ബ്ലോഗര്‍ മാരുടെ മീറ്റു ചലഞ്ച് !!.
ബ്ലോഗര്‍ ? അതെന്താ സംഭവം എന്നറിയാത്ത ഒരു കാലമുണ്ടായിരുന്നു. പ്രവാസത്തിന്‍റെ വിരസതയിലൊരുനാള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ നിന്നാണ് ബ്ലോഗ് എന്ന നൂതന ആശയത്തെ കുറിച്ചറിയുന്നത്. അതൊരു E വായനയുടെ വസന്തകാലമായിരുന്നു. പുസ്തകവായനയില്‍ നിന്നും ഇ ലോകത്തെക്കുള്ള പറിച്ചു നടല്‍. കഥയും കവിതയും ലേഖനങ്ങളുമായി ആയിരക്കണക്കിന് പേര്‍ സ്വയം എഡിറ്റിംഗും പബ്ലിഷിംഗും,മുതല്‍ പ്രിന്‍റിംഗ് ഒഴികെയുള്ളതെല്ലാം സ്വയം ചെയ്യ്ത് വായനാലോകത്തേക്ക് എത്തിച്ചത് നിലവാരമുള്ളതും ഇല്ലാത്തതുമായ എണ്ണമറ്റ കലാ സൃഷ്ടികളായിരുന്നു.
അഭിപ്രായിച്ചും സുഖിപ്പിച്ചും വിയോജിച്ചും മലയാളം ബ്ലോഗുകള്‍ സജീവമായ ഓര്‍മ്മയുടെ സുവര്‍ണ്ണ കാലഘട്ടം ഇനി തിരിച്ചു വരുമോ എന്നറിയില്ല. ബ്ലോഗുപോസ്റ്റുകളില്‍ വിയോജനകുറിപ്പ് രേഖപെടുത്താന്‍ സൌഹൃദം ഒരു തടസ്സമായപ്പോള്‍ " അനോണി " കുപ്പായമിടേണ്ടിവന്നിട്ടുണ്ട് :) . ബ്ലോഗ് പോസ്റ്റുകളില്‍ കൂടി മാത്രം പരിചയപ്പെട്ടവര്‍ , അവരില്‍ ചിലരെ നേരില്‍ കണ്ടപ്പോഴുള്ള സന്തോഷം. ചിലര്‍ക്കെങ്കിലും സഹായഹസ്തം നീട്ടാന്‍ കഴിഞ്ഞത്. ചിലരെ ചിരിപ്പിച്ചത് , ചിലരോട് കലഹിച്ചത് അങ്ങിനെ E ലോകത്ത് വലിയൊരു സൌഹൃദമൊരുക്കിയതും ബ്ലോഗര്‍ എന്ന് അടയാളപ്പെടുത്തിയതുമെല്ലാം നന്ദിയോടെയല്ലാതെ സ്മരിക്കാന്‍ കഴിയില്ല.
സോഷ്യല്‍ മീഡിയയുടെ അതിപ്രസരം തന്നെയാണ് ബ്ലോഗിനോട് വിടപറയാന്‍ പലര്‍ക്കും കാരണമായത്.പലരും പ്രതീക്ഷിക്കുന്ന ഫാസ്റ്റ് റെസ്പോണ്‍സ്. മറുപടി അതിനെല്ലാം പുറമേ ആറ്റികുറുക്കിയ നാല് വരിയില്‍ കിട്ടുന്ന കമന്റും ലിക്കും ഷെയറും പ്രതീക്ഷിച്ചു പലരും മൈക്രോ ബ്ലോഗിലേക്ക് കുടിയേറി.
ബ്ലോഗേഴ്സ് ഗ്രൂപ്പുകള്‍. E മാഗസിനുകള്‍ എല്ലാം ഒരു നൊമ്പരമുള്ള കിനാവുകള്‍ മാത്രമാണിന്ന്. ഒരു തിരിച്ചു വരവ് സ്വപ്നം കാണുന്ന മലയാള ബ്ലോഗുകള്‍ ഇഷ്ടപെടുന്ന ചിലരെങ്കിലും ഇപ്പോഴുമുണ്ട്. അവര്‍ക്കായി നവംബര്‍ പത്തു മുതല്‍ വീണ്ടും ബ്ലോഗുകള്‍ സജീവമാക്കുകയാണ് E "ചലഞ്ചിലൂടെ".
