സ്റ്റാറ്റസിന്‍ മറയത്തെ അബ്ബാസ് ഖുബ്ബൂസ് .!!!!!!!!.
വളരെക്കുറഞ്ഞ സമയം കൊണ്ട് ഫേസ്ബുക്ക് സ്നേഹികളുടെ മനസ്സില്‍ ഇടം കിട്ടിയ എഴുത്തുകാരനാണ് അബ്ബാസ്.ഏതൊരു പ്രവാസിയേയും പോലെ ജീവിതം കരുപ്പിടിപ്പിക്കാനായി പ്രവാസത്തില്‍ അലിയാന്‍ വിമാനം കയറിയ അബ്ബാസ്,
പ്രവാസത്തിലെ നോവും വിരഹവും പ്രണയവും സന്തോഷവുമെല്ലാം വരികളില്‍ക്കൂടി
കോറിയിട്ടപ്പോള്‍ സമാനതകളില്ലാത്ത സ്വീകാര്യതയായിരുന്നു ഓണ്‍ലൈന്‍ വായനക്കാരില്‍ നിന്നും ലഭിച്ചത്ഓരോകുറിപ്പിനും ആയിരത്തിലധികം ലൈക്കുകള്‍!.നിരവധിപേര്‍ ഷെയര്‍ ചെയ്തും അഭിപ്രായങ്ങള്‍ അടയാളപ്പെടുത്തിയും അങ്ങനെ ഖുബ്ബൂസിനെ പ്രണയിച്ച അബ്ബാസിനെയും അദ്ദേഹത്തിന്റെ വരികളെയും നിരവധിയാളുകള്‍ ഇഷ്ടപ്പെട്ടുതുടങ്ങി.അബ്ബാസിന്റെ തന്നെ വാക്കുകള്‍ കടമെടുത്തുപറഞ്ഞാല്‍"ഫേസ്ബുക്ക് എന്നാല്‍, മനസ്സിലുള്ളത് പറഞ്ഞുപോകാൻ പറ്റിയ ഒരിടമാണ്... അതുകൊണ്ടാണ് ഞാൻ ഫേസ്ബുക്ക് തിരഞ്ഞെടുത്തത്.ഞാനവിടെ എഴുതുകയല്ല,പറഞ്ഞുപോവുകയാണ്."അതെ
,അബ്ബാസ് പറഞ്ഞുപോവുകയാണ്, പ്രവാസത്തിന്റെ നേരും നെറിയും വാക്കുകളില്‍ക്കൂടി... മഴവില്‍ മാഗസിന്‍ വായനക്കാര്‍ക്ക് വേണ്ടി അബ്ബാസുമായി നടത്തിയ നര്‍മ്മ സംഭാഷണത്തില്‍ നിന്നും.
1) ഖുബ്ബൂസിനെ പ്രണയിച്ച അബ്ബാസ് എന്നുതൊട്ടായിരുന്നു ഫേസ്‌ബുക്കിന്റെ കാമുകനായത്?
=ഓർക്കുട്ടിൽ ഒറ്റയ്ക്കിരിക്കാൻ പേടിതോന്നിയ രണ്ടായിരത്തിപ്പത്തിലെ ഏതോ ഒരു രാത്രിയിലാണ് ഫേസ്ബുക്കിലേക്ക് വലതുകൈയിന്റെ നടുവിരൽ കുത്തി കയറിയത്..
2) ചില സുന്ദരികളുടെ വാളില്‍ മാത്രമേ അബ്ബാസ് ലൈക് അടിക്കൂ എന്ന് ചിലര്‍ പിന്നണിയില്‍ അടക്കം പറയുന്നു, അതില്‍ എന്തോ ഒരു സത്യമില്ലേ?
= ലൈക് എന്നാൽ ഇഷ്ടം. ഏറ്റവും മനോഹരമായത് കാണുമ്പോഴല്ലേ നമ്മൾ നമ്മുടെ ഇഷ്ടം രേഖപ്പെടുത്തുക. അതുകൊണ്ടുതന്നെ അതിലുള്ളതെല്ലാം സത്യമാണ്.
3) താങ്കള്‍ക്ക് "സുക്കന്‍ മുതലാളി" ഫേസ്‌ബുക്ക് പതിച്ചുതന്നാല്‍ ആദ്യം ചെയ്യുന്ന പരിഷ്കാരം എന്തായിരിക്കും?
