" ഇത്കൊണ്ട് എന്താണിപ്പോ മെച്ചം " ? കെ എം സി സി സുരക്ഷ പദ്ധതിയും ചില ചോദ്യങ്ങളും .


 " ഇത്കൊണ്ട് എന്താണിപ്പോ മെച്ചം "  ഓരോ വര്‍ഷവും  കേട്ടുകൊണ്ടിരിക്കുന്ന ഒരു ചോദ്യം ,  ടിക്ക് ടോക്കിലെ വീഡിയോയിലും ഇതേ ചോദ്യം കമന്റായി    വന്നപ്പോഴാണ് ഈ ചോദ്യത്തിനുള്ള ഉത്തരം ഒന്ന് കുറിച്ചിടണമെന്നു തോന്നിയത് . 

നമുക്കൊരു യാത്രയില്‍ നിന്നും ഇതുനുള്ള ഉത്തരം തേടാം  

ഇത് കേവലം ഒരു യാത്രയുടെ  കഥ പറച്ചിലല്ല  , പ്രിയ മജീദ് സാഹിബും സുഹൃത്തുക്കളും എത്രമാത്രം മാനസിക സംഘർഷത്തിലൂടെ യാവും ഈ യാത്രയിൽ. പങ്കെടുത്തിട്ടുണ്ടാവുക , തീർച്ചയാണ് ഒട്ടും  ആശ്വസകരമല്ലാത്ത അനുഭവങ്ങളുടെ വിങ്ങുന്ന ഓര്‍മ്മകളാവും   ഈ യാത്രയില്‍ അദ്ദേഹത്തിനുണ്ടായിക്കാണുക!.


പ്രവാസത്തിൻ്റെ പച്ചയായ ചിത്രം കാണണമെങ്കിൽ ചെറുതും വലുതുമായ ഉൾഗ്രാമ പട്ടണത്തിലേക്ക് സഞ്ചരിക്കണം , അത്തരത്തിലൊരിടത്താണ് വർഷങ്ങളായുള്ള ഞങ്ങളുടെ പ്രവാസം , ഒന്നോ രണ്ടോ വർഷം കഴിഞ്ഞ് ഫോറിൻ പെട്ടിയും തൂക്കി :അറൈവൽ കൗണ്ടറിൽ കൂടി നിൽക്കുന്നവരുടെ ഇടയിലേക്ക് തൊല്ലൊരു ജാടയുമായി ഉറ്റവരിലേക്ക് നടന്നടുക്കുന്ന പല  ഗൾഫുകാരൻ്റെയും  ശരിയായ ജീവിത ചുറ്റുപാടുകൾ  നാട്ടിലെ അതിഥി തൊഴിലാളികളെക്കാൾ മോശം സാഹചര്യത്തിലാണ് എന്ന് പറയുമ്പോൾ  നെറ്റി ചുളിക്കരുത് , അതൊരു പച്ചയായ യാഥാർത്ഥ്യമാണ് , 


കാത്തിരുന്നു കാത്തിരുന്നു  ശമ്പളം കിട്ടുന്ന ദിവസം തന്നെ എണ്ണിയാല്‍ കിട്ടുന്നത്  മുഴുവൻ നാട്ടിലേക്കയച്ച് മിച്ചം വന്നത് കൊണ്ട് അടുത്ത മാസംതികക്കാൻ  പ്രയാസപ്പെടുന്നവരാണ്  90 % സാധാരണക്കാരായ പ്രവാസികളും. ഇഷ്ടങ്ങളും  ആഗ്രഹങ്ങളും  മറ്റുള്ളവർക്കായി മാറ്റി വെച്ച്  അവസാനം  സ്വയം  ജീവിക്കാൻ മറന്ന്  ജീവിതത്തിൻ്റെ സായം സന്ധ്യയിൽ ആർക്കും വേണ്ടാത്തവനായി തിരികെ നാടണയാൻ വിധിക്കപ്പെടുന്ന ജീവിത നിയോഗം  , അതാണ് യാഥാർത്ഥ പ്രവാസം . 

