സ്റ്റാര്‍ സിങ്ങറില്‍ തൊഴിലവസരങ്ങള്‍

                                                                       

നമസ്ക്കാരം,

ഈ ആഴ്ച്ചയിലെ തൊഴില്‍ വാര്‍ത്തകളിലേക്ക് സ്വാഗതം !!
സ്റ്റാര്‍ സിങ്ങര്‍ സീസ്സന്‍ പത്തിലേക്ക്‌ പുതിയ അപേക്ഷകള്‍ ക്ഷണിക്കുന്നു,
ഒരു വര്‍ഷത്തെക്കാണ് നിയമനം ,,,സാഹചര്യം പോലെയും പരിപാടിയുടെ വിജയത്തിനനുസരിച്ചും ചിലപ്പോള്‍ രണ്ടു വര്‍ഷംവരെയോ അതിലധികമോ നീണ്ടു പോയേക്കാം ,
ഒഴിവുകളും, യോഗ്യതകളും !!

പണക്കാരായ ഗായകര്‍ : ഈ വിഭാഗത്തിലുള്ള ഒഴിവുകളുടെ എണ്ണം ഇരുപത് !!
ആവശ്യമായ യോഗ്യത :ട്ടാറ്റ ,ഇന്നോവ ,പ്രാഡോ ,മുതലായ കാറുകളിലേതെങ്കിലുമുള്ളവരോ അയ്യായിരം സ്ക്വൊയര്‍ ഫീറ്റില്‍ കുറയാത്ത വീടുള്ളവരോ മാത്രം അപേക്ഷിച്ചാല്‍ മതിയാകും ,,,ഇവര്‍ ഒരു കോടിയുടെ ഫ്ലാറ്റിലല്ല താമസിക്കുന്നതെന്ന വില്ലേജ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ് ,,, കൂടാതെ സ്റ്റാര്‍ സിങ്ങര്‍ അവതാരിക വീട്ടില്‍ വരുമ്പോള്‍‍ "ജനിച്ചയുടനെ ആദ്യം മുലപ്പാലിനു പകരം "മ്മളെ കൊച്ച് വാ താ പീ" ...എന്നാണു കരഞ്ഞിരുന്നത് ,അത് കൊണ്ട് ,അന്നു തന്നെ സംഗീതത്തിലെ കഴിവ് മനസ്സിലാക്കിയിരുന്നു" എന്നു സ്പെല്ലിംഗ് തെറ്റാതെ പറയാന്‍ കഴിവുള്ള മാതാപിതാക്കളുള്ളവര്‍ അധിക യോഗ്യതയുള്ള വരായി പരിഗണിക്കുന്നതാണ് .
 ഈ ഒഴിവുകളിലേക്ക് ,,ഇരുപതു ശതമാനം സീറ്റുകള്‍ ഓ ബി സി ,മുസ്ലിം ,ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും ,,ബാക്കി മുന്നോക്കക്കാര്‍ക്കും കുറച്ചു സീറ്റുകള്‍ മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്കും ,പിന്നെയും ബാക്കിയുള്ളതു അയല്‍ സംസ്ഥാനക്കാര്‍ക്കും സംവരണം ചെയ്തിരിക്കുന്നു !! (ഇതൊരു അഞ്ഞൂറ് എപ്പിസോ റിയാലിറ്റി ഷോ ആയതിനാല്‍ പ്രവാസി ഗായകര്‍ അപേക്ഷിക്കേണ്ടതില്ല , "ഉള്ള പണി പോയിക്കിട്ടും " )

പാവപ്പെട്ട ഗായകര്‍ ,,, ഒഴിവുകളുടെ എണ്ണം :പത്ത് ,
യോഗ്യത : ആര് കണ്ടാലും അവരില്‍ ഒരു സഹതാപമുണ്ടാക്കാനും അതിന്‍റെ പേരില്‍ കുറച്ചു എസ്‌.എം.എസ്‌ കിട്ടും എന്ന് ഉറപ്പുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും ,,ഇവരുടെ ജോലി കാലാവധി അവസാന റൗണ്ടില്‍ വരെ മാത്രമേ ആവശ്യമുള്ളൂ ,,ഫൈനല്‍ നടക്കുന്ന അന്ന് "വോട്ടിംഗ് ക്ലോസ് " എന്ന മെസ്സേജ് വന്നാല്‍ ഇവര്‍ക്ക് സ്വയം പിരിഞ്ഞു പോകാം )

വിക്കുള്ളവര്‍ ,,ഒഴിവുകളുടെ എണ്ണം :രണ്ട്
യോഗ്യത : വിക്കുണ്ട് എന്ന് തെളിയിക്കാന്‍ അവര്‍ സ്വയം വിക്കി വിക്കി പാടിയ മൂന്ന് വ്യത്യസ്ത ഗാനങ്ങളുടെ ഓഡിയോ സി ഡി യുമായി ഓഡീഷന്‍ റൗണ്ടില്‍ ഹാജരാകേണ്ടതാണ് !!
അംഗവൈകല്യം വന്നവര്‍ : നാല്
യോഗ്യത : സ്വന്തം കയ്യിലിരിപ്പ്കൊണ്ട് കൈക്കോ കാലിനോ അംഗവൈകല്യംവന്നവര്‍ (ബോംബുണ്ടാക്കുമ്പോഴോ .എറിയുമ്പോഴോ നഷ്ടപെട്ടവര്‍ക്ക് മുന്‍ഗണന )

അന്ധര്‍ :ഒന്നോ രണ്ടോ പേര്‍
യോഗ്യത :നന്നായി ഡാന്‍സും പെര്‍ഫോമന്‍സും കാഴച്ചവെക്കാന്‍ കഴിവുള്ളവരായിരിക്കണം ( അത്യാവശ്യം, എസ്‌. എം. എസ്‌. ആയി ഷോ ലാഭത്തില്‍ വന്നാല്‍ ,പെര്‍ഫോമന്‍സ് റൗണ്ടില്‍ മാര്‍ക്ക് കുറവായതിന്‍റെ പേരില്‍ ഇവരെ ഒരു കാരണവും കൂടാതെ പിരിച്ചു വിടുന്നതാണ് ,പിരിഞ്ഞു പോകുമ്പോള്‍ .വേദിയിലുള്ള ,ജഡ്ജസ് ,അവതാരിക ,,വാദ്യോപകരണ കലാകാരന്മാര്‍ എന്നിവരുടെ വക ,കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പും ,,സഹതാപ മുക്കലും മൂളലും പിന്നെ "എല്ലാത്തിനും ഒരു ദിവസമുണ്ട് ദാസാ ഇനിയും ശ്രമിക്കൂ " എന്നെഴുതിയ സര്‍ട്ടിഫിക്കറ്റും അലമാരയില്‍ വെക്കാന്‍ "കാനായി കോയാമു" രൂപകല്‍പ്പന ചെയ്ത മരത്തിന്റെ കോലും സമ്മാനമായി കൊടുക്കുന്നതാണ് )

അവതാരിക , ഒഴിവുകള്‍ , ഒന്ന് ,
യോഗ്യതകള്‍ : മലയാളം അറിയുമെങ്കിലും ,"മലയാല"മേ സംസാരിക്കാവൂ
ആജീവനാന്തം ,കോസ്ട്യൂം സ്പോണ്‍സര്‍ ചെയ്യാറുള്ള "നാസ് പുളിമൂട്ടില്‍" ഇത്തവണ സാമ്പത്തിക ബുദ്ധിമുട്ട് കാരണം പിന്മാറിയതിനാല്‍ അത്യാവശ്യം "സംഗതികള്‍" മറക്കാന്‍ വേണ്ട വസ്ത്രങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളൂ ,സഹകരിക്കുന്നവര്‍ക്ക് അപേക്ഷിക്കാം,ഒരു ഗാനം കഴിഞ്ഞയുടനെ ,വാവ് ,,കൂയ്‌ എന്നീ ശബ്ദങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നവര്‍ക്ക് മുന്‍ഗണന (കൂവാനറിയാത്തവര്‍ക്ക് തിരുവന്തപുരം ചാളമാര്‍ക്കറ്റിലോ ,കോഴിക്കോട് മീന്‍ മാര്‍ക്കറ്റിലോ ഒരു മാസത്തെ പരിശീലനം നല്‍കുന്നതാണ് ,ഇതിനു പ്രത്യേക ഫീസോ എസ്‌ .എം .എസോ ,ഈടാക്കുന്നതല്ല )"പിടിച്ചു പുറത്താക്കല്‍ റൗണ്ടില്‍ " മത്സരാര്‍ത്ഥികള്‍ ക്കൊപ്പം തേങ്ങിക്കരയാന്‍ കഴിയുന്നവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാവും ,,, ഇടയ്ക്കു സംഘടിപ്പിക്കുന്ന "മത്സരാര്‍ഥികളുടെ ഊര് കാണല്‍ "നാടകത്തിനായി കേരളത്തലങ്ങോളമിങ്ങോളം "യാത്ര ചെയ്യാന്‍ താല്പര്യമുള്ളവരായിരിക്കണം " ഈ സമയം മാത്രമേ കേരളീയ രീതിയിലുള്ള വസ്ത്രം ധരിക്കാന്‍‍ അനുവദിക്കുകയുള്ളൂ
(ഇതൊരു ദീര്‍ഘകാല നിയമനമായതിനാല്‍ പെന്‍ഷന്‍ ഉണ്ടായിരിക്കുന്നതാണ് ,, )
ക്ഷമിക്കണം ,,മന്‍ജിനി തരിദാസ് ,നൂറു കൊല്ലത്തിനു ഈ തസ്തികയിലേക്ക് കരാറില്‍ ഒപ്പിട്ടതിനാല്‍ തല്‍ക്കാലം ഈ വിഭാഗത്തിലേക്ക് ആരും അപേക്ഷ അയക്കേണ്ടതില്ല !!

