എമര്‍ജിംഗ് പോക്കരാക്ക ഇന്‍ കോലോത്തും കടവ് !!


പള്ളിയില്‍ നിന്നുള്ള ബാങ്ക് വിളി കേട്ടപ്പോള്‍ ആമിന പ്രിയതമന്‍ പോക്കരാക്കയെയും തൊട്ടപ്പുറത്തെ റൂമില്‍ കിടന്നുറങ്ങുന്ന അഞ്ചു മക്കളെയും വിളിച്ചുണര്‍ത്തി .,നേരം വെളുത്ത് വരുന്നതേയുള്ളൂ ,മൊയ്തു വിന്‍റെ കടത്തു തോണി കടന്നു വേണം അക്കരെയുള്ള തട്ടുകടയിലെത്താന്‍ .പോക്കരാക്ക ഉറക്കച്ചുവടില്‍ നിന്നും ചാര്‍ജ് ആയെങ്കിലും മക്കളൊക്കെ ലോ ബാറ്ററിയില്‍ തന്നെ !! ചായമക്കാനിയില്‍  തങ്ങളെ കാത്ത് കിടക്കുന്ന മണല്‍ തൊഴിലാളികളും ,തലേന്നു രാത്രി മീന്‍ പിടിക്കാന്‍ പോയി മടങ്ങി വരുന്നവരുമൊക്കെ ചൂടുള്ള   സുലൈമാനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാവും .ആമിനതാത്തയുടെ തലയില്‍ പാല്‍പാത്രവും പോക്കര്‍ക്കാക്കയുടെയും മക്കളുടെയും കയ്യിലും തോളിലുമായി  ഹോട്ടലിലേക്കുള്ള കറികളും ഭക്ഷണവുമൊക്കെയായി
കടവത്തെത്തിയപ്പോള്‍, ഭാഗ്യം മൊയ്തു തോണിയിറക്കാന്‍ തുടങ്ങുന്നേയുള്ളൂ ,തൊപ്പിക്കുട തലയില്‍ വെച്ച് 
മൊയ്തു തോണി തുഴഞ്ഞു അക്കരെയെത്തിയപ്പോള്‍ പോക്കര്‍ കാക്കയുടെ കടക്കു മുമ്പില്‍ ഒരു സായിപ്പ്  കാത്തു നില്‍ക്കുന്നു .കൂടെ കോട്ടും സ്യുട്ടുംമിട്ട നാലഞ്ചു പയ്യന്‍സും മുന്നിലെ ബെഞ്ചിലിരിക്കുന്നു  .

"ഇന്നത്തെ കോള് കൊള്ളാം ട്ടോ ,സായിപ്പന്‍മാരാ കണി " ആമിന പോക്കര്‍ക്കാന്റെ ചെവിയില്‍ മന്ത്രിച്ചു .
പാലും പാത്രവുമൊക്കെ പീടിക തിണ്ണയില്‍ വെച്ച് പീടിക തുറക്കാന്‍ ഒരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി അയാളാ അലറല്‍ കേട്ടത് .
"സ്റ്റോപ്പ്‌ ഓള്‍ഡ്‌ മാന്‍ .ദിസ്‌ ഈസ്  നാവ്‌ മൈ പ്രോപെര്‍ട്ടി !! "
"ഇങ്ങള്‍ ഇതെന്തു കുന്ത്രാണ്ടാടാ സായിപ്പേ പറയുന്നത് ? മന്സന്‍ മാര്‍ക്ക്  തിരിയണമാതിരി ചെലക്കീന്നു ഇങ്ങള് ". പോക്കര്‍ക്ക വാമപ്പായി .
"അല്ലാ ഇങ്ങളപ്പം ഈ നാട്ടിലൊന്നുമല്ലേ ? ഈ കടയിപ്പോള്‍ സായിപ്പിന്‍റെതാണ്" ,കൂട്ടത്തില്‍ കോട്ടിട്ട പയ്യന്‍ നല്ല പച്ച മലയാളത്തില്‍ മൂപ്പര്ക്കു തര്‍ജമ ചെയ്തു കൊടുത്തു ,
"ഈ കത്തി ആ പള്ള ക്ക്  കേറ്റും ഞാന്‍ ഇമ്മാതിരി ഹറാം പറന്ന വര്‍ത്താനും പറഞ്ഞു ഇങ്ങട്ട് ബന്നാല്‍ പറഞെക്കാം  ഞാനും ഇന്റെ ആമിനയും കഞ്ഞി കുടിക്കണ പീട്യാ ത് അവകാശം പറഞ്ഞു വന്നിരിക്കുന്നു രാവിലെ തന്നെ ന്‍റെ വായില്‍ ഉള്ളത്  കേള്‍പ്പിക്കണ്ട" .


"അതൊക്കെ പണ്ട് ,പോക്കാരാക്ക  ഇതിപ്പം സായിപ്പിന്‍റെ ചായമക്കാനിയാണ് .ചെറുകിട മേഖലയില്‍ സ്വകാര്യ നിക്ഷേപം  വന്നതൊന്നും ഇങ്ങള്‍ അറിഞ്ഞില്ലേ ഇക്ക ? ഈ ചായ മക്കാനിയില്‍ ഇപ്പോള്‍ സായിപ്പ് വന്‍ വിദേശ നിക്ഷേപമാണ് നടത്തിയിക്കുന്നത് ! മൂപ്പര്‍ ഇതൊരു ഫൈവ് സ്റ്റാര്‍ തട്ടുകടയാക്കും ,നിങ്ങളെ ഉണക്ക പുട്ടിനു പകരം ഷവര്‍മയും ശവ്വായ കോഴിയും  .കട്ടന്‍ ചായക്ക്‌ പകരം നല്ല ബ്രു കോഫിയും ,നാടന്‍ പാലിന് പകരം സ്റ്റെരില്യ്സ് ചെയ്ത തമിള്‍ നാട് പാലും  .കിണറിലെ വെള്ളത്തിനു പകരം വാട്ടര്‍  ട്രീറ്റ് ചെയ്ത വെള്ളവും  കുടിക്കാന്‍ കൊടുക്കും.കത്തിയും മുള്ളും ഉപയോഗിച്ച് ഇനി ഞമ്മള്‍ക്ക് ചോറുതിന്നാം ജലക്ഷാമം പരിഹരിക്കുകയും ചെയ്യും കൈ കഴുകാതെ ഭക്ഷണവും കഴിക്കാം  .മുതല്‍ മുടക്കിന്‍റെ അമ്പതു ശതമാനവും സര്‍ക്കാര്‍ സബ്സിഡിയും  കൊടുക്കും .വികസനം റോക്കറ്റ് പോലെ കുതിച്ചു വരുമ്പോള്‍ അതിനോട്  പുറം തിരിഞ്ഞു നില്‍ക്കല്ലേ പോക്കാരാക്കാ" !!അത് പറഞ്ഞത് പോക്കരാക്കയുടെ നാട്ടിലെ വാര്‍ഡ്‌ മെമ്പര്‍ ആയിരുന്നു .


