ഓര്‍മ്മകളിലെ പി റ്റി..
കെ എം സി സി നൈറ്റ് ക്യാമ്പില്‍ |
നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവാസത്തിന്‍റെ പ്രയാണത്തിന്‍റെ തുടക്കം കുറിച്ച എഴുപതുകളുടെ അവസാനത്തിലായിരുന്നു വയനാടിന്‍റെ മണ്ണില്‍ നിന്നും പി റ്റി മുഹമ്മദ് എന്ന പി റ്റി ക്ക സൌദി അറേബ്യയിലെ ഖുന്‍ഫുദയിലെത്തുന്നത്, ഗതാഗത സൌകര്യമോ ഗള്‍ഫിന്‍റെ പൊലിമയോ ഒന്നുമില്ലാത്ത സൌദിയിലെ ഉള്‍നാടന്‍ പ്രദേശമായ ഖുന്‍ഫുധ യില്‍ നിന്നും പ്രയാസങ്ങളുടെയും പ്രതിബന്ധങ്ങളുടെയും അതിജീവനത്തിന്‍റെ വിജയമായിരുന്നു പി റ്റി യുടെ ജവിതം.
വയനാട് നയ്കെട്ടിയിലെ പൗര പ്രമുഖനയായ മർഹൂം ഹുസൈൻ മുസ്ലിയാരുടെ മകനായി ജനിച്ച മുഹമ്മദ് സാഹിബ് സെൻറ് മേരീസ് കോളേജിൽ നിന്നാണ് പൊതുരംഗത്തേക്ക് കടന്നു വന്നത്.വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ കൂടി കോളേജ് യൂണിയൻ ഇലക്ഷനിൽ യൂണിവേഴ്സിറ്റി യുണിയൻ കൗൺസിലറായി തെരെഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. വിദ്യാര് പ്രസ്ഥാനമായ എം എസ് എഫിന് വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമുള്ള ക്യാംമ്പസില്‍ നേടിയ തിളക്കമാര്‍ന്ന വിജയത്തില്‍ കൂടിയായിരുന്നു.
(ഖുന്‍ഫുദ കെ എം സി സി വയനാടില്‍ നിര്‍മ്മിച്ച ബൈത്ത്റഹ്മ ശിലാ സ്ഥാപനത്തില്‍ നിന്നും. |
വിശാലമായ നേതൃപാടവും സംഘാടന മികവും തിരിച്ചറിഞ്ഞ മുസ്ലിം ലീഗ് നേതൃത്വം പിന്നീട് പിറ്റിയെ എം എസ് എഫിന്‍റെ നേതൃരംഗത്തേക്ക് അവരോധിക്കപ്പെട്ടു.അതിനിടയിൽ സ്വദേശമായ നായ്ക്കെട്ടിയിൽ നിന്നും മലവയലിലേക്ക് താമസം മാറി, പിന്നീട് കല്ലൂർ 66 ലേക്കും. കല്ലൂരിൽ താമസമാക്കിയ വർഷം തന്നെ അദ്ധേഹം മഹല്ല് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.മഹലിൻെറ നാനോൻമുഖമായ പല പുരോഗതിയിലും പി.ടി തന്‍റെതായ സംഭാവനകൾ അർപ്പിച്ചു .ആ കാലഘട്ടത്തിൽ തന്നെ അദ്ധേഹം മുസ്ലിം ലീഗ് നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡൻറായി. ആയിടക്കാണ് നാട്ടിൽ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് വന്നത്.ടി മുഹമ്മദ് സാഹിബിൻെറ അഭ്യർത്ഥന മാനിച്ച് 14 ാം വാർഡിൽ സ്ഥാനാർത്ഥിയായി തെരെഞ്ഞെടുപ്പ് ഗോദയിലേക്ക് പി ടി വന്നിറങ്ങി. 19 വോട്ടിന് എതിർ സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു എങ്കിലും മുഴുവൻ ജനങ്ങളോടും ഇടപഴകാനും പരിചയം പുതുക്കാനും തെരെഞ്ഞെടുപ്പ് പി ടി യെ സഹായിച്ചു. ജീവിതം ഒറ്റക്ക് ജീവിച്ച് തീർക്കാതെ സമൂഹവുമായി ഇടപഴകി തൻെറ ജീവിതം അടയാളപ്പെടുത്താൻ പി.ടി ക്ക് സാധിച്ചു എന്നുള്ളത് അദ്ധേഹത്തിൻെറ ജീവിത വിജയമാണ് .കാര്യഗൗരവ്വമായ വിഷയങ്ങളെ സമീപിക്കുമ്പോഴും നർമ്മം നിറഞ്ഞ അദ്ധേഹത്തിൻെറ ഫലിതങ്ങൾ ആരെയും ആഘർഷിക്കുന്നതും ഏവരെയും സന്തോഷിപ്പിക്കുന്നതുമായിരുന്നു.