= ആദ്യം ലൈക് ബട്ടന്റെ കൂടെ അണ്‍ലൈക് ബട്ടണ്‍ തുന്നിപിടിപ്പിക്കും പിന്നെ 5000 ഫ്രണ്ട്സ് മാത്രം എന്ന നിയന്ത്രണം എടുത്തുമാറ്റും.
4) ഇഷ്ടപ്പെട്ട ഭക്ഷണം മട്ടനാണെന്ന് പറഞ്ഞുകണ്ടു, അപ്പോള്‍ ഖുബ്ബൂസ്?
= ഖുബ്ബൂസ് എന്നത് പ്രവാസത്തിന്റെ ഒരു സിംബൽ മാത്രമായി കണ്ടാൽ മതി.ഓർക്കുക
, പ്രവാസിയുടെ ത്യാഗത്തിന്റെ സിംബൽ അല്ല ഖുബ്ബൂസ്... ഖുബ്ബൂസ് അത്ര മോശം ഭക്ഷണമൊന്നുമല്ല.
5)ചില വ്യാജന്മാര്‍ താങ്കളെഴുതിയ പല പോസ്റ്റുകളുമായി എഫ് ബി യില്‍ പാറിനടക്കുന്നു, ദു:ഖമുണ്ടോ?
= തുടക്കത്തിൽ ഉണ്ടായിരുന്നു.ഇപ്പോഴില്ല.കാരണം ഇപ്പൊ ആരെന്റെ പോസ്റ്റ് കോപ്പിയടിച്ചാലും ആരെങ്കിലുമൊക്കെ പോയി പറയും ഇത് അബാസിന്റേതാണെന്ന്.
6) നാളെ എഫ് ബി നിര്‍ത്തലാക്കാന്‍ പോകുന്നു എന്ന് കേട്ടാല്‍ ഇന്ന് അവസാനമായി എഴുതുന്ന സ്റ്റാറ്റസ് എന്തായിരിക്കും?
= ഓണ്‍ലൈൻ രംഗത്ത് ചെറിയ രീതിയിൽ എങ്കിലും അടയാളപ്പെടാൻ എന്നെ സഹായിച്ച എന്റെ പ്രിയകൂട്ടുകാരേ...നാളെ മുതൽ നമ്മൾ ഈ പ്ലാറ്റ്ഫോമിൽ കാണില്ല. പക്ഷേ മറ്റേതെങ്കിലും ഒരു രൂപത്തിൽ ഫേസ്ബുക്കിനെപ്പോലെ മറ്റൊരു പ്ലാറ്റ്ഫോം നമുക്കായി ഒരുങ്ങുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ തന്നെ ആയിരിക്കണം എന്റെ കൂട്ടുകാർ...
7) "ശിഷ്ടം വന്ന മൂന്നിനോട് ഏഴുകൂടി കൂട്ടിച്ചേർക്കാനാവുമ്പോഴേക്കും നാട് പിടിക്കാൻ കഴിയണേ എന്ന ഒറ്റ പ്രാർത്ഥന മാത്രം ബാക്കി" ജീവിതാനുഭവം എഴുതിയ ഒരു പോസ്റ്റില്‍ നിന്നാണ് ഈ വരികള്‍. പ്രവാസം നേരിട്ടറിഞ്ഞ ഒരാള്‍ എന്ന നിലയില്‍ ഈ ആഗ്രഹം നടക്കും എന്ന് തോന്നുന്നുണ്ടോ?
= അത്ര എളുപ്പമല്ല. എങ്കിലും ഒരു ദീർഘകാലപ്ലാൻ തയ്യാറാക്കി ഇപ്പഴേ ശ്രമിച്ചാൽ നടത്താവുന്നതേയുള്ളൂ.
8 ഏറ്റവും കൂടുതല്‍ ഇഷ്ടം പറഞ്ഞ ഒരു സ്റ്റാറ്റസ് കണ്ടു, അതില്‍ ഇഷ്ടപ്പെട്ട കാമുകിയെ പറയാതിരുന്നത് ഇപ്പോഴുള്ള ആരാധികമാരെ സന്തോഷിപ്പിക്കാനല്ലേ?
= അതുകൊണ്ടല്ല. "മ" യിൽ തുടങ്ങുന്ന ഇഷ്ടങ്ങൾ പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ആയിരുന്നു
അത് . നിർഭാഗ്യവശാൽ എനിക്ക് "മ" യിൽ തുടങ്ങുന്ന കാമുകി ഇല്ലാ.