"ഈ നാട്ടിലുള്ളവരുടെ 'ആരോഗ്യം' ലക്‌ഷ്യം വെച്ചു  സായിപ്പ് നടത്തുന്ന വന്‍ നിക്ഷേപം തടഞ്ഞാല്‍ പിന്നെ നാട്ടുകാര്‍ ങ്ങളെ കൂടെണ്ടാകില്ലട്ടോ " ഇന്നലെ വരെ ഓസിക്ക് ചായ കുടിച്ചവരൊക്കെ ഇന്ന് സായിപ്പ്ന്‍റെ കൂടെ കൂടിയപ്പോള്‍ പോക്കരാക്കയും  ഒറ്റപ്പെട്ടു .
"മന്‍ഷ്യന്‍ ചോര്‍ന്നു ഒലിക്കുന്ന ഓലപ്പുര ഒന്ന് ഓടാക്കാന്‍  ലോണിനു വേണ്ടി ആപ്പീസുകള്‍ കയറി ഇറങ്ങാന്‍ തുടങ്ങിയിട്ട് കൊല്ലം കുറെയായി .അത് കാണാന്‍ ആരും ഇല്ല ,ഒരു ഐടി പ്രൂഫും ഇല്ലാത്ത സായിപ്പിന് അങ്ങോട്ട്‌ പൈസ കൊടുത്തു ഇവടെ വികസനം വരുത്തണ് "പോക്കരാക്ക പിറുപിറുത്തു കൊണ്ട്   ഭക്ഷങ്ങങ്ങളൊക്കെ  തോണിയില്‍ കയറ്റി .

തോണിയില്‍ സൈലന്റ് മോഡിലിരിക്കുന്ന   പോക്കരാക്കയുടെ ഫേസ് ബുക്ക്‌ കണ്ട മൊയ്തു  ഒരു കമന്റ് കൊടുത്തു " നിങ്ങളിങ്ങനെ ടെന്‍ഷനടിച്ചിട്ടു ഒരു കാര്യവുമില്ല്ല ,ബ്ലോക്ക് ചെയ്ത നിങ്ങളെ അക്കൌണ്ട്  തുറക്കണമെങ്കില്‍ ഒന്ന് തിരുവനന്തപുരത്തോ മറ്റോ പോയി നോക്കീന്നു .വല്ല എം എല്ലെ മാരേയോ മന്ത്രിമാരെയോ ഒന്ന് പോയി കാണീ എന്തേലും ഒരു വഴി തുറക്കും .
 മൊയ്തു പറഞത്  ശെരിയാണെന്ന് തോന്നിയത് കൊണ്ട് മാത്രമല്ല  കാലം കുറെയായി ,ടൌണില്‍ പോയിട്ട് ,എന്തായാലും ഇന്നിനി പണിയൊന്നുമില്ലല്ലോ ? അതൊക്കെയോര്‍ത്തു രണ്ടും കല്‍പിച്ചു ബസ്സുകയറി പോക്കാരാക്ക ടൌണില്‍ എത്തി .
അങ്ങാടിലെത്തിയപ്പോള്‍ റോഡാകെ ബ്ലോക്ക് .അന്വേഷിച്ചപ്പോള്‍ ആരോ പറഞ്ഞു ,ഇന്ന് എമര്‍ജിംഗ് കേരളയുടെ ഉദ്ഘാടനമാണ് .മന്ത്രിമാരും പ്രധാനമന്ത്രി മാരുമൊക്കെ വരുന്നത് കൊണ്ടാണ്ത്രെ ഇത്ര ബ്ലോക്ക് !!
"അതെന്താ മോനെ ഈ എമര്‍ജിംഗ് "?

