ് അല്ലംബ്ര കുന്നിനു താഴെയുള്ള ഉപ്പൂപ്പയുടെ വീട്ടിലെത്തിയപ്പോള്‍ ഉപ്പൂപ്പ തെങ്ങിന്‍പട്ടയിലെ ഓലമടലില്‍നിന്നും ഈര്‍ക്കിലെടുത്ത് ചൂല്‍ കെട്ടുകയായിരുന്നു.
"എന്താ അസ്സന്‍കുട്ട്യേ അനക്ക് ഒരു വല്ല്യായ്ക,മൈമൂന അന്നെ കളിയാക്ക്യാ"
"ഞാന്‍ കളിയാക്കിയതൊന്നും അല്ല ഉപ്പാ,ഓന്‍ക്ക് മ്മളെ ഐശൂനെ കാണാത്ത പ്രാന്താ"
"ഹാഹ്ഹ അതിനെന്താ പഹയാ ജ്ജി ബുദ്ധിമുട്ടണത്? അനക്ക് ഓളെ കാണണം അത്രല്ലേള്ളൂ? ഞമ്മള്‍ വഴിണ്ടാക്കാം." സൈനുപ്പാപ്പ ആശ്വസിപ്പിച്ചു.
"രണ്ടാള്‍ പൊക്കമുള്ള ആകാശത്തോളം വല്യ ആ മതിലും ഗെയ്റ്റും ചാടി കടക്കാന്‍ എന്നെ കൊണ്ട് പറ്റൂല ഉപ്പാപ്പ, ങ്ങള്‍ വേറെ എന്തേലും പറിഞാളി"
"ചാടി കടക്കാന്‍ പറ്റൂല്ലേല്‍ ജ്ജി പാറി കടക്കടാ, അനക്ക് പറക്കാന്‍ ബെയ്ക്കോ? എന്നാല്‍ ഞാന്‍ അന്നെ പറത്തി തരാം" സൈനുപ്പ നിസ്സാരക്കാരനല്ല,വേണ്ടിവന്നാല്‍ ചുട്ടകോഴിയെ പറപ്പിക്കുന്ന ആളാണെന്ന് പണ്ട് ഐശുവാണ് പറഞ്ഞത്. അപ്പോള്‍ തന്നെ പറപ്പിക്കാന്‍ എന്താ പ്രയാസം?
"ന്നാല്‍ ഉപ്പൂപ്പ ഇന്നൊന്നു പറക്കാന്‍ പഠിപ്പിക്ക്, എനിക്ക് പറക്കല്‍ പഠിച്ചിട്ടു വേണം ഐശൂനെ കാണാന്‍"
"പറക്കണ വിദ്യന്നും ഇച്ചി പിടീല്യമോനെ, അയ്നോക്കെ പടച്ചോന്‍ തന്നെ വിജാരിക്കണം".അതും പറഞ്ഞ് സൈനുപ്പാപ്പ മ്ഗരിബ് നിസ്കരിക്കാന്‍ വേണ്ടി വുളു എടുക്കാന്‍ പോയി. സൈനുപ്പാപ്പയും കൈ മലര്‍ത്തിയപ്പോള്‍ അസ്സന്‍കുട്ടിക്ക് നിരാശയായി. കറുത്ത കാവിയിട്ട വരാന്തത്തിണ്ണയില്‍ വിഷമിച്ചിരിക്കുമ്പോഴാണ് മൈമൂന വാതില്‍പ്പടിയില്‍നിന്നും പുറത്തേക്കുവന്നത്.
"എടാ അനക്ക് പറക്കണം അത്രെല്ലേ വേണ്ടിയേ? എനിക്കറിയാലോ ആ സൂത്രം"
"എടാ അനക്ക് പറക്കണം അത്രെല്ലേ വേണ്ടിയേ? എനിക്കറിയാലോ ആ സൂത്രം"
"മൈമൂനതാത്ത എന്നാല്‍ ഒന്ന് പറഞ്ഞുതാ.. ന്നാല്‍, ഞാന്‍ എന്ത് വേണേലും കൊണ്ടത്തരാം"
"എനിക്ക് പേടെങ്ങലെ താലപ്പൊലിക്ക് പഞ്ചസാര ജിലേബിയും ശര്‍ക്കര ജിലേബിയും വേണം.
"എനിക്ക് പേടെങ്ങലെ താലപ്പൊലിക്ക് പഞ്ചസാര ജിലേബിയും ശര്‍ക്കര ജിലേബിയും വേണം.
പിന്നെ കോയ കുട്ടികാക്കന്‍റെ ഫാന്‍സി പീട്യേല്‍ന്നു മുത്തുമാലയും കരിവളയും വേണം. ഞാന്‍ എന്ത് പറഞ്ഞാലും എനിക്ക് വാങ്ങി തരണം. ഇതൊക്കെ തന്നാല്‍ ഞാന്‍ പറക്കണ വിദ്യ പഠിപ്പിച്ചു തരാം"എല്ലാം സമ്മതിക്കുക തന്നെ.അങ്ങിനെ അസ്സന്‍കുട്ടി കുറച്ചു കാലത്തേക്കെങ്കിലും മൈമൂനയുടെ അടിമയായി. ദിവസങ്ങള്‍ ആഴ്ചകള്‍ക്ക് വഴിമാറി. എന്നും ഓരോ കാരണങ്ങള്‍ പറഞ്ഞ് മൈമൂന അസ്സന്‍കുട്ടിയെ പറക്കല്‍ വിദ്യയുടെ 'പേറ്റന്റ്' കൊടുക്കാതെ നീട്ടിക്കൊണ്ടുപോയി.
വളയും കമ്മലും മാലയുമൊക്കെ യഥേഷ്ടം മൈമൂനയുടെ വീട്ടിലെത്തിയതല്ലാതെ അസ്സന്‍കുട്ടി 'പറന്നില്ല'. ക്ഷമ കെട്ട അസ്സന്‍കുട്ടി മൈമൂനയുമായി വഴക്കുണ്ടാക്കിയ ഒരു ദിനത്തില്‍ ഗത്യന്തരമില്ലാതെയവള്‍ ആ "രഹസ്യം" അസ്സന്‍കുട്ടിയോട് പറഞ്ഞു!.
"ഡാ അസ്സൂ, ഈ കാക്കയും പരുന്തുമൊക്കെ എങ്ങിനെ പറക്കല്?