വിധി കര്‍ത്താക്കള്‍ അഥവാ ജഡ്ജസ് :
ഒഴിവുകളുടെ എണ്ണം,: നാല്
യോഗ്യത : വിധികര്‍ത്താക്കളെ നാല് കാറ്റഗറിയിലായാണ് തിരഞ്ഞെടുപ്പ്‌ ,
ഒന്ന് : ആദ്യം മത്സരാര്‍ത്ഥിയുടെ ഗാനം "കൊള്ളാം നന്നായി പാടി "എന്ന് പറഞ്ഞു അവസാനം ഉള്ളതും ഇല്ലാത്തതുമായ സകല കുറ്റവും കണ്ടെത്തി പരമാവധി മാര്‍ക്ക് കുറച്ചു കൊടുത്തു , മത്സരാര്‍ത്ഥികളെ കൊണ്ട് വോട്ടു തെണ്ടിച്ചു എസ് .എം. എസ്‌ ,കൂട്ടി കമ്പനിക്ക് ലാഭം ഉണ്ടാക്കാന്‍ കഴിവുള്ളവരായിരിക്കണം !!
രണ്ട്: സ്റ്റാര്‍ സിന്‍ങ്ങറാവാന്‍ ,നന്നായി പാടിയാല്‍ മാത്രം പോര നന്നായി ഡാന്‍സ് ചെയ്യാനും കഴിവുള്ളവരാവണം എന്നതിനാല്‍ ,അവരെക്കൊണ്ട് അതൊക്കെ ചെയ്യിച്ചു അവസാനം മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ കൂടി അവസരമുണ്ടാക്കി വേദിയെ കയ്യിലെടുക്കാന്‍ ,കഴിവുള്ളവരായിരിക്കണം !!
മൂന്ന് : സംഗതി ,സ്വരം ,ഷഡ്ജം ,മുതാലായവയൊന്നുമില്ലാതെ പാടുന്നവര്‍ക്ക് ഇതൊക്കെയിട്ടു പാടാന്‍ പരിശീലനം നല്‍കാന്‍ കഴിവുള്ളവരായിരിക്കണം ,,
നാല് : "പിടിച്ചു പുറത്താക്കല്‍ റൗണ്ടില്‍" ,ഇടത്തോട്ടും വലത്തോട്ടും സ്ലോ മോഷനില്‍ കഴുത്ത് തിരിച്ചു ,പിന്നെ കയ്യിലെ തൂവാലയെടുത്തു മുഖം മറച്ചു ആരും കാണാതെ കണ്ണില്‍ വിരലുകൊണ്ട് കുത്തി കണ്ണീര് വരുത്താന്‍ കഴിവുള്ളവരായിരിക്കണം !! ( തേങ്ങി തേങ്ങിക്കരയാന്‍ കഴിഞ്ഞാല്‍ അത്രയും നല്ലത് )

മറ്റു നിബന്ധനകള്‍ !!
ആകെ പതിനാറു റൗണ്ടുകള്‍ ഉണ്ടാകും ,,ഓരോ റൗണ്ടിലും ഏറ്റവും കൂടുതല്‍ എസ് ,എം, എസ്, തെണ്ടി വോട്ട് വാങ്ങുന്നവര്‍ക്ക് അടുത്ത റൗണ്ടില്‍ പ്രവേശിക്കാം ,,,എന്നാല്‍ ഈ കാര്യത്തില്‍ ജഡ്ജസ് എടുക്കുന്ന തീരുമാനവുമായി മെസ്സേജ് അയക്കുന്നവര്‍ ദയവുചെയ്ത് സഹകരിക്കണം ,(പാരിപാടിയില്‍ മാറ്റം വരുത്താന്‍ കമ്മറ്റിക്ക്‌ അധികാരമുണ്ട്.).

ഓരോ റൗണ്ടിലും അവസാനം വരുന്ന പിരിച്ചുവിടല്‍ ചടങ്ങ് പരമാവധി നീട്ടി കൊണ്ട് പോയി ,പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ബോറടിപ്പിക്കാന്‍ അവതാരികക്കും, അന്ന് ,പിടിച്ചു പുറത്തേക്ക് തള്ളാന്‍ അവതാരികക്ക് സഹായിയായി വരുന്ന കണ്ണീര്‍ സീരിയലിലെ നായികക്കും അധികാരമുണ്ടായിരിക്കും !!)

ഫാമിലി തീം റൗണ്ടില്‍ ,കുടുംബത്തോടൊപ്പം വന്ന് കയ്യോ കാലോ ഇല്ലാത്തവരായി അഭിനയിച്ച് എസ് .എം. എസ്. പിടിച്ചുപറ്റാനുള്ള കഴിവുള്ളവരായിരിക്കണം മത്സരാര്‍ത്ഥികള്‍, ബുദ്ധിമുട്ടുള്ളവര്‍ക്ക് താല്‍ക്കാലികമായി "ഫാമിലിയെ" വാടകക്ക് എടുക്കാവുന്നതാണ് ,

യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളെ അവരുടെ വീട്മുതല്‍ സ്റ്റുഡിയോവരെ ആനയിച്ചുകൊണ്ടുവരുന്നതാണ് ,അന്നേ ദിവസം വീട്ടില്‍ വരുമ്പോള്‍ ,രക്ഷിതാക്കള്‍ ഗായകരുടെ കൂടെ പാടാനും ,അടുക്കള മുതല്‍ ബാത്ത്റൂം വരെ ഷൂട്ട്‌ ചെയ്യാനുമുള്ള അനുവാദം നല്‍കേണ്ടതുമാണ് !! (ഗള്‍ഫില്‍ നിന്നും വരുന്നവര്‍ എയര്‍പോര്‍ട്ടില്‍ കാത്തു നിന്നാല്‍ മതിയാകും അവിടെ വന്ന് ആനയിക്കാന്‍ പ്രത്യേകം ആളെ ഏര്‍പ്പെടാക്കിയിട്ടുണ്ട് !!)
പ്രത്യേകിച്ച് "ഒരുകാരണവും കൂടാതെ "പരിപാടിയില്‍ നിന്നും പിരിച്ചുവിടാനുള്ള അധികാരം കമ്പനിയില്‍ നിക്ഷിപ്തമാണ്

അപേക്ഷകള്‍ ലഭിക്കേണ്ട അവസാന ദിവസം :
സ്റ്റാര്‍ സിങ്ങര്‍ ഒന്‍പതു അവസാനിക്കുന്ന ദിവസം

അപേക്ഷകള്‍ അയക്കേണ്ട വിലാസം :
ഐ എസ് എസ് സ്പേസ് ആര്‍ എസ് എസ് .

അല്ലങ്കില്‍ ,
ആസ്യാനെറ്റ്‌
കുളിമുറിക്കോണം
പോയാങ്ങട്ട്
തിരോന്തോരം ,

108 comments:

  1. പിരിഞ്ഞു പോകുമ്പോള്‍ .വേദിയിലുള്ള ,ജഡ്ജസ് ,അവതാരിക ,,വാദ്യോപകരണ കലാകാരന്മാര്‍ എന്നിവരുടെ വക ,കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പും ,,സഹതാപ മുക്കലും മൂളലും പിന്നെ "എല്ലാത്തിനും ഒരു ദിവസമുണ്ട് ദാസാ ഇനിയും ശ്രമിക്കൂ " എന്നെഴുതിയ സര്‍ട്ടിഫിക്കറ്റും അലമാരയില്‍ വെക്കാന്‍ "കാനായി കോയാമു" രൂപകല്‍പ്പന ചെയ്ത മരത്തിന്റെ കോലും സമ്മാനമായി കൊടുക്കുന്നതാണ്!!
    ---------------------------------

    ReplyDelete
  2. ഈ പോസ്റ്റ്‌ ഫോര്‍വേഡി ഫോര്‍വേഡി കുറെ ഓടാനുള്ള ചാന്‍സ് കാണുന്നുണ്ട് ഫൈസലേ.
    കളിയാക്കിയത് ഒരു സിസ്റ്റത്തെ ആണ് . അത് ശരിക്കും താങ്ങിയിട്ടുണ്ട്.
    സഹതാപം കച്ചവടമാക്കുന്നു എന്നത് സത്യം.
    നല്ല പോസ്റ്റ്‌ ഫൈസല്‍

    ReplyDelete
  3. ആക്ഷേപ ഹാസ്യം എന്നാല്‍ ഇതായിരിക്കണം.
    "ആജീവനാന്തം ,കോസ്ട്യൂം സ്പോണ്‍സര്‍ ചെയ്യാറുള്ള "നാസ് പുളിമൂട്ടില്‍" ഇത്തവണ സാമ്പത്തിക ബുദ്ധിമുട്ട് കാരണം പിന്മാറിയതിനാല്‍ അത്യാവശ്യം "സംഗതികള്‍" മറക്കാന്‍ വേണ്ട വസ്ത്രങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളൂ ,സഹകരിക്കുന്നവര്‍ക്ക് അപേക്ഷിക്കാം,ഒരു ഗാനം കഴിഞ്ഞയുടനെ ,വാവ് ,,കൂയ്‌ എന്നീ ശബ്ദങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നവര്‍ക്ക് മുന്‍ഗണന"
    സംഭവം ചീറി. അല്ലെങ്കിലും സ്റ്റാര്‍ സിങ്ങറിനു ഇപ്പോള്‍ പറയത്തക്ക പ്രേക്ഷകര്‍ ഒന്നും ഇല്ല. റിയാലിറ്റി ഷോ എന്നത് തന്നെ ഒരു വിധം "തിരക്കഥ" ആണ്. അതിന്റെ മുന്നില്‍ ചടഞ്ഞു കൂടിയിരുന്നു നേരം കൊല്ലുന്ന പാവം പ്രേക്ഷകര്‍ വെറും വിഡ്ഢികള്‍.. അത്രേയുള്ളൂ..