= അതുകൊണ്ടല്ല. "മ" യിൽ തുടങ്ങുന്ന ഇഷ്ടങ്ങൾ പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ആയിരുന്നു
അത് . നിർഭാഗ്യവശാൽ എനിക്ക് "മ" യിൽ തുടങ്ങുന്ന കാമുകി ഇല്ലാ.
..
9)കഥ, കവിത, ലേഖനം എന്നിവയെ ഏതെങ്കിലും ഭക്ഷണത്തിന്റെ രുചിയോട് ഉപമിക്കാന്‍ കഴിയുമെങ്കില്‍ എന്തിനോടുപമിക്കാം?
9)കഥ, കവിത, ലേഖനം എന്നിവയെ ഏതെങ്കിലും ഭക്ഷണത്തിന്റെ രുചിയോട് ഉപമിക്കാന്‍ കഴിയുമെങ്കില്‍ എന്തിനോടുപമിക്കാം?
= കഥ -കുറേ വിഭവങ്ങളുള്ള ഒരു സദ്യ.കവിത - നല്ല കടുപ്പത്തിലുള്ള മധുരമുള്ള സുലൈമാനി. ലേഖനം- പ്രമേഹരോഗിക്ക് ഡോക്ടർ നിർദ്ദേശിച്ച ഏതെങ്കിലും ഭക്ഷണം.
10)ശ്രേഷ്ഠമലയാളം ആണല്ലോ ഇപ്പോള്‍. അതിലേയ്ക്ക് അബ്ബാസിന്റെ വക വല്ല പുതിയ ചൊല്ലുകളും?
= ഭാഷ കൊണ്ട് അങ്ങിനെ പുതിയതെന്തെങ്കിലും കണ്ടെത്താനുള്ള കഴിവൊന്നും എനിക്കില്ല.
11) ഇഷ്ടം പോലെ സ്വന്തം തലമാറാന്‍ കഴിയട്ടെ എന്നൊരു വരം കിട്ടിയാല്‍ ആദ്യം മാറുന്ന തല ആരുടേതാവും? എന്തു കൊണ്ട്?
= എന്റെ ഭാര്യയുടെ തല.
കാരണം എന്റെ തലയിൽ എപ്പോളും അവളെക്കുറിച്ചുള്ള ചിന്തകളാണ്. ആ തല ഇങ്ങോട്ട് കിട്ടിയാൽപ്പിന്നെ അവളെക്കുറിച്ച് ചിന്തിക്കണ്ടല്ലോ.
12) പ്രവാസത്തിനും ഫേസ്‌ബുക്കിനും തമ്മില്‍ ഒറ്റവാക്കില്‍ പറയാവുന്ന ഒരു സാമ്യം?
രണ്ടും ലോഗിൻ ചെയ്തുകഴിഞ്ഞാൽ പിന്നെ സൈൻ ഔട്ട് ചെയ്യാൻ വല്ല്യ പാടാ.
13) ഭാര്യയില്‍ നിന്ന് ഇങ്ങോട്ട് കിട്ടണം എന്നാഗ്രഹിക്കുന്നതും അങ്ങോട്ട് കൊടുക്കാന്‍ കഴിയാതെ പോയതും?
=ഇങ്ങോട്ട് കിട്ടണം എന്നാഗ്രഹിക്കുന്നത് കളങ്കമില്ലാത്ത സ്നേഹം മാത്രം, അങ്ങോട്ട് കൊടുക്കാൻ കഴിയാതെ പോയത് സിഗരറ്റ് മണമില്ലാത്തൊരു ചുംബനം.
14) കാണണമെന്ന് ആഗ്രഹിച്ചിട്ടും കാണാതെപോയ ഒരു സ്വപ്നം?
= ഗൾഫിൽ നിന്നും ക്യാൻസൽ ചെയ്തുപോകുന്ന എന്നെ യാത്രയാക്കുന്ന സഹപ്രവർത്തകരെ സ്വപ്നത്തിൽ കാണാൻ ആഗ്രഹിച്ചിട്ട് ഇതുവരെ കണ്ടില്ല.
15) ഖുബ്ബൂസിനെ പ്രണയിക്കേണ്ടി വന്നവനല്ലേ അബ്ബാസ്. പ്രണയത്തിനാണോ ഖുബ്ബൂസിനാണോ ജീവിതത്തില്‍ കൂടുതല്‍ സ്വാധീനം?