പോക്കരാക്ക അങ്ങിനെയാണ് ,പുതിയതായി എന്തേലും കിട്ടിയാല്‍ പിന്നെ അതിനെക്കുറിച്ച് ഗവേഷണം നടത്തും .എമര്‍ജിംഗ് നെ പറ്റി കേട്ട് മനസ്സിലാക്കിയ മൂപ്പര്‍ ,നീളന്‍ കുപ്പായവും കാലന്‍ കുടയും മൌലാനാ കള്ളിയുള്ള  തുണിയും മാറ്റി ,കോട്ടും സുട്ടുമിട്ടു എമര്‍ജിംഗ് മീറ്റിലെത്തി .റിസപ്ഷനിലിരിക്കുന്ന കോട്ടും ടയ്യും കെട്ടിയ 'മാന്യനെന്നു' തോന്നിക്കുന്ന ഏജന്റിനോട് പറഞ്ഞു
"അയാം   ബക്കര്‍ ഫ്രം കോലോത്തുംകടവ് ,ഞമ്മക്കും  വേണം ഈ എമര്‍ജിംഗ് ,"
"മിസ്റ്റര്‍ ബക്കര്‍ നിങ്ങള്‍ എന്തറിഞ്ഞിട്ടാ ഈ പറയണത് ? ഇത് വലിയ വലിയ നിക്ഷേപങ്ങള്‍ നടത്തുന്നവരുടെ മീറ്റിംഗ് ആണ് ,നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നും ആള്‍ക്കാര്‍ വരും ,അവര്‍ ഇവടെ പാര്‍ക്ക് ,റോഡ്‌ പാലം വിദ്യാഭ്യാസ. സ്ഥാപനങ്ങളൊക്കെ ഉണ്ടാക്കും  ,മാത്രമല്ല ഇനി രണ്ടു ലക്ഷം കൊടുത്തു വിസ വാങ്ങി ഗള്‍ഫില്‍ക്ക് പോവേണ്ട ,അറബികള്‍ വരാന്‍വിസ നമ്മള്‍ കൊടുക്കും  ,  . ചുരുക്കി പറഞ്ഞാല്‍  കുറച്ചു കാലം കൊണ്ട്  ഇവടെ ഒരു അമേരിക്കയായി മാറും ചില്ലറ കളിയല്ല ഇത് ."
"ഞമ്മക്ക് ഇങ്ങളെ അത്ര വലിയ വിവരം ഒന്നും ഇല്ല ,ആമിനാന്റെ ഓരിയില്‍ കിട്ടിയ നാലേക്കാര്‍ മൊട്ടക്കുന്നുണ്ട് കോലോത്തും കടവിനക്കരെ ,പിന്നെ ഞമ്മളെ പേരില്‍ ഇക്കരെകുന്നുമ്മലും ണ്ട്. കുറച്ചു സ്ഥലം  ഇത് വെച്ച് ഇങ്ങള്‍ക്ക് എമര്ജ് ചെയ്യാന്‍ പറ്റുമോ ?"


കേട്ട  പാതി കേള്‍ക്കാത്ത പാതി റെപ്പ് പോക്കാരാക്ക ന്‍റെ കയ്യും പിടിച്ചു നേരെ മീറ്റിംഗ് ഹാളിന്‍റെ മുന്നിലെ കസേരയില്‍ കൊണ്ട് പോയി ഇരുത്തി ,എന്നിട്ട് പറഞ്ഞു ,
"ഈ മീറ്റില്‍ പങ്കെടുത്ത വരൊക്കെ  സര്‍ക്കാര്‍ ഭൂമിയില്‍ സര്‍ക്കാര്‍ ചിലവില്‍  പണമിറക്കി മുതലാളിമാരാകാന്‍ വന്നവരാ ,ന്നാല്‍ ഈ കൂട്ടത്തില്‍ സ്വന്തമായി ഏറ്റവും ഭൂമിയുള്ള മുതലയാളിയാണ് നിങ്ങള്‍ ,സര്‍ ഇറ്റലി ,അമേരിക്ക അന്റാര്‍ട്ടിക്ക  എന്തിനധികം ബംഗാളില്‍ നിന്നും വരെ നിങ്ങളെ പറമ്പില്‍ ഞങ്ങള്‍ നിക്ഷേപം നടത്തും ,കോലോത്തും കടവ് ന്‍റെ അക്കരെ നിന്നും ഇക്കരെക്ക് റോപ്പ്  വെ ,കടത്തു തോണിക്ക് വേണ്ടി മൊയ്തുവിനെ  കാത്തു നില്‍ക്കണ്ട ,കോലോത്തും കടവില്‍ ജര്‍മ്മന്‍ ടെക്നോളജിയില്‍ പാലം , നാലേക്കര്‍ ഭൂമിക്ക് നാല്പത് കോടി മതിപ്പുവില ,ചുരുക്കി പറഞ്ഞാല്‍ മിസ്റ്റര്‍ ബക്കര്‍ സര്‍ ,നിങ്ങള്‍ കോലോത്തും കടവിലെ കോടീശ്വരന്‍!!.


കേട്ടത് സത്യമാണോ മിഥ്യയാണോ എന്നൊന്നും ആലോചിക്കാന്‍ പോക്കരാക്കക്ക് പിന്നെ സമയമുണ്ടായില്ല ,കാണിച്ചു കൊടുത്ത പേപ്പറില്‍ ഒക്കെ ഒപ്പിട്ടു പുറത്ത് ഇറങ്ങി കോലോത്തും കടവ് ലേക്ക് വണ്ടി കയറാന്‍ ബ്സ്റ്റൊപ്പിലേക്ക് നടക്കുമ്പോഴാണ് പോക്കരാക ക്ക് എതിരെ ഒരു കൂട്ടം യുവ തുര്‍ക്കികള്‍ എമര്‍ജിംഗ് കേരളക്കെതിരെ കൊടി പിടിച്ചു മുദ്രാവാക്യം വിളിച്ചു വരുന്നത് . ഇത് കണ്ട പോക്കരാക്ക കൂട്ടത്തില്‍ ഏറ്റവും ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്നവനെ അടുത്തു  വിളിച്ചു പറഞ്ഞു ."അനക്ക് ഒന്നും ഒരു പണിയും ഇല്ലെഷ്ട്ടാ ഭൂകമ്പം ,സുനാമി ,ആഗോള താപനം ,കുടംകുളം ,എങ്ങിനെ പോയാലും പത്തിരുപത് കൊല്ലം  കൊണ്ട് ഈ ആഗോള ദുനിയാവ്  പൂട്ടികെട്ടും. .സ്വന്തമായി അന്‍റെ കയ്യില്‍ ഭൂമിണ്ടെങ്കില്‍ വിറ്റ്‌ ന്‍റെ മാതിരി അന്തസ്സായി  ജീവിക്കാന്‍ നോക്ക് ,അല്ലാതെ ഈ പിന്തിരിപ്പന്‍ മൂരാച്ചികളുടെ കൂടെ കൂടി മുദ്രാവാക്യം വിളിച്ചു നടന്നു ഉള്ള ജീവിതം മതിയാക്കണ്ട  !!. അന്താളിച്ചു നില്‍ക്കുന്ന യുവ നേതാവിന്‍റെ താത്വികമായ മറുപടിക്ക് കാത്തു നില്‍ക്കാതെ മൂപ്പര് കോലോത്തും കടവിലേക്കുള്ള ബസ്സില്‍ കയറി ,കെട്ട്യോള്‍ ആമിനയെ മയക്കി എമര്‍ജിംഗ് പോക്കരാക്കയാവാന്‍ !!