    ( ഈ "കാനായി കോയാമു" വിനെ ഇനി കാണുമ്പോള്‍ എനിക്കും ഒരു സര്ട്ടിഫിക്കട്റ്റ് ഉണ്ടാക്കി തരാന്‍ പറയണംട്ടോ)

    ReplyDelete
  4. ഇത്തരം പരിപാടികള്‍ പ്രേക്ഷകരില്‍ ചിലരെയെങ്കിലും എത്രമാത്രം ബോറടിപ്പിക്കുന്നുണ്ട് എന്നതിന്റെ നല്ലൊരു തെളിവായിട്ടാണ്‌ ഞാനീ എഴുത്തിനെ കാണുന്നത്.
    മിക്ക 'ടി വി ഷോകളും' ക്ഷമയെ പരീക്ഷിക്കുന്നതിന്റെ അളവുകോലായി ഉപയോഗിക്കാവുന്നതാണ് എന്നതും ഈ എഴുത്തിനു ബലം കൂട്ടുന്നു.

    ചെറുവാടി സൂചിപ്പിച്ചത് പോലെ.. ഇത് പലരിലൂടെയും വായിക്കപ്പെടാനുള്ള സാധ്യതയുണ്ട്. അതെന്തായാലും, ഈ ആക്ഷേപ ഹാസ്യത്തിന്റെ മാറ്റ് ഒട്ടും കുറയാതെ അനുഭവിക്കാനാകുന്നു. ആശംസകള്‍..!

    ReplyDelete
  5. ഫൈസല്‍ ബായി .............ഗ്രാന്‍ഡ്‌ ഫിനാലി വിട്ടു പോയല്ലോ ????????
    എനിക്ക് വയ്യ .............................

    ReplyDelete
  6. ഒരു ബെര്‍ളി സ്റ്റൈല്‍ ഉണ്ട്
    നല്ല ആക്ഷേപ ഹാസ്യം

    ReplyDelete
  7. നല്ല താങ്ങ്..ബെർളി തോറ്റ് പോകും....:)
    ആദ്യം മുതലേ വിമർശനങ്ങളുണ്ടായിട്ടും ഈ റിയാലിറ്റി ആഭാസം എങ്ങനെ ഇത്രയും കാലം ഓടി എന്നത് അൽഭുതമായി അവശേഷിക്കുന്നു..

    ReplyDelete
  8. സ്റ്റാര്‍ സിങ്ങര്‍ ഒമ്പത് കഴിയുമ്പോഴേക്കും കേരളത്തിലെ എല്ലാവരും മത്സരിച്ചു കഴിഞ്ഞിരിക്കും എന്നതിനാല്‍ തല്‍കാലം പത്താം ഭാഗം ജൂനിയര്‍മാരെ മാത്രമേ പരിഗണിക്കുകയുള്ളൂ.

    കൂടാതെ,മന്ജിനി അരിബോസ് പുതുതായി ആരംഭിക്കുന്ന അവതാരികാ ട്രെയിനിങ്ങ ഇന്‍സ്റിറ്റ്യൂട്ടില്‍ പ്രവേശനം ആരംഭിച്ചു കഴിഞ്ഞു എന്നും അറിയിക്കുന്നു.മലയാളം സംസാരിക്കുന്നവര്‍ക്ക് പ്രവേശനമില്ല.

    ReplyDelete
  9. ഫൈസലേ...ഇഞ്ഞു തകര്‍ത്തു മോനെ..താങ്ങ്ന്ന് പറഞ്ഞാല്‍ ഇങ്ങനെ വേണം..പോണ പോക്കില്‍ യേശുദാസിനും ഒരു കൊട്ട് കൊടുക്കായിരുന്നു..

    ReplyDelete
  10. ആക്ഷേപഹാസ്യത്തിലൂടെ ഉഗ്രനൊരു പ്രതികരണം കേട്ടൊ ഫൈസൽ

    ReplyDelete
  11. സ്റ്റാര്‍ സിങ്ങര്‍ ആറായിരം സീസന്‍ പിന്നിടട്ടെ ...അവതാരിക പുസ്തകങ്ങളില്‍ എഴുതുന്നതാണ്
    സ്റ്റാര്‍ സിംഗറില്‍ ,അവതാരക യാണ് നിര്‍ത്താതെ പാടുന്നത് ..

    ReplyDelete
  12. ഫൈസല്‍ ഭായ് . പറഞ്ഞതത്രയും ഇഷ്ടമായി. എല്ലാം സഹിക്കാം... പിരിഞ്ഞു പോകുമ്പോള്‍ ഉള്ള കരച്ചിലും മൂക്ക് പിഴിയലും പെറ്റതള്ള സഹിക്കില്ല. മരത്തിന്റെ കോലും പിടിച്ച് ഇറങ്ങി ചെല്ലുമ്പോള്‍ സങ്കടം മുഖത്ത് വാരി വിതറി കെട്ടിപിടിക്കുന്ന മറ്റു മത്സരാര്‍ഥികള്‍..... ഹോ, എന്തെല്ലാം കരളലിയിപ്പിക്കുന്ന രംഗങ്ങള്‍ ....ഓരോ വര്‍ഷവും ഇത്രയധികം പുതിയ സംഗീത പ്രതിഭകള്‍ എവിടെ നിന്നും പിറവി എടുക്കുന്നു എന്നത് ഒരു ഗവേഷണം നടത്തേണ്ട കാര്യമാണ് .ഇക്കൊല്ലം തള്ളി കളയുന്നവരെ അടുത്ത വര്‍ഷം വീട്ടില്‍ പോയി വിളിച്ചുകൊണ്ടുവരുന്നുണ്ടോ?

    ReplyDelete
  13. താങ്ങുമ്പോൾ ഇങ്ങനെത്തന്നെ താങ്ങണം. ഈ പോസ്റ്റിനൊരു ആറല്ല, ആറായിരം ലൈക്ക്.
    ഈ സിംഗർ പരിപാടി ഞാൻ കാണാറില്ല. ഇപ്പറഞ്ഞ സാധനം വാർത്തയായതിനു (മൂന്നാല് ബ്ലോഗുകൾ ആസ്ഥാനഗായകനെത്താങ്ങി വന്നിരുന്നു)പിന്നാലെപ്പോയി ചില യൂട്യൂബ് വീഡിയോകള് കണ്ടിരുന്നു. അതുകണ്ടപ്പോൾ തോന്നിയത് അവസാന പരിപാടിയിലേക്ക് എണീറ്റ് നിന്നു കയ്യടിക്കാൻ അമേരിക്കൻ തൊഴിൽ പരിചയമുള്ള താടിക്കാരെ ആവശ്യമുണ്ട് എന്നുകൂടി ചേർക്കാനാണ്.

    ReplyDelete
  14. സ്റ്റാര്‍ സിംഗര്‍ ആരാധകരെല്ലാം കൂടി കൈവയ്ക്കാതെ നോക്കണം കേട്ടോ...?

    ReplyDelete
  15. ഫൈസല്‍ കലക്കി.sms അയക്കാന്‍ വീട് പണയം വെച്ച ടീമിനെയും പിന്നെ ഇന്ത്യയില്‍ ജനിച്ചത്‌ ശാപം എന്ന് പറഞ്ഞ ടീമിനെയും
    ഒക്കെ ഒന്ന് താങ്ങാമായിരുന്നു...

    നിങ്ങള്കൊക്കെ അസൂയ അല്ലാതെന്താ..ഞങ്ങള്
    ഇനിയും പാടും..സീസണ്‍..സീസണ്‍ ആയി അങ്ങനെ..

    കാണാനും sms അയക്കാനും നമ്മുടെ ജീവിതം ഇനിയും ബാകി..!!.

    ReplyDelete
  16. എന്താ മോനേ ഈ സ്റ്റാര്‍ സിംഗര്‍? പണ്ടു സിംഗര്‍ എന്ന പേരില്‍ ഒരു തയ്യല്‍ മെഷീന്‍ കണ്ടിരുന്നു!
    പിന്നെ സംശയം- ആ കഞ്ജിനി തരിദാസിനെ ഇനിയും സഹിക്കണോ? വേറെ വീതികൂടിയ പല്ലുകളുള്ള കിളവികളെ കിട്ടില്ലേ?

