പ്രവാസി മരണപ്പെട്ടാല്‍............ ??



കുന്‍ഫുധയില്‍  പ്രവാസി അസോസിയേഷനുമായി  ബന്ധപ്പെട്ട  പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാനായിരുന്നു ഞങ്ങള്‍ ഡല്‍ഹി സ്വദേശിയുടെ ജോലി സ്ഥലത്തും എത്തിയത് ,അസോസോയിഷനെ കുറിച്ചും പരിപാടിയില്‍ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുമൊക്കെ വിശദീകരിച്ചപ്പോള്‍ അയാള്‍ വിങ്ങിപ്പൊട്ടി .വാഹനാപകടത്തില്‍ മരണപെട്ട്  മോര്‍ച്ചറിയില്‍ കഴിയുന്ന അയാളുടെ കൂട്ടുകാരന്‍റെ മൃതദേഹം മറവു ചെയ്യാനോ നാട്ടിലേക്ക് കൊണ്ട് പോവാനോ കഴിയാത്ത വിഷമമായിരുന്നു അത് .ഗള്‍ഫില്‍ മരണപ്പെട്ടാല്‍ എന്ത് ചെയ്യണം എന്ന അറിവില്ലായ്മയായിരുന്നു   ആ  മൃതദേഹം സംസ്കരിക്കാന്‍ ഇത്രയും വൈകിയത് . ,വേണ്ട മാര്‍ഗ്ഗ നിര്‍ദ്ധേശങ്ങള്‍ അയാള്‍ക്ക് പറഞ്ഞു കൊടുത്തപ്പോള്‍ ഒരാഴ്ചകൊണ്ട്  ആ മൃതദേഹം മറവു ചെയ്യാന്‍ സാധിച്ചു .!!

 " ഇത്രയും കാലം പ്രവാസിയായിട്ടും ഒന്നും സമ്പാദിച്ചിട്ടില്ല അതിലൊന്നും ഒരു വിഷമവും ഇല്ല  ,ഒരേയൊരു ആഗ്രഹമേയുള്ളൂ ,മരിക്കുകയാണേല്‍ നാട്ടില്‍ നിന്നും മരിച്ചാല്‍ മതി ,,മാസങ്ങള്‍ മോര്‍ച്ചറിയില്‍ കിടക്കണം ,എല്ലാര്‍ക്കും ഒരു ഭാരമായി ,അവിടെയാകുമ്പോള്‍ കര്‍മ്മങ്ങള്‍ ചെയ്യാനും പ്രാര്‍ത്ഥനക്കുമൊക്കെ എല്ലാരും ഉണ്ടാകുമല്ലോ "? പ്രായംചെന്ന ഒരു പരിചയക്കാരന്‍  ഒരിക്കല്‍ പറഞ്ഞ വാക്കുകളാണിത് .
ഗള്‍ഫില്‍ മരണപ്പെട്ടാല്‍ ഇങ്ങിനെ കാലതാമസം വരുന്നത് പൊതുവേ അറിവില്ലായ്മ കൊണ്ട് മാത്രമാണ് ,ശെരിയായ രീതിയില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മൂന്നോ നാലോ ദിവസങ്ങള്‍ കൊണ്ട് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനോ മറവു ചെയ്യാനോ സാധിക്കും .അതെങ്ങിനെയെന്നു  പരിമിതമായ അറിവുകളില്‍ പങ്കുവെക്കുകായാണ് ഈ പോസ്റ്റില്‍ കൂടി ! സൌദിഅറേബ്യയിലായതിനാല്‍ ഇവിടുത്തെ നിയമങ്ങള്‍ മാത്രമാണു പറയുന്നത് .മറ്റു രാജ്യങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവാം !

1)പ്രവാസി മരണപ്പെട്ടാല്‍ നാട്ടിലുള്ളവരെ ഈ വിവരം അറിയിക്കുക എന്നത് തന്നെയാണ് ആദ്യത്തെ സ്റ്റെപ് ..

2)ആശുപത്രിയുമായി ബന്ധപ്പെട്ടു മരണകാരണ റിപ്പോര്‍ട്ട് വാങ്ങുക ,

3) മരണപ്പെട്ടയാളുടെ ഏറ്റവും അടുത്തയാളോ കൂട്ടുകാരോ വീട്ടുകാര്‍ക്ക് ഏറ്റവും വിശ്വസ്തനായ ഒരാളെ കണ്ടെത്തുകയും ആ വ്യക്തിയുടെ പേരില്‍ വക്കാല (അധികാരപ്പെടുത്തല്‍  ) ഉണ്ടാക്കുകയും വേണം ..ഇതിനായി ഈ ചുമതല ഏറ്റെടുക്കാന്‍ മുന്നോട്ട് വരുന്നയാളുടെ പാസ്പ്പോര്‍ട്ട്‌  ,ഇഖാമ  ( ഐടി കാര്‍ഡ് ) മരണപ്പെട്ടയാളുടെ പാസ്പോര്‍ട്ട് ഇഖാമ  എന്നിവ എത്രയും വേഗം നാട്ടിലേക്ക് ഫാക്സ് വഴിയോ ഇ മെയില്‍ വഴിയോ എത്തിക്കുക .കൂടെ ആശുപത്രിയില്‍ നിന്നും ലഭിച്ച മരണ റിപ്പോര്‍ട്ട് (death report )ന്‍റെ പകര്‍പ്പ് കൂടി സമര്‍പ്പിക്കുക 
ഇത്രയും രേഖകള്‍ ഗള്‍ഫില്‍ നിന്നും ലഭിച്ചാല്‍ നാട്ടിലുള്ള അവകാശികള്‍ ചേര്‍ന്ന് (അതായത് ,ഭാര്യ ,കുട്ടികള്‍ , അവിവാഹിതരാണേല്‍ മാതാപിതാക്കള്‍ ) എന്നിവര്‍ ചേര്‍ന്ന് വക്കാല ഏറ്റെടുക്കാന്‍ തയ്യാറായ വ്യക്തിയുടെ പേരില്‍ മുദ്രപത്രത്തില്‍ അധികാരപ്പെടുത്തി  നോട്ടറി അറ്റസ്റ്റേഷന്‍ ചെയ്തു തിരിച്ചയക്കുക .( ഒറിജിനല്‍ ആവശ്യമില്ല ,അത് കൊണ്ട് തന്നെ ഇ മെയിലായോ ഫാക്സ് വഴിയോ അയച്ചാല്‍ മതിയാവും ) മരണത്തില്‍ സംശയമുണ്ടെങ്കില്‍ പോസ്റ്റ്‌മാര്‍ട്ടം ആവശ്യപ്പെടാവുന്നതാണ് / ഇത്രയും കാര്യങ്ങള്‍ മാത്രമാണ്  ഇന്ത്യയില്‍ നിന്നും ചെയ്യേണ്ടത് ,,മണിക്കൂറുകള്‍ കൊണ്ട് തീര്‍ക്കാവുന്നതാണ് ഇതെന്ന് മനസ്സിലായല്ലോ ,

