ഒരു പ്രവാസി ഗൂഗിള്‍ ചാറ്റ്

ഇക്ക ..ഹലോ
"ഹെലോ"
ഇക്ക.. "എന്തൊക്ക്യാ മോനേ വിശേഷം" ?..
".സുഖം ഇക്ക "
ഇക്ക ..നീ ഓഫീസില്‍ ആണോ ?
 ".ഉം അതെ "
ഇക്ക .."ഫുഡ്‌ ഒക്കേ കഴിച്ചോ" ?
"അതെ ..
ഇക്ക.. "ഫുഡ്‌ നന്നായി കഴിക്കണം"...
"എന്താ ക്കാ ഇന്ന് പതിവായി  നല്ല സോഫ്റ്റ്‌ ആയ ഒരു പെരുമാറ്റം ?
ഇക്ക.  "അതെന്താ നീ അങ്ങിനേ പറഞ്ഞത്?"
"ഹേയ് ഒന്നും ഇല്ല ...ഒരിക്കലും ഇങ്ങനേ കണ്ടിട്ല്ല കാക്ക കമിഴ്ന്നു തന്നെയല്ലേ പറക്കുന്നത്  ഒരു സംശയം"
ഇക്ക...മോനെ തടി. നന്നായി നോക്കണം,,,,ചുമര്‍ ഉണ്ടെങ്കിലേ ചിത്രം വരക്കാനാവൂ "..
"ഇതെന്താ പതിവില്ലതേ ?
ഇക്ക .."നീ നിന്റേ മുതലാളിയോട് നല്ല നിലയിലൊക്കെ നില്‍ക്കണം ട്ടോ "..
"ഹ ഹ ....ഉവ്വേ "
ഇക്ക .. "നീ നന്നാവാന്‍ നമ്മുടേ ഉപ്പ ഒരുപാടു നോക്കി ...ഇത് ജീവിതത്തിന്റെ ഒരു ഫീസില്ലാ പരീക്ഷയാണെന്ന്  കരുതിയാല്‍ മതി ......
"ഹ ഹാ  ....."
ഇക്ക .".മോനേ നിന്നോട് എനികൊരു കാര്യം പറയാനുണ്ട്‌"
" പറയു എന്താ ഇക്ക "? 
ഇക്ക ..."എന്റെ കാര്‍ കേടുവന്നു"
"എന്ത് പറ്റി ?
ഇക്ക..."എന്ജിന് പണിയായി പണിക്കൂലിയടക്കം ഒരു എട്ടായിരം റിയാല്‍ എങ്കിലും വേണ്ടി വരും" 
"എന്റെ കയ്യില്‍ കാശില്ല"
ഇക്ക ...നില്‍ക്ക്  പറയട്ടെ .....
"വേണ്ട ഇക്ക എനിക്കപ്പോഴേ  തോന്നി ഈ അപൂര്‍വ്വ  സ്നേഹ പ്രകടനം കണ്ട്പോള്‍ .ഇത് ഇങ്ങിനെ അവസാനിക്കുംന്നു "
ഇക്ക ..അതല്ല്ടാ ഞാന്‍ ഒരു വിവരം പറഞ്ഞതാ......നീ കാശൊന്നും തരണ്ടാ
"സോറി ഇക്ക .ഞാന്‍ വെരി ബിസിയാണ് "

(ഇനി നിന്നാല്‍ അപകടമാ ...signout  ആകുന്നതാ ബുദ്ധി ......)











19 comments:

  1. aniyanum chettanum kolllam

    ReplyDelete
  2. ബ്ലോഗിലേക്ക് വന്നു അല്ലേ.. തുടക്കം ഏട്ടനിട്ടു തന്നെ ആയതു വളരെ നന്നായി. നല്ല ഗുരുദക്ഷിണ!! ((ഇനി പന പോലെ വളരും.. എന്റെ ആശംസകള്‍ )