    ReplyDelete
  17. Unnanilla..., Udukkanilla..., Unniyundakan moham....

    ReplyDelete
  18. കലക്കി , തകര്‍ത്തു , അസ്സലായി ... ഇനിയെന്തൊക്കെ വാക്കുകള്‍ ഉണ്ടോ അതൊക്കെ... :D

    ReplyDelete
  19. സംഗീതത്തെ തല്ലുന്നവരെ കൊല്ലണം..
    ആശംസകള്‍....

    ReplyDelete
  20. ഫൈസലേ അടിപൊളിയായിട്ടുണ്ട്.
    ആശംസകള്‍.

    ReplyDelete
  21. നമ്മുടെ ചാനല്‍ നാറ്റങ്ങളുടെ,നാട്യങ്ങളുടെ നേരെ വിരല്‍ ചൂണ്ടിയുള്ള ഈ ഹാസ്യം ചിന്താര്‍ഹം.സീരിയല്‍ കണ്ണീരുകളുടെ മറ്റൊരു കണ്ണീര്‍ മുഖമാണ് ഈ സ്റാര്‍ 'സംഗതി'കളും.ഫൈസല്‍ ബാബുവിനു എന്‍റെ അഭിനന്ദനങ്ങള്‍ !

    ReplyDelete
  22. കേള്‍ക്കുമ്പോഴേ കലി വരുന്ന പരിപാടിയാണ് ഈ സിംഗര്‍.കാണാറുമില്ല.
    വളരെ നന്നായി ഇത്തരം ഒരു പോസ്റ്റിട്ടതില്‍.
    അഭിനന്ദങ്ങള്‍.

    ReplyDelete
  23. സ്റ്റാര്‍ സിംഗറിന്‍ കുറിച്ച് കഴിഞ്ഞയാഴ്ച്ച ബൊലോഗില്‍ ഒരു കഥ വായിച്ചു, ഇപ്പോള്‍ ഇതും ഇനിയുമിത് തുടരുമല്ലോ.. ഏതായാലും ഹാസ്യം അടിപൊളിയായി.. എത്ര ക്രൂരമായി ആക്ഷേപിച്ചാലും മതിയാവില്ല.. ഈ പരിപാടി മലയാളിയുടെ ആസ്വാദനത്തെ അത്രക്ക് പരിഹസിക്കുന്നുണ്ട്..!!

    ReplyDelete
  24. ഫൈസല് ക്കാ..

    തമാശ നന്നായി അവതരിപ്പിക്കാന്‍ പറ്റ്ന്നുണ്ട്.ജീവിതത്തിലും ഇങ്ങനെയാണോ?

    എറ്റ്വും ഇഷ്ടപെട്ടത്‌ അവതരികയെ വര്നിച്ചതന.
    ആശംസകള്‍......അഭിനന്ദനങ്ങള്‍.......

    ReplyDelete
  25. ഫൈസല്‍ ബായി,
    ആക്ഷേപഹാസ്യം കലക്കി...

    ReplyDelete
  26. ഫൈസല്‍ ഭായ്, നല്ല താങ്ങാണല്ലോ താങ്ങിയത്...ഈ ചവറിന് ഇപ്പോഴും പ്രേക്ഷകര്‍ ഉണ്ടോ...അറിയില്ല..ഞാന്‍ കാണാറില്ല, അത് കൊണ്ട് തന്നെ ആധുനിക മലയാളത്തിന്റെ മാതാവായ മന്ജിനി കൂറലോസിനെ സഹിക്കേണ്ട ഗതികേടും ഇല്ല..എന്തായാലും ആക്ഷേപഹാസ്യം കലക്കി..

    ReplyDelete
  27. പ്രിയപ്പെട്ട ഫൈസല്‍,
    സൂപ്പര്‍ ഡൂപ്പര്‍ ആക്ഷേപഹാസ്യം...കലക്കി...കാലത്ത് തന്നെ ചിരിക്കാന്‍ നല്ല ഒരു വകയായി ഈ വാത്തകള്‍. ഇതു വായിക്കുമ്പോള്‍ എന്റെ കൂട്ടുകാരനെയും വിളിച്ചു അടുത്ത് നിര്‍ത്തി ഉറക്കെ വായിച്ചു. അവനും വല്ലാത്ത ചിരി..
    ഈ ബ്ലോഗ്‌ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ നെ കടത്തി വെട്ടും..
    ശരിക്കും കൂതറ പ്രോഗ്രാം ആയി ഐഡിയ സ്റ്റാര്‍ സിങ്ങര്‍..
    ദൈവത്തിന്റെ സ്വന്തം നാടിന്റെ ശാപം ആണ് ഇപ്പോള്‍ ഈ പരിപാടി..
    കൂടുതല്‍ എന്ത് പറയാന്‍..
    വീണ്ടും വീണ്ടും ഒരായിരം അഭിനന്ദനങ്ങള്‍...
    സസ്നേഹം..

    www.ettavattam.blogspot.com

    ReplyDelete
  28. ഫൈസല്‍ ഭായ് നല്ല ശ്രുതി ഷഡജങ്ങളെ പൊളിച്ചടുക്കാന്‍. :) ബഹു കേമം..

    ReplyDelete
  29. ഗായിക ചിത്രയുടെ മകള്‍ മരിച്ച ശേഷം പിന്നീട് വന്ന
    അവരുടെ അപ്പിയറന്‍സില്‍ ആ ശോകം പോലും
    മാര്‍ക്കെറ്റ് ചെയ്യാന്‍ നോക്കുന്നത് കാണാമായിരുന്നു.
    ഇതറിഞ്ഞാവാം അവര്‍ പിന്നീട് അങ്ങിനെ വന്നില്ലെന്ന്
    തോന്നുന്നു. കൂടുതല്‍ ഇതെപ്പറ്റി അറിയില്ല. കാണാറില്ല
    . തുടങ്ങിയ കാലത്ത് ചിലത് മാത്രമേ ശരിക്ക്
    കണ്ടിട്ടുള്ളൂ. ഈ ആക്ഷേപഹാസ്യത്തിന് നൂറു മാര്‍ക്ക്
    ഫൈസലേ.

    ReplyDelete
  30. ഫൈസലേ കൊന്നു കൊലവിളിച്ചു ഡാ അവതാരിക യുടെ യോഗ്യതക്ക്‌ ഫൈവ് സ്റ്റാര്‍ പാര്‍ട്ടികളില്‍ തുണി യുരിയുന്നവര്‍ക്ക് അത് കഴിഞ്ഞു ഇന്റര്‍ നെറ്റില്‍ നീല കാറ്റഗറിയില്‍ പ്രസിദ്ധമായവര്‍ ഇങ്ങനെ ഉള്ളവര്‍ക്ക് മുന്ഗണന ഉണ്ടോ?

    ReplyDelete
  31. ഞാന്‍ വെറുതെ വായിച്ചു . എനിക്ക് യോഗ്യത ഉള്ള ഒന്നും ഇല്ല .. ഇനി എനിക്ക് പറ്റിയ വല്ല ഒഴിവും വരുമ്പോള്‍ പറയണേ ,,, നന്നായി ഫൈസല്‍ ... വീണ്ടും വരാം

    ReplyDelete
  32. ഫൈസല്‍ , ഇതാണ് ഹാസ്യം. കുഞ്ചന്‍ നമ്പ്യാര്‍ സ്റ്റൈല്‍ . ഓര്‍ക്കുന്തോറും ചിരി വരുന്നു. ചിന്തിപ്പിക്കുന്ന ചിരി എന്ന് തന്നെ പറയാം. മൂന്നു വര്‍ഷത്തിലധികമായി ടി. വി. ശ്രദ്ധിക്കാതിരിക്കുന്നിട്ടും തുടക്കത്തില്‍ കണ്ടു പരിചയമുള്ള സിംഗര്‍ പരിപാടി ആയതിനാല്‍ പോസ്റ്റിലെ 'സംഗതികള്‍' എല്ലാം നല്ല പോലെ ആസ്വദിക്കാന്‍ കഴിഞ്ഞു. എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല.

    ReplyDelete
  33. സന്തോഷവാര്‍ത്ത....!!

    ഷഡ്ജം,സംഗതി, മകാരം,അകാരം,ഇകാരം മുതലായ ,സ്റ്റാര്‍സിംഗേര്‍സിനാവശ്യമായ എല്ലാ നിത്യോപയോഗ സാധനങ്ങളും,ഫാമിലി തീമിനും മറ്റുമുള്ള ‘ഉപകരണങ്ങള്‍’ , പുറത്താവുന്നവര്‍ക്കുവേണ്ട പ്രഥമ ശുശ്രൂഷകള്‍,,മുതലായവകളും..മിതമായനിരക്കില്‍ ലഭിക്കുന്ന സ്ഥാപനം പുളിയറക്കോണത്ത് ഉടനേ തുറക്കുന്നു.
    പ്രോപ്രൈറ്റര്‍: പണ്ട് മത്സരിച്ച് തോറ്റ് തെണ്ടി കുത്തുപാളയെടുത്ത പൂഞ്ഞാര്‍മുക്ക് സഹദേവന്‍.
    എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു..