4)നാട്ടില്‍ നിന്നും വക്കാല പേപ്പര്‍ ലഭിച്ചാല്‍  മരണ സര്‍ട്ടിഫിക്കറ്റ്  ,സ്വകാര്യ വ്യക്തികളുടെ കീഴില്‍ ജോലി ചെയ്യുന്നവാരാണങ്കില്‍ സ്പോണ്‍സരുടെ നോ ഒബ്ജക്ഷന്‍ ലെറ്റര്‍ ,വക്കാല ഏറ്റെടുക്കുന്ന ആളുടെ പാസ്പോര്‍ട്ട് കോപ്പി ഇഖാമയുടെ  കോപ്പി , മരണപ്പെട്ട വ്യക്തിയുടെ പാസ്പോര്‍ട്ട് കോപ്പി ഇഖാമയുടെ  കോപ്പി എന്നിവ ഇന്ത്യന്‍ എമ്പസി യില്‍ അറ്റസ്റ്റ് ചെയ്യുക..ഇതിനായി അറബിക് തര്‍ജ്ജമ ചെയ്യേണ്ടതാണ്  ( കമ്പനികള്‍ക്ക് കീഴില്‍ ഉള്ളവരാണ് എങ്കില്‍ ഇന്ത്യന്‍ എമ്പസി യില്‍ നിന്നുള്ള പ്രത്യേക ഫോമില്‍ ആവശ്യമുള്ള വിവരങ്ങള്‍ പൂരിപ്പിച്ചു വേണം അപേക്ഷിക്കാന്‍ ) അറ്റസ്റ്റ് ചെയ്ത വക്കാല പേപ്പറുകള്‍ പിന്നീട് ,വസാറ ഖാരിജിയ (ministry of external affair ) ഹാജരാക്കി സ്റ്റാമ്പ് ചെയ്യുക !!.

5) ഇനി ചെയ്യേണ്ടത്  സ്റ്റാമ്പ് ചെയ്ത വക്കാലത്ത് പേപ്പറുമായി മരണപ്പെട്ട സ്ഥലത്തെ  പോലീസ്  സ്റ്റേഷനുമായി  ബന്ധപ്പെടുകയാണ് ,അവിടെ നിന്നും നിങ്ങള്‍ക്ക്  ലഭിക്കുന്നത്  ജനന മരണ രജിസ്റ്റര്‍ ഓഫീസിലേക്കുള്ള ( ആഹവാല്‍ മദനി )    ഒരു കത്ത് ആയിരിക്കും ..ഈ കത്ത്  അവിടെയുള്ള ഡയരക്ടരെ ഏല്പിക്കുകയും അവിടെ നിന്നും മരണസര്‍ട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്യുക ( മരണം സംഭവിച്ചു ഒരു മാസം കഴിഞ്ഞാണ്  പോകുന്നത് എങ്കില്‍  താമസിച്ചതിനുള്ള ഫൈന്‍ അടക്കേണ്ടി വരും ) 

6) മരണ സര്‍ട്ടിഫിക്കറ്റുമായി  വീണ്ടും പോലീസ്  സ്റ്റേഷനില്‍  തന്നെ മടങ്ങുക ,അവിടെ നിന്നും ലേബര്‍  കോടതിയിലേക്ക്  ഒരു കത്ത് തരും ,അതുമായി ലേബര്‍ കോടതിയില്‍ പോവുക ,,മരിച്ചയാള്‍ക്ക്‌ എന്തെങ്കിലും ആനുകൂല്യം കിട്ടാന്‍ ബാക്കിയുണ്ടെങ്കില്‍ തൊഴിലുടമയുമായി പോയി ലേബര്‍ ഓഫീസറുടെ മുമ്പില്‍ വെച്ച് തീര്‍പ്പ് കല്‍പ്പിക്കാവുന്നതാണ് . ,, കമ്പനിക്ക്  കീഴില്‍ ജോലി ചെയ്തു വരുന്നവരാണെങ്കില്‍ ഈ തുക അവര്‍ ലേബര്‍ കോടതിയില്‍ സമര്‍പ്പിക്കുകയും അത് പിന്നീട്  എംബസ്സി യിലേക്ക് കൈമാറുകയും ചെയ്യുന്നതാണ് പതിവ് .ലേബര്‍ കോടതിയില്‍ നിന്നും ലഭിക്കുന്ന മറുപടിക്കത്ത് തിരികെ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുക ,

7) ഇനി ചെയ്യേണ്ടത്  മരണപ്പെട്ട തൊട്ടടുത്ത കലക്ടര്‍ ഓഫീസില്‍ ( അമീര്‍ ഓഫീസ് ) ല്‍ .മരിച്ചയായുടെ പാസ്പോര്‍ട്ട് കോപ്പി ,ഇഖാമ കോപ്പി  , മരണകാരണ റിപ്പോര്‍ട്ട് ,മരണസര്‍ട്ടിഫിക്കറ്റ് , വക്കാല ചെയ്യുന്ന ആളുടെ പാസ്പോര്‍ട്ട് കോപ്പി ,ഇഖാമകോപ്പി ,വാക്കാല കോപ്പി എന്നിവ ഫയലില്‍ ആക്കി ,സമര്‍പ്പിക്കുക ..അവിടുത്തെ നിയമ നടപടികള്‍ പൂര്‍ത്തിയായാല്‍ അവര്‍ ഈ ഫയല്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് അയക്കും ,,ഇതു ഒരു രഹസ്യ ഫയല്‍ എന്ന നിലയില്‍ ആരുടേയും കയ്യില്‍ കിട്ടുകയില്ല ,ഫയല്‍ നമ്പര്‍ മാത്രമേ തരൂ .ഇവിടെ നിന്നും ഇതിന്റെയൊക്കെ ഓരോ കോപ്പി ,തൊട്ടടുത്ത .ജവാസാത്ത്  .മൃതദേഹം എമ്പാം ചെയ്യുന്ന ആശുപത്രി , എയര്‍പോര്‍ട്ട് ,മുതലായ സ്ഥലങ്ങളിലേക്ക് ഫാക്സ് വഴി 
കൈമാറിയിരിക്കും .