അപ്പൊ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറുള്ള പ്രിയ ബ്ലോഗര്‍ മാര്‍ ആ ചിലന്തി കേറികിടക്കുന്ന ബ്ലോഗാപ്പീസ് ഒന്ന് പൊടിതട്ടിയെടുത്തോളൂ :)
കമന്റ് ബോക്സില്‍ സാനിധ്യമറിയിക്കുന്ന എല്ലാവര്‍ക്കും ഊര്‍ക്കടവ് ബ്ലോഗിന്‍റെ ദര്‍ശനം ലഭിക്കുന്നതാണ് :) എന്താ റെഡിയല്ലേ ..നല്ല വായനക്കായി ഞാനും കാത്തിരിക്കുന്നു !!.
ഫൈസൽ , നന്നായിപ്പറഞ്ഞു. പൊടിപിടിച്ചു കിടക്കുന്ന ബ്ലോഗുകളെ തട്ടിയുണർത്താൻ ബ്ലോഗുലകത്തെ ചില അഭ്യുദയകാംക്ഷികൾ നടത്തുന്ന ഈ സംരംഭത്തോടൊപ്പം ഞാനുമുണ്ട്. എപ്പോഴും ഫൈസലിന്റെ ബ്ലോഗിൽ ആദ്യം ഓടിയെത്താൻ ശ്രമിക്കുന്ന ഒരു അഭ്യുദയകാംഷിയാണ് ഞാൻ. അപ്പോൾ നമുക്കൊരുമിച്ചു ഇനിയും ഉറങ്ങുന്നവരെ തട്ടിയുണർത്താം. രണ്ടു വർഷം മുമ്പ് ഞാൻ ഒന്ന് പരിശ്രമിച്ചു പരാജയപ്പെട്ട ഒന്ന് ഇത്തവണ ശ്രീ രമേഷ് പറഞ്ഞതുപോലെ കുറഞ്ഞത് ഒരു നൂറു പേരെങ്കിലും പത്താം തീയതി എത്തുമെന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം മിത്രം
ReplyDelete~ ഫിലിപ്പ് ഏരിയൽ , സിക്കന്തരാബാദ്
നന്ദി ഫിലിപ്പ് സാർ നമുക്കൊരുമിച്ച് മുന്നേറാം .... നന്ദി ഈ തിരിച്ചു വരവിന്
Deleteഎല്ലാ ആശംസകളും....
ReplyDeleteഞാൻ റെഡിയാണേ...
ReplyDeletewww.samantharan.blogspot.com
good work
ReplyDeleteഅങ്ങനെ തന്നെയാവട്ടെ... ഫൈസൽ.
ReplyDeleteനല്ല സന്തോഷം.
ബ്ലോഗുകൾ പുനർജീവിക്കട്ടെ.. ആശംസകൾ
ReplyDeleteഎല്ലാരും ബേം തിരിച്ച് ബെരീൻ...ഞമ്മള് ഇബടെ തന്നെണ്ട്..
ReplyDeleteറേഷൻ പീട്യേൽ പോയോലും പോകാത്തോലും ഒക്കെ ബായിച്ചോളി...എയ്‌തിക്കോളി...
https://abidiba.blogspot.com/2018/11/blog-post.html
വളരെ നല്ല കാര്യം ...
ReplyDeleteഅപ്പപ്പോൾ മാത്രം പ്രതികരണം ലഭിക്കുന്ന
മറ്റനേകം സോഷ്യൽ മീഡിയകളേക്കാളും നമ്മുടെ
കാലം കഴിഞ്ഞാലും കാലാകാലം നിലനിൽക്കുന്നവയാണ്
നമ്മൾ ഓരോരുത്തരുടെയും 'ബ്ലോഗ് തട്ടക'ങ്ങളിൽ ഉണ്ടാക്കുന്ന
ഓരോ സൃഷ്ട്ടികളും ...!
അതുകൊണ്ട് എഴുതുവാനും, വരയ്ക്കാനും ,ഫോട്ടോഗ്രാഫിക്കും എന്ന്
വേണ്ടാ ഇന്ന് ലോകത്തുള്ള സകലമാന പ്രൊഡക്ടുകൾക്ക് വരെ ആയതിന്റെ
റിവ്യൂയും മറ്റെല്ലാം വസ്തുവകകൾ അറിയാനും വരെ അതിന്റെയൊക്കെ ബ്ലോഗുകൾ
ഉള്ള കാലമാണിത് ..!