51 comments:

  1. തോണിയില്‍ സൈലന്റ് മോഡിലിരിക്കുന്ന പോക്കരാക്കയുടെ ഫേസ് ബുക്ക്‌ കണ്ട മൊയ്തു ഒരു കമന്റ് കൊടുത്തു " നിങ്ങളിങ്ങനെ ടെന്‍ഷനടിച്ചിട്ടു ഒരു കാര്യവുമില്ല്ല ,ബ്ലോക്ക് ചെയ്ത നിങ്ങളെ അക്കൌണ്ട് തുറക്കണമെങ്കില്‍ ഒന്ന് തിരുവനന്തപുരത്തോ മറ്റോ പോയി നോക്കീന്നു .വല്ല എം എല്ലെ മാരേയോ മന്ത്രിമാരെയോ ഒന്ന് പോയി കാണീ എന്തേലും ഒരു വഴി തുറക്കും .

    ReplyDelete
  2. ഞാന്‍ ആദ്യം കമന്‍റ് ഇടുന്നു.... ഇനി വായിക്കട്ടെ.... ക്യൂ ആദ്യം ഞാന്‍ തന്നെ

    ReplyDelete
  3. വായിച്ചു...ആക്ഷേപഹാസ്യം നന്നായി. ഇപ്പോളും എമേര്‍ജിംഗ് കേരളയുടെ ദൂഷ്യവശങ്ങളും നല്ല വശങ്ങളും എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ അതിനെ പറ്റി കമന്‍റ് ചെയ്യാന്‍ ഞാന്‍ ആളല്ല.. ഇവിടെ ഇത് വായിച്ചപ്പോള്‍ എനിക്ക് ഇപ്പോള്‍ മൊത്തം ആശയകുഴപ്പവും ആയി. ഇതിന്‍റെ രണ്ട് വശവും നന്നായി പഠിച്ച് ഇക്ക പോസ്റ്റ്‌ കൂടി ഇടുമോ???

    ReplyDelete
  4. എമെര്‍ജിംഗ് കേരളയുടെ ശരിയും തെറ്റുമൊക്കെ ഞാനും പഠിച്ചു വരുന്നേയുള്ളൂ.
    എന്നാലും എന്ത് കിട്ടിയാലും അത് എഴുതി ഒരു വഴിക്കാക്കി വിടുന്ന ഫൈസലിന്‍റെ നര്‍മ്മം ഇവിടെയും നന്നായിട്ടുണ്ട് ട്ടോ.
    ആശംസകള്‍

    ReplyDelete
  5. എമേര്‍ജിംഗ് കേരളയെ പറ്റി ഉള്ള ആക്ഷേപങ്ങള്‍ ഭംഗിയായി ചിത്രീകരിച്ചു .കമന്റ്‌ ഇട്ടു ഞാനും ഓടട്ടെ .ഇച്ചിരി ഭൂമിയുണ്ട് ,അത് കൊടുത്തിട്ട് വേണം എനിക്കും ഒന്ന് എമെര്‍ജാന്‍ ..

    ReplyDelete
  6. എമേര്‍ജിംഗ് കേരളയുടെ ദൂഷ്യ വശങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു ആക്ഷേപ ഹാസ്യ കഥ.. നന്നായിട്ടുണ്ട്. പ്രത്യേകിച്ചു ആ അവസാനത്തെ ഉപദേശം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.. എങ്ങിനെ പോയാലും പത്തിരുപത് കൊല്ലം കൊണ്ട് ഈ ആഗോള ദുനിയാവ് പൂട്ടികെട്ടും. :)

    ReplyDelete

  7. "ഈ മീറ്റില്‍ പങ്കെടുത്ത വരൊക്കെ സര്‍ക്കാര്‍ ഭൂമിയില്‍ സര്‍ക്കാര്‍ ചിലവില്‍ പണമിറക്കി മുതലാളിമാരാകാന്‍ വന്നവരാ ,ന്നാല്‍ ഈ കൂട്ടത്തില്‍ സ്വന്തമായി ഏറ്റവും ഭൂമിയുള്ള മുതലയാളിയാണ് നിങ്ങള്‍ ,സര്‍

    ReplyDelete
  8. അല്ലേലും പുത്തന്‍ സായിപ്പുമാര്‍ ഇപ്പോഴേ വാഴുകയല്ലേ-നാട്ടിലും നഗരങ്ങളിലും.കേരളത്തിന്റെ കേരത്തലകളില്‍ മുഴുവന്‍ 'മണ്ടരി ചൊറി'!!ഇവിടെഎന്തിനാ അരിയും നെല്ലും എന്നുവരെ ചോദ്യങ്ങള്‍ എത്തി.വാഴട്ടെ വളരട്ടെ കോണ്‍ക്രീറ്റ് 'പാഠ'ങ്ങള്‍ ...
    ആക്ഷേപഹാസ്യത്തിലാണേലും എമര്‍ജിംഗ് കലക്കി.അഭിനന്ദനങ്ങള്‍ !!

    ReplyDelete
  9. കേരളമാകുന്ന പത്ത്‌ സെന്റു സ്ഥലം ഇനി അറബിക്കും സായിപ്പിനും സ്വന്തമാകുമോ

    ReplyDelete
  10. ഞാനും വായിച്ചു ട്ടോ.. എമെര്‍ജിംഗ് കേരള നമുക്ക് വേറെ ചര്‍ച്ച ചെയ്യാം.. നല്ല രസണ്ട് വായിക്കാന്‍.. ഫൈസല്‍ നാട്ടില്‍ പോകുമ്പോ, ഞാനും വരുന്നു ട്ടോ കൊലോത്തുംകടവ് വരെ..ഒന്ന് കാണാലോ, എമെര്‍ജിംഗ് പോക്കരാക്കയെ..

    ReplyDelete
  11. എമേര്‍ജിംഗ് പോക്കരാക്ക ഉസ്സാറായി.