=ഞാൻ മുകളിൽ പറഞ്ഞല്ലോ ഖുബ്ബൂസ് പ്രവാസത്തിന്റെ സിംബലാണെന്ന്.അങ്ങനെയാവുമ്പോൾ പ്രണയത്തേക്കാൾ പ്രവാസത്തിനുതന്നെയാണ് ജീവിതത്തിൽ കൂടുതൽ സ്വാധീനം. കാരണം പ്രണയം എന്നെയും എന്റെ പ്രണയിനിയെയും മാത്രം ബാധിക്കുന്ന വിഷയമാണെങ്കിൽ പ്രവാസം എന്റെ വലിയ കുടുംബത്തെ മുഴുവനായും ബാധിക്കുന്ന വിഷയമാണ്.
16) കൂട്ടുകാരിക്ക് സമ്മാനം കൊടുത്തപ്പോള്‍ നാട്ടുകാര്‍ തന്ന "മറക്കാനാവാത്ത" സമ്മാനം?
= നാട്ടുകാര് തരാൻ,ഞാനവൾക്ക് സമ്മാനം കൊടുത്തപ്പോൾ ആ പരിസരത്തൊന്നും ആരുമില്ലായിരുന്നു.മറക്കാനാവാത്ത സമ്മാനം തന്നത് കൂട്ടുകാരി തന്നെയാണ്. എന്റെ സമ്മാനമായ ചുംബനത്തേക്കാളും തീവ്രതയുണ്ടായിരുന്നു അവൾ തിരിച്ചു തന്നതിന്. പേരക്കയുടെ മണവും.
17) ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിത്വം (കുടും ബത്തില്‍ നിന്നുള്ളവരല്ലാതെ)
പ്രവാചകൻ മുഹമ്മദ് മുസ്തഫ ( സ്വ)
18) ബ്ലോഗിലേക്ക് അബ്ബാസ് വന്നപ്പോള്‍ വളരെ വലിയ ഒരു സ്വീകരണമാണ് ലഭിച്ചത്
(550 ഫോളോവര്‍മാര്‍). എന്നിട്ടുംഎന്തുകൊണ്ട് ഫോളോ ചെയ്യുന്നവരേയും വായനക്കാരേയും പുതിയ പോസ്റ്റുകള്‍ നല്‍കാതെ നിരാശരാക്കുന്നു?
= സത്യം പറയുകയാണേൽ ഈ ഫേസ്ബുക്കിലെ പെട്ടെന്നുള്ള കമന്റും ലൈക്കും എന്നെ ബ്ലോഗിൽനിന്നും അകറ്റാനുള്ള ഒരു കാരണമാണ് .ബ്ലോഗിൽ സജീവമാകണം എന്നാഗ്രഹമുണ്ട്. ഇന്ഷാ അല്ലഹ്..
19 ) എഴുത്തിന്റെ വഴികളില്‍ കൂടുതല്‍ സജീവമായപ്പോള്‍ താങ്കള്‍ക്ക് മനസ്സിലായത്?
= ഏതാണ്ടെല്ലാവരുടേയും ജീവിതാനുഭവങ്ങൾ സമാനമാണ്. ചെറിയ ചെറിയ മാറ്റങ്ങൾ മാത്രമേയുള്ളൂ.
20 ) ആരാണ് ഈ അബ്ബാസ്?- എന്ന ചോദ്യത്തിന് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍
ഒരു മറുപടി?
= നാടിനേം വീട്ടുകാരേം മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു സാദാ നാട്ടിൻപുറത്തുകാരൻ.
21 ) "ബ്ലോഗ് - ഫേസ്ബുക്ക്" എങ്ങിനെ നിര്‍വ്വചിക്കാം?
=ബ്ലോഗ് - എഴുത്തിനേയും വായനയേയും സീരിയസ്സായി കാണുന്നവർ സജീവമാകേണ്ട ഇടം.
ഫേസ് ബുക്ക്- മനസ്സിലുള്ളത് പറഞ്ഞുപോകാൻ പറ്റിയ ഇടം. അതുകൊണ്ടാണ് ഞാൻ ഫേസ്ബുക്ക് തിരഞ്ഞെടുത്തത്.ഞാനവിടെ എഴുതുകയല്ല പറഞ്ഞുപോവുകയാണ്.