ദീർഘമായ  പ്രവാസത്തിൽ  കൂടെ പിറപ്പുകളെക്കാള്‍ ആത്മമിത്രമായ  പ്രിയന്റെ വീട്ടിലേക്കാണ് അവരുടെ യാത്ര, ഈ യാത്രയില്‍ പക്ഷെ പ്രിയ ചങ്ങാതിയുടെ ഓര്‍മ്മകള്‍ മാത്രമാണ് കൂട്ട് . നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം  നാട്ടിലേക്ക്  കൂടണയാന്‍ കൊതിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു അപകടത്തിന്റെ രൂപത്തില്‍ ആ ജീവന്‍ എടുത്തത് , പ്രാരാബ്ദങ്ങള്‍ ഏറെയുള്ള ആ കുടുബത്തിന് ഇനി ജീവിതത്തില്‍ ഗള്‍ഫില്‍ നിന്നും ഒരു ഫോൺ  വിളിയോ പണമോ വരില്ല .അയാള്‍ അവര്‍ക്ക് വേണ്ടി കെ എം സി സി സി  പ്രവാസി സാമൂഹ്യ സുരക്ഷ  വഴി  അവസാനമായി നീക്കി വെച്ച ആറുലക്ഷം രൂപയുടെ ധന സഹായം ഏൽപ്പിക്കുകയാണ് ഈ യാത്രയുടെ ലക്ഷ്യം . 


ഇതൊരു വേറിട്ടൊരു അനുഭവമല്ല. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇത് പോലെ ഒട്ടേറെ കെ എം സി സി പ്രവർത്തകർ  ഈ പണവുമായി  പ്രവാസികളുടെ വീടുകളിലേക്ക്‌ യാത്ര ചെയ്തുകാണും , അവര്‍ക്കൊക്കെ പറയാന്‍ ഇതിലും വലിയ അനുഭവ കഥകളും കാണും . 

ഞാന്‍ ഇതെഴുതുന്നത് സൗദിഅറേബ്യയിലെ ഖുന്‍ഫുധ എന്ന കടലോര പട്ടണത്തില്‍ നിന്നാണ് .സമീപത്തായി കുറച്ച് കൊച്ചു ഗ്രാമങ്ങളുണ്ട് , സാധാരണക്കാരിൽ സാധാരണക്കാരായ ഒട്ടനവധി കേരളക്കാർ ,  കഴിഞ്ഞ 7 വർഷങ്ങൾക്ക്‌ മുന്നേ ഞങ്ങൾക്കൊരു പതിവുണ്ടായിരുന്നു , ആർക്കെങ്കിലും പെട്ടൊന്നൊരു അസുഖമോ , അപകടമോ ഒക്കെ വരുമ്പോൾ , ഞങ്ങൾ പലരേയും സമീപിക്കും ,പിരിച്ചു  കിട്ടുന്നത്  അവരെ ഏൽപ്പിക്കും ,സാഹചര്യം കൊണ്ട്  ഒരു സഹായത്തിനായി മറ്റുള്ളവരുടെ കയ്യില്‍ നീട്ടേണ്ട അവസ്ത ആര്‍കും പറയേണ്ട തില്ലല്ലോ . എന്നാല്‍  കെ എം സി സി സാമൂഹ്യ സുരക്ഷ പദ്ധതി വന്നതില്‍ പിന്നെ ഇതില്‍ അംഗമമായ ഒരാള്‍ക്ക്‌ വേണ്ടിയും   അങ്ങിനെയൊരു പിരിവ്  നടത്തേണ്ടി വന്നിട്ടില്ല. 
ആവശ്യത്തിനും അനാവശ്യത്തിനുമായി പണം ചിലവാക്കുന്നവരാണ് നമ്മള്‍ . 