"അയിനു പടച്ചോന്‍ പറക്കാനുള്ള കയിവ് കൊടുത്തിട്ട്"
"അത് സമ്മതിച്ചു,ന്നാലും ആ കയിവു എന്താന്നു ഞാന്‍ പറയാം .അത് ചിറകാണ് ചിറകുണ്ടായിട്ടാണ് അത് പറക്കുന്നത്. അത് പോലെ വിമാനത്തിനും ചിറകുണ്ട്, ഈ ദുനിയാവില് പറക്കുന്ന എല്ലാത്തിനും ചിറകുണ്ട്, അങ്ങിനെയാണേല്‍ നിനക്കും ഒരു ചിറകുണ്ടെല്‍ പറക്കാം"
"അത് സമ്മതിച്ചു,ന്നാലും ആ കയിവു എന്താന്നു ഞാന്‍ പറയാം .അത് ചിറകാണ് ചിറകുണ്ടായിട്ടാണ് അത് പറക്കുന്നത്. അത് പോലെ വിമാനത്തിനും ചിറകുണ്ട്, ഈ ദുനിയാവില് പറക്കുന്ന എല്ലാത്തിനും ചിറകുണ്ട്, അങ്ങിനെയാണേല്‍ നിനക്കും ഒരു ചിറകുണ്ടെല്‍ പറക്കാം"
"അയിന് എനിക്ക് ചിറകില്ലല്ലോ" അസ്സന്‍കുട്ടി ദേഷ്യത്തോടെ പറഞ്ഞു."
എന്നാല്‍ ആചിറക് ഉണ്ടാക്കാനുള്ള വഴി ഞമ്മക്കറിയാലോ, അന്റെ വീട്ടില്‍ മുറംല്യേ? ആ മുറം രണ്ടു കയ്യിമ്മലും കെട്ടി നല്ലോണം വീശുക അപ്പോള്‍ അനക്ക് പറക്കാം"അകത്തുവന്ന ചിരി പുറത്തേക്ക് കാട്ടാതെ മൈമൂന ആ വലിയ 'രഹസ്യം' അസ്സന്‍ കുട്ടിക്ക് കൈമാറി.
അല്ലംബ്ര കുന്നില്‍നിന്നും വീട്ടിലെത്തുന്നതുവരെ അസ്സന്‍കുട്ടിക്ക് ഒരു സമാധാനവും ഉണ്ടായില്ല.എങ്ങിനെയെങ്കിലും ഉമ്മ കാണാതെ മുറം കൈക്കലാക്കണം. പിറ്റേന്ന് ഉമ്മ പുറത്ത് പോയപ്പോള്‍ അടുക്കള മുഴവന്‍ പരതി. മൂലക്ക് വെച്ച ഒരു മുറം ആരും കാണാതെ ചായ്പ്പില്‍ കൊണ്ടുവച്ചു. പിന്നെയൊരെണ്ണമുള്ളത് അടുപ്പി നുമുകളിലെ ചിമ്മിണിക്കൂടിലായിരുന്നു. പുതിയ മുറം വാങ്ങിയാല്‍ അത് ഉറപ്പുകൂടാന്‍ പുക കൊള്ളിക്കാനായിരുന്നു അവിടെ കയറ്റിവെച്ചത്.അതുപക്ഷേ ഉയരത്തിലായതിനാല്‍ കയറാനും പറ്റില്ല.ആരും കാണാതെ തൊട്ടപ്പുറത്തെ വീട്ടില്‍ നിന്നും ഏണിയെടുത്തുകൊണ്ടുവന്ന് മച്ചിന് മുകളില്‍ കയറി രണ്ടാമത്തെ മുറവും സ്വന്തമാക്കി അസ്സന്‍കുട്ടി നേരെ സൈനുപ്പാപ്പന്‍റെ വീട്ടിനു തൊട്ടുമുകളിലെ മാവിന്‍ ചുവട്ടിലെത്തി. മാവിന്റെ ഉയരമുള്ള കൊമ്പില്‍ കയറി താഴോട്ടു ചാടാനായിരുന്നു അത്ഒരുപാടു സമയമെടുത്ത് രണ്ടുകയ്യിലും മുറം വരിഞ്ഞുകെട്ടി. പിന്നെ മാവില്‍ കയറാന്‍ ശ്രമിച്ചുനോക്കി. രണ്ടുകയ്യിലും മുറം ഉള്ളതിനാല്‍ എത്ര ശ്രമിച്ചിട്ടും കയറാന്‍ കഴിയുന്നില്ല.അപ്പോഴാണ് അസ്സന്‍കുട്ടിക്ക് വേറൊരു ബുദ്ധിയുദിച്ചത്. ഒരു കയ്യിലെ കെട്ടഴിച്ച് അള്ളിപ്പിടിച്ചു കയറാം. മുകളിലെത്തിയിട്ട് മറ്റേകയ്യില്‍ മുറം കെട്ടാം
പാടുപെട്ട് മാവിലെ ഉയരമുള്ള കൊമ്പില്‍ കയറി അസ്സന്‍കുട്ടി രണ്ടാമത്തെ മുറവും ഒരു വിധം കയ്യില്‍ വരിഞ്ഞുകെട്ടി. താഴേക്ക് നോക്കുമ്പോള്‍ ഒരു പൊട്ടുപോലെ കാണുന്ന മണ്ണുമ്മല്‍ അങ്ങാടിയും ഉറുമ്പ് അരിച്ചു പോകുന്നതുപോലെ പുഞ്ചോട് പാടത്ത് പന്ത് കളിക്കുന്നവരെയും കണ്ടപ്പോള്‍ അസ്സന്‍കുട്ടിയുടെ കൈകാല്‍ വിറയ്ക്കാന്‍ തുടങ്ങിയിരുന്നു.രണ്ടുകൈകളിലേക്കും നോക്കി സ്വയംസുരക്ഷാ പരിശോധനയും ഉറപ്പുവരുത്തി ഒന്നൂടെ താഴേക്ക് നോക്കി. പറന്നുപറന്നു താഴെ എത്തുമ്പോള്‍ ഒരു പരിക്കും വരില്ലല്ലോ എന്ന സമാധാനത്തില്‍ ഒമാനൂര്‍ ശുഹദാക്കളുടെ ആണ്ടുനേര്‍ച്ചയിലേക്ക് നാലുറുപ്പിക നേര്‍ന്ന് ഹസ്സന്‍കുട്ടി രണ്ടും കല്‍പ്പിച്ച് 'താഴേക്ക് പറന്നു
മാവിന്റെ ഒരു ഭാഗത്ത് നല്ലൊരു കല്ലുവെട്ട് കുഴിയുണ്ടായിരുന്നു.അതില്‍ നിറയെ പുല്ലും ചെറിയ മരങ്ങളും കാടുപിടിച്ച് കിടന്നിരുന്നു. അസ്സന്‍കുട്ടിയുടെ ഹെലികോപ്റ്റര്‍ ആ കല്ലുവെട്ടുകുഴിയെ ലക്ഷ്യമാക്കി 'അതിവേഗം ബഹുദൂരം'കുതിച്ചുകൊണ്ടേയിരിക്കുകയാണ്. ആവുന്നത്ര കൈവീശി ടെയ്ക്ക് ഓഫ് ചെയ്യാന്‍ അസ്സന്‍കുട്ടി ശ്രമിച്ചങ്കിലും മുമ്പ് ഇന്ത്യ വിക്ഷേപിച്ച റോക്കറ്റുകള്‍ പോലെ നേരെ താഴോട്ടുതന്നെ പൊയ്ക്കൊണ്ടിരുന്നു. പെട്ടന്നാണ് അത് സംഭവിച്ചത്.