22)ഏറ്റവും വേഗത്തില്‍ ഫീഡ്ബാക്കും റീച്ചും കിട്ടുന്ന ഒരിടമാണ് ഫേസ്ബുക്ക്
.എന്നാല്‍ ഫേസ്ബുക്കില്‍ പ്രമുഖരായി അറിയപ്പെടുന്ന പലരും സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങള്‍ ഷെയര്‍ ചെയ്യുകയോ അത്തരം വിഷയങ്ങളില്‍ ഇടപെടുകയോ ചെയ്യുന്നതില്‍ മടി കാണിക്കുന്നു. എന്തുകൊണ്ടായിരിക്കും അത്?
= അത് വെറുതെ പറയുന്നതാണ്. അന്നന്നത്തെ വാർത്തകളും സംഭവങ്ങളും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ഇന്ന് ഫേസ്ബുക്കിലാണ്. ഒരു ന്യൂസ് ചാനലിലെ ന്യൂസ് അവറിൽ കൂലിക്ക് ചർച്ചിക്കാൻ വിളിക്കുന്ന ആളുകളെക്കാളും നന്നായി അതതുവിഷയങ്ങളിൽ സംസാരിക്കാൻ പറ്റിയ ആളുകൾ ഫേസ്ബുക്കിലുണ്ട്. ഞാൻ അത്തരം വിഷയങ്ങളിൽ അത്ര സജീവമല്ലാത്തത് അത്തരം വിഷയങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റുകൾക്ക് താഴെവരുന്ന ചർച്ചകളിൽ പങ്കെടുക്കാൻ സമയം കിട്ടാത്തതുകൊണ്ട് മാത്രമാണ്.
23) ഫേസ്ബുക്കില്‍ താങ്കള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു പ്രവണത?
= നെഗറ്റീവ് വാർത്തകൾ മാത്രം ഷെയർ ചെയ്യാനായി കുറേ ആളുകൾ നടക്കുന്നത്.
24) കുടുംബം, കുടുംബിനി, കുട്ടികള്‍?
ഉപ്പ,ഉമ്മ,മൂന്നുപെങ്ങന്മാർ,അനിയൻ.ഭാര്യ ഷംല, മകൻ സിദാൻ ഏഴു വയസ്, മകൾ ആമിന നഹന ആറ് മാസം.
നല്ലൊരു ബ്ലോഗറും എഴുത്തുകാരനുമായ അബ്ബാസിന്റെ ബ്ലോഗ് "ഖുബ്ബൂസിനു പറയാനുള്ളത്"
ബ്ലോഗ് - എഴുത്തിനേയും വായനയേയും സീരിയസ്സായി കാണുന്നവർ സജീവമാകേണ്ട ഇടം.
ReplyDeleteഫേസ് ബുക്ക്- മനസ്സിലുള്ളത് പറഞ്ഞുപോകാൻ പറ്റിയ ഇടം. അതുകൊണ്ടാണ് ഞാൻ ഫേസ്ബുക്ക് തിരഞ്ഞെടുത്തത്.ഞാനവിടെ എഴുതുകയല്ലപറഞ്ഞുപോവുകയാണ്.
ഈ ചോദ്യങ്ങളെല്ലാം സ്വന്തം സൃഷ്ടിയാണൊ,? :)
ReplyDeleteകുറിയ്ക്കു കൊള്ളുന്ന ചോദ്യങ്ങളും സരസ ഭാവമുള്ള മറുപടികളും..
ഒന്നൊന്നിനോട് മെച്ചം..
പറഞ്ഞു പോയ കാര്യങ്ങൾ ചുമ്മാതിങ്ങനെയിരുന്ന് കേട്ടപോലെ തന്നെ..
രണ്ടാൾക്കും ന്റെ ആശംസകൾ..!
ആദ്യ അഭിപ്രായത്തിന് നന്ദി :)
Deleteഅബ്ബാസിന്‍റെ എഴുത്തുകള്‍ ഒരുപാടിഷ്ടം..