    'മൊയ്തു പറഞത് ശെരിയാണെന്ന് തോന്നിയത് കൊണ്ട് മാത്രമല്ല കാലം കുറെയായി ,ടൌണില്‍ പോയിട്ട്.'

    ചെറിയ ചെറിയ കാര്യങ്ങള്‍ വരെ ഫൈസല്‍ ശ്രദ്ദിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്. ഒരു ചായക്കടക്കാരന്റെ ഒതുങ്ങികൂടിയുള്ള ജീവിതം ഈ വരികളില്‍ വ്യകതം.

    ReplyDelete
  12. ആക്ഷേപഹാസ്യത്തിന്റെ അവതരണം അസ്സലായി.
    തെറ്റും ശരിയും തിരിച്ചറിയാതെ ജനത്തെ കുഴക്കുന്ന ഒരു കാലത്തിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അല്ലെങ്കില്‍ ജനങ്ങള്‍ തെറ്റും ശരിയും തിരിച്ചറിയരുത് എന്ന നിര്‍ബന്ധബുദ്ധിയോടെ നമുക്ക്‌ ചുറ്റും ഒരു വലയം സൃഷ്ടിച്ചുകൊണ്ട് ഒരു വിഭാഗം ബോധപൂര്‍വ്വമായി കരുക്കള്‍ നീക്കുന്നു. അതുകൊണ്ട് തന്നെയാണ് പോക്കരാക്കയെ പോലുള്ളവര്‍ 'എന്തുവന്നാലും പത്തിരുപത്‌ കൊല്ലം കൊണ്ട് ഈ ആഗോള ദുനിയാവ് പൂട്ടിക്കെട്ടും' എന്ന് സ്വയം സമാധാനിച്ച് ആശ്വാസം കൊള്ളുന്ന നിസ്സഹായവസ്ഥ രൂപപ്പെടുന്നത്.

    ReplyDelete
  13. എവിടെ ചെന്നെത്തുമെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ലാത്ത വികസനങ്ങള്‍
    പത്തിരുപത് കൊല്ലം കഴിഞ്ഞാല്‍ പൂട്ടിക്കെട്ടുമോ എല്ലാം?
    ആര്‍ക്കറിയാം

    നര്‍മ്മമാണെങ്കിലും ഇരുത്തിച്ചിന്തിപ്പിക്കുന്ന നര്‍മം

    ReplyDelete
  14. എന്തായാലും നന്നായി അവതരിപ്പിച്ചൂ.......
    എമർജിങ്ങിന് നല്ല വശങ്ങളൂം ചീത്ത വശങ്ങളും..ഉണ്ട്..!

    അവരവിടെ കപ്പസിനോയും,ബർഗ്ഗറും,മറ്റുഫാസ്റ്റുഫുഡുകളും വിക്കുമ്പോൾ ,
    നമ്മൾക്കവരുടെ നാട്ടിൽ കപ്പയും,മീങ്കറിയും മറ്റും വിക്കാം കേട്ടൊ ഭായ്

    ReplyDelete
  15. എല്ലാർക്കും എമർജാം, ഇനി നമ്മുടെ കിണറും കുളവും തോടുകളും എന്തിന് അലക്കു കല്ല് വരേ എമർജി എമർജി ആരാന്റെതാവുമ്പോൾ നമുക്ക് മേലോട്ട് നോക്കി ചാടിക്കളിക്കാം.

    ReplyDelete
  16. നര്‍മ്മം നന്നായി എമെര്‍ജു ചെയ്തു ..:)

    ReplyDelete
  17. എല്ലാവരും എമര്‍ജട്ടെ ഫൈസലെ... നമുക്കും പറ്റുന്നപോലെ എമര്‍ജാം.... നര്‍മ്മം പതിവുപോലെ നന്നായി....

    ReplyDelete
  18. അനുകൂലമോ പ്രതികൂലമോ എന്ന് മനസ്സിലായില്ല .അറബികള്‍ നമ്മുടെ നാട്ടിലേക്കു വരും എന്നാ വരി എനിക്കിഷ്ടായി എന്നിട്ട് വേണം അറബിയുടെ ബാകാലയില്‍ പോയി അന്ത ഹരാമി അന്ത ഹിമാര്‍ എന്ന് വിളിക്കാനും അവരെ ഉരൂബാകകി ജയിലില്‍ അടക്കാനും നമ്മളെ ബംഗാളി എന്ന് വിളിക്കുന്നതിനു പകരം അവരെ സുടാനി എന്ന് വിളിക്കാനും ................................

    ReplyDelete
  19. തോണിയില്‍ സൈലന്റ് മോഡിലിരിക്കുന്ന പോക്കരാക്കയുടെ ഫേസ് ബുക്ക്‌ കണ്ട മൊയ്തു ഒരു കമന്റ് കൊടുത്തു " നിങ്ങളിങ്ങനെ ടെന്‍ഷനടിച്ചിട്ടു ഒരു കാര്യവുമില്ല്ല ,ബ്ലോക്ക് ചെയ്ത നിങ്ങളെ അക്കൌണ്ട് തുറക്കണമെങ്കില്‍ ഒന്ന് തിരുവനന്തപുരത്തോ മറ്റോ പോയി നോക്കീന്നു .വല്ല എം എല്ലെ മാരേയോ മന്ത്രിമാരെയോ ഒന്ന് പോയി കാണീ എന്തേലും ഒരു വഴി തുറക്കും .'മൊയ്തു പറഞത് ശെരിയാണെന്ന് തോന്നിയത് കൊണ്ട് മാത്രമല്ല കാലം കുറെയായി ,ടൌണില്‍ പോയിട്ട്.'
    കേട്ട പാതി കേള്‍ക്കാത്ത പാതി റെപ്പ് പോക്കാരാക്ക ന്‍റെ കയ്യും പിടിച്ചു നേരെ മീറ്റിംഗ് ഹാളിന്‍റെ മുന്നിലെ കസേരയില്‍ കൊണ്ട് പോയി ഇരുത്തി ,എന്നിട്ട് പറഞ്ഞു ,
    "ഈ മീറ്റില്‍ പങ്കെടുത്ത വരൊക്കെ സര്‍ക്കാര്‍ ഭൂമിയില്‍ സര്‍ക്കാര്‍ ചിലവില്‍ പണമിറക്കി മുതലാളിമാരാകാന്‍ വന്നവരാ ,ന്നാല്‍ ഈ കൂട്ടത്തില്‍ സ്വന്തമായി ഏറ്റവും ഭൂമിയുള്ള മുതലയാളിയാണ് നിങ്ങള്‍ ,സര്‍ ഇറ്റലി ,അമേരിക്ക അന്റാര്‍ട്ടിക്ക എന്തിനധികം ബംഗാളില്‍ നിന്നും വരെ നിങ്ങളെ പറമ്പില്‍ ഞങ്ങള്‍ നിക്ഷേപം നടത്തും ,കോലോത്തും കടവ് ന്‍റെ അക്കരെ നിന്നും ഇക്കരെക്ക് റോപ്പ് വെ ,കടത്തു തോണിക്ക് വേണ്ടി മൊയ്തുവിനെ കാത്തു നില്‍ക്കണ്ട ,കോലോത്തും കടവില്‍ ജര്‍മ്മന്‍ ടെക്നോളജിയില്‍ പാലം , നാലേക്കര്‍ ഭൂമിക്ക് നാല്പത് കോടി മതിപ്പുവില ,ചുരുക്കി പറഞ്ഞാല്‍ മിസ്റ്റര്‍ ബക്കര്‍ സര്‍ ,നിങ്ങള്‍ കോലോത്തും കടവിലെ കോടീശ്വരന്‍!!.