വിമാനത്തിന്‍റെ മുന്നോട്ടുള്ള 'ഗമനത്തില്‍' ഇടത്തെ കയ്യിലെ ചിറക് മാവിന്റെ ഏറ്റവും അടിയിലെ കൊമ്പിലുടക്കി വിമാനം മാതൃപേടകത്തില്‍നിന്നും വേര്‍പെട്ട് സ്വതന്ത്രമായി. ഏകാംഗചിറകുമായി കല്ലുവെട്ടുകുഴിയിലേക്ക് ലാന്‍ഡ് ചെയ്യാന്‍ നേരം അസ്സന്‍കുട്ടി
"ന്‍റെ അള്ളോ ന്നെ കാത്തോളണ ..." എന്ന് അല്ലംബ്ര കുന്ന് ഞെട്ടുമാറുച്ചത്തില്‍ അപകട മുന്നറിയിപ്പ് കൊടുത്ത് ആര്‍ത്തുവിളിച്ചു.ഈരേഴുപതിനാലുലകവും ആ കുറഞ്ഞ സമയത്തില്‍ അസ്സന്‍കുട്ടി കണ്ടു. അധികം വൈകാതെ വിമാനം കല്ലുവെട്ടുകുഴിയുടെ അടിവാരത്തില്‍ 'സുരക്ഷിതമായി' ലാന്‍ഡ് ചെയ്തു.
മനോരമ ആഴ്ചപതിപ്പിലെ തുടര്‍നോവല്‍ 'ഖത്തം' തീര്‍ക്കുമ്പോഴായിരുന്നു മൈമുന അസ്സന്‍കുട്ടിയുടെ ആ 'നിലവിളി യന്ത്രത്തിന്‍റെ' ശബ്ദം കേട്ടത്. സൈനുപ്പാപ്പയെയും കൂട്ടി അസ്സന്‍കുട്ടിയുടെ അടുത്തെത്തിയപ്പോള്‍ അവള്‍ കണ്ടത് ഒരു ചിറക് മാവിലും മറ്റേ ചിറക് കല്ലുവെട്ടുകുഴിയിലുമായി ക്രാഷ് ലാന്റിംഗ് നടത്തിയ അസ്സന്‍കുട്ടിയെയാണ്.ഓടിവന്ന മുല്ലാക്ക ആദ്യം അടി കൊടുത്തത് മൈമൂനയുടെ ചെകിട്ടത്തായിരുന്നു.വഴിയെ വിവരമറിഞ്ഞുവന്ന അസ്സന്‍കുട്ടിയുടെ ഉമ്മയുടെ വിഷമം അസ്സന്‍കുട്ടി വീണതിലായിരുന്നില്ല, ആറ്റു നോറ്റ് അട്ടത്തുവെച്ച മുറം പൊളിഞ്ഞതിലായിരുന്നു. വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് പെറുക്കിക്കൂട്ടി അവര്‍, എന്തോ ഭാഗ്യം കൊണ്ട് അധികം പരിക്കുകളൊന്നുമില്ലാതെ രക്ഷപെട്ട അസ്സന്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലാംനാള്‍ ആശുപത്രി വിട്ട് വീട്ടിലെത്തിയ അസ്സന്‍കുട്ടിയെ കാശുകൊടുത്ത് വാങ്ങിയ മുറം നശിപ്പിച്ചതിന് ഉമ്മ പൊതിരെ തല്ലി.അങ്ങിനെ ഡബിള്‍ സെഞ്ച്വറി അടിച്ച വേദനയില്‍ കിടക്കുമ്പോഴാണ് പുറത്തുനിന്നും ആരോ വിളിക്കുന്നത് കേട്ടത്.
"മ്മളെ വിമാനം അസ്സൂ ഇബടെ ല്യേ" ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ ഒരു കവറില്‍ നാരങ്ങയുമായി ഐശുവും ഹാജിയാരും.
"മ്മളെ വിമാനം അസ്സൂ ഇബടെ ല്യേ" ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ ഒരു കവറില്‍ നാരങ്ങയുമായി ഐശുവും ഹാജിയാരും.
"എടാ അനക്ക് ഓളെ കാണാന്‍ പറ്റൂല്ലന്നു ആരാ പറഞ്ഞത്? ഇജ്ജി ഓളെ ആങ്ങള അല്ലെ.
ആങ്ങളക്കും പെങ്ങള്‍ക്കും തമ്മില്‍ കാണല്‍ ഹറാമാണന്ന് ആരാ അന്നോട് കിത്താബോതി തന്നത്? ന്നാ ഇത് പിടി" അതും പറഞ്ഞ് ഹാജിയാര്‍ ആയിശൂന്റെ കയ്യിലെ ഓറഞ്ചുവാങ്ങി അവന്റെ കയ്യില്‍ കൊടുത്തു.
യാത്രപറഞ്ഞുപിരിയുമ്പോള്‍ തിരിഞ്ഞുനിന്ന് കൊഞ്ഞനംകുത്തി ഐശു പറഞ്ഞു,
"അനക്ക് അങ്ങിനെ തന്നെ ബേണം ഡാ ബിമാന ഡ്രൈവറെ... "
തിരിഞ്ഞുനോക്കി ആരും കാണാതെ കണ്ണിറുക്കി ഹാജിയാരെ കൈപിടിച്ചു നീങ്ങുന്ന ആയിശൂനെ തന്നെ നോക്കുമ്പോള്‍ അലംബ്ര കുന്നില്‍നിന്നും വീശിയ നേര്‍ത്ത കാറ്റ്, മുറിവ് വീണ അസ്സുവിന്റെ കയ്യിനെ തടവിക്കൊണ്ടിരുന്നു. ................................. ( ശുഭം)
വര : ഇസഹാക്ക് .
നന്ദി : മഴവില്‍ മാഗസിന്‍
യാത്രപറഞ്ഞുപിരിയുമ്പോള്‍ തിരിഞ്ഞുനിന്ന് കൊഞ്ഞനംകുത്തി ഐശു പറഞ്ഞു,
ReplyDelete"അനക്ക് അങ്ങിനെ തന്നെ ബേണം ഡാ ബിമാന ഡ്രൈവറെ... " തിരിഞ്ഞുനോക്കി ആരും കാണാതെ കണ്ണിറുക്കി ഹാജിയാരെ കൈപിടിച്ചു നീങ്ങുന്ന ആയിശൂനെ തന്നെ നോക്കുമ്പോള്‍ അലംബ്ര കുന്നില്‍നിന്നും വീശിയ നേര്‍ത്ത കാറ്റ്, മുറിവ് വീണ അസ്സുവിന്റെ കയ്യിനെ തടവിക്കൊണ്ടിരുന്നു. ......