ReplyDeleteആദ്യകാലങ്ങളില്‍ അബ്ബാസിന്‍റെ സ്റ്റാറ്റസുകള്‍ വരുന്ന സമയം ,കൃത്യമായും സുഹൃത്തുക്കള്‍ക്ക് അറിയാം. അന്ന് അബ്ബാസിന് വളരെക്കുറച്ചു സുഹൃത്തുക്കളേ ഉണ്ടായിരുന്നുള്ളൂ.. എല്ലാവരും മത്സരിച്ചു ലൈക്കടിക്കുന്നതും,കമന്റ് ഇടുന്നതും വല്ലാത്തൊരു രസം തന്നെയായിരുന്നു. ഓരോ കൊച്ചുകൊച്ചു എഴുത്തുകളും എല്ലാവര്‍ക്കും മനപ്പാഠം. ഇന്നിപ്പോള്‍ കൂട്ടുകാര്‍ കൂടി, അബ്ബാസ് ഒരു സെലിബ്രിറ്റി ആയി. മുന്‍പത്തെപ്പോലെ എഴുതാന്‍ സമയമില്ലാഞ്ഞിട്ടോ,അതോ താല്‍പര്യമില്ലാഞ്ഞിട്ടോ ആണെന്നറിയില്ല,മുന്‍പത്തെപോലെ ടച്ചിംഗ് ആയ എഴുത്തുകള്‍ വരുന്നില്ല എന്നൊരു പരാതി കൂടിയുണ്ട്.
അബ്ബാസിന് എഴുത്തുകളുടെ ലോകത്ത് മഹത്തായ ഒരു ഭാവി ആശംസിക്കുന്നു..
ഫൈസല്‍ബാബുവിന് പ്രത്യേകപരാമര്‍ശം..
അഭിനന്ദനങ്ങള്‍
നന്ദി അക്കുക്ക ഈ വിലപെട്ട അഭിപ്രായത്തിന്
Deleteകൊള്ളാം ഇന്റെർവ്യൂ
ReplyDeleteനന്ദി മുനീര്‍
Deleteശ്രീ - അബ്ബാസ് കാഞ്ഞിരപ്പുഴ എന്‍റെ ഫേസ്ബുക്ക് ഫ്രണ്ട് ലിസ്റ്റിന്‍റെ ഐശ്വര്യം :-
ReplyDeleteവെറും ഒരു റിയാലിന് കിട്ടുന്ന കുബ്ബൂസ് ബിരിയാണിയേക്കാളും
മഹത്തരമാക്കിയവന്‍ അബ്ബാസ്....
കുബ്ബൂസ് കണ്ണിനുനേരെ കാണുന്നതുപോലും അരിശമായിരുന്ന എന്നെക്കൊണ്ട്
ഇപ്പോള്‍ ഇടയ്ക്കെങ്കിലും അത് കഴിക്കാന്‍
പ്രചോദനമായവന്‍ അബ്ബാസ്......
പ്രവാസി-മല്ലു-ബാച്ചി യുടെ ഫ്രിഡ്ജിനുള്ളിലെ ആഡംബരങ്ങളെക്കുറിച്ച്
വര്‍ണ്ണിച്ചവന്‍ അബ്ബാസ്....
മൂട്ട കടിയുടെ മാഹാല്‍മ്യങ്ങളെക്കുറിച്ചെഴുതി എന്നെ കുടുകൂടെ ചിരിപ്പിച്ച്
എന്‍റെ രക്ത-സമ്മര്‍ദം കുറച്ചവന്‍ അബ്ബാസ്.....
കൂര്‍ക്കംവലിയുടെ വൃത്ത-താളനിബദ്ധമായ മാസ്മരികലോകത്തിലേയ്ക്ക്
എന്നെ കൂട്ടിക്കൊണ്ടുപോയവന്‍ അബ്ബാസ്....
ഒരിയ്ക്കലും നേരില്‍കാണാത്ത 'കുട്ടിക്കാ' ടെ നവരസങ്ങള്‍
കാണിച്ചുതന്നവന്‍ അബ്ബാസ്....
മൊബൈല്‍ഫോണിലെ എഫ്-ബി-വാളിലെ കട്ടകള്‍ കണ്ട് 'ഇതാണോ നിങ്ങളുടെ
ഭാഷ എന്ന് ചോദിച്ച് അന്തംവിട്ടുനിന്ന ഫിലിപ്പൈനിയെ
പരിചയപ്പെടുത്തിയവന്‍ അബ്ബാസ്......
കിച്ചണില്‍ പാചകം ചെയ്യുമ്പോള്‍ പ്രയോഗിയ്ക്കേണ്ട പൊടിക്കൈകള്‍ക്ക്
(ഉള്ളി-അരിയുന്നതിനുള്‍പ്പടെ)
നിര്‍ദ്ദേശങ്ങള്‍ തന്നവന്‍ അബ്ബാസ്.....