    എമർജി കൂടാതെ നല്ല എനെര്‍ജിയില്‍ ചിരിച്ചു നല്ല നര്‍മ്മം ഇഷ്ട്ടമായി .എല്ലാ ചെറിയ കരിയങ്ങളും കൂടി വിട്ടു പോകാതെ അവതരിപ്പിച്ചു

    ReplyDelete
  20. ഫൈസലെ ..
    കോലോത്തും കടവിലെ ഈ എമേര്‍ജിംഗ് പോക്കരാക്ക ഒരു സംഭവായി.....

    ഈ ചായ മക്കാനിയില്‍ ഇപ്പോള്‍ സായിപ്പ് വന്‍ വിദേശ നിക്ഷേപമാണ് നടത്തിയിക്കുന്നത് ! മൂപ്പര്‍ ഇതൊരു ഫൈവ് സ്റ്റാര്‍ തട്ടുകടയാക്കും ,നിങ്ങളെ ഉണക്ക പുട്ടിനു പകരം ഷവര്‍മയും ശവ്വായ കോഴിയും .കട്ടന്‍ ചായക്ക്‌ പകരം നല്ല ബ്രു കോഫിയും ,നാടന്‍ പാലിന് പകരം സ്റ്റെരില്യ്സ് ചെയ്ത തമിള്‍ നാട് പാലും .കിണറിലെ വെള്ളത്തിനു പകരം വാട്ടര്‍ ട്രീറ്റ് ചെയ്ത വെള്ളവും കുടിക്കാന്‍ കൊടുക്കും.കത്തിയും മുള്ളും ഉപയോഗിച്ച് ഇനി ഞമ്മള്‍ക്ക് ചോറുതിന്നാം ജലക്ഷാമം പരിഹരിക്കുകയും ചെയ്യും കൈ കഴുകാതെ ഭക്ഷണവും കഴിക്കാം .മുതല്‍ മുടക്കിന്‍റെ അമ്പതു ശതമാനവും സര്‍ക്കാര്‍ സബ്സിഡിയും കൊടുക്കും .വികസനം റോക്കറ്റ് പോലെ കുതിച്ചു വരുമ്പോള്‍ അതിനോട് പുറം തിരിഞ്ഞു നില്‍ക്കല്ലേ പോക്കാരാക്കാ"

    ഹ'' ഹാ'' ഹാ ഇനിയെന്തൊക്കെ കേള്‍ക്കണം ... ഈ എമേര്‍ജിംഗ് ആക്ഷേപഹാസ്യം ശരിക്കും സുഖിച്ചു ....

    ReplyDelete
  21. ഹ ഹാ... രസായിട്ടുണ്ട് !

    ReplyDelete
  22. "അല്ലാ ഇങ്ങളപ്പം ഈ നാട്ടിലൊന്നുമല്ലേ ? ഈ കടയിപ്പോള്‍ സായിപ്പിന്‍റെതാണ്" ,കൂട്ടത്തില്‍ കോട്ടിട്ട പയ്യന്‍ നല്ല പച്ച മലയാളത്തില്‍ മൂപ്പര്ക്കു തര്‍ജമ ചെയ്തു കൊടുത്തു ,

    ഇവിടെ,ഈ വാക്കുകളില്‍ കാര്യമായ ചിലത് ഒളിഞ്ഞു കിടക്കുന്നുണ്ട്.അതൊക്കെ തന്നെയാണ് എമെര്‍ജിംഗ് കേരള.നല്ല സറ്റയര്‍

    ReplyDelete
  23. ആക്ഷേപ ഹാസ്യം എന്തായാലും കലക്കി.. നമ്മുടെ ചേലക്കര തോട്ടത്തിലേക്ക് പോകാന്‍ ഒരു റോപ്പ് വേ വെച്ചു തരുമോ എന്തോ.. ( 4wd പോകുന്ന റോഡാണേ... )

    ReplyDelete
  24. ഫൈസല്‍ക്കാ എമേര്‍ജിംഗ് നര്‍മ്മം..നന്നായിരിക്കുന്നു

    ReplyDelete
  25. എങ്ങിനെ എമെര്‍ജി എമെര്‍ജി മനുഷ്യന്‍ ഒരു വഴിക്ക് ആവും...