വര്‍ഷത്തില്‍ നിസാരമായ 90 റിയാല്‍ മുടക്കി ഈ പദ്ധതിയില്‍ അംഗമായാല്‍ പിന്നെ ഇത് പോലെയുള്ള സാഹചര്യത്തില്‍ ( അസുഖമോ , അകപടമോ  മരണമോ വന്നാല്‍   നമുക്ക് വേണ്ടി ആര്‍ക്കുമുന്നിലും സഹായത്തിനായി അലയണ്ട എന്ന് തന്നെയാണ് . ഇതില്‍ അംഗമായാലുള്ള ഗുണം .  കഴിഞ്ഞ 5 വര്‍ഷത്തില്‍  ഈ കുഞ്ഞു പട്ടണത്തില്‍ നിന്ന് മാത്രം ഇതില്‍ നിന്നും  ധന സഹായം നല്‍കിയത് 90 ലക്ഷം രൂപയാണ് . ആ ലിസ്റ്റില്‍  അകപടം പറ്റിയവര്‍, വിവിധ ചികില്‍സ നടത്തിയവര്‍ , മരണപെട്ടു പോയവരൊക്കെയുണ്ട്.  ( മരണപെട്ട പ്രവാസിയുടെ കുടുംബത്തിന് 10 ലക്ഷം മുതൽ 3 ലക്ഷം വരെയും ചികിൽസ സഹായമായി  ഒരു ലക്ഷം മുതൽ പതിനായിരം വരെയും ) . സൗദി അറേബ്യയിൽ ഒട്ടാകെ 39 കോടിയുടെ ധന സഹായം , ഇതിലൂടെ ആശ്വാസകരമായത് ആയിരത്തിലധികം പ്രവാസികൾക്കും    അവരുടെ കുടുംബങ്ങൾക്കും , പദ്ധതിയില്‍ അംഗമായവര്‍ നല്‍കിയ വാര്‍ഷിക  വിഹിതത്തില്‍ നിന്നാണ്  ഇത്രയും വലിയ ധന സഹായം നല്‍കിയത് .  നാം അറിയാതെ നമ്മള്‍ എത്ര കുടുംബങ്ങളെയാണ് ദിവസവും സഹായിച്ചു കൊണ്ടിരിക്കുന്നത് , നൈമിഷികമായ ഈ ജീവിതത്തില്‍ നമുക്ക് വേണ്ടിയും സഹജീവികള്‍ക്ക് വേണ്ടി ചെയ്യുന്ന ഒരു നന്മ . അതിലൂടെ നാം നമുക്കും നമ്മുടെ കുടുംബത്തിനും വേണ്ടി ചെയ്യുന്ന ഒരു കരുതിവെപ്പ് ..
 ഇതൊക്കെതന്നെയാണ് പ്രിയ സുഹുര്‍ത്തേ ഈ പദ്ധതിയില്‍ ചേര്‍ന്നാല്‍ ഉള്ള മെച്ചം .. 

. ജാതി മത രാഷ്ട്രീയ ഭേദമന്യേ ആര്‍ക്കും ഇതില്‍ അംഗമാവാം , സൌദിഅറേബ്യയില്‍ വിസയുള്ള ആര്‍ക്കും ഇതില്‍ അംഗത്വം എടുക്കാം .  എല്ലാ വർഷവും  ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയാണ് അംഗത്വം എടുക്കുന്നതിനും  പുതുക്കുന്നതിനുമുള്ള സമയം .. കൂടുതല്‍ വിവരങ്ങള്‍ക്കും  രജിസ്ട്രേഷനും  ഈ ലിങ്ക് വഴി : 


കെ എം സി സി  സുരക്ഷാ പദ്ധതിയുടെ അംഗത്വ നടപടി ക്രമങ്ങള്‍ വളരെ ലളിതാണ്. ആദ്യമായി പദ്ധതിയില്‍ ചേരുന്നവര്‍ ഈ വീഡിയോ കാണുക : 

                          https://www.youtube.com/watch?v=wvNaCy2RetI


മുന്‍വര്‍ഷങ്ങളില്‍ ചേര്‍ന്നവര്‍ക്ക് അംഗത്വം എങ്ങിനെ പുതുക്കാം എന്നറിയാന്‍ 

                             you tube link  https://www.youtube.com/watch?v=QRjWq2bx1rE


അംഗത്വം പരിശോധിക്കാനും . കാര്‍ഡ് ലഭിക്കാനും . 