ഇന്ന് ഒരാള്‍ ഫേസ് ബുക്കിലെ ഗ്രൂപ്പില്‍ നല്ല ബ്ലോഗ് പോസ്റ്റുകളുടെ ലിങ്ക് തേടി നടക്കുന്നത് കണ്ടു. ഓഫീസില്‍ ബോസ് ഇല്ലാത്ത ഒരാള്‍. ഞാന്‍ ഈ ലിങ്ക് അവിടെ കൊണ്ടിട്ടാലോ എന്ന് ആലോചിക്കുന്നു
ReplyDeleteഹഹ അജിത് ഏട്ടാ :)
DeleteGood
Deleteസംഗതി അല്പം അതിശയോക്തിയുണ്ട്, ന്നാലും അങ്ങട് പറയ്യന്നേ...
ReplyDeleteഈയടുത്ത് ദോഹയിലെ നാഷണല്‍ തിയ്യേറ്ററില്‍ വെച്ച് 'പ്രവാസി' നടത്തിയ ഫിലിം പ്രദര്‍ശനത്തില്‍ 'ബ്യാരി'ന്നൊരു സിനിമയും കളിപ്പിച്ചിരുന്നു. അതിനകത്തും ഇങ്ങനെ ഒരു 'പെണ്ണാകല്‍' സംഭവിക്കുന്നുണ്ട്. അവള്‍ക്കും ഇങ്ങനെയൊരു കളിക്കൂട്ടുകാരനുണ്ട്. അവനും പിന്നീടൊരു വിമാനച്ചിറകില്‍ പറക്കുന്നുണ്ട്. അവന്‍ വീഴുന്നത് പക്ഷെ 'കല്ലെട്ടിക്കുയ്യ്'ക്കല്ല അങ്ങ് ദൂരെ ഒരു മണല്ക്കാട്ടിലേക്കാണ്. ബ്യാരി അവിടെ നില്‍ക്കട്ടെ, 'അസ്സന്‍കുട്ടി ബിമാനം' വായിച്ചുകൊണ്ടിരിക്കെ എനിക്ക് ബ്യാരി ഓര്‍മ്മ വന്നു എന്ന് പറയുകയായിരുന്നു. അതിനര്‍ത്ഥം ഇതാണ്/ഇതുമാത്രമാണ് ബ്യാരി എന്നല്ല. അത് പറഞ്ഞാല്‍ തീരില്ല, നിങ്ങള് ആ സിനിമ കാണ്.
അപ്പൊ ഫൈസല്‍ ബാബുവിന്റെ 'അസ്സന്‍കുട്ടിയുടെ ബിമാനം' അത് താഴത്തേക്ക് പറക്കുകയല്ല, അത് പറന്നു പൊങ്ങുകയായിരുന്നു. ഈ തിടുക്കത്തില്‍ എവിടെയോ മറന്നുവെച്ച ബാല്യ നിഷ്കളങ്കതയിലേക്ക്. പിന്നെ അത് ഓര്‍മ്മപ്പെടുത്തിയ നാട്ടക വിശേഷങ്ങളിലേക്ക്. സ്നേഹം നാക്കിലലയിച്ച സ്വന്തം ഭാഷയിലേക്ക് എല്ലാം കൂട്ട് ചേര്‍ക്കുകയായിരുന്നു. ഈയൊരനുഭവത്തില്‍ 'അസ്സന്‍കുട്ടിയുടെ ബിമാനം' എന്നെ നിറച്ചിരിക്കുന്നു.
എങ്കിലും, ഇതേ ഹാസ്യരസപ്രദാനം ആവശ്യപ്പെടുന്ന സാമൂഹ്യ വിഷയങ്ങളും നമ്മുടെ നാട്ടകങ്ങളില്‍ ആവോളമുണ്ട്. ശ്രദ്ധിക്കുക/ശ്രമിക്കുക ആശംസകള്‍.!
ഒരു പോസ്റ്റിനു ഇത്രയും ഗഹനമായ ഒരു മരുപടി നാമൂസില്‍ നിന്നും ആദ്യമായാണ് , നന്ദി സ്നേഹം
Deleteകഥ ഗംഭീരം...നല്ല രസമായിരിക്കുന്നു..ആശംസകള്‍....
ReplyDeleteനന്ദി ലത്തീഫ് ഈ വായനക്ക്
Deleteഇതുപോലെയുള്ള ഹസ്സന്‍കുട്ടിമാരെ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ധാരാളം കാണാം മനസ്സില്‍ കളങ്കമില്ലാത്ത പ്രായത്തില്‍ തോന്നുന്ന ചില കുബുദ്ധികള്‍ എന്നെ ഇതിനൊക്കെ പറയുവാന്‍ കഴിയു .കഥയ്ക്ക് പുതുമ ഇല്ലെങ്കിലും നര്‍മ്മരസത്തില്‍ കഥയ്ക്ക് അനിവാര്യമായ ഭാഷയില്‍ കഥ പറയുവാന്‍ കഥാകൃത്തിന് കഴിഞ്ഞു .നല്ല ബ്ലോഗ് തേടിയലഞ്ഞു ലഭിക്കാതെ വന്നത് കൊണ്ടാകും ഇന്ന് നല്ലൊരു കഥ പിറന്നത് .ആശംസകള്‍
ReplyDeleteഇഷ്ടവും പോരായ്മകളും തുറന്നു പറഞ്ഞതില്‍ നന്ദി റഷീദ്
Delete"അനക്ക് അങ്ങിനെ തന്നെ ബേണം ഡാ ബിമാന ഡ്രൈവറെ... "
ReplyDeleteAthu kalakki.
Aashamsakal.
നന്ദി ഡോകടര്‍
Deleteമൈമൂന വളയും കമ്മലും മാലയുമൊക്കെ കിട്ടാൻ പറഞ്ഞ് പറ്റിച്ചപ്പോഴത്തേതിനേക്കാൾ അസ്സൂന്റെ ഖൽബ് വേദനിച്ചിട്ടുണ്ടാകും "ഇജ്ജി ഓളെ ആങ്ങള അല്ലെ" ന്ന് ഹാജിയാർ പറഞ്ഞപ്പോൾ...
ReplyDeleteഅങ്ങിനെയും ഉണ്ടായിരിക്കാം അല്ലെ ,,,, നന്ദി വായനക്ക്
Deleteഅസ്സന്കുട്ടീടെ ഹേലി കോപ്ടര്‍ ലാന്‍ഡ് ചെയ്യുന്ന ആ രംഗങ്ങള്‍ വളരെ രസമായി രസമായി അവതരിപ്പിച്ചു.....നന്നായി
ReplyDeleteനന്ദി നിസ്സാര്‍ .
Deleteഅലംബ്ര കുന്നില്‍നിന്നും വീശിയ നേര്‍ത്ത കാറ്റ്, മുറിവ് വീണ അസ്സുവിന്റെ കയ്യിനെ തടവിക്കൊണ്ടിരുന്നു - ഈ ക്ലൈമാക്സാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.