    ReplyDelete
  26. എമെര്‍ജിന്‍ കേരള എന്നത് സംഭ ന്നരുടെ നന്മ മാത്രം ലാക്കാക്കി വരുന്നതാണ് എന്ന് വളരെ വെക്തം ആണ് അത് കേരളത്തിലെ ഭൂരിപക്ഷ ദാരിദ്രന്മാര്‍ക്ക് ഒരു തരത്തിലും ഗുണ പെടില്ല എന്ന് എല്ലാവര്‍ക്കും ആലോചിച്ചാല്‍ അറിയാം ഫൈസല്‍ അക്ഷേപത്തിലൂടെ നന്നായി പറഞ്ഞു ആശംസകള്‍

    ReplyDelete
  27. കുറേ ചിരിച്ചു.. അതെങ്കിലും നടക്കട്ടെ അല്ലേ ഈ ചിരികളൊക്കെ മായും മുന്‍പേ.. ഉഗ്രനായി കേട്ടൊ ആക്ഷേപങ്ങളും ഹാസ്യവും.

    ReplyDelete
  28. എമെര്‍ജിംഗ് പോക്കര്കാക്ക റോക്ക്സ് !!! 'നാട് റണ്ണമ്പോള്‍ സെന്‍ട്രലില്‍ റണ്ണണം' എന്ന ബനാന ടോക് പോക്കര്‍ക്കയും നടപ്പാക്കി അല്ലെ :-) പതിവ് പോലെ ആക്ഷേപ ഹാസ്യം കലക്കി ഫൈസലേ !!

    ReplyDelete
  29. ഫൈസലേ എമര്‍ജിംഗ് കരള കലക്കി. സ്വത സിദ്ധമായിട്ടുള്ള നര്‍മ്മങ്ങള്‍ വളരെ നന്നായിട്ടുണ്ട്. എമെര്‍ജിംഗ് കേരളയില്‍ നമ്മള്‍ അറിഞ്ഞത് കുറച്ചു മാത്രം. ഇനിയും അറിയാനും അനുഭവിക്കാം എന്തെല്ലാം ബാക്കി അല്ലെ? ആശംസകള്‍.

    ReplyDelete
  30. "എങ്ങിനെ പോയാലും പത്തിരുപത് കൊല്ലം കൊണ്ട് ഈ ആഗോള ദുനിയാവ് പൂട്ടികെട്ടും. :)

    കളിയായാലും കാര്യമായാലും, നല്ല വീക്ഷണം..!
    ആനുകാലികവിഷയങ്ങളെ പൊക്കിയെടുത്ത് വറുത്തുപൊടിച്ചു വിളമ്പുന്ന ങ്ങടെ കഴിവിനും,ധൈര്യത്തിനും ഒരു ബിഗ് സലാം..!

    ആശംസകളോടെ...പുലരി

    ReplyDelete
  31. ശവക്കുഴിക്കും കപ്പം കൊടുക്കേണ്ടി വരുമോ. സെമിത്തെര്യില്‍ ശവമടക്കിനു കാശ് കൊടുക്കണം. ബിസിനസ്‌ മൈന്‍ഡ് ഉണ്ടെങ്കില്‍ അതിലും ഇന്‍വെസ്റ്റ്‌ ചെയ്യാം. ഒരു എമെര്‍ജിംഗ്.
    കലക്കീട്ടൊ പോസ്റ്റ്‌.. അഭിനന്ദനങ്ങള്‍..

    ReplyDelete

  32. hi,

    new post vannath arinchilla, kandirunu eppozha vayichath.

    subjecti ne kurich parayan ariyilla.

    pathivupole avatharanam nannavunnu.

    Have a great future.

    ..rain..

    ReplyDelete
  33. എമര്‍ജ് ചെയ്തു ചെയ്തു മ്മടെ നാട് മൊത്തം മെര്‍ജ് ആവുമോന്നാ പേടി !
    പോക്കര്‍ക്കാക് വില്‍ക്കാന്‍ വല്ലോം ഉണ്ട് , നമ്മക്ക് അതും ഇല്ലല്ലോ
    നാട് വികസിക്കട്ടെ
    നാട്ടാര്‍ ചത്താലെങ്കിലും,

    ReplyDelete
  34. ചിരിക്കാനുള്ള വക ഏറെയുണ്ട്‌.
    ഈ കുറിപ്പ്‌ കൂടുതൽ ചിന്തിപ്പിക്കുകയും ചെയ്യുന്നു.
    ഭംഗിയായി അവതരിപ്പിച്ചു.

    ReplyDelete
  35. ചിരിക്കാനുള്ള വക ഏറെയുണ്ട്‌.
    ഈ കുറിപ്പ്‌ കൂടുതൽ ചിന്തിപ്പിക്കുകയും ചെയ്യുന്നു.
    ഭംഗിയായി അവതരിപ്പിച്ചു.

    ReplyDelete
  36. ഭൂകമ്പം ,സുനാമി ,ആഗോള താപനം ,കുടംകുളം ,എങ്ങിനെ പോയാലും പത്തിരുപത് കൊല്ലം കൊണ്ട് ഈ ആഗോള ദുനിയാവ് പൂട്ടികെട്ടും....:)
    ആക്ഷേപ ഹാസ്യം കൊള്ളാം നന്നായി ചിരിപ്പിച്ചൂ ട്ടോ...))

    ReplyDelete
  37. ആഹാ നന്നായി ഇഷ്ടായ്‌ .... സ്നേഹാശംസകള്‍ @ PUNYAVAALAN

    ReplyDelete
  38. ഭൂകമ്പം ,സുനാമി ,ആഗോള താപനം ,കുടംകുളം ,എങ്ങിനെ പോയാലും പത്തിരുപത് കൊല്ലം കൊണ്ട് ഈ ആഗോള ദുനിയാവ് പൂട്ടികെട്ടും...
    സ്വന്തമായി അന്‍റെ കയ്യില്‍ ഭൂമിണ്ടെങ്കില്‍ വിറ്റ്‌ ന്‍റെ മാതിരി അന്തസ്സായി ജീവിക്കാന്‍ നോക്ക് ,അല്ലാതെ ഈ പിന്തിരിപ്പന്‍ മൂരാച്ചികളുടെ കൂടെ കൂടി മുദ്രാവാക്യം വിളിച്ചു നടന്നു ഉള്ള ജീവിതം മതിയാക്കണ്ട !!.