ഒരു ഒത്തുകൂടലിന്‍റെ ഓര്‍മ്മക്ക് |
രാഷ്ട്രീയത്തിലും പ്രഭാഷണകലയിലും തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു പ്രാവാസലോകത്തേക്കുള്ള അദ്ദേഹത്തിന്‍റെ പറിച്ചു നടല്‍. ഒട്ടും ആശ്വാസമല്ലാത്ത അന്നത്തെ ആ പ്രവാസ കാലഘട്ടത്തിലും പി റ്റി യുടെയുള്ളിലെ മനുഷ്യ സ്നേഹി കഷ്ടതയനുഭാവിക്കുന്ന പ്രവാസികള്‍ക്കായി ഓടി നടന്നു . സമാന മനസ്കരായ പാര്‍ട്ടി അനുഭാവികളെ സംഘടിപ്പിച്ചു . വാരാന്ത്യങ്ങളില്‍ ജിദ്ദയിലെ മലയാളി വില്ലകളിലൊത്തു കൂടി..ആ സൌഹൃദകൂട്ടം പിന്നീട് വലിയൊരു കാരുണ്യ കൂട്ടായ്മയുടെ പിറവിക്ക് കാരണമായി.
ചന്ദ്രിക ദിനപത്രത്തിൻെറ മുൻ പത്രാധിപർ മർഹൂം റഹീം മേച്ചേരി പ്രസിഡൻറും പി. ടി ജ: സെക്രട്ടറിയുമായി ചന്ദ്രിക റീഡേഴ്സ് ഫോറം പിറവി കൊണ്ടത് അങ്ങിനെയാണ്. ശേഷം ആ സംഘടന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ KMCC യായി രൂപാന്തരപ്പെട്ടപ്പോഴും പി. ടി യുടെ പങ്കാളിത്തം വളരെ വലുതായിരുന്നു, വർഷങ്ങൾ നീണ്ട പ്രവാസത്തില്‍ പി ടി യുടെ പ്രവര്‍ത്തന മേഖല പ്രവാസികള്‍ക്ക് വേണ്ടി മാറ്റിവെച്ചുകൊണ്ടായിരുന്നു. നിയമ കുരുക്കില്‍ പെടുന്ന പ്രവാസികള്‍ക്ക് വേണ്ടി നിരന്തരം കോടതികള്‍ കയറിയിറങ്ങി. സൌദി അറബ്യയിലെ നിയമത്തിനകത്തു നിന്നു അവര്‍ക്ക് വേണ്ടി വ്യവഹാരം നടത്തി. അറബി ഭാഷ സംസാരിക്കാനും എഴുതാനുമുള്ള പ്രാഗല്‍ഭ്യം പല കേസുകളിലും നിയമ കുരുക്കില്‍ പെട്ട പ്രവാസികള്‍ക്ക് തുണയായി.സ്വന്തം പണം മുടക്കി പലര്‍ക്കും പ്രവാസലോകത്തേക്ക് വഴികാട്ടിയായി..