ReplyDeleteകൗമാരക്കാലത്തെ നിഷ്കളങ്കമായ പ്രണയ/സ്നേഹ ചാപല്യങ്ങള്‍ ഇങ്ങിനെയൊക്കെത്തന്നെയല്ലെ..... - പഴയകാലത്തെ ഒരു തനി മലബാര്‍ നാട്ടിന്‍പുറത്തെ ഈ കഥയിലേക്ക് പകര്‍ത്തുന്നതില്‍ ഫൈസല്‍ പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു
സൂക്ഷമ വായനക്കും അഭിപ്രായത്തിനും നന്ദി മാഷേ
Deleteബാല്യകാലത്തെ നിഷ്കളങ്കതയിലേക്ക് ഒരു തിരിച്ച് പോക്ക്..കൊള്ളാം കഥയും കഥാപാത്രങ്ങളും.. ആശംസ്കൾ
ReplyDeleteനന്ദി മുനീര്‍
Deleteഅസ്സന്‍ കുട്ടി.. ഒരു നിഷ്കളങ്ക സ്നേഹത്തിന്‍റെ പ്രതീകം. കളിക്കൂട്ടുകാരിയെ കാണാന്‍ എന്തോരം സാഹസം ആണ് ചെയ്തു കൂട്ടിയത്. കളിയാക്കിയിട്ടാണെങ്കിലും ഐശു ഇട്ട പേര് അസ്സലായി.. ബിമാന ഡ്രൈവര്‍.. വീഴ്ചയുടെ ആഘാതത്തില്‍ അസ്സന്‍ കുട്ടിയുടെ ബ്ലാക്ക് ബോക്സിനു കേടുപാടോന്നും പറ്റിക്കാണില്ലെന്ന് കരുതുന്നു.. നല്ല ഒഴുക്കോടെ പറഞ്ഞു പോയ കഥ.. കഥാകാരന് അഭിനന്ദനങ്ങള്‍.. !!!!
ReplyDeleteഹഹ ബ്ലാക്ക് ബോക്സ് സെയ്ഫ്റ്റി ആണ് കേട്ടോ :)
Delete"അനക്ക് അങ്ങനെ ന്നേ വേണം !!! " :)
ReplyDeleteമഴവില്ലില്‍ വായിച്ചപ്പോഴേ കരുതിയതാ ഇത് പറയണം എന്ന് :)
ആശംസകള്‍ ട്ടോ
പറഞ്ഞോ പറഞ്ഞോ :) ന്‍റെ വിധി
Deleteനന്നായിരിക്കുന്നു കഥ.
ReplyDeleteആശംസകൾ...
നന്ദി വി കെ
Deleteനന്നായി പറഞ്ഞു സംഭവിക്കാൻ സാധ്യതയുള്ള കഥ.
ReplyDeleteനിഷ്കളങ്ക സ്നേഹം നന്നായവതരിപ്പിച്ചു
നന്ദി നിധീഷ് .
Deleteനേര്‍ത്ത,നൈര്‍മല്യമുള്ള,ഒരു ചിരി സമ്മാനിച്ചു
ReplyDeleteചിരിയിലെ നൈര്‍മല്യത്തെ ഇഷ്ടമായതില്‍ സന്തോഷം .
Deleteഐശൂനേം, ബിമാനം ഡ്രൈവറെയും ഞമ്മക്ക് പെരുത്ത് ഇഷ്ടായിട്ടോ...
ReplyDeleteനന്ദി മുബീ :)
Deleteനിഷ്കളങ്കമുഖങ്ങളുടെ പ്രസരിപ്പോടെ പുഞ്ചിരിയിൽ ഒരു ദിവസം തുടങ്ങായി..ദാ ഇപ്പൊ
ReplyDeleteഭാഷയും അവതരണവുമൊക്കെ നല്ല രസമുണ്ട്..
ഹൃദ്യമായ വായന നൽകി..ഏറെ സന്തോഷവും
നന്ദി ടീച്ചര്‍
Deleteനല്ല കഥ.. ഐഷുവും അസ്സൻ കുട്ടിയും മനസ്സീന്ന് പോണില്ല.. ഇഷ്ടം
ReplyDeleteനന്ദി atiQ
Deleteനല്ല രസമുണ്ട് വായിക്കാന്‍.
ReplyDeleteനന്ദി രൂപേഷ്
Deleteഇന്നത്തെ കാലഘട്ടത്തില്‍ ഒരു ന്യൂജനറേഷന്‍ വേര്‍ഷന്‍ കൂടി ഒന്നാലോചിച്ചു നോക്കൂ..നല്ല കഥ
ReplyDeleteഅങ്ങിനെയും ആലോചിക്കാം :)
Deleteന്നാലും, മരത്തിൽ മുറവും കൊണ്ടു കയറി ഒറ്റയ്ക്കു ചിറകു മുളപ്പിച്ചുകളഞ്ഞല്ലോ പഹയൻ..!
ReplyDeleteഒരു കാലഘട്ടത്തിന്റെ നിറമുള്ള ഓർമ്മകൾ മായാതെ മറയാതെ ഇതു പോലെ എന്നുമുണ്ടാകും നമ്മുടെയൊക്കെ മനസ്സിൽ.
യു പി സ്കൂളിലെ ചുന്ദരിമണിയെ അവളറിയാതെ ഫോളോചെയ്ത ചുന്ദരന്മാരിലൊരാൾ,മേലേടത്തുകാരുടെ കപ്പത്തോട്ടത്തിലെ കയ്യാലപ്പുറത്തുനിന്നു കാലുതെന്നി താഴെവീണ സംഭവം ഓർത്തു പോയി..!
ശ്ശൊ..! എനിക്കിപ്പം എന്റെ നാട്ടിൽ പോണം..!
നന്ദി ഫൈസൂ നല്ലൊരു വായന തന്ന്തിന്.!
ആശംസകളോടെ.... പുലരി
നന്ദി പ്രഭന്‍ ഈ വിശധമായ വായനക്ക്
Deleteസ്നേഹത്തിന്റെ ശക്തിയിൽ ഓടുന്ന നിഷ്കളങ്ക വിമാനങ്ങൾ നല്ല ഗ്രാമീണ എയര് പോര്ടും കഥ പെരുതിസ്റ്റം
ReplyDeleteനന്ദി ബൈജു ഈ വരവിനു .
DeleteThis comment has been removed by the author.
ReplyDeleteരസാവഹമായ ഒരു കഥ വായിച്ച പ്രതീതിയുമായി മേശപ്പുറത്തു കിടന്ന അരക്കപ്പ് ചായ കൈയ്യിലെടുത്തു മോന്താന്‍ ആരംഭിച്ചു. ചായ അപ്പോഴേക്കും തണുത്തു പോയിരുന്നു...
ReplyDeleteഇതിനിടയാക്കിയത് കഥാകാരനാണെന്ന് ഞാന്‍ എഴുതേണ്ടതില്ല.