സംഭവമൊക്കെ കൊള്ളാം. ബ്ലോഗ്ഗുകൾക്ക് പുതുജീവൻ ലഭിക്കട്ടെ. എൻറെ ബ്ലോഗ്ഗെഴുത്ത് കഴിഞ്ഞ എട്ടു വർഷമായിട്ട് തുടർന്നുപോരുന്നു. ഇതുവരെ മുടക്കിയിട്ടില്ല.
ReplyDeleteപിന്നെ, ഏത് പുട്ടിൻറെയും കടലയുടേയും കൂടെ ഈ "ചാലഞ്ച്" എന്ന വെല്ലുവിളി കേറിവരുന്നതാണോ ഇപ്പോഴത്തെ ട്രെൻഡ്? വല്ലാത്ത ഒരു നെഗറ്റിവിറ്റി ആ വാക്കിൽ ഒളിഞ്ഞിരിപ്പുണ്ട്. സൗഹൃദമുള്ളിടത്ത് എവിടെയാണ് വെല്ലുവിളിയ്ക്ക് സ്ഥാനം? എൻറെ മാത്രം അഭിപ്രായമാണ് കേട്ടോ.
തുടങ്ങിക്കഴിഞ്ഞു.
ReplyDeleteബ്ലോഗില്‍ ബ്ലോക്ക് വന്നിട്ടില്ല... അത് തുടരുന്നുണ്ട്.
ReplyDeleteസത്യം. ഗിരിജ പറഞ്ഞത് ശരിയാണ്. മീ ടൂ തുടങ്ങി ചലഞ്ചുകൾ വന്നപ്പോൾ ഈ വെല്ലുവിളികൾ സുഖകരമല്ലാതായി. സുഹൃത്തുക്കൾ തമ്മിൽ എന്തിനു വെല്ലുവിളി അല്ലേ?
ReplyDeleteമുടങ്ങാതെ ബ്ലോഗ് എഴുതുന്ന്ടെങ്കിലും ബ്ലോക്ക് ചലഞ്ചിൽ ഞാനും പങ്കെടുത്തു....
ReplyDeletehttps://abidiba.blogspot.com/2018/11/blog-post_10.html
നമുക്ക് ഒരു കൈ നോക്കാം
ReplyDeleteനല്ല കാര്യം.ഞാന്‍ ഇപ്പഴാ ഇക്കാര്യം അറിഞ്ഞത്. അതുകൊണ്ട് തന്നെ പത്താം തിയതി പോസ്റ്റ് ഇടാന്‍ പറ്റിയില്ല. പഴയ പോലെ ഇല്ലെങ്കിലും ബൂലോഗത്ത് ഇപ്പഴുമുണ്ട് ഞാന്‍.
ReplyDeleteശരിയാണ്. ചിലവര്ഷങ്ങള്ക്കു മുൻപുണ്ടായിരുന്നതുപോലെയുള്ള വായനയൊന്നും ബ്ലോഗുകൾക്കില്ല. ഫേസ്ബുക്കിലേക്ക് എഴുത്തുകൾ പറിച്ചു നടപ്പെട്ടു. വീണ്ടും ഒരു ബ്ലോഗ് വസന്തമുണ്ടാക്കുവാൻ എല്ലാവരും കൂടെ ഒന്ന് ശ്രമിച്ചാൽ നടന്നേക്കും.
ReplyDeletehttp://www.bijuthomas.com/
ഞാനും ഉണ്ട് ഇപ്പോഴും ബ്ലോഗിൽ... പഴയത് പോലെ വായനക്കാർ ഇല്ല എന്നത് ഒരു വസ്തുതയാണ്... എങ്കിലും എഴുതിക്കൊണ്ടിരിക്കുന്നു...
ReplyDeletehttps://flightofeagles.blogspot.com/
http://thrissurviseshangal.blogspot.com/
ഫെയ്സ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയകൾ വലിയ സുരക്ഷാ നിരീക്ഷണങ്ങളും സ്വകാര്യതയിലുള്ള ഇടപെടലുകളും നടത്തുന്ന സാഹചര്യത്തിൽ ബ്ലോഗിലേക്ക് കൂടുതൽ പേർ തിരിക്കാൻ സാധ്യതയുണ്ട് എന്ന് പറയപ്പെടുന്നതിൽ യാദാർത്ഥ്യമുണ്ടോ?
ReplyDeletehttps://m.facebook.com/story.php?story_fbid=pfbid02tE6RDtaAMjPFHK8A5tV6VgRgRGbsDJhmKkDF5y9UsPw1KBqDP2H3YDjk4Xrznj9Ll&id=100001268148354&sfnsn=mo&extid=a
ReplyDelete