കാഞ്ഞിരപ്പുഴയും, തടാകത്തിലെ മത്സ്യകന്യകയും എന്‍റെ സ്വപ്നത്തില്‍
പ്രത്യക്ഷപ്പെടാന്‍ കാരണമായവന്‍ അബ്ബാസ്....
പാല്‍ചായ പോലൊരു പെണ്‍കുട്ടിയെ എനിയ്ക്ക് മനസ്സിലിട്ട് താലോലിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചവന്‍ അബ്ബാസ്.....
കല്യാണത്തിന് ബിരിയാണി ഉണ്ടാക്കാന്‍വേണ്ടി അറുത്തിട്ട എരുമയുടെ
അകിടില്‍ നിന്നും പാല്‍ കറന്നെടുത്തു, ആ പാല്‍ കൊണ്ട് ദേഹണ്ണക്കാരന്
ചായയുണ്ടാക്കികൊടുത്തു കുടിപ്പിച്ച്, എന്നെ ക്കൊണ്ട് 'മഹാപാപീ'
എന്ന് സ്വയം വിളിപ്പിച്ചവന്‍ അബ്ബാസ്.....
അമേരിക്കാക്കാരന്‍റെ ഹെലികോപ്റ്ററിന്‍റെ എഞ്ചിനില്‍ നിന്നും അഴിച്ചെടുത്ത
ഒരു കുഴലുകൊണ്ട് വീട്ടിലെ അടുക്കളയില്‍ തീയൂതിപ്പെരുപ്പിച്ചുവെന്ന്
പുളുവടിച്ച് എന്നെ വിസ്മയിപ്പിച്ചവന്‍ അബ്ബാസ്...
കമന്റുകള്‍ക്ക് ലൈക്ക് അടിക്കുമ്പോള്‍ ഫോണില്‍ വിളിയ്ക്കുന്ന ഭാര്യക്ക്
നുണകളുടെ കൂമ്പാരം വാരിവിതറി സമാധാനിപ്പിച്ച് വായനക്കാരുടെ
പക്ഷം ചേരുന്ന കുസൃതിക്കാരന്‍ അബ്ബാസ്....
കഴിഞ്ഞദിവസത്തെ മലയാള പത്രത്തില്‍ വിഷുക്കഥയിലൂടെ ഫേസ്‌ബുക്കിന്
പുറത്തേക്കിറങ്ങി വായനക്കാരെ വിസ്മയിപ്പിച്ച
എന്‍റെ പ്രിയ സ്നേഹിതന്‍ അബ്ബാസ്......
കുബ്ബൂസിനെ പ്രണയിക്കുന്ന എന്‍റെ പ്രിയ സ്നേഹിതാ......
അബ്ബാസേ... ഈ അക്കാകുക്കാടെ.. എല്ലാ ആശംസകളും,
ആശീര്‍വാദങ്ങളും....!!!!
പ്രവാസത്തിനും ഫേസ്‌ബുക്കിനും തമ്മില്‍ ഒറ്റവാക്കില്‍ പറയാവുന്ന ഒരു സാമ്യം?
ReplyDeleteരണ്ടും ലോഗിൻ ചെയ്തുകഴിഞ്ഞാൽ പിന്നെ സൈൻ ഔട്ട് ചെയ്യാൻ വല്ല്യ പാടാ.
നഞ്ഞെന്തിനാ നാനാഴി..!
നല്ല ചോദ്യങ്ങളും സരസമായ ഉത്തരങ്ങളും.
ReplyDeleteനന്ദി റാംജി
Deleteലൈക് ഇറ്റ്
ReplyDeleteഇത് ഞാനും ലൈക് ഇറ്റ് :)
Deleteഇന്റർവ്യൂ ഇഷ്ടായി...അബ്ബാസിന്റെ എഴുത്ത് ഒരുപാടിഷ്ടം..
ReplyDeleteനന്ദി അശ്വതി
Deleteരസകരം ..ഈ ഉരുളക്ക് ഉപ്പേരി !
ReplyDeleteരണ്ടാള്‍ക്കും ആശംസകള്‍
@srus..