കഥാകാരന് കൊടുക്കാനുള്ള തൊഴി നന്ദി ആയി മാറുന്നത് ഇപ്രകാരമാണെന്ന് എന്നെപ്പോലെ തന്നെ മറ്റുള്ളവരും ചിന്തിച്ചു കാണും.
വീണ്ടും ചൂടു ചായയുമായിത്തന്നെ കാത്തിരിക്കും.
നന്ദി V P Gangadharan, ജി
Deleteആശിച്ചത് നേടുക എന്നതാണ് ബാല്യത്തിലെ വലിയ വാശി. ആ വാശിക്ക് പിന്നില്‍ കാര്യം വിജയിക്കുമോ എന്നതല്ല പ്രധാനം, കാര്യം നടത്തി ആഗ്രഹം സാധിക്കുക എന്നതിനാണ്.
ReplyDeleteനന്ദി രാംജി :
Deleteമനോഹരം.ചൊറുക്കായിട്ടുണ്ട്..അഭിനന്ദനങ്ങൾ !
ReplyDeleteസിയാഫ്ക്ക കണ്ടതില്‍ സന്തോഷം :)
Delete"മ്മളെ വിമാനം അസ്സൂ ഇബടെ ല്യേ"
ReplyDeleteരസകരമായ കഥ. കുറച്ചു നേരം ഞാന്‍ ബാല്യകാല സ്മരണ കളിലൂടെ സഞ്ചരിച്ചു . ആശംസകള്‍
നന്ദി അക്ബര്ജി
Deleteബാല്യത്തിന്‍
ReplyDeleteകുപ്പിവളകളിന്‍
കിലുക്കത്തില്‍ ഞാനും
മയങ്ങാറുണ്ട്
പലപ്പോഴും...rr
നന്ദി റിഷ ഈ വായനക്ക്
Deleteനിഷ്കളങ്ക ബാല്യം...ഇഷ്ടായി
ReplyDeleteനന്ദി അശ്വതി ഈ ഇഷ്ടത്തിനു
Deleteഈ മുറത്തിന് ഇങ്ങിനെ ഒരു മുറം പ്രയോജനമുണ്ടെന്ന് അറിഞ്ഞില്ല..എന്തായാലും മൈമൂനക്ക് ഈ രഹസ്യം അടുത്തകൊല്ലത്തെ പെടങ്ങലെ താലപ്പൊലി വരെയെങ്കിലും നീട്ടിക്കൊണ്ട് പോകാമായിരുന്നു. ഈ ബിമാനത്തിന്റെ വീഴ്ച്ചയുടെ വിവരണം വായിച്ചാല്‍ മതി, തീഷ്ണമായ ഒരു അനുഭവത്തിന്റെ സത്യം സത്യമായ ഒരു ആവിഷ്കാരമെന്ന് പറയാതിരിക്കാനാവില്ല.
ReplyDeleteഅല്ലംബ്ര കുന്നിലെ "ചിരിപ്പിക്കുന്ന" ഈ "കുട്ടിക്ക്" പഞ്ചസാര ജിലേബിയും ചിത്രം വരച്ച കുട്ടിക്ക് ശര്‍ക്കര ജിലേബിയും തന്നാല്‍ തല്ലുകൂടരുതേ..
നന്ദി ഇക്ക ഈ സന്തോഷം നല്‍കുന്ന വാക്കുകള്‍ക്ക്
Deleteബാല്യകാല സ്മൃതികള്‍ ഉണര്‍ത്തി ,നല്ലൊരു അവതരണം ..
ReplyDeleteഇഷ്ടായി ബീമാന യാത്ര ! ഹഹഹ
നല്ല ആശംസകള്‍
@srus..
നന്ദി അസ്രൂസ് ഈ ഇഷ്ട്ടം അറിയിച്ചതിനു.
Delete"അനക്ക് അങ്ങിനെ തന്നെ ബേണം ഡാ ബിമാന ഡ്രൈവറെ... "..നാടന്‍ ശൈലിയിലുള്ള എഴുത്ത് ഇഷ്ടമായി...
ReplyDeleteനന്ദി Ajumon George ഈ വരവിനു
Deleteഏറനാടന്‍ ഗ്രാമ്യഭാഷയുടെ അകമ്പടിയോടെ പറഞ്ഞ ലളിതമായ ഈ കഥ ബാല്യ-കൌമാരങ്ങളിലെ മനസ്സിന്റെ നിഷ്കളങ്ക മായികലോകത്തെക്ക് അനുവാചകനെ കൂട്ടികൊണ്ടുപോകുന്നു. ഇത്തരം ചില കഥാപാത്രങ്ങള്‍ അപരിചിതര്‍ അല്ലാത്ത ഒരു ചുറ്റുവട്ടത്ത് ജനിച്ചു വളര്‍ന്നതിനാല്‍ കണ്ടുമറന്ന ചില ജീവിതചിത്രങ്ങള്‍ വായനയോടൊപ്പം എന്റെ മനസ്സിലും തെളിഞ്ഞു എന്നിടത്ത് എഴുത്തുകാരന്‍ വിജയിച്ചിരിക്കുന്നു. കാരണം ഈ വായന ഓരോ വ്യക്തിയെയും നയിക്കുന്നത് അവരുടെ ചുറ്റുപാടുകളില്‍ അവരനുഭവിച്ചു മറന്ന കൌമാരകാഴ്ച്ചകളിലേക്കായിരിക്കും എന്നതില്‍ സംശയമില്ല.
ReplyDeleteനന്ദി വേണു വെട്ടാ കൂടുതല്‍ എഴുതാന്‍ ഊര്‍ജ്ജം നല്‍കുന്ന ഈ വാക്കുകള്‍ക്ക്
Deleteഇത് വായിച്ചു തീര്ണ നേരത്ത് ഇജജു എന്റടുത്തു ഉണ്ടായിരുന്നേല്‍ അന്നെ ഞമ്മള് ചേര്‍ത്ത്അങ്ങനെ പിടിച്ചേനേ.. ഫൈസല്‍ ബാബൂ..
ReplyDeleteഭയങ്കര ഇഷ്ടായി... !!!
ഇന്യോന്നും പറയാനില്ലാ..
ഒരു ലോഡ് അഭിനന്ദനങ്ങള്‍...
by- അക്കാകുക്ക
അക്കുക്ക ഇഷ്ട്ടമായി എന്നറിഞ്ഞതില്‍ ഒരു പാട് സന്തോഷം
Deleteആശംസകള്‍....
ReplyDeleteനന്ദി Kuriakose Mathen
Deleteനന്നായവതരിപ്പിച്ചു
ReplyDeleteനന്ദി ഷാഹിദ്
Deleteനല്ല നിഷ്കളങ്കമായ കഥ ..ഇഷ്ടായി ട്ടോ
ReplyDeleteനന്ദി ദീപ :)
Deleteബാല്യകാലത്തിലെ ചെറിയ പിണക്കങ്ങള്‍ , ഇണക്കങ്ങള്‍ എല്ലാം മുത്ത് പോലെ കാലങ്ങള്‍ക്ക് ശേഷവും തിളങ്ങും. അങ്ങനെ ഒരു കാലം മനോഹരമായി വരച്ചിട്ടു. അഭിനന്ദനങ്ങള്‍ ഫൈസല്‍ഭായ് .