    ReplyDelete
  34. എല്ലാവരുടെയും ഷഡ്ജം ഊരി അല്ലേ :)

    ഈ വക പരിപാടികള്‍ ഒന്നും കാണാറില്ലാത്തതിനാല്‍ ആ സമയം ലാഭം എനിക്ക്..

    ReplyDelete
  35. പോസ്റ്റ് വായിച്ചുതുടങ്ങുംബോള്‍ തന്നെ എന്തൊക്കെ എന്റെ മനസ്സില്‍ വന്നോ.. അതെല്ലാം ഇവിടെയുണ്ട്. ഒന്നും വിട്ടുപോയിട്ടില്ല. പാവപ്പെട്ട ഗായകര്‍, വിക്കുള്ളവര്‍, അംഗവൈകല്യം വന്നവര്‍, അന്ധര്‍...

    കാണാന്‍ സൗന്ദര്യമുള്ള പെണ്‍കുട്ടികളും, അവരെ സിനിമയിലേക്കെടുക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ജഡ്ജസും കൂടെ ഉണ്ടായിരുന്നെങ്കില്‍ ഒന്നുകൂടെ ഉഷാറായേനെ...

    സഹതാപത്തെ പറ്റി പറയുംബോള്‍ ഓര്‍മ്മ വരുന്നത് പണ്ട് ജീവന്‍ ടിവിയില്‍ ഉണ്ടായിരുന്ന ഡാന്‍സ് പ്രോഗ്രാമിനെ പറ്റിയാണ്. അതിലെ ഒരു കണ്ടസ്റ്റന്റിന് പണ്ടെങ്ങോ കാലിന് ഒരു ഓപറേഷന്‍ ചെയ്തിട്ടുണ്ട്. എന്നിട്ടും ഡാന്‍സ് കളിക്കുന്നു എന്ന് പറഞ്ഞാണ് സഹതപിക്കുന്നത്. രണ്ടുകാലും ഇല്ലാത്തവന്‍ ഉഗ്രന്‍ ഡാന്‍സ് കളിക്കുന്ന കാലഘട്ടത്തിലാണ് ഇതെന്നോര്‍ക്കണം. ഡാന്‍സ് കളിക്കാനറിയാമെങ്കില്‍ കുഴപ്പമില്ല. 'മാങ്ങപറി ചെളിപൂത്ത്' ഇതാണ് ഡാന്‍സ്. എന്റെ ഇക്കായുടെ രണ്ടുവയസ്സുകാരി മകള്‍ അതിലും എത്രയോ നന്നായി ഡാന്‍സ് ചെയ്യും...

    ReplyDelete
  36. ജഡ്ജസിന്റെ യോഗ്യത വായിച്ചു പണ്ടാരടങ്ങി.
    വൃത്തികേടുകള്‍ കാണാന്‍ പിന്നേം പിന്നേം നമ്മള്‍ മല്ലൂസ് ഇരുന്നു കൊടുക്കുന്നു.
    അവര്‍ പണം sms ആയി ഇരന്നു വാങ്ങുന്നു.
    കാലിക രചന.

    ReplyDelete
  37. രസകരമായ പോസ്റ്റ്‌. ഹാസ്യാത്മകമായി അവതരിപ്പിച്ചു.

    ReplyDelete
  38. ഹ ഹ ഹ കൊള്ളാം മാഷേ നന്നായിട്ടുണ്ട്

    ReplyDelete
  39. പണമില്ലാത്തവന്‍ പിണം അവനു / അവള്‍ക്ക് സംഗതിയും , ഷട്ജവും ഒന്നും ഉണ്ടായിട്ടു ഒരുകാര്യവുമില്ല

    ReplyDelete
  40. മുരിങ്ങക്കോലിനു മേക്‌ അപ്പ്‌ ഇട്ട് അവതരിപ്പിക്കുന്നതില്‍ തുടങ്ങുന്ന ഈ അവിയല്‍ പരിപാടിയുടെ സകല പൊള്ളത്തരവും തുറന്നു കാട്ടുന്ന നല്ലൊരു പോസ്റ്റ്‌.
    ക്ഷണിച്ചതിനു നന്ദി.കമന്റിടാന്‍ വന്ന ഞാന്‍ പിന്തുടര്ച്ചക്കാരനായി മടങ്ങുന്നു.എനിക്ക് നല്കാന്‍ കഴിയുന്ന ചെറിയ അംഗീകാരം. ആശംസകള്‍

    ReplyDelete
  41. നന്നായി മാഷേ,
    കിടിലന്‍. ആ രണ്ജിനിയെ രണ്ടു തെറി വിളിക്കാന്‍ കിട്ടുന്ന ചാന്‍സ്‌ ഞാന്‍ കളയാറില്ല.
    അവടെ അമ്മേടെ ഒരു ഇംഗ്ലീഷ്‌ .

    ReplyDelete
  42. കൂടുതൽ വായനക്കാരിലേക്കെത്തിക്കുവാൻ വേണ്ടി ഈ തൊഴിലവസരത്തിന്റെ ലിങ്ക് ഈ ആഴ്ച്ച്ത്തെ ബിലാത്തി മലയാളിയുടെ വരാന്ത്യത്തിൽ മലയാളം ബ്ലോഗ് രചനകളിൽ ചേർത്തു കേട്ടൊ ഫൈസലേ
    ദേ..ഇവിടെ
    https://sites.google.com/site/bilathi/vaarandhyam

    ReplyDelete
  43. :) കൊള്ളാം നന്നായിട്ടുണ്ട്

    ReplyDelete
  44. സ്റ്റാർ സിംഗർ അവതാരത്തെയും ജഡ്ജസിനെയും ആളുകൾ എത്ര ഇഷ്ടപ്പെടുന്നുണ്ടെന്ന് ഈ കമന്റുകളിലൂടെ കാണാം.
    ആശംസകൾ!

    ReplyDelete
  45. നാടോടുമ്പോള്‍ നടുവേ ഓടാന്‍ യേശുദാസും തീരുമാനിച്ചിരിക്കെ ഈ പോസ്റ്റിനു കൂടുതല്‍ പ്രസക്തിയുണ്ട്.

    ReplyDelete
  46. ഈ പണ്ടാരം ഞാന്‍ കാണാറില്ല. കാരണം ടിവി ഇല്ല വീട്ടില്‍. ഹെന്താ സുഖം!!

    ReplyDelete
  47. കൊട്ടണം ഫൈസല്‍ കാ...
    പചെങ്കില് ഇമ്മാതിരി ഒരു കൊട്ട്..!
    അത് ഇത്തിരി കടുപ്പായിപ്പോയി...!!

    സത്യം പറഞ്ഞാല്‍ ഈ സ്റ്റാര്‍സിങ്ങറില്‍ തീരെ ശട്ജമില്ലാത്തത്‌ ആ രച്ചിണി പരിതാപനാണ്.
    ഈ കോടികളൊക്കെ സമ്മാനം കിട്ടുന്ന ഏതെന്കിലും ഒരാള്‍ ഒരഞ്ചു രൂപയ്ക്കു ഇത്തിരി ഷഡ്ജം വാങ്ങി ആ ജീവിക്ക് കൊടുത്തൂടെ..?
    പടച്ചോനെ.. കൈപ്പക്കകൂട്ടാനാണെങ്കിലും ഇത്തിരി ഉപ്പിട്ടൂടെ...?!
    ഹല്ല പിന്നെ....!

    സംഗതി കലക്കി..
    അടിപൊളി ആക്ഷേപ ഹാസ്യം..
    കാണുന്നവര്‍ക്ക് ചിരിക്കാനും കൊള്ളുന്നവര്‍ക്ക് ചിന്തിക്കാനും വകയുണ്ട്...

    ഒരു കൊട്ട ആശംസകള്‍..

    ReplyDelete
  48. "കൂവാനറിയാത്തവര്‍ക്ക് തിരുവന്തപുരം ചാളമാര്‍ക്കറ്റിലോ ,കോഴിക്കോട് മീന്‍ മാര്‍ക്കറ്റിലോ ഒരു മാസത്തെ പരിശീലനം നല്‍കുന്നതാണ്"
    ഹ ഹ നര്‍മ്മം അസ്സലായി .ഇവിടെ മലയാളം ചാനലുകള്‍ കിട്ടാത്തതുകൊണ്ട് എന്തെല്ലാം അപകടങ്ങളില്‍ നിന്നാണ് രക്ഷപ്പെടുന്നത് .

    ReplyDelete
  49. ഹ്ഹ്ഹ്ഹ്ഹ് ഉഗ്രൻ പോസ്റ്റ്..ആ ഷോയുടെ നിലവാര തകർച്ചയെ നർമ്മത്തിന്റെ മേമ്പൊടിയോടെ പറഞ്ഞു...

    ReplyDelete
  50. പക്ഷേ ഈ പോസ്റ്റില്‍ ബ്രിഗ എവിടെ ?കമന്റ്‌ കുരവായ്തു കൊണ്ട് ഡാന്ജേര്‍ സോണില്‍ ആയിപ്പോകും എന്നാ പേടി ഫൈസല്‍ ബാബുവിന് വേണ്ട ,അപ്പോള്‍ ഇനി നമ്മുക്ക് ജഡ്ജെസ് നോട് ചോദിക്കാം ,....