8) അമീര്‍ ഓഫീസില്‍ നിന്നുമുള്ള കത്ത്  പോലീസ്  സ്റ്റേഷനില്‍ ലഭിച്ചാല്‍ ,അവടെ നിന്നും  മരണപ്പെട്ടയാളുടെ പാസ്പോര്‍ട്ട് ഇഖാമ എന്നിവയും  ജവാസാത്തിലേക്ക് തരുന്ന കത്തുമായി സ്പോണ്‍സറെ കൊണ്ട്  ഫൈനല്‍ എക്സിറ്റ് അടിപ്പികുക ,തുടര്‍ന്നു പോലീസ് സ്റ്റേഷനില്‍ തിരികെ ഈ പാസ്പോര്‍ട്ട് കാണിച്ചാല്‍  അവിടെ നിന്നും മൃതദേഹം സൂക്ഷിച്ച  ആശുപത്രിയിലേക്ക്  മറ്റൊരു കത്ത് ലഭിക്കും .

9) ഹോസ്പിറ്റലില്‍ നിന്നും ലഭിക്കുന്ന പേപ്പര്‍ മോര്‍ച്ചറിയില്‍ സമര്‍പ്പിച്ചാല്‍ മൃതദേഹം വിട്ടുകിട്ടുന്നതാണ് ,

10) തുടര്‍ന്ന് എംബാം ചെയ്യുന്നതിനായി  സംവിധാനമുള്ള ആശുപത്രിയില്‍ അത് ചെയ്യുകയും ,അവിടെ നിന്നും എയര്‍പോര്‍ട്ട് കാര്‍ഗോ ഓഫീസ് വഴി ,മൃതദേഹം നാട്ടിലെത്തിക്കുകയും ചെയ്യാം .
സൌദിഅറേബ്യയില്‍ അറിവില്‍ ഒന്നോ രണ്ടോ പ്രത്യേകം സ്ഥലത്ത് മാത്രമേ നോണ്‍ മുസ്ലിംസ് നെ സംസ്ക്കരിക്കാന്‍ അനുവാദമുള്ളു ,,അത് കൊണ്ട്  ഇത്തരം കേസുകളില്‍ എല്ലാവരും നാട്ടിലേക്ക് കൊണ്ടുപോവുകയാണ് പതിവ് ,, മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ വലിയ സിറ്റികളില്‍  നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ട് ,,.

" ഞങ്ങളുടെ  ഉപ്പ മരിച്ചു എന്ന് ഞാന്‍ വിശ്വസിക്കാം എന്നാല്‍ ഉപ്പ മരിച്ചു എന്ന് മനസ്സിനു ബോധ്യപ്പെടാന്‍ എനിക്ക്  ആ മയ്യത്ത് നേരില്‍ കാണണം " എന്ന് പറഞ്ഞു കരഞ്ഞ  ഒരു പ്രവാസിയുടെ മകന്‍റെ അഭ്യര്‍ത്ഥനയാണ്   ഇത് മറ്റുള്ളവര്‍ക്ക് പങ്കു വെക്കാന്‍ പ്രേരകമായത് .,. ഇത്തരം ഒരു ഘട്ടം വന്നാല്‍  നിങ്ങള്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ക്ക് മറുപടി  നല്‍കുന്നതില്‍ സന്തോഷം മാത്രം !!.

പുതുവല്‍സരാശംസകള്‍ !!


75 comments:

  1. " എന്‍റെ ഉപ്പ മരിച്ചു എന്ന് ഞാന്‍ വിശ്വസിക്കാം എന്നാല്‍ ഉപ്പ മരിച്ചു എന്ന് മനസ്സിനു ബോധ്യപ്പെടാന്‍ എനിക്ക് ആ മയ്യത്ത് നേരില്‍ കാണണം " എന്ന് പറഞ്ഞു കരഞ്ഞ ഒരു പ്രവാസിയുടെ മകന്‍റെ അഭ്യര്‍ത്ഥനയാണ് ഇത് മറ്റുള്ളവര്‍ക്ക് പങ്കു വെക്കാന്‍ പ്രേരകമായത് .,.

    ReplyDelete
  2. dear faizal....THIKACHUM ARINJIRIKKENDA KARYALA THANEEYAN NINGAL EE BLOGIL PANKUVECHAD,,,,, THANKS .

    ReplyDelete
  3. വളരെ നാളായി പറയാന്‍ ആലോചിച്ച ഒരു കര്യം വിശദമായി താങ്കള്‍ പറഞ്ഞിരിക്കുന്നു. ആശംസകള്‍

    ReplyDelete
  4. അറിയേണ്ട കാര്യങ്ങളില്‍ അജ്ഞത വരുത്തുന്ന വിന....

    അതിനിരയാവുന്ന പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പകര്‍ന്നു നല്‍കിയ ഈ പോസ്റ്റ്‌ അഭിനന്ദനാര്‍ഹം.

    പോസ്റ്റിന്റെ അവസാനം ഒഴിച്ചിട്ട ആ സ്ഥലം അഡ്ജസ്റ്റ് ചെയ്തു ഒന്ന് റീപോസ്റ്റ്‌ ചെയ്യൂ ...

    ReplyDelete
    Replies
    1. നന്ദി വേണുവേട്ടാ !! ശരിയാക്കിയിട്ടുണ്ട്

      Delete
  5. പ്രിയപ്പെട്ട ഫൈസല്‍, ഈ ഒരൊറ്റ പോസ്റ്റ്‌ കൊണ്ട് ഈ ബ്ലോഗ്‌ ധന്യമായിരിക്കുന്നു. കൂടുതല്‍ പറയാനില്ല. ഇത് ഏതൊരാളെയും ഈ വിഷമങ്ങളില്‍ വളരെയേറെ സഹായിക്കുമെന്ന് ഉറപ്പാണ്. ഈ പോസ്റ്റിന്റെ ലിങ്ക് FB യില്‍ ഒരിക്കല്‍ മാത്രം കണ്ടു മറഞ്ഞു പോവരുതെന്നു അഭ്യര്‍ത്ഥിക്കുന്നു. ഇതിന്റെ പ്രസക്തി മരിക്കുന്നില്ല.

    ReplyDelete
  6. ഇത്തരം ഔദ്യോഗിക സംബന്ധി ആയ കാര്യങ്ങള്‍ ഇനിയും എഴുതിയാല്‍ അത് മറ്റുള്ളവര്‍ക്ക് വളരെ ഉപകാരപ്രദം ആകും ...ആശംസകള്‍..