ReplyDeleteഇഷ്ടമായി എന്നറിഞ്ഞതില്‍ ഏറെ സന്തോഷം ജെഫു
Deleteബിമാന ഡ്രൈവർ കലക്കി. ഇങ്ങളെ ബാല്യകാല കഥ കൊള്ളാാം :)
ReplyDeleteഹഹ ഹ എന്‍റെ ബാല്യ കാല കഥ :)
Deleteകഥ നന്നായി ഫൈസല്‍. ആശംസകള്‍
ReplyDeleteനന്ദി ഇലഞ്ഞി
Deleteഇത് വായിക്കാതെയുള്ള കമന്റാണ്.. പ്രശ്നാവ്വോ..?
ReplyDeleteഹ.. ഹ.. ഞാന്‍ മഴവില്‍ അരിച്ചു പെറുക്കി വായിച്ചതാണ് ഭായ്.. വായിച്ചതാ.. അതോണ്ടാ..
നല്ല എഴുത്ത്.. ക്ലൈമാക്സ് വളരെ ഇഷ്ടപ്പെട്ടു..
നന്ദി ഡോകടര്‍ ,രണ്ടു വട്ടം വായിച്ചതിനു :)
Deleteഹൃദയത്തിൽ തങ്ങുന്ന ജീവൻ തുടിക്കുന്ന ഈ ഗ്രാമീണ ഭാവന വളരെ ഇഷ്ടമായി. മന്ദഹാസം വിടർത്തുന്ന വിവരണം, .സംഭാഷണഗൾ. ചിത്രങ്ങളും വിവരണത്തിനു മാറ്റുകൂട്ടുന്നു.
ReplyDeleteനന്ദി സര്‍ ഈ വായനക്കും അഭിപ്രായത്തിനും
Deleteചെറുപ്പത്തിൽ ഫൈസലിനു ഇങ്ങനെ ഒരു അബദ്ധവും
ReplyDeleteവലുപ്പത്തിൽ വളരെ സരസമായി അത് എഴുതി ഫലിപ്പിക്കാനുള്ള
ഒരു കഴിവും ലഭിച്ചത് കൊണ്ട്
ഞങ്ങള്ക്ക് നല്ല ഒരു ഒരു വായന താരമായി .
ഉഷാറായി. എന്നല്ല, ഒത്തിരി ഇഷ്ടമായി
ഹഹ്ഹ ന്‍റെ പോന്നു ഇക്ക :) ഇത് എന്‍റെ കഥയേഅല്ല :) ഞാന്‍ ഡീസന്റ് അല്ലെ
Deleteരസകരമായ എഴുത്ത് .
ReplyDeleteനന്ദി മിനി
Deleteജീവനുള്ള കഥാപാത്രങ്ങൾ മുന്നിൽ .
ReplyDeleteലളിതവും ഹൃദ്യവുമായ കഥ.
നന്ദി വിജയകുമാര്‍ സര്‍
Deleteരസായി ചിരിപ്പിച്ചു പൊന്നെ .. :)
ReplyDeleteനന്ദി പൊന്നെ :)
Deleteഹഹഹഹ നന്നായി ചിരിച്ചു പഹയാ
ReplyDeleteബാല്യകാല സ്മരണകൾ നർമ്മ വീമാനത്തിൽ
ReplyDeleteകയറ്റി പറത്തിയ ഈ ബീമാന ഡ്രൈവർക്കൊരു സലാം
നന്ദി മുരളിയേട്ടാ ഈ അഭിപ്രായത്തിന്
Deleteമഴവില്ലിൽ വായിച്ചിരുന്നു ഇന്ന് വീണ്ടും ഒരിക്കൽക്കൂടി വായിച്ചു
ReplyDeleteഈ മലബാറു ഭാഷ അതോ മലപ്പുറം ഭാഷയോ :-) അല്പ്പം കുഴക്കിയെങ്കിലും
കഥ ഇഷ്ടായി!
എന്നാലും പാവം അസ്സന്കുട്ടീക്കു പറ്റിയ ഒരു അമളിയെ !!
നന്നായി അവതരിപ്പിച്ചു എന്നു പറഞ്ഞാൽ
അതു ഒരു ഭംഗി വാക്ക് പറഞ്ഞതായി കരുതേണ്ട കേട്ടോ!
ഇനിയും കാണുമല്ലോ ഇത്തരം ബാല്യകാലം തൊട്ടുണർത്തുന്ന
സംഭവങ്ങൾ വരികൾ. എഴുതുക അറിയിക്കുക, അപ്പോൾ അറിയിക്കുന്ന കാര്യം മറക്കേണ്ട കേട്ടോ
ഹല്ല പിന്നെ!!! :-)
കഷ്ടപ്പെട്ട് ആണേലും ക്ഷമയോടെ വായിച്ച ഈ മനസ്സിന് നന്ദി സര്‍
Deleteഹോ ഒരു കാര്യം പറയാൻ വിട്ടു പോയി
ReplyDeleteഇസഹാക്ക് ഭായിയുടെ വര നമ്പൂതിരി വരകളെ
കടത്തി വെട്ടും വിധമായി ഇവിടെ കോറിയിട്ടു എന്നു
കുറിക്കാൻ കമൻറിൽ വിട്ടു പോയി. ക്ഷമിക്കുക
ആശംസകൾ ഇസഹാക്ക് ഭായി
അതെ കഥക്ക് മാറ്റ് കൂട്ടിയതു ഇസഹാക്ക് ഭായിയുടെ വരതന്നെ
Deleteബാല്യകാലത്തെ നിഷ്കളങ്കമായ സ്നേഹം...,
ReplyDeleteനന്ദി ഓര്‍മ്മകള്‍
Deletenice........
ReplyDeleteനന്ദി റിറ്റ
Deleteഇതില്‍ ഉപയോഗിച്ച നാട്ടുഭാഷയാണ് ഏറെ തിളങ്ങിയത്. ബാല്യത്തിന്റെ കണ്ടുതീര്‍ക്കാനുള്ള കൊതിയും നന്നായി ആവിഷ്ക്കരിച്ചു. അതിനുപയോഗിച്ച മാര്‍ഗ്ഗം അല്‍പ്പം അതിശയോക്തിപരമായി. സരസമായി എഴുതി. ഗ്രാമ്യസ്നേഹം മനസ്സില്‍ തങ്ങുന്നു.