സ്നേഹാദരം |
സൌമ്യമായ പെരുമാറ്റവും നിറഞ്ഞ സൌഹ്രദ വലയവും സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ പി റ്റി യെ ഒരു പോലെ പ്രിയങ്കരനാക്കി.ഖുന്‍ഫുധ യിലും പരിസരത്തും പിറ്റി യെ അറിയാത്തവര്‍ വിരളമായിരുന്നു, ഏതു പാതി രാത്രിയിലും ഒരു വിളിക്കപ്പുറത്തുണ്ടാവുന്ന ആശ്വാസമായിരുന്നു പി റ്റിക്ക എന്ന പി ടി മുഹമ്മദ്. കിത്താബ് ഓതി പഠിച്ച അറിവുകളും അറബി ഭാഷയിലുള്ള അഗാധ കഴിവും പി ടി.യുടെ അനുഭവങ്ങളും അദ്ദേഹം ഉപയോഗപ്പെടുത്തിയത് പാവപ്പെട്ട പ്രവാസികള്‍ക്ക് വേണ്ടിയുള്ള നിയമ പോരാട്ടങ്ങള്‍ക്ക് വേണ്ടിയായിരുന്നു.
അവസാനമായി കാണുന്നത് സൌദി കെ എം സി സി പ്രവാസികള്‍ക്കായി ആവിഷ്കരിച്ചു നടപ്പിലാക്കിയ സാമൂഹ്യ സുരക്ഷ പദ്ധതി യുടെ അവലോകന യോഗത്തിലായിരുന്നു.അന്ന് പതിവിലും വിപരീതമായി ഒരു പാട് സംസാരിച്ചു . ഒരു പുത്ര വാത്സല്യത്തോടെ തലയില്‍ തലോടി.ഞാന്‍ നാട്ടിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു. അവിടെ വെച്ച് കാണാം എന്ന വാക്കിലാണ് പിരിഞ്ഞത്.
ജനുവരി 16 ന്‍റെ തണുത്ത രാത്രിയിലാണ് പി റ്റി ക്കയോളം പ്രവാസത്തില്‍ പഴക്കമുള്ള സഹ പ്രവര്‍ത്തകന്‍ ഹസ്സന്‍ ഹാജിയുടെ ഫോണ്‍ കാള്‍ വരുന്നത്. കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത ആ വാര്‍ത്ത പി റ്റി യുടെ വിയോഗത്തെ കുറിച്ചായിരുന്നു. അപ്രതീക്ഷിതമായി വന്ന നെഞ്ച് വേദന ആ ജീവനെടുത്തു.
ഒരു സാമൂഹ്യ പ്രവർത്തകൻ എങ്ങിനെയാവണമെന്ന് ജീവിതം കൊണ്ട് മാത്യകയാക്കി കാണിച്ചു തന്നവർ .തേടി പോവുന്ന അധികാരത്തേക്കാൾ തിരഞ്ഞു വരുന്ന പദവിക്കാണ് മോനെ മധുരമെന്ന് ഒരു പിതാവിന്റെ വാൽസല്യത്തോടെയുള്ള ഉപദേശം .പദവികൾ നോക്കാതെ പാർട്ടിയെയും സമസ്ഥയെയും ഒരു പോലെ ഹൃദയത്തിലേറ്റിയ പിറ്റിയുടെ ജീവിത സന്തേശം തിരിച്ചൊന്നുമാഗ്രഹിക്കാതെ ജന സേവനം ചെയ്യുക . പ്രസ്താനത്തിൽ പ്രവർത്തിക്കുമ്പോഴും പക്ഷപാതമില്ലാതെ അശരണർക്ക് അത്താണിയാവുകയെന്നായിരുന്നു.
അനുസ്മരണം :( |
നന്മയുടെ വഴികളിലെ ഈ തണല്‍ മരത്തെ ഓര്‍മ്മയുടെ ചവറ്റുകൊട്ടയിലിടാനാവില്ല. കാലം മാറും, നാമെല്ലാം എല്ലാം മറക്കും, പിന്നീട് ഇങ്ങിനെയൊരാള്‍ ഇവിടെയുണ്ടായിരുന്നു എന്ന് പോലും നമുക്ക് ഓര്‍മ്മയുണ്ടാവില്ല.. ആ സ്മരണ നില നിര്‍ത്താന്‍ ഈ കുറിപ്പ് ഇവിടെ കിടക്കട്ടെ !! ,, പ്രാര്‍ത്ഥനയോടെ ......