    ReplyDelete
  7. വളരേ ഉപകാരപ്രദമായ ഒരു പോസ്ടാണിത് കാരണം പലര്‍ക്കും അറിയാത്ത കാര്യങ്ങള്‍ 16വര്‍ഷമായിട്ടും ഒരിക്കല്‍ പോലും കേള്‍ക്കാത്ത കാര്യങ്ങള്‍ ഇത് കൂടുതല്‍ ആളുകളിലേക്ക്‌ എത്തണം ദയവു ചെയ്തു ഈ ബ്ലോഗിന്റെ ലിങ്ക് ഫ് ബി വാള്ളില്‍ ആട് ചെയ്യുക .,.,.,ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ .,.,.ഫൈസല്‍ ഭായ്

    ReplyDelete
  8. രണ്ടു ദിവസത്തെ അവധി അബുദാബിയിലും അല്‍ ഐനിലും "അടിച്ചുപൊളിച്ച്" അല്പം മുന്‍പാണ് തിരിച്ചെത്തിയത്‌..
    കഴിഞ്ഞ പത്തുവര്‍ഷത്തെ ദുബായ് ജീവിതത്തിനിടയിലോ നാലര വര്‍ഷത്തെ വിവാഹ ജീവിതത്തിനിടയിലോ ഇല്ലാത്ത ഒരു റ്റെന്‍ഷനായിരുന്നു ഈ രണ്ടുദിവസവും എന്നെ അലട്ടിയത്. കുഞ്ഞുങ്ങളെ ദ്രോഹിക്കുന്ന കാഴ്ചകല്ലാതെ മറ്റൊന്നും റ്റെന്‍ഷനാവാത്ത എന്നെ വല്ലാതെയുലച്ചത്‌ നൌഷാദ് ഭായ് (കൂടരഞ്ഞി) അയച്ച മെസ്സേജായിരുന്നു.
    ബ്ലോഗിലെ നമ്മുടെ സഹപ്രവര്‍ത്തകന്‍ ഹാരിസ് ഭായിയുടെ പെട്ടെന്നുള്ള വിയോഗം!
    അനേകം പ്രവാസികളെ മുന്നോട്ട് നയിക്കുന്ന സ്വപ്‌നങ്ങള്‍ തന്നെയായിരിക്കണം ഹാരിസ് ഭായിയേയും മുന്നോട്ട് നയിച്ചിരിക്കുക.
    ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും എന്നിലേക്ക്‌ ഒരു പ്രവാസിയുടെ മരണം കടന്നുവരുന്നത്.
    കൂടപ്പിറപ്പുകളോട് യാത്ര ചോദിച്ച് അന്നംതേടി ജീവിതം തുടങ്ങുന്ന പ്രവാസിയുടെ പെട്ടെന്നുള്ള മരണം അന്യനാട്ടില്‍ നിന്നാവുമ്പോള്‍ അത് കേള്‍ക്കുന്നവരുടെയും ഹൃദയത്തെ കീറിമുറിക്കും.
    ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ഹാരിസ് ഭായിയെ ഓര്‍ത്തുപോയി.
    അദ്ദേഹത്തിനു സര്‍വശക്തന്‍ മഗ്ഫിരത്തും മര്‍ഹമത്തും നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
    ആ കുടുംബത്തിനു സഹനശക്തി നല്‍കട്ടെ. ആമീന്‍)-

    ആദരാഞ്ജലികളോടെ,

    (ഫൈസലൂ, ഈ ഉദ്യമത്തിന് ഒരായിരം പുണ്യം നേരുന്നു)

    ReplyDelete
  9. priyappetta Asif....malayalam mobilil supportallaathadhu kond Rajanakal vaayikkaan kazhiyunnilla.adhu kondaanu photoye patti maathram abhipraayam ezhudhiyad

    ReplyDelete
  10. നടപടിക്രമങ്ങളെക്കുറിച്ച് ശരിയായ ധാരണയുണ്ടെങ്കില്‍ വലിയ താമസവും തടസ്സങ്ങളുമില്ലാതെ മൃതദേഹം ഇവിടെത്തന്നെ സംസ്കരിക്കാനോ,നാട്ടിലെത്തിക്കുവാനോ സാധ്യമാകുമെന്നതാണ് പലര്‍ക്കുമറിയാത്തതും,തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതുമായ യാഥാര്‍ത്ഥ്യം.
    പ്രവാസീസംഘടനകളുടെ ഇടപെടലുകള്‍വഴി മിക്കപ്പോഴും കാര്യങ്ങള്‍ വേഗതത്തില്‍ നടന്നുകിട്ടാറുണ്ടെങ്കിലും ഓരോ പ്രവാസിയും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട,വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഷയമാണ് ഫൈസല്‍ ബാബു പറഞ്ഞിരിക്കുന്നത്. abdu Salam സൂചിപ്പിച്ചപോലെ ഒരു ബ്ലോഗ്‌പോസ്റ്റിനുമപ്പുറത്തേക്ക് ഈ വിഷയത്തിന്‍റെ പ്രസക്തിയും ധര്‍മ്മവും ഉയരരേണ്ടതുണ്ടെന്നതിനാല്‍ FB യില്‍കൂടി ഉചിതമായ ഫോര്‍മാറ്റില്‍ പോസ്റ്റ് ചെയ്‌താല്‍ ഉപകാരപ്രദമായിരിക്കുമെന്നു തോന്നുന്നു.

    ഫൈസല്‍ ബാബു ഒരുപാട് ആദരവര്‍ഹിക്കുന്നു.
    പ്രാര്‍ത്ഥനകള്‍.

    ReplyDelete
  11. ഇത്തരം ഔദ്യോഗിക സംബന്ധി ആയ കാര്യങ്ങള്‍ ഇനിയും എഴുതിയാല്‍ അത് മറ്റുള്ളവര്‍ക്ക് വളരെ ഉപകാരപ്രദം ആകും ...ആശംസകള്‍..

    ReplyDelete
  12. എല്ലാ പ്രവാസികളും വായിക്കേണ്ടത് ..

    ReplyDelete
  13. നല്ല ഒരു അറിയിപ്പ് കൂടിയാണീ പോസ്റ്റ്.!
    പ്രവാസികളായ സുഹൃത്തുക്ല്ല്ക്ക്,പ്രത്യേകിച്ച് കുടുംബമായി അവിടെ താമസിക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണ് ഈ എഴുത്ത്.
    പിന്നെ അതിലെ ആ മൂന്നാമത് പറഞ്ഞ കാര്യമുണ്ടല്ലോ ?
    മണിക്കൂറുകൾ കൊണ്ട് ചെയ്ത് തീർക്കാവുന്നത്.!
    അതും പിന്നെ അഞ്ചിൽ നിന്നങ്ങോട്ടുള്ള ചില കാര്യങ്ങളും, കാര്യങ്ങൾ നേരാം വണ്ണം ചെയ്ത് ഫലപ്രാപ്തിയിൽ എത്തിക്കാനായി ചില സമയങ്ങളിൽ ഒരുപാട് ദിവസങ്ങൾ എടുക്കും.! 'മുകളിലും' ഉദ്വോഗസ്ഥ-ജനങ്ങളിലും നല്ല പിടിപാടുള്ളവർക്ക് മാത്രമേ ഇത്തരം കാര്യങ്ങൾ വേഗം നടന്ന് കിട്ടുന്നതായി കണ്ടിട്ടുള്ളൂ.! അങ്ങനെ ഒരു പോരായ്മ കൂടിയുണ്ട് ഇന്ത്യൻ നിയമവ്യവസ്ഥകൾക്ക്.!
    പക്ഷെ കാര്യങ്ങളുടെ റൂട്ട് ശരിയായി അറിയാനും മനസ്സിലാക്കാനും ഈ എഴുത്ത് വളരെ ഉപകാരപ്രദമാവും എന്നതിൽ തർക്കമില്ല.
    ആശംസകൾ.