                                  https://www.youtube.com/watch?v=7FXySQJekgo 


ഫൈസല്‍ ബാബു ( ഖുന്‍ഫുദ കെ  എം സി സി ജനറല്‍സെക്രട്ടറി  ) .

MOB / WHATS APP : 

00966506577642


7 comments:

 1. വളരെ കാര്യമാത്ര പ്രസക്തമായ ലളിതമായ വിവരണം.

  ReplyDelete
  Replies
  1. https://m.facebook.com/story.php?story_fbid=pfbid02tE6RDtaAMjPFHK8A5tV6VgRgRGbsDJhmKkDF5y9UsPw1KBqDP2H3YDjk4Xrznj9Ll&id=100001268148354

   Delete
 2. KMCC യുടെ സുരക്ഷ സ്കീം വഴി കിട്ടുന്ന സഹായം എത്ര ആയാലും അത് വളരെ പെട്ടെന്ന് തന്നെ അർഹരായ വർക്ക് എത്തിക്കാൻ കഴിയുന്നു. ഒരു ഫോൺ നമ്പർ അക്കൗണ്ട് നമ്പർ ചേർന്ന തിൻ്റെ രേഖ ഇത് മാത്രം ആണ് വേണ്ടത് സഹായം ലഭിക്കാൻ. പിന്നെ അസുഖം അല്ലെങ്കിൽ മരണം അതിൻ്റെ രേഖകളും സമർപ്പിച്ചാൽ വളരെ പെട്ടെന്ന് തന്നെ സഹായം അവരെ തേടി എത്തുന്നു. ഒരു പാട് പേരെ ചേർക്കാനും സഹായം വാങ്ങിച്ച് കൊടുക്കാനും നാട്ടിൽ ഉള്ള സമയത്ത് സഹായം എത്തിച്ച് കൊടുക്കാനും കഴിഞ്ഞിട്ടുണ്ട്.AL HASSA.KMCC യുടെ ഒരു എളിയ പ്രവർത്തകൻ.അബ്ദുൽ ഗഫൂർ. സി. പി.0559037545.സൗദിയിൽ ഉള്ള നിയമപരമായി ചേരാൻ കഴിയുന്ന എല്ലാ മലയാളികളും ഈ സ്കീമിൽ അംഗത്വം എടുക്കുക..

  ReplyDelete
 3. ഫൈസൽ വീണ്ടും ഉപകാരപ്രദമായ ഒരു ബ്ലോഗ് പോസ്റ്റുമായി കാണാൻ കഴിഞ്ഞതിൽ സന്തോഷം. കൂട്ടു സഹോദരങ്ങൾക്ക് നന്മ ചെയ്യാൻ താങ്കളും സഹപ്രവർത്തകരും കാട്ടൂന്ന ഈ ശ്രമത്തിന് അഭിനന്ദനങ്ങൾ ആശംസകൾ 🌹🙏

  ReplyDelete
  Replies
  1. Thank you sir പഴയ ബ്ലോഗ് കാലം ഓർമ്മ വരുന്നു

   Delete
 4. https://m.facebook.com/story.php?story_fbid=pfbid02tE6RDtaAMjPFHK8A5tV6VgRgRGbsDJhmKkDF5y9UsPw1KBqDP2H3YDjk4Xrznj9Ll&id=100001268148354

  ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.