സമയമുള്ളവര്‍ക്ക് പി റ്റി യുടെ ഒരു പ്രഭാഷണം.. ഇവിടെ കാണാം ..
ഈ നല്ല മനുഷ്യനെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്.. നിർഭാഗ്യമെന്ന് ഓണം കണ്ടുമുട്ടാൻ സാധിച്ചില്ല.. അല്ലാഹു ഖബറിടം വിശാലമാക്കി കൊടുക്കട്ടെ
ReplyDeleteആമീന്‍
Deleteനല്ല വിവരണം. അറിയാത്ത കാര്യങ്ങൾ തന്നെയാണ് പറഞ്ഞ് തന്നിരിക്കുന്നത്. ഇത്ര മാത്രം വിശദമായി കാര്യങ്ങൾ മനസ്സിലാക്കി എഴുത്ത് അഭിനന്ദനങ്ങൾ അർഹിക്കുന്നു..
ReplyDeleteനന്ദി സര്‍ ,,, വീണ്ടും ബ്ലോഗില്‍ സജീവമാവയതില്‍ സന്തോഷം
Deleteഉഷാറായിട്ടുണ്ട്
ReplyDeleteനന്ദി അബൂതി ,,,സുഖമല്ലേ
Deleteനന്നായി എഴുതി, പരലോക മോക്ഷത്തിനായി പ്രാർത്ഥിക്കുന്നു.
ReplyDeleteനന്ദി റഫീക്ക് സാഹിബ്
DeletePTയെ പറ്റി വളരെ നന്നായി എഴുതി. അദ്ധേഹത്തിന്റെ വിയോഗം ഖുൻഫുദ KMCC ക്ക് തീരാനഷ്ടമാണ്
ReplyDeleteനന്ദി അന്‍വര്‍
Deleteനന്മയുടെ വഴികളിലെ ഇതുപോലെയുള്ള തണൽ മരങ്ങളെ മറന്നുപോവരുത്.
ReplyDeleteനല്ല സ്മരണക്കുറിപ്പ്.
തീര്‍ച്ചയായും .. ഓര്‍മ്മകളില്‍ ജീവിക്കട്ടെ അവര്‍
Deleteഅല്ലാഹു മഗ്ഫിറത്ത് നല്കി അനുഗ്രഹിക്കട്ടെ, ആമീൻ
ReplyDeleteആമീന്‍
Deleteരാഷ്ട്രീയത്തിലും പ്രഭാഷണകലയിലും തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു പ്രാവാസലോകത്തേക്കുള്ള അദ്ദേഹത്തിന്‍റെ പറിച്ചു നടല്‍. ഒട്ടും ആശ്വാസമല്ലാത്ത അന്നത്തെ ആ പ്രവാസ കാലഘട്ടത്തിലും പി റ്റി യുടെയുള്ളിലെ മനുഷ്യ സ്നേഹി കഷ്ടതയനുഭാവിക്കുന്ന പ്രവാസികള്‍ക്കായി ഓടി നടന്നു . സമാന മനസ്കരായ പാര്‍ട്ടി അനുഭാവികളെ സംഘടിപ്പിച്ചു . വാരാന്ത്യങ്ങളില്‍ ജിദ്ദയിലെ മലയാളി വില്ലകളിലൊത്തു കൂടി..ആ സൌഹൃദകൂട്ടം പിന്നീട് വലിയൊരു കാരുണ്യ കൂട്ടായ്മയുടെ പിറവിക്ക് കാരണമായി....
ReplyDeleteപി.ടി .യെ നന്നായി പരിചയപ്പെടുത്തിയിരിക്കുന്നു ...!
നന്ദി മുരളിയേട്ടാ .. `
Delete