    ReplyDelete
    Replies
    1. മനു ,ഇക്കാര്യത്തില്‍ എന്‍റെ അനുഭവത്തില്‍ ഈ വിഷയവുമായി ഇവിടെ ബന്ധെപ്പെടുന്ന എല്ലാ ഓഫീസുകളും വളര നല്ല സഹകരണവും ,കാര്യങ്ങള്‍ നീക്കുന്നതില്‍ വേഗതയും ലഭിക്കാറുണ്ട് ,നന്ദി വിശദമായ വായനക്ക് !

      Delete
    2. തീർച്ചയായും ഇത്തരം ഘട്ടങ്ങളിൽ വളരെ നല്ല സഹകരണവും സൗഹാർദ്ദവും ഗൾഫിലേല്ലായിടത്തുനിന്നും ലഭിക്കാറുണ്ട്..

      Delete
  14. ഇത്തരം നടപടിക്രമങ്ങൾ എല്ലാവരും അറിഞ്ഞിരിക്കേണ്ടത് കാര്യങ്ങൾ എളുപ്പമാക്കാൻ ഉപകരിക്കും. എങ്കിലും പ്രവാസി സംഘടനകളിലൂടെ അല്ലാതെ ഇത്തരം കാര്യങ്ങൾക്ക് മുന്നിട്ടിറങ്ങുന്നത് പല തടസ്സങ്ങൾക്കും കാലതാമസത്തിനും ഇടയാക്കും.
    വളരെ ഉപകാരപ്രദമായ ഒരു വിഷയമാണ്.
    ആശംസകൾ...

    ReplyDelete
    Replies
    1. എങ്ങിനെ നീങ്ങണം എന്ന വ്യക്തമായ ധാരണ ഉണ്ടായാല്‍ ആരെയും ആശ്രയിക്കാതെ തന്നെ ,ആര്‍ക്കും ചെയ്യാവുന്ന കാര്യങ്ങളാണ് ഇത് ,എന്നാല്‍ പലരും പറഞ്ഞപോലെ മറ്റുള്ളവരെ ആശ്രയിക്കുകയാണ് പതിവ് . നന്ദി വായനക്കും അഭിപ്രായത്തിനും !

      Delete
  15. Formalities to be completed following the death of an Indian National in Saudi Arabia
    1. The death of Indian nationals at Saudi Arabia due to natural / unnatural reasons like traffic accident, work related accident, suicide, murder, etc, is to be intimated to (i) the nearest Police authorities, (ii) next of kin in India, and (iii) the nearest Indian Mission. The mortal remains can either be buried in Saudi Arabia (in case the deceased is a Muslim) or transported to India.
    2. The next of kin has to send a letter stating that he/she has no objection for the burial or transportation of mortal remains and authorizing either the sponsor, close relative/ friend or any other person known to them, to take charge of the body for local burial or transportation to India.
    3. The hospital will provide Medical Report or Death Intimation Report. Based on this Police Department will issue Police Report.
    4. The details of personal items of the deceased are to be listed in front of some witness and handed over to the authorized representative.
    5. The authorized representative has to contact the CW Wing of the Embassy with copies of death documents and obtain No Objection Certificate (NOC) for local burial or transportation to India.
    6. On receipt of No Objection Certificate, the mortuary authorities will release the dead body for local burial. They will also issue Burial Permission Certificate for cemeteries for burial.
    7. In case of transportation to India, the mortal remains are to be embalmed at mortuary. Saudi authorities have fixed fees (SR.3000/-) for embalming and it is to be deposited with the hospital. Fees for coffin is also to be paid at the mortuary (approx. SR.1100/-).
    8. Hospital authorities to be contacted for embalming of mortal remains only after obtaining clearance from Police authorities/ Governorate concerned.
    9. Iqama of the deceased is to be submitted with Jawazat (Saudi Passport Deptt.) for cancellation and Exit visa stamp should be obtained in the passport of the deceased.
    10. All documents (both in English & Arabic) are to be given to cargo agents for booking the mortal remains.
    11. An affidavit is also to be submitted by the legal heirs to the nearest Airlines office at nearest International/ Domestic airport stating that mortal remains would be accepted by them without any delay from the cargo terminal, on arrival from abroad. The same is to be faxed to the sponsor, cargo agents and to the Embassy. The cargo agency may not accept cargo without this affidavit.

    ReplyDelete
  16. Local Burial – Requirement of Documents
    1. Medical Report or Death Report from hospital with English translation.
    2. Copy of Power of Attorney from the next of kin of the deceased with Arabic translation (Duly signed and attested by Notary Public).
    3. Police Report copy with English translation (for unnatural death only – accident, murder, suicide, etc.).
    4. Copy of passport and Iqama of the deceased.
    5. Copy of Identity card – attorney (copy of passport and Iqama)
    6. Letter from sponsor to the Embassy regarding legal dues of deceased
    Transportation of Dead Body – Requirement of Documents
    1. Medical Report or Death Report from hospital with English translation.
    2. Copy of Power of Attorney from the next of kin of the deceased with Arabic translation (Duly signed and attested by Notary Public).
    3. Police Report copy with English translation (for unnatural death only – accident, murder, suicide, etc.).
    4. Copy of passport and Iqama of the deceased.
    5. Copy of Identity card – attorney (copy of passport and Iqama)
    6. Letter from sponsor to the Embassy regarding legal dues of deceased.
    7. Death Certificate copy with English Translation