    ReplyDelete
  51. ഈ പോസ്റ്റ്‌ കലക്കി.....
    സത്യത്തില്‍ ഇതല്ലേ സത്യം... അന്ധരായ ഗായകരെ എല്ലാ എപിസോടിലും മരുന്ന് പോലെ ചേര്‍ക്കുന്നത് സഹതാപ വോട്ടിനു വേണ്ടി തന്നെയല്ലേ.... അവര്‍ എങ്ങനെയ പെര്ഫോം ചെയ്യേണ്ടത്‌.... ആരെങ്കിലും എന്തെങ്കിലും വേഷം കെട്ടി വിടും...ആ പാവങ്ങളെ....


    സത്യത്തില്‍ കണ്ണില്ലാത്ത ആ പാവങ്ങള്‍ ആ വേശത്തില്‍ വന്നു നിന്ന് പാടുന്നത് സന്കടമുലവാക്കുന്നു...

    ഫൈസല്‍ ഭായ് ...ആശംസകള്‍...

    ReplyDelete
  52. എന്തൊക്കെ കൊട്ടിയാലും അത് മുന്നോട്ടു തന്നെയല്ലേ പോകുന്നത് അല്ലാതെ അവര്‍ അത് നിര്‍ത്തുന്ന ലക്ഷണമില്ലല്ലോ, ഇവിടുത്തെ ജട്ജസിനെയും പരിപാടിയെയും വരെ ആ ചാനലില്‍ തന്നെ പലരും കളിയാക്കിയിട്ടുന്ദ്‌ അവരുടെ മുന്നില്‍ വെച്ച് തന്നെ. എന്നിട്ടും എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല എന്നാ മട്ടാ അവര്‍ക്ക് പിന്നെ ഇതൊക്കെ അവര്‍ക്ക് സ്വാഹ .. കാണികളെങ്കിലും ഒന്ന് ചിന്തിച്ചിരുന്നെങ്കില്‍...... ആക്ഷേപ ഹാസ്യം കൊള്ളാം ഭാവുകങ്ങള്‍...

    ReplyDelete
  53. ആരേം അട്ടിമറിക്കാനല്ല..
    അധികാരത്തില്‍ കേറാനല്ല...

    ഒരു ഒന്നൊന്നര രണ്ടര പോസ്റ്റ്‌.

    ശുദ്ധമായ ആക്ഷേപഹാസ്യം. ഈ വിഷയവുമായി ബന്ധപ്പെട്ടു വായിച്ച മറ്റേതൊരു പോസ്റ്റിനേയും കാള്‍...

    ReplyDelete
  54. വീട്ടില്‍ ടിവി ഇല്ലാത്തതിനാല്‍ ഇതുവരെ ഈ നാടകം കാണാന്‍ സാധിച്ചിട്ടില്ല.പലരും പറഞ്ഞ്ഞ് കേട്ട് അറിവുണ്ട് എന്ന് മ്മാത്രം.എങ്കിലും ഈ ഹാസ്യം വളരെ നന്ന്നായി.

    ReplyDelete
  55. സ്റ്റാര്‍ സിംഗങ്ങളെ കൊണ്ടാണ് പലരും നാല് നേരം ബിരിയാണി കഴിച്ചു പോകുന്നത്
    പാവങ്ങളുടെ ബിരിയാണിയില്‍ സാമ്പാറോഴിക്കല്ലേ ഫൈസലേ

    ReplyDelete
  56. @ചെറുവാടി :ആദ്യ കമന്റിനു നന്ദി !!
    എന്താണോ ഞാന്‍ ഈ പോസ്റ്റില്‍ പറയാനുദ്ദേശിച്ചത് അത് ചെറുവാടിയുടെ ആദ്യ കമന്റില്‍ തന്നെ വന്നതിന്!!
    --------------------------------
    @മോന്‍സ്‌ :നന്ദി വീണ്ടും വന്നതിലും അഭിപ്രായത്തിനും
    @നമൂസ്‌ :സത്യസന്ധമായ ഈ അഭിപ്രായത്തിനു നന്ദി !!
    @വട്ടപ്പോയില്‍ :: വിട്ടതല്ല ..ഒവറായാല്‍ അധികമാവും !!! നന്ദി
    @സിവില്‍ എന്‍ജിനീര്‍ !! അയ്യോ ബര്‍ലിയെവിടെ ഈ ഊര്ക്കടവ് എവിടെ ? നന്ദി
    @പധികന്‍ : നന്ദി ഈ വരവിനും അഭിപ്രായ്രത്തിനും
    @തണല്‍ !! ഹഹ്ഹ നല്ല കമന്റു !! നന്ദി
    @ദുബായിക്കാരന്‍ :: ഷജീര്‍ ,,നന്ദി (ദാസേട്ടന്‍ ആ പോട്ടേ ഞാനൊന്നും പറയണില്ല )

    ReplyDelete
  57. യേശുദാസിനെ അറിയാവുന്നവര്‍ക്കും യേശുദാസിന് അറിയാവുന്നവര്‍ക്കും അപേക്ഷിച്ച് കൂടെ

    ReplyDelete
  58. അല്ല മാഷേ.... കോടതി ചിലവിന്‍റെ കാര്യം ഒന്നും പറഞ്ഞില്ലാ.....

    ReplyDelete
  59. valare nannayi............

    ReplyDelete
  60. ഫൈസല്‍ കൊള്ളാം ഇഷ്ടപ്പെട്ടു തുടര്‍ന്നും ആനുകാലിക സംഭവങ്ങളോട് ഇതേ ശൈലിയില്‍ പ്രതികരിക്കുക.

    ആദ്യം മുതല്‍ അവസാനം വരെ എല്ലാ മല്‍സരാര്‍ഥികള്‍ക്കും കൂടി ലഭിക്കുന്ന SMS ന്റെ ആകെ തുകയില്‍ നിന്നും ഫ്ലാറ്റിന്റെ യധാര്‍ഥ വില കഴിച്ച് ബാക്കി കിട്ടുന്ന ഭീമമായ ലാഭത്തെക്കുറിച്ച് കൂടെ ഒന്നു സൂചിപ്പിക്കാമായിരുന്നു.

    ReplyDelete
  61. ഒന്നൊന്നര താങ്ങാണല്ലോ ഫൈസല്‍ ഭായ്...

    കാണാന്‍ ആള്‍ക്കാര്‍ ഉള്ള കാലത്തോളം ചാനലുകാര്‍ ഇത്തരം കൂതറ പരിപാടികള്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കും......

    ReplyDelete
  62. പോസ്റ്റ്‌ കലക്കി മോനെ ....ഈ പരിപാടി കാണാതിരിക്കാനും കുടുംബകലഹം ഉണ്ടാക്കതിരിക്കാനും
    വീട്ടില്‍ രണ്ടു ടീവീ മേടിക്കെണ്ടിവന്നു.
    ആ ശവങ്ങളെയോക്കെ ടീവീയില്‍ കാണുമ്പോള്‍ പെരുവിരല്‍ മുതല്‍ ചൊറിഞ്ഞു വരും.
    അഭിമന്യു .

    ReplyDelete
  63. ഗണ്ണന്‍ താങ്ങ്. കൊള്ളേണ്ടിടതൊക്കെ കൊണ്ടിട്ടുണ്ട്. പക്ഷെ അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ, ഇവിടെ കമന്റ്‌ ഇട്ട ഒരാള്‍ പോലും ഈ വൃത്തികെട്ട പരിപാടിയെ അനുകൂലിച്ചു കണ്ടില്ല. പിന്നെ ഏതവനാണോ ഈ ചവറു ഇപ്പോളും കണ്ടു കണ്ട് ഇതിന്റെ റേറ്റിംഗ് കൂട്ടുന്നത്?

    ReplyDelete
  64. Mr.പത്രക്കാരന്‍ ഇവിടെ കമന്റിടാന്‍ വരുന്ന സമയമുണ്ടെങ്കില്‍ അവര്‍ ഒരു എപ്പിസോട് കണ്ടു തീര്‍ക്കും

    ReplyDelete
  65. പ്രിയപ്പെട്ട ഫൈസല്‍,
    ഇങ്ങിനെ ഒരു രസികന്‍ പോസ്റ്റ്‌ ഇവിടെ ഓടുന്നു എന്നറിയാന്‍ വൈകി...ജനം എന്നും വിഡ്ഢികള്‍ ! അല്ലെ?
    സത്യം നര്‍മത്തിലൂടെ പറയുമ്പോള്‍, വായിക്കാന്‍ ബഹു രസം!
    തകര്‍ത്തു,ഫൈസല്‍! അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    ReplyDelete
  66. സ്റ്റാര്‍ സിങ്ങറിന്‌ ഇത്രയും ആരാധകരോ?