    നന്നായിരിക്കുന്നു.. അഭിനന്ദനങ്ങള്‍...!!!

    ReplyDelete
  39. കലക്കി, പറയാനുള്ളത് പറയേണ്ടതു പോലെ പറഞ്ഞു.

    ReplyDelete
  40. ഈ വഴി വരാന്‍ ഞാനല്‍പം വൈകി, ബുക്ക്‌ മാര്‍ക്ക്‌ ചെയ്തവ വായിച്ച്‌ പോകുന്നതിനിടെ ഇവിടെ എത്തി.. മുമ്പ്‌ വായിച്ചിരുന്നോ എന്നൊരു സംശയം, കമെന്‌റിടാന്‍ കഴിഞ്ഞില്ല എന്ന് തോന്നുന്നു... വായിച്ച്‌ മുന്നോട്ട്‌ പോകുമ്പോള്‍ തോന്നിയതാണ്‌. എമെര്‍ജിംഗ്‌ കേരളയുടെ ദൂഷ്യ ഫലങ്ങള്‍ എന്തായാലും ആക്ഷേപ ഹാസ്യം മനോഹരമായി പറഞ്ഞിരിക്കുന്നു.. ആശംസകള്‍

    ReplyDelete
  41. പൊടുന്നനെയാണ് ഫൈസല്‍ ബാബു ചിരിക്കാനുള്ള വകയുമായി വരുന്നത്...അതും ആനുകാലിക വിഷയങ്ങളില്‍...!!! എമര്‍ജിംഗ് നര്‍മ്മം കലക്കി..ആശംസകള്‍!

    ReplyDelete
  42. രസികന്‍ അവതരണം. sustainable growth ആണ് നമുക്ക് വേണ്ടത് എന്ന് എല്ലാവരും പറയും. അത് പറച്ചില്‍ മാത്രം. പ്രകൃതിയെ കൊന്നും പണമുണ്ടാക്കല്‍ മാത്രം ലക്‌ഷ്യം.

    ReplyDelete
  43. അപ്പോ ഭൂമി വേണം എമര്‍ജാന്‍ അല്ലേ? ഭൂമി ഇല്ലെങ്കില്‍ എന്തു ചെയ്യും?

    ഇഷ്ടപ്പെട്ടു, ഈ എഴുത്ത്.

    ReplyDelete
  44. മുക്കാച്ചക്രത്തിനു വകുപ്പില്ല്യാത്ത ഞമ്മക്കും എന്തേലും എമെര്ജ്ജു ചെയ്യിണ്‍ ഫൈസൽ ഭായ് .. പോക്കർ >>> ബക്കർ .. കലക്കി ഹഹഹ .. ആക്ഷേപം കൊല്ലുന്നിടത്തു കൊള്ളുന്നുണ്ട് .. ഗോ ഓണ്‍ >>> :)

    ReplyDelete
  45. ചിരിയുടേയും ചിന്തയുടേയും സാമജ്ജസ്യം ഈ രചനയിൽ ഉണ്ട്‌. അന്നന്നത്തെ അന്നം തേടുന്ന അവശവിഭാഗങ്ങളുടെ അവസാനത്തെ കച്ചിത്തുരുമ്പിൽ പോലും പിടിമുറുക്കാനായുന്ന ആഗോളഭീമന്മാരുടെ ഭീഷണി ഒരാസന്നസത്യമാകുന്നതിന്റെ ഇലയനക്കങ്ങൾ ഒന്ന് കാതുകൂർപ്പിച്ചാൽ കേൾക്കാം. ഹാസ്യാതമകമായി അവതരിപ്പിച്ച കാര്യങ്ങൾ അതിനാൽ അനവഗണനീയവും വ്യാകുലപ്പെടുത്തുന്നവയുമാണ്. ചിന്തയ്ക്ക് വഴിമരുന്നിടുന്നു ഈ പോസ്റ്റ് .നന്നായി എഴുതി. നന്ദി.

    ReplyDelete
  46. എമേര്‍ജിങ്ങ് കേരള വലിയ ചര്‍ച്ചയായിരുന്ന കാലത്ത് എഴുതിയ പോസ്റ്റിന് ഇപ്പോള്‍ പഴകിയ വീഞ്ഞിന്റെ ഇരട്ടിവീര്യം. എമേര്‍ജ് ചെയ്തതൊക്കെ എവിടെയെത്തി എന്ന് ജനം ആകെ അങ്കലാപ്പില്‍ നില്‍ക്കുന്ന ഈ സമയത്ത് അന്ന് കൊട്ടും കുരവുവയുമായി വന്ന എമേര്‍ജിലേക്ക് തിരിഞ്ഞു നോക്കാനും, ആ ഒരു വലിയ തമാശയെക്കുറിച്ച് ആലോചിക്കാനും നല്ലൊരു കാരണമായി ഈ പോസ്റ്റ് - അന്ന് ഈ പോസ്റ്റ് എങ്ങിനെയോ ശ്രദ്ധയില്‍ പെടാതെ പോയി. വൈകിയ വായന കൂടുതല്‍ മധുരതരം.....

    ReplyDelete
  47. എപ്പോഴാ വായിച്ചത്. വഴികാട്ടിയതു സിയാഫ്.
    എന്നും പ്രസക്തിയുള്ള വിഷയം. ഇതൊക്കെ ഇവിടെ ചെന്ന് നില്‍ക്കുമോ ആവോ?

    ReplyDelete
  48. നിയ്ക്കും ഇഷ്ടായി ട്ടൊ..ആശംസകൾ

    ReplyDelete
  49. ഞാനിത് ഇന്നാ വായിക്കുന്നത്. സിയാഫിനു നന്ദി.

    ചിരിപ്പിച്ച് കൊണ്ട് ചിന്തിപ്പിക്കുന്ന പോസ്റ്റ്‌ ഫൈസല്‍... അഭിനന്ദനങ്ങള്‍

    ReplyDelete
  50. ഉം...........
    ഉം ?
    ഉം ഉം .
    ഉം ........
    :)

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.