    ReplyDelete
  17. 8. Claims for Legal Dues
    9. As soon as the death of an Indian national is notified to the Embassy in Riyadh/Consulate General in Jeddah, the Saudi sponsor is asked to settle the outstanding legal dues. Although in many cases the legal dues are settled before the dead body is buried or sent to India, in many cases, it involves delay on the part of the sponsor. In such cases, the Embassy/Consulate is authorized to receive the dues on behalf of the legal heirs of the deceased. As soon as the dues are received, the amount is remitted by the Embassy in Riyadh or the Consulate General of India in Jeddah, to the district authorities for disbursement to the legal heirs of the deceased.
    10. Claims for Death Compensation
    11. According to the Laws of Saudi Arabia, the family of the deceased may claim death compensation from the causer, if the death is due to work accident, traffic accident or murder.
    12. If any worker dies while working due to the fault of any machinery, equipment, etc., then the sponsor of the deceased will pay work accident compensation claim. The claim has to be submitted directly to the sponsor.
    13. If any worker dies due to a traffic accident or is murdered, the actual causer of the incident/murderer has to pay death compensation. Police authorities after investigation will fix the percentage of responsibility and the compensation amount may differ accordingly. The death compensation claims are to be submitted to Shariah Court and the Shariah Court Judge will decide the amount. Those who wish to submit claim with Shariah Court should nominate any person known to them as their Attorney. The Ambassador of India/Embassy of India may also be given Power of Attorney to represent their case.
    14. After hearing all sides, Shariah Court will deliver its verdict. On submission of verdict copy, Saudi Treasury (Baitul Mal) will release compensation amount. Normally most of the cases are being settled by Shariah court within a period of one year. However, in some cases it takes a few years due to some technicalities/ legal hurdles in the proceedings.
    15. All compensation claimants should invariably submit (i) Legal Heirship Certificate (LHC) and (ii) Power of Attorney (POA) to the Shariah Court. Legal Heirship Certificate is being issued by Civil authorities (Revenue/ Tehsil / Mandal) in India and Power of Attorney is to be executed by all the legal heirs of the deceased with Judicial authorities (Notary Public) in India. LHC & POA are then required to be translated into Arabic.
    16. English and Arabaic versions of both the LHC and POA are to be attested further by (a) Home / General Admin. Department of respective State Governments, (b) Consular Section, Ministry of External Affairs, New Delhi and (c) the Royal Saudi Embassy / Consulate in India. They are to be further attested with Saudi Ministry of Foreign Affairs and Ministry of Justice at KSA and submitted to the concerned Shariah Court for settlement of death compensation claim.

    Credit: Embassy of India, Riyadh

    ReplyDelete
  18. ഫൈസല്‍ ഭായ് പ്രസക്തമായ പോസ്റ്റ്‌.... ആശംസകള്‍....!

    ReplyDelete
  19. ഉപകാരപ്രദമായ പോസ്റ്റ്‌
    നന്ദി... ഫൈസല്‍ ഭായ് ...

    ReplyDelete
  20. ഉപകാര പ്രദമായ പോസ്റ്റ് ആശംസകള്‍

    ReplyDelete
  21. വളരെ നല്ലൊരു കാര്യമാണ് ഈ പോസ്റ്റിലൂടെ താങ്കള്‍ നിര്വ്വഹിച്ച്ചിട്ടുള്ളത് ഫൈസല്‍ ഭായ്.

    ReplyDelete
  22. വളരെ ഉപകാരപ്രദമായ പോസ്റ്റ്‌, കാര്യങ്ങള്‍ വിശദമായി വിശദീകരിച്ചതിനു നന്ദിയോടെ...

    ആശംസകള്‍..

    ReplyDelete
  23. വളരെ വളരെ പ്രയോജനപ്രദമായ പോസ്റ്റ്‌
    ഇത് ഷെയര്‍ ചെയ്യുന്നു

    ReplyDelete
  24. അറിഞ്ഞിരിക്കേണ്ടത്. എന്നാല്‍ പലര്‍ക്കും അറിവില്ലാത്തത്. അതാണ്‌ ഈ വിഷയം. പലരും പറഞ്ഞ പോലെ വളരെ ഉപകാരപ്രദമായ പോസ്റ്റ്‌.

    ReplyDelete
  25. നല്ല പോസ്റ്റ്...പ്രവാസിയുടെ പ്രശ്നങ്ങളിലൊന്നിനെങ്കിലും പരിഹാരം ഉണ്ടാവട്ടെ...

    ReplyDelete
  26. വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്‌..

    അഭിനന്ദനങ്ങള്‍....ഫൈസല്‍.

    ReplyDelete
  27. വളരെ ഉപകാരപ്രദമായ പോസ്റ്റ്...

    ReplyDelete
  28. സൌദിയിലെ പ്രവാസത്തിനിടയ്ക്ക് കുറെയധികം തവണ ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ട്. കമ്പനി മാനേജ്മെന്റ് പ്രത്യേക താല്പര്യമെടുത്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നടപടികള്‍ തീര്‍ത്തതും, എല്ലാ സപ്പോര്‍ട്ടും ഉണ്ടായിട്ടും ദിവസങ്ങള്‍ തന്നെ നീണ്ടുപോയതുമായ കേസുകള്‍. സൌദികള്‍ നേരിട്ട് പോയി ഒട്ടുമിക്ക എല്ലാ നടപടികളും തീര്‍ക്കുന്നതിനാല്‍ ഈ പോസ്റ്റില്‍ പറഞ്ഞ പല കാര്യങ്ങളെക്കുറിച്ചും അറിവുമില്ലായിരുന്നു. പ്രസക്തമായ പോസ്റ്റ്‌ ഫൈസല്‍ ... ഉപകാരപ്രദം...

    ReplyDelete
  29. very informative and good attempt... congrats..

    ReplyDelete
  30. ഇത്തരം പോസ്റ്റ്‌ നേരത്തെ തന്നെ വരേണ്ടതായിരുന്നു. പ്രവാസികളെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ അറിഞ്ഞിരിക്കേണ്ട കാര്യം തന്നെ. പലര്‍ക്കും അറിയാത്തതിനാല്‍ ഇപ്പോഴും സംഭവിക്കുന്നതാണ് കാലതാമസം. മരിച്ചവരേക്കാള്‍ കാത്തിരിക്കുന്നവരുടെ പ്രയാസങ്ങള്‍ എത്രയാണെന്ന് പറഞ്ഞാല്‍ തീരില്ല. ഇവിടെ കൂട്ടുകാരോ ബന്ധുക്കളോ ഒന്നും അറിയാതെയും ചെയ്യാന്‍ കഴിയാതെയും നിസ്സഹായരാകുന്ന അവസ്ഥ അതേക്കാള്‍ ഭയങ്കരമാണ്.
    എന്തായാലും ഈ പോസ്റ്റ്‌ കുറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും എന്നത് വളരെ കാര്യമാണ്.

    ReplyDelete
  31. നല്ല പോസ്റ്റ്.പ്രവാസികള്‍ക്ക് ശരിക്കും ഉപകാരപ്പെടും ഇത്

    ReplyDelete
  32. ഏവര്‍ക്കും ഉപകാര പെടുന്ന പോസ്റ്റ്‌ നന്നായി .....സ്നേഹാശംസകള്‍ @ PUNYAVAALAN

    ReplyDelete
  33. വളരെ നല്ലൊരു പ്രവര്‍ത്തിയാണ് താങ്കള്‍ ഈ പോസ്റ്റിലൂടെ നിറവേറ്റിയത്. താങ്കളുടെ സുഹ്രുത്ത് ആഗ്രഹിച്ച പോലെ, മരിക്കുന്നതിന് മുന്‍പ്‌ നമുക്കെല്ലാം നാട്ടില്‍ എത്താന്‍ ആഗ്രഹിക്കാന്‍ അല്ലെ പറ്റൂ, ഈ പോസ്റ്റ്‌ ഒരുപാട് പേര്‍ക്ക് ഒരു മുതല്‍കൂട്ടാണ്. അഭിനന്ദനങ്ങള്‍ സഹോദരാ.