നന്ദി അസ്രൂസ് :)
Deleteഉരുളക്ക് ഉപ്പേരിപോലെ വരുന്ന ഈ മറുപടികൾ അത്ഭുതപ്പെടുത്തുന്നു.... ഉത്തരങ്ങൾക്കായി കൊരുത്ത വിദഗ്ദ്ധമായ ചോദ്യങ്ങൾ ജീവിതത്തെ ചെറുപുഞ്ചിരിയോടെ നേരിടുന്ന ആ വ്യക്തിത്വത്തെ പുറത്തുകൊണ്ടുവരുന്നു....
ReplyDeleteരസകരമായ ഒരു ഇന്റർവ്യൂ... സന്തോഷത്തോടെ വായിച്ചു.. അബ്ബാസിനും ഖുബ്ബൂസിനും ഫൈസലൂസിനും :D ആശംസകൾ..
ReplyDeleteനന്ദി റൈനി
Deleteചോദ്യങ്ങളും ഉത്തരങ്ങളും ഇഷ്ടായി... രണ്ടുപേര്‍ക്കും ആശംസകള്‍ :)
ReplyDeleteനന്ദി മുബി
Deleteമനോഹരമായ അഭിമുഖം ആശംസകൾ
ReplyDeletenalla abhimukham
ReplyDeleteനന്ദി നിധേഷ്
Deleteകുറിക്കു കൊള്ളുന്ന ചോദ്യങ്ങളും ചോദ്യത്തിന്‍റെ മുനയൊടിക്കുന്ന വിധത്തിലുള്ള ഉത്തരങ്ങളും.. ഈ പംക്തി ഇഷ്ട്ടമായി.. അബ്ബൂസിനും (അബ്ബാസ്- കുബ്ബൂസ് - രണ്ടിനേം കൂടി മിക്സ് ചെയ്തു ഞാന്‍ അബ്ബൂസ് എന്നാണു വിളിക്കാറ്.) ഫൈസല്‍ ബായിക്കും സ്നേഹാദരങ്ങള്‍... !!!
ReplyDeleteനന്ദി പത്മ ശ്രീ
Deleteരാജസ്ഥാന്‍ മരുഭൂമിയിലേക്ക് മണല്‍ കയറ്റി അയക്കെല്ലേ ഫൈസലേ എന്നുള്ള ഉത്തരങ്ങള്‍.. അബ്ബാസ്സിക്കയ്ക്ക് പറ്റിയ ചോദ്യങ്ങളും.. കലക്കി.. :)
ReplyDeleteഹഹ :)
Deleteഅഭിമുഖം നന്നായിട്ടുണ്ട്
ReplyDeleteഇയാള്‍ ആളൊരു വമ്പന്‍ തന്നെ ...
ReplyDeleteനല്ല വാക്ചാതുരി. ഖുബൂസ്സിന് സോറി അബ്ബാസ്സിനു ആശംസകള്‍
നന്ദി വേണുവേട്ടാ
Deleteഒരു കാര്യം ഉറപ്പ് - അബ്ബാസിന്റെ എഴുത്തിനോളം
ReplyDeleteവരില്ല അവിടത്തെ ഏറ്റവും സൂപ്പറായ ഒരു കുബ്ബൂസും...!
ഈ മുഖപുസ്തക ഉസ്താദിനെ പലതവണ വായനയിൽ കൂടി
അറിയാമെങ്കിലും മൂപ്പരിത്ര നിർമ്മല മായ മനസ്സിനുടമയാണെന്ന്
ഈ അഭിമുഖത്തിൽ കൂടി മനസ്സിലാക്കാൻ പറ്റി കേട്ടൊ ഫൈസൽ .
നന്ദി മുരളീ ജി
Deleteഈ പോസ്റ്റിലൂടെയാണ് ഞാന്‍ അബ്ബാസിനെ അറിഞ്ഞത്. സരസമായ പരിചയപ്പെടുത്തല്‍.
ReplyDeleteഉരുളക്ക് ഉപ്പേരിപോലെ വരുന്ന ഈ മറുപടികൾ സന്തോഷത്തോടെ വായിച്ചു..മനോഹരമായ അഭിമുഖം രണ്ടാള്‍ക്കും ആശംസകൾ
ReplyDeleteI don't like kubboos, but I like Abbas
ReplyDeleteഒറ്റവാക്കില്‍ പറഞ്ഞാല്‍ രസകരം..rr
ReplyDeleteഔചിത്യപൂർണ്ണമായ ചോദ്യങ്ങളിലൂടെ അബ്ബാസിന്റെ അകക്കാമ്പിൽ തൊട്ടു.
ReplyDeleteലൈക്
ReplyDelete