    ReplyDelete
  67. @മുരളീ മുകുന്ദന്‍ :മുരളിയേട്ടാ ,,ഒരു വലിയ അന്ഗീകാരമായി എന്നും മനസ്സില്‍ സൂക്ഷിക്കും ബിലാത്തി വാരാന്ധ്യത്തില്‍ ഈ പോസ്റ്റു ഉള്‍പ്പെടുത്തിയതിനു!! നന്ദി
    @രമേശ്‌ :അരൂര്‍ ജി ..അവതാരിക കൊള്ളാം !!
    നന്ദി ...
    @ഹാഷിക്ക് :അതെ കഴിഞ്ഞ സീസണില്‍ അങ്ങിനെയൊരു ചടങ്ങുണ്ടായിരുന്നു ,വീട്ടില്‍ പോയി കൂട്ടി കൊണ്ടുവരല്‍ നാടകം !!നന്ദി
    @ചീരാമുളക് :ഹഹ അത് കൊള്ളാം നല്ല കമന്റു ,,നന്ദി !!!
    @അജിത്‌ :ഇല്ല അജിതെട്ടാ ..കൊട്ടേഷന്‍ വേണ്ടി വരുമോ ?? നന്ദി
    @ഓര്‍മ്മകള്‍ :നന്ദി
    @ആയിരങ്ങളില്‍ ഒരുവന്‍ :നന്ദി ഈ വായനക്ക്
    @എന്റെ ലോകം :താങ്ങാന്‍ ഒരുപാടുണ്ടായിരുന്നു ,കുറച്ചു വായനക്കാര്‍ക്ക് വിട്ടു കൊടുത്തു ...നന്ദി
    @സാബു :നന്ദി ഈ സ്നേഹ സന്ദര്‍ശനത്തിനു !!
    @കുട്ടിക്കാ :ഇക്ക യുടെ കമന്റു ചിരിപ്പിച്ചു
    നന്ദി !!

    ReplyDelete
  68. Mashe thanks for visiting my Blog & the comment..
    "http://sulthankada.blogspot.com/2011/09/blog-post.html#comments"
    Ivide vannappol aake motham total aadi poyi ketto..
    Inganeyokke ezhuthiyaal Asianet kaarokke case kodukkaan sadhyathayundu.. enthaayaalum thaankalkku HR-nte Talent acquisition section-il onnu shramichu nokkikkoode?

    ReplyDelete
  69. ഹ,,ഹ,,, ഫൈസല്‍ ഭായ്,,,സൂപ്പറായിട്ടുണ്ട്,,,, എല്ലാവര്‍ക്കും കണക്കിനു തന്നെ കൊടുത്തു,,, ഇത്തരമൊരു പോസ്റ്റിട്ടതിനു അഭിനന്ദനങ്ങള്‍,,,

    ReplyDelete
  70. ഫൈസല്‍ ഇക്ക ഇത് വായിച്ചു എസ് എം എസ് അയച്ചവര്‍ ഒക്കെ മെല്ലെ എഴുന്നേറ്റു പോകും .. കൊടുത്തിട്ടുണ്ട്‌ നല്ലോണം .. അല്ല പിന്നെ ക്ഷമിക്കുന്നതിനു ഒരു അതിരോക്കെ ഇല്ലേ അല്ലെ ഇക്ക .. ഇനിയും പോരട്ടെ അടി പൊളി ആയിട്ടുണ്ട്‌
    സ്നേഹത്തോടെ റഷീദ്‌ മോന്‍ എം ആര്‍ കെ

    ReplyDelete
  71. നല്ല അവതരണം. അഭിനന്ദനങ്ങള്‍.

    ReplyDelete
  72. നല്ല സംഗതികള്‍ ഉള്ള പോസ്റ്റ് അടിപോളിയയിട്ടുന്ദ്‌ കേട്ടാ ഇപ്പോള്‍ വായിച്ചത്

    ReplyDelete
  73. ആക്ഷേപ ഹാസ്യം കൊണ്ടു തകര്‍ത്തല്ലോ...! ഇഷ്ടമായി....ഫൈസല്‍ ബാബുവിനു എന്‍റെ അഭിനന്ദനങ്ങള്‍ !

    ReplyDelete
  74. കൊള്ളാം ഈ പോസ്റ്റും.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  75. @ormmakal :വീണ്ടും കമന്റിയത്തിന് നന്ദി
    @ലിപി :സന്തോഷം ഈ നിറഞ്ഞ അഭിനന്ദനത്തിനു!!
    @സങ്കല്‍പ്പങ്ങള്‍ : പ്രതികരണം കമന് വഴിയും നന്നായി ..നന്ദി !!
    @മക്ബൂല്‍ :നന്ദി ഈ വായനക്ക്
    @അഷറഫ്‌ : നന്ദി ,,അഷറഫ്‌ ക്ക ഈ വായനക്കും അഭിപ്രായത്തിനും !!
    @മുഹമ്മദ്‌ കുട്ടി : അതെ,, താങ്കളുടെ അഭിപ്രായത്തിനു ഒരായിരം ലൈക്‌ !!നന്ദി
    @മയ്ഫ്ലവര്‍::നന്ദി വായനക്കും ,,ഒരു തിരിച്ചു
    വരവിനും ,,പുതിയ പോസ്റ്റ്‌ അടിപൊളി !!
    @മജീദ്‌ :മടുത്ത ഒരു പരിപാടി നിലവാരം താഴ്ചയിലേക്ക് പോകുന്നു !!നന്ദി

    ReplyDelete
  76. ഞാന്‍ സിങ്ങറീന്ന് അവ്ട്ടായതിന്റെ അന്ന് ഒരൂപ്പി ലവണ തൈലം വാങ്ങി തലേപ്പെരട്ടി നാലഞ്ജാഴ്ച കഴിഞ്ഞില്ല...ദാ ഇപ്പ ശരീരം മുയുമന്‍ ചിമ്പാന്‍സീടെ കൂട്ട് നല്ലദമ്മായിട്ട് മുടി ഇങ്ങ്നെ തിങ്ങി വളരുകാ....നിങ്ങളും വാങ്ങീനൊരൂപ്പി ...പൊരട്ടിനാ പ്പിന്നെ പെറ്റ തള്ളക്ക് പോലും പുടി കിട്ടില്ല ഇങ്ങളെ...യേത്..........

    ReplyDelete
  77. @റൈന :ഈ ടെന്‍ഷന്‍ നിറഞ്ഞ ജീവിതത്തില്‍ അല്‍പ്പം മനസ്സ് തുറന്നു ചിരിക്കാന്‍ കഴിയുന്നത്‌ ഒരു ആശാസമല്ലേ...നന്ദി ഈ വായനക്കും അഭിപ്രായത്തിനും !!
    @അബ്സാര്‍ ..ആദ്യ വരവിനു നന്ദി
    @ഷാനവാസ്‌ :ഹഹ്ഹ ഇക്ക "മന്ജിനി കൂറലോസിനെ" അത് കലക്കി
    @ഷൈജു : ഇട്ടാവട്ടം ബ്ലോഗു എന്റെയും പ്രിയപ്പെട്ട ബ്ലോഗാണ് ..ഈ വരവിനു ആയിരം നന്ദി
    @ജെഫു ..നന്ദി ഈ വരവിനു
    @സലാം : അതെ ഒന്ന് രണ്ടു ആഴ്ച അത് തന്നെയായിരുന്നു ,,എന്തും സഹതാപത്തില്‍ വില്‍ക്കും ,,രണ്ടു കോടി കൊടുക്കണ്ടേ >??നന്ദി

    ReplyDelete
  78. @കൊമ്പന്‍ :അതെ അതും വേണമെങ്കില്‍ ഒരു യാഗ്യതയായി പരിഗണിക്കാം !!നന്ദി
    @വേണുഗോപാല്‍ :യോഗ്യത യുണ്ടാകും ,റിയാലിറ്റി ഷോകള്‍ ഇനിയും വരും അപ്പോള്‍ നോക്കാം !!
    നന്ദി
    @വി പി : ഇക്ക ഈ തുറന്നു പറച്ചിലിന് നന്ദി ,പ്രോത്സാഹനത്തിനും !!
    @പ്രഭന്‍ : പ്രവാസം നിര്‍ത്തി നാട്ടില്‍ പോയി ഇത് നോക്കിയാലോ ,,നന്ദി
    @വെള്ളരക്കാട് :കാണാത്തവര്‍ ഭാഗ്യവാന്മാര്‍
    @തിരിച്ചിലാന്‍ :അതെ ഷബീര്‍ ,എന്ത് കോപ്രായം കാണിച്ചാലും ആളെ കിട്ടും ഇക്കാലത്ത് ,,നന്ദി !!

    ReplyDelete
  79. ഏഷ്യാനെറ്റിന്റെ പൊള്ളയായ ആചാരങ്ങള്‍ക്ക് നേരെ ഹാസ്യം പുരട്ടി തൊടുത്ത അമ്പു നന്നായി.
    സ്റ്റാര്‍ സിങ്ങറില്‍ കഴിവുള്ളവരെ തിരിച്ചറിയാന്‍ പറ്റുന്നുണ്ട്.പക്ഷെ, ഈ പരിപാടി നടത്തി കൊണ്ട് പോകാന്‍ അവര്‍ കാണിക്കുന്ന സൂത്രങ്ങള്‍ വില കുറഞ്ഞതാണ്.നിങ്ങള്‍ പറഞ്ഞതത്രയും സത്യം.ആശംസകള്‍.