    ReplyDelete
  34. എല്ലാവരും അറിഞ്ഞിരികേണ്ട വലിയ ഒരു അറിവ്‌ തന്നതിന് നന്ദി ഫൈസൂ .

    ReplyDelete
  35. നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതകൊണ്ട് വലിയ ദുഃഖങ്ങൾ സഹിക്കേണ്ടിവരുന്ന സാധാരണക്കാരായ പ്രവസികൾക്കും അവരുടെ ബന്ധുജനങ്ങൾക്കും ഇത്തരം അറിവുകൾ ഏറെ പ്രയോജനപ്രദമായിരിക്കും. അറിയാമെങ്കിലും പലരും പങ്കുവെക്കാൻ മടിക്കുന്ന ഉപകാരപ്രദമായ കാര്യങ്ങൾ പങ്കുവെച്ചത് വളരെ നല്ല കാര്യമായി ഞാൻ കാണുന്നു....

    ReplyDelete
  36. വളരെ നല്ല അറിവുകളാണ് ഫൈസല്‍ ബായ് നല്‍കിയത് ............നന്ദി

    ReplyDelete
  37. പ്രിയപ്പെട്ട ഫൈസല്‍, ഈ ഒരൊറ്റ പോസ്റ്റ്‌ കൊണ്ട് ഈ ബ്ലോഗ്‌ ധന്യമായിരിക്കുന്നു. കൂടുതല്‍ പറയാനില്ല. ഇത് ഏതൊരാളെയും ഈ വിഷമങ്ങളില്‍ വളരെയേറെ സഹായിക്കുമെന്ന് ഉറപ്പാണ്. ഈ പോസ്റ്റിന്റെ ലിങ്ക് FB യില്‍ ഒരിക്കല്‍ മാത്രം കണ്ടു മറഞ്ഞു പോവരുതെന്നു അഭ്യര്‍ത്ഥിക്കുന്നു. ഇതിന്റെ പ്രസക്തി മരിക്കുന്നില്ല.

    സലാം ഇക്ക പറഞ്ഞതില്‍ കൂടുതലായൊന്നും പറയാനില്ല ...
    ഒരു മഹത്തായ ഉദ്യമം തന്നെയാണ് ഫൈസല്‍ ഇക്കയുടെ ഭാഗത്ത്‌ നിന്നുണ്ടായിരിക്കുന്നത്
    പ്രവാസികളില്‍ ഭൂരി ഭാഗവും ഈ കാര്യങ്ങളെ കുറിച്ചൊക്കെ അജ്ഞരാണ് .... ഒത്തിരി നന്ദി...

    ReplyDelete
  38. ഉപകാരപ്രദമായ പങ്കുവക്കല്‍ ,.....

    ReplyDelete
  39. നന്നായി ഫൈസല്‍ ബായ്‌. ഇത്തരം കാര്യങ്ങള്‍ കേള്‍ക്കാന്‍ വേദനയാണെങ്കിലും യാഥാര്‍ത്യത്തെ അഭിമുഖീകരിക്കുമ്പോള്‍ അറിവില്ലായ്മ ഒരു തടസ്സമാകരുത്. നന്ദി

    ReplyDelete
  40. ബ്ലോഗ് വഴി ഇത്തരം അത്യുപകാരപ്രദമായ വിവരങ്ങളും കൈമാറപ്പെടുന്നുവെന്നത് ആശാവഹം തന്നെ. സദുദ്യമത്തിന് ആശംസകൾ!

    ReplyDelete
  41. ഫൈസൽ പ്രവാസികൾക്ക്‌ മാത്രമല്ല,നാട്ടിൽ ഉള്ളവർക്ക്‌ കൂടി പ്രയൊജനകരം ആയ പോസ്റ്റ്‌.താങ്കൾ ഈയൊരു ശ്രമത്തിനു ആദരവ്‌ അർഹിക്കുന്നു

    ReplyDelete
  42. Abundant information's..keep it up..cograts for conveying very useful information like this..

    ReplyDelete
  43. ഫൈസൽ പ്രവാസികൾക്ക്‌ മാത്രമല്ല,നാട്ടിൽ ഉള്ളവർക്ക്‌ കൂടി പ്രയൊജനകരം ആയ പോസ്റ്റ്‌.താങ്കൾ ഈയൊരു ശ്രമത്തിനു ആദരവ്‌ അർഹിക്കുന്നു

    ReplyDelete
  44. ഞാനൊരു പ്രവാസിയൊന്നുമല്ല......എങ്കിലും പ്രവാസികളുടെ വേദന ശരിക്കുമറിയാം...വളരെ നല്ല ഒരു കാര്യമാണ് ഈ പോസ്റ്റിലൂടെ താങ്കള് ചെയ്തിരിക്കുന്നത്

    ReplyDelete
  45. വളരെ ഉപകാരപ്രദമായ പോസ്റ്റ്‌ പ്രത്യേകിച്ചും പ്രവാസികള്‍ക്ക് .

    ReplyDelete
  46. അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍., നന്ദി ഫൈസല്‍

    ReplyDelete
  47. useful information .. Faisal bhai ... Allah Bless you..

    ReplyDelete
  48. പലർക്കും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ !

    ReplyDelete
  49. ശ്രദ്ധേയമായ ശ്രദ്ധിക്കപ്പെടേണ്ട പോസ്റ്റ്. ഈ വിവരങ്ങള്‍ പങ്കുവെക്കാന്‍ തോന്നിയ ഹൃദയത്തിനു ഒരായിരം നന്മകള്‍ നേരുന്നു ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete
  50. ഇത്തരം ഘട്ടങ്ങളിൽ എന്ത് ചെയ്യണം, എവിടെ തുടങ്ങണം എന്നറിയാതെ പകച്ച്നിൽക്കുന്ന പ്രവാസികളായ ബന്ധുമിത്രാദികൾക്ക് തികച്ചും ഉപകാരപ്രദമായ പങ്ക് വെയ്ക്കൽ.. മറ്റ് ഗൾഫ് രാജ്യങ്ങളിലും നടപടിക്രമങ്ങൾ ഇതിൽ നിന്നും വലിയ വ്യത്യാസമൊന്നുമില്ല.. തികച്ചും അഭിനന്ദനാർഹം ഫൈസൽ ഭായ്..!!

    ReplyDelete
  51. പ്രവാസീ, നീ പ്രയാസി തന്നെ..!