    ReplyDelete
  3. കൊള്ളാം
    ഈ ഇക്കാനെ മനസ്സിലായി.
    ആ ഇക്കാന്റെ കയ്യിലിരിപ്പ് അറിയുന്നോണ്ട്
    ഞാനിക്കാന്റൊപ്പം കൂടുന്നില്ല.
    അനിയന്‍ പറഞ്ഞതാ സത്യം.
    പിന്നെ നിന്റെ കാര്യം പോക്കാ..
    നിന്റെ ബ്ലോഗിന്റെ കാര്യവും.
    ആദ്യ ഫോളോവറുടെ ഫോട്ടോ കണ്ടില്ലേ..
    സ്വാഹ...!
    (ആദ്യ ഫോളോവര്‍ക്കിട്ടാ നിന്റെ ഫസ്റ്റ് പണി, മറക്കണ്ട്.
    പണികിട്ടും...!)

    ReplyDelete
  4. @ mugthar ..thanks muktar bai i enjoy your comment

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ബ്ലോഗ്ഗില്‍ പുതിയ അഡ്മിഷന്‍ ആനെല്ലേ. ഞാനും പുത്യതും അല്ല പഴയതും അല്ല.
    വള്ളിക്കുന്നിന്റെ കമ്മന്റ് ബോക്സില്‍ കണ്ടിട്ടുണ്ട് എന്ന് തോന്നുന്നു.
    പിന്നെ അക്ബര്‍ക്കയുടെ നാട്ടുകാരന്‍ ആയ സ്ഥിതിക്ക് ഇവിടെയും തകര്‍ക്കും എന്ന് കരുതുന്നു.
    ആശംസകള്‍

    ReplyDelete
  7. ഹഹഹഹഹ്
    അക്ബര്‍ ഇക്ക ഇത്ര വലിയ വളവന്‍ ആണോ
    രണ്ടാളും നര്‍മ ബോധത്തിന്റെ ആശാന്മാര്‍ ആണല്ലോ
    ആശംഷകള്‍

    ReplyDelete
  8. അക്ബറിനോട് ഇത്രയും വേണോ?

    ReplyDelete
  9. @ayyopavam ..അക്ബര്‍ക്ക യുടേ ഇനി എന്തല്ലാം അടവുകള്‍ കനാനിരിക്‌ുന്നു ...പപ്പു പറഞ്ഞ പോലെ ഇത് വെറും സാമ്പിള്‍

    @ mayflower ..ഒരു സേതുരാമയ്യര്‍ സ്റ്റൈലില്‍ എല്ലാം കണ്ടു പിടിച്ചുവല്ലേ....ഇതുവഴി വന്നതില്‍ സന്തോഷം..

    ReplyDelete
  10. ഇത് കലക്കി .ഇവിടെ നെറ്റ് വര്‍ക്കില്ലന്നു സ്റ്റേബിള്‍ ‍ അല്ലാന്നു പറഞ്ഞില്ലേ

    ReplyDelete
  11. അമ്പടാ!മിടുക്കന്‍ തന്നെ...

    ReplyDelete
  12. ഹ ഹ ഞാനൊന്നും പറയണില്ല

    ReplyDelete
  13. എന്നാലും ഇക്കയല്ലെ സഹായിക്കാമായിരുന്നു .

    ReplyDelete
  14. തടി നോക്കണം .. ചുമര്‍ ഉണ്ടെങ്കിലേ ചിത്രം വരക്കാന്‍ കഴിയൂ ....

    വെറുതെ സ്നേഹ വാക്ക് പറയാം എന്നല്ലാതെ അന്റടുത്തു പണി വല്ലതും നടക്കോ ഫൈസലേ.... ഇജ്ജ്‌ ഇക്കാന്റെ അല്ലെ അന്യേന്‍..... ഹ.. ഹ.. ഹാ..

    ReplyDelete
  15. കാള വാലുപൊക്കുമ്പോഴേ അറിയാലൊ..............
    ആശംസകള്‍

    ReplyDelete
  16. അപ്പോൾ ഇതാണ് ഊർക്കടവിലെ രണ്ടാമത്തെ പോസ്റ്റ്....
    സ്വന്തക്കാർക്ക് പണി കൊടുത്തുകൊണ്ട് നല്ല തുടക്കം....

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.