ReplyDeleteനന്ദി നസീമ ഈ കഥയെ ഇഷ്ടമായതിനു
Deleteഅസ്സന്‍കുട്ടിയുടെ വിമാനം കല്ലുവെട്ടുകുഴിയുടെ അടിവാരത്തില്‍ 'സുരക്ഷിതമായി' ലാന്‍ഡ് ചെയ്തതു വായിച്ചപ്പോള്‍ ഞാന്‍ എന്റെ കുട്ടിക്കാലം ഓര്‍ത്തുപോയി ഫൈസൂ ..വെക്കേഷന് കുടുംബത്ത് കുട്ടികള്‍ എല്ലാരും ഒത്തുകൂടാരുണ്ടായിരുന്നു ..ഒരിക്കല്‍ മരത്തില്‍ കയറാനരിയാത്ത എന്റെ കസിനെ കരിക്കിടാന്‍ ചെറിയ ഒരു തെങ്ങില്‍ വലിഞ്ഞു പിടിച്ചു കയറാന്‍ വിട്ടു , താഴെ കരിക്കും നോക്കി നിന്ന എന്റെ മുന്നില്‍ ആദ്യം വന്നു വീണത് എന്റെ കസിന്‍ ..! അവനു മുകളിലാണ് കരിക്ക് വീണത് .. അന്ന് പേടിച്ചു നിലവിളിച്ചു ആളെ കൂട്ടിയെങ്കിലും ഇന്ന് ഞങ്ങള്‍ അതുപറഞ്ഞു ചിരിക്കാറുണ്ട് ...
ReplyDeleteനന്ദി കൊച്ചുമോള് :)
Deleteപറ്റിക്കാനായി പറയുന്നതെന്തും പാടെ വിശ്വസിക്കുന്ന ബാലമനസ്സിന്‍റെ
ReplyDeleteനിഷ്കളങ്കത നര്‍മ്മത്തില്‍ പൊതിഞ്ഞ തനതായ ശൈലി പൊലിമയോടെ
അവതരിപ്പിച്ചിരിക്കുന്നു.
സംഭവം ശുഭപര്യവസായിയാക്കാന്‍ യത്നിച്ച ഹാജിയാരോടും,നര്‍മ്മകഥാകാരനോടും പെരുത്ത് സന്തോഷമുണ്ട്.
ആശംസകളോടെ
നന്ദി തങ്കപ്പന്‍ സര്‍ ഈ വായനക്ക്
Deletehai ...,
ReplyDeleteAvatharanam nannayittund..
Nalla rasamund vayikkan..
...... ashamsakal .....
"ന്‍റെ അള്ളോ ന്നെ കാത്തോളണ ..." എന്ന് അല്ലംബ്ര കുന്ന് ഞെട്ടുമാറുച്ചത്തില്‍ അപകട മുന്നറിയിപ്പ് കൊടുത്ത് ആര്‍ത്തുവിളിച്ചു.ഈരേഴുപതിനാലുലകവും ആ കുറഞ്ഞ സമയത്തില്‍ അസ്സന്‍കുട്ടി കണ്ടു. അധികം വൈകാതെ വിമാനം കല്ലുവെട്ടുകുഴിയുടെ അടിവാരത്തില്‍ 'സുരക്ഷിതമായി' ലാന്‍ഡ് ചെയ്തു...
ReplyDeleteഅനക്ക് അങ്ങിനെ തന്നെ ബേണം ഡാ ബിമാന ഡ്രൈവറെ...കഥ നന്നായി ആശംസകള്‍....
നന്ദി ഇത്ത ഈ വായനക്ക്
Deleteപതിവ് പോലെ രസം രസകരം!!
ReplyDeleteഐശുവും ബിമാന ഡ്രൈവറും കസറി..
"അനക്ക് അങ്ങിനെ തന്നെ ബേണം ഡാ ബിമാന ഡ്രൈവറെ... " അരീക്കോട്ടാണെങ്കി “അൻക്ക് അങ്ങനെന്നെ മാണം ഡാ ബീമാന ഡൈവറേ...” ന്നാവും.ഈ ഡൈവർ ഇന്ന് ആരാ?ആരാ....???
ReplyDeleteഹഹ്ഹ സംഗതി രണ്ടും ഒന്ന് തന്നെ മാഷേ :)
Deleteനല്ല രസമുള്ള എഴുത്ത്.ഗംഭീരം ആയിരിക്കുന്നു
ReplyDelete
ReplyDeleteനോട്ടം says:
നാടന്‍ ഭാഷ.
ചിരിയുണര്‍ത്തുന്ന അവതരണം.
നല്ല ചിത്രങ്ങള്‍ .
നല്ല വായന അനുഭവം.
നന്ദി ganga dhar
Deleteനല്ല കഥ.
ReplyDeleteആശംസകൾ...
നന്ദി അഭി :)
Deleteഅല്പ കാലത്തിനു ശേഷം നല്ലൊരു നർമ്മം നൽകിയ സന്തോഷം! ‘അംബ്രല‘ കുന്ന് തെറ്റായി വായിച്ചപ്പോൾ തോന്നി കൊടക്കുന്ന് ഇംഗ്ലീഷീകരിച്ചതായിരിക്കാം.
ReplyDeleteഹഹ്ഹ അംബ്രല‘ അല്ലാട്ടോ അല്ലംബ്ര യാണ് :) വായനക്കും വരവിനും നന്ദി
Deletepahaya peruthishtayi tto
ReplyDeleteസുലളിതം, സുമോഹനം, നർമ്മഭാസുരം.
ReplyDeleteമാനസോല്ലാസകരമായ വായന.
നന്ദി.
ഒരു പ്രായത്തില്‍ പറക്കാനുള്ള ആഗ്രഹവും ശ്രമവും നടത്താത്തവാരായി ആരെങ്കിലും ഉണ്ടോ ?
ReplyDeleteഅസ്സങ്കുട്ടിമാർ നീണാൽ വാഴട്ടെ..
ReplyDeleteനർമ്മത്തിൽ കൂടി പറഞ്ഞിരിക്കുന്ന ഈ കഥയും അസ്സലായിട്ടുണ്ട്. "ഈ മൈമൂന ആള് കൊള്ളാല്ലോ. പാവം അസ്സൻകുട്ടി. ന്തായാലും ഹാജിയാര് ഐശൂനെ അസ്സൻകുട്ടിയുടെ പെങ്ങളുകുട്ടിയാക്കീലോ. അതന്നെ ആശ്വാസം". ഇസഹാക്കിന്റെ വരയും കൂടിയായപ്പോൾ പൂർണ്ണമായി. ആശംസകൾ
ReplyDelete"അലംബ്ര കുന്നില്‍നിന്നും വീശിയ നേര്‍ത്ത കാറ്റ്, മുറിവ് വീണ അസ്സുവിന്റെ കയ്യിനെ തടവിക്കൊണ്ടിരുന്നു." ആ മുറിവിന്റെ പാട് ഇപ്പോഴുമുണ്ടോ...ബിമാന ഡ്രൈവറെ...? ഹഹ്ഹ ..എന്തായാലും ഡ്രൈവര്‍ക്ക് ആശംസകള്‍..!
ReplyDeleteUyarangal ingale kathirikkunnu keralathile makkayil ninnum Oru Sahodaran
Delete