    വളരെ ഉപകാരപ്രദവും വായിച്ചിരിക്കേണ്ടതുമായ അറിവുകള്‍...
    നന്മകള്‍ നേരുന്നു ഈ കുറിപ്പുകാരന് ...
    ഇത് കൂടുതല്‍ പേരിലേക്കെത്തിക്കാം നമുക്ക്....

    ReplyDelete
  52. എല്ലാവരും അറിഞ്ഞിരികേണ്ട വലിയ ഒരു അറിവ്‌ തന്നതിന് നന്ദി ഫൈസൽ ഭായ്..!!

    ReplyDelete
  53. കൊള്ളാം,
    നല്ല പോസ്റ്റ്
    ഇത്തരം കാര്യങ്ങൾ , അല്ലെങ്കിൽ ഈ പോസ്റ്റ് , ഇന്നല്ല ഇനിയും വായിക്കപ്പെടും ആവശ്യം വരും

    ReplyDelete
  54. അപ്രതീക്ഷിതമായ ചില ഘട്ടങ്ങളില്‍ ഈ അറിവുകള്‍ എത്ര പ്രയോജനപ്പെടുമെന്നോ..!!

    വളരെ നന്നായി ഫൈസല്‍ ഈ പങ്കുവയ്ക്കല്‍

    ReplyDelete
  55. അല്‍പം തിരക്കായതിനാല്‍ വായിക്കാന്‍ വൈകി ഫൈസല്‍. തീര്‍ച്ചയായും പ്രയോജനകരമായ ഒരു പോസ്റ്റ്‌, എന്‌റെ കമ്പനിയില്‍ നിന്ന് മരിച്ച ഒരു യു പി സ്വദേശിയുടെ മൃതദേഹം ൨ മാസത്തിന്‌ ശേഷമാണ്‌ നാട്ടിലെത്തിയത്‌. എന്നാല്‍ വേറെ ഒരു സുഹൃത്തിന്‌റെ മൂത്താപ്പാന്‌റെ മോന്‍ മരിച്ചത്‌ രണ്‌ട്‌ ദിവസങ്ങള്‍ കൊണ്‌ട്‌ എത്തിച്ചു. ഇത്തരം കാര്യങ്ങളിലുള്ള അജ്ഞത യാണ്‌ ഈ വ്യത്യാസത്തിന്‌ കാരണം. ആശംസകള്‍

    ReplyDelete
  56. g+ notification കണ്ടാണിത് വായിച്ചത്.
    പ്രവാസികള്‍ക്കും അവരുടെ ബന്ധു മിത്രാദികള്‍ക്കും
    വളരെ ഗുണം ചെയ്യുന്ന ഒരു കുറിപ്പ്. കാര്യക്രമങ്ങള്‍
    എങ്ങനെ ചെയ്യണം എന്ന് വിശദമായി നല്‍കി ഇവിടെ.
    മരിച്ചാലും സമാധാനം കിട്ടില്ലല്ലോ അള്ളാ!!!എന്ന ഒരു സ്ഥിതി വന്നാലോ!
    ആലോചിക്കാന്‍ കൂടി കഴിയുന്നില്ല. ഈ കുറിപ്പ് കുറേക്കൂടി പ്രൊമോട്ട് ചെയ്യേണ്ടിയിരിക്കുന്നു
    അതായത് എല്ലാ സോഷ്യല്‍ നെറ്റ് വര്‍ക്കിലും ലിങ്ക് പോസ്റ്റുക അത് അനേകര്‍ക്ക്‌ ഗുണം ചെയ്യും.
    "ഈ വര്‍ഷത്തെ അവസാനത്തെ പോസ്റ്റ്‌" എന്നു കണ്ടു അതും ഒരു അന്തക്രിയാ വിഷയത്തില്‍ ഒതുക്കി അല്ലെ!
    വീണ്ടും കാണാം
    Season's Greetings

    ReplyDelete
  57. താങ്കള്‍ ചെയ്തത് വലിയ ഒരു കാര്യമാണ്.ഇങ്ങിനെയുള്ള അവസരത്തില്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ പകച്ചു നില്‍ക്കുന്ന അവസ്ഥയില്‍ ഞാനും പലരെയും കണ്ടിട്ടുണ്ട്.അന്നൊന്നും എനിക്ക് അവരെ സഹായിക്കാന്‍ കഴിഞ്ഞിട്ടില്ല.

    ReplyDelete
  58. Thanks for the marvеlous poѕtіng!
    Ι defіnitеlу enjoyеd readіng it,
    you arе a gгеаt author.I will make sure to bоokmaгκ youг blog and will eventually come bаck νery
    ѕoon. I wаnt to enсouragе уou tο continue
    yоuг great writіng, have a nісе morning!
    Also visit my website ... Learn Us

    ReplyDelete
  59. ധന്യം മഹത്തരം ഈ കര്‍മ്മം

    ReplyDelete
  60. പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട പ്രസക്തമായ ഈ കുറിപ്പ് വായിക്കാന്‍ വൈകിയതില്‍ ക്ഷമാപണം,ഫൈസു...ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ !ബ്ലോഗിന്‍റെ വില അമൂല്യമെന്ന അറിവുപകര്‍ന്നതിനു നന്ദി....ഈ പോസ്റ്റ്‌ forward ചെയ്യുകയാണ്.ഇനിയും അറിയാത്തവര്‍ അറിയട്ടെ!

    ReplyDelete
  61. എല്ലാ പ്രാവാസികളും അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ , നല്ല ഒരു പോസ്റ്റ് .. ഇങ്ങനെ ഒരു പോസ്റ്റ് എഴുതിയതില്‍ ഫൈസല്‍ക്കയെ അഭിനന്ദിക്കുന്നു .

    ReplyDelete
  62. വാക്കുകള്‍ക്കു എത്രയോ മുകളില്‍ .......
    ആശംസകള്‍
    ഫൈസു
    ഇമ്മിണി ബല്യ നന്ദി !

    ReplyDelete
  63. ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോയിരിക്കുകയാണ്.
    എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
    ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
    ആയത് ഫൈസൽ ബാബുവിനടക്കം എല്ലാവര്‍ക്കും നന്മയുടെയും
    സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
    ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
    അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

    സസ്നേഹം,

    മുരളീമുകുന്ദൻ

    ReplyDelete
  64. വളരെ വൈകിയാണ് എവിടെ എത്തിയത്....
    ഉപകാരപ്രദമായ ഈ..സദ്‌---..-:ഉദ്യമത്തിന് ഒരായിരം ആശംസകള്‍.........'''

    ReplyDelete
  65. എല്ലാവര്ക്കും വളരെ ഉപകാരപ്രദമായ പോസ്റ്റ്‌.
    നന്ദി ഫൈസല്‍.

    ReplyDelete
  66. worthfull post. ente suhruthinu vendi ee post upakaarappettu

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.