    ReplyDelete
  80. @കണ്ണൂരാന്‍ : ഹ്രിദയം നിറഞ്ഞ നന്ദി ..ഈ വായാനാക്കും അഭിപ്രായത്തിനും !!
    @സാബു :നന്ദി
    @വള്ളിക്കുന്ന് :നന്ദി തിരക്കിനടയിലും ഈ വായനക്ക്
    @പുണ്യവാളന്‍:നന്ദി ഈ വായനക്ക്
    @പാറമ്മല്‍ :പറഞ്ഞത് പച്ച പരമാര്‍ത്ഥം !!
    @നാരദന്‍ :,മുനിയുടെ ദര്‍ശനം ,അടിയനും സന്തോഷമായി !!വീണ്ടും കാണില്ലേ ..
    @കാട്ടില്‍:നന്ദി ഈ വരവിനും അഭിപ്രായങ്ങള്‍ക്കും
    @കുട്ടന്‍ :നന്ദി
    @അലി :ഇക്ക വിലയേറിയ കമന്റിനു നന്ദി !!

    ReplyDelete
  81. @ഹനീഫ്‌ക്ക :തീര്‍ച്ചയായും ,അഭിപ്രായത്തോട് യോജിക്കുന്നു
    @മുല്ല :ഇടയ്ക്കു ഇതും കാണന്നെ .ആപ്പോള്‍ അറിയാം ഈ മാരണം .നന്ദി
    @മുസാഫിര്‍ :ഒരു പാട് നന്ദി ..ഈ വിശദമായ വായനക്കും നീണ്ട കമന്റിനും
    @ആഫ്രിക്കന്‍ മല്ലു :ഭാഗ്യവാന്‍ .....നന്ദി
    @സിയാഫ്‌ :നന്ദി ഈ വരവിനു
    @കാധു :പ്രിയ സുഹുര്‍ത്തെ ..നേരില്‍ കണ്ടിട്ടില ചാറ്റിയിട്ടില്ല ...എന്നാലും ഒരു പാട് താങ്കളെ അറിയുന്നു ,പോസ്റ്റിലൂടെ ,,കമന്ടിലൂടെ,,, നന്ദി
    @സീത ,,നന്ദി തിരക്കിനിടയിലും ഓടി വന്നു വായിച്ചതിനും കമന്റിയതിനും

    ReplyDelete
  82. @ഉമ്മു അമ്മാര്‍ :നിര്‍ത്തിയാലും ഇല്ലേലും പ്രതികരണം തുടരുക തന്നെ ...വിശദമായ കമന്റിനു നന്ദി
    @പേര് പിന്നെ പറയാം നന്ദി ,,ബൂലോകത്തെ പുതിയ അഡ്മിഷന്‍ ആണ് അല്ലെ...അഭിനന്ധനങ്ങള്‍
    @സോണി :ആദ്യാമായി ബ്ലോഗില്‍ വന്നതിനു ഒരു പാട് നന്ദി ...വിലപ്പെട്ട അഭിപ്രായത്തിനു അതിലേറെ ..
    @അരീക്കോടന്‍ :മാഷേ അപ്പോള്‍ മാഷും രക്ഷപ്പെട്ട കൂട്ടത്തില്‍
    @റഷീദ്‌ :ഹാഹഹ ..സൂപ്പര്‍ കമന്റു !!!
    @നകുലന്‍ :ഹഹഹ അതും കൊടുക്കാം ...നന്ദി
    @നവ്ഷു :നന്ദി ...നല്ല നിര്‍ദേശം

    ReplyDelete
  83. @അന്ഫില്‍ തോമ :നന്ദി ആദ്യ വരവിനും ,വായനക്കും അഭിപ്രായങ്ങള്‍ ക്കും
    @അസീസ്‌ :അതെ തല്‍ക്കാലം ബ്ലോഗും എഫ്‌ ബി യും ഒക്കെയുണ്ടായത് കൊണ്ട് ചിലരെങ്കിലും രക്ഷപ്പെട്ടു
    @അഭിമന്യു,,ഹഹഹ് അത് കൊള്ളാം ,,നല്ല ഐഡിയ..
    @പത്രക്കാരന്‍ :ആദ്യമായി ബ്ലോഗില്‍ വന്നതിനു നന്ദി ,,ചവര് കാണാനാണ് ആളുകള്‍ കൂടുതല്‍ !!നന്ദി
    @mandan :നന്ദി ഈ വായനക്ക്
    @അനു:നന്ദി ഈ വായനക്കും വരവിനും ..വൈകിയാണെങ്കിലും വന്നല്ലോ ..അത് മതി
    @സുരേഷ് :നന്ദി അഭിപ്രായത്തിനു

    ReplyDelete
  84. @ sandynair:നന്ദി ഈ വിശദമായ അഭിപ്രായത്തിനു !!
    @മുസ്തു !!നന്ദി ഈ പ്രോല്‍സാഹനത്തിനു !!
    @റഷീദ്‌ എം ആര്‍ കെ ::നന്ദി ഈ വായനക്കും അഭിപ്രായത്തിനും
    @എം അഷ്റഫ്:പരിചയപ്പെടാന്‍ സാധിച്ചത് ഒരു നല്ല സ്നേഹ ബന്ധത്തിനുള്ള തുടക്കമാവട്ടെ !!മല്‍ബു കഥകള്‍ അടിപൊളി !!
    @ജയകുമാര്‍ :നന്ദി
    @ആചാര്യന്‍ :നന്ദി ഈ ആദ്യവരവിനും വായനക്കും !!ഒരു സര്‍പ്രൈസ് ആയിട്ടോ ഈ വരവ്
    @നെല്ലിക്ക :മധുരമുള്ള ഈ അഭിപ്രായത്തിനു നൂറു നന്ദി
    @മനോജ്‌ :നന്ദി വീണ്ടും വരില്ലേ ?
    @കാട്ടില്‍ :നന്ദി ഈ തുറന്നു പറച്ചിലിന് !!

    ReplyDelete
  85. @സാമൂസ്‌ :ആദ്യം കാണുകയാണല്ലോ ...വരവിനു നന്ദി !!
    @ഇലക്ട്രോണികസ് :ഹാഹ്ഹ് നിങളെ കമന്റു പോസ്റ്റിനെക്കാള്‍ രസകരം !!നന്ദി

    ReplyDelete
  86. “ഒരു ഗാനം കഴിഞ്ഞയുടനെ വാവ്, കൂയ്‌ എന്നീ ശബ്ദങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നവര്‍ക്ക് മുന്‍ഗണന“

    പോസ്റ്റ് കലക്കി. ആശംസകൾ!

    ReplyDelete
  87. റൈന്‍ ......February 23, 2012 at 12:55 PM

    ഹായ്,

    സെഞ്വറീ തികക്കുന്നു..

    ആയിരമശംസകള്‍......

    ....

    ReplyDelete
  88. @റൈന്‍ ,,,ആ മഹത്തായ കര്‍മ്മം ഏറ്റെടുത്തതിനു നന്ദി ...

    ReplyDelete
  89. അള്ളോ... ഫിസല്‍ക്ക ഒരു തട്ട് പൊളിപ്പന്‍ സാധനം, രഞ്ജിനി ഇതൊന്നു വായിച്ചെങ്കില്‍.... .. മലയാളത്തില്‍ ആക്ഷേപ ഹാസ്യം മലയാളത്തില്‍ ഒരുപ്പാട്‌ വായിച്ചിട്ടില്ല.... ഇപ്പൊ ഒന്ന് വായിച്ചു..
    നന്ദി ..

    ReplyDelete
  90. എന്‍റെ അമ്മച്ചിയേ!

    ReplyDelete
  91. ഹി ഹി ഹി
    ഇന്ന് വീണ്ടും വായിച്ചു ,
    ഇന്നലെ മഴവില മനോരമയില മ്മളെ രണ്ജിനിയുടെ ഭാഷാ പുളുവടി ഉണ്ടായിരുന്നു

    ReplyDelete
    Replies
    1. നന്ദി ഇക്ക :) ഒരിക്കല്‍ കൂടി വന്നതില്‍

      Delete
  92. ചില വാക്കുകൾ നെഞ്ചിൽ അമ്പായ് തറക്കും
    ചിലർക്കത് ഔഷധമായ് ഭവിക്കും ....ആശംസകൾ ....

    ReplyDelete
  93. കടുത്ത ആക്ഷേപ ഹാസ്യം ... കിടിലൻ ആയിട്ടുണ്ട്‌ ഫൈസൽ...
    അഭിനന്ദനങ്ങൾ

    ReplyDelete
  94. മന്‍ജിനി തരിദാസ് ഈ സീസണ്‍ മുതല്‍ ഇല്ലാ... അതുകൊണ്ടുതന്നെ ഇപ്പോള്‍ പരിപാടി കാണാന്‍ കുറച്ചു രസമുണ്ട്. റിമി ടോമിയുടെ തമാശകളും കുട്ടികളുടെ മനോഹരമായ പാട്ടും.

    ഇത്രയും കാലം സ്പോന്‍സര്‍ ചെയ്ത ഐഡിയയ്ക്ക് ഇപ്പോഴാണ് ഐഡിയ മനസിലായത്, അവര്‍ കളഞ്ഞിട്ടും പോയി!

    ReplyDelete
  95. ആരെയും ജീവിച്ചു പോകാന്‍ അനുവദിക്കരുത് ഫൈസല്ജീ....
    (കാര്യങ്ങള്‍ നന്നായി പറഞ്ഞു)

    ReplyDelete
  96. സൂപ്പർ ആക്ഷേപഹാസ്യം ......
    പറഞ്ഞതു പിന്നാമ്പുറങ്ങളിലെ നഗ്നസത്യം

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.