ഒട്ടക ജീവിതം - ഹാറൂണിന്റെയും അലിയുടെയും കഥ !!
തായിഫ് വഴി അല്ബഹ യില്‍ നിന്നും ചുരമിറങ്ങി മുദല്ലിഫ് എന്ന ചെറു ഗ്രാമത്തില്‍ എത്തിയപ്പോഴേക്കും രാത്രിയായിരുന്നു ,യാത്രാക്ഷീണം കൊണ്ട് എപ്പോഴോ മയക്കത്തിലേക്ക് വീണത് കാരണം സ്പോണ്‍സറുമൊത്ത് വിജനമായ മരുഭൂമിയില്‍ കൂടിയുള്ള യാത്രയൊന്നും ഹാറൂണ്‍ അറിഞ്ഞതേയില്ല . പിറ്റേന്ന് ഉറക്കമുണര്‍ന്നപ്പോഴാണ് ഏതോ അജ്ഞാത മരുഭൂമിയിലാണ് താന്‍ എന്ന യാഥാര്‍ത്ഥ്യം ഹാറൂണ്‍ അറിയുന്നത് ,
( ആടുജീവിതം )
താന്‍ ചതിക്കപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തോട് അധികം വൈകാതെ ഹാറൂണും പൊരുത്തപ്പെട്ട് തുടങ്ങി , , എല്ലാം വിട്ടെറിഞ്ഞു എവിടേക്കെങ്കിലും ഓടിപ്പോകുന്നതിനെക്കുറിച്ചും ,ആത്മഹത്യയെക്കുറിച്ചുമൊക്കെ പലതവണ ചിന്തിച്ചെങ്കിലും കടം കയറിയ വീടും അമ്മയുടെയും ഭാര്യ യുടെയും സഹോദരങ്ങളുടെയുമൊക്കെ മുഖങ്ങളും അതില്‍ നിന്നും പിന്തിരിയിപ്പിച്ചു .ഒട്ടകങ്ങളും ആടും പശുക്കളുമൊക്കെയായി പിന്നെ ഹാറൂണിന്റെ കൂട്ടുകാര്‍ ,തൊഴിലുടമ സ്നേഹവും കാരുണ്യവുമുള്ള ഒരു നല്ല മനുഷ്യ സ്നേഹിയായത് കൊണ്ട് പിടിച്ചുനിന്നു ,മിക്കവാറും ദിവസങ്ങളില്‍ അദ്ദേഹം ഹാറൂണിനാവശ്യമായ ഭക്ഷണവസ്തുക്കള്‍ എത്തിച്ചു കൊടുക്കും , അസുഖം വന്നാല്‍ ആശുപത്രിയില്‍ കൊണ്ട് പോകും ,എന്തെങ്കിലും അത്യാവശ്യം വന്നാല്‍ പെട്ടന്ന് ഓടിയെത്തും .
ഹാറൂണിന്റെ ജോലി ഭാരം കുറക്കാന്‍ ഏറെ കാലത്തിനു ശേഷം ഒരു കൂട്ട് കിട്ടി .അലി സയ്യിദ് എന്ന യമന്‍ സ്വദേശി ആയിരുന്നു അത് ,പാസ്പോര്‍ട്ടോ വിസയോ ഇല്ലാതെ അഞ്ഞൂറിലധികം കിലോമീറ്റര്‍ അകലെയുള്ള യമനില്‍ നിന്നും കിലോമീറ്ററുകള്‍ കാല്‍ നടയായും വാഹനത്തിലുമൊക്കെയായി അതിര്‍ത്തി സേനയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും കണ്ണ് വെട്ടിച്ചു എങ്ങിനെയോ ഇവിടെ എത്തിയതായിരുന്നു അലി സയ്യിദ് . കിലോമീറ്ററുകള്‍ ഇങ്ങിനെ കാല്‍നടയായി വന്ന് ഇത്തരം മസ്രകളില്‍ അന്നത്തിനു വേണ്ടി അതിജീവനം തേടുന്നവര്‍ ഒരു പാടുണ്ട് ഇവിടെ.
(അലിയും ഹാറൂണും )
ഹാറൂണിനെ എനിക്ക് പരിചയടുത്തുന്നത് കൂട്ടുകാരന്‍ ശിഹാബായിരുന്നു . അടുത്ത ഫ്ലാറ്റില്‍ കുറച്ച ദിവസം ശിഹാബിന്റെ അതിഥിയായിരുന്നു ഹാറൂണ്‍. ഹാറൂണിന്‍റെ ജീവിതം നേരിട്ട് കാണാനും മസ്ര കാണാനുമൊക്കെയായിരുന്നു അഷ്‌റഫും ശിഹാബും ഞാനും കൂടി കുന്ഫുധയില്‍ നിന്നും അമ്പതു കിലോമീറ്റര്‍ അകലേക്ക് പുറപ്പെട്ടത് .
ഹാറൂണ്‍ പറഞ്ഞു തന്ന വഴിയുടെ ഏകദേശ രൂപം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ,യാത്രക്കിടയില്‍ പല തവണ ഹാറൂണിന്‍റെ മൊബൈലില്‍ വിളിച്ചു നോക്കിയെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു ,എങ്കിലും യാത്ര മുടക്കിയില്ല .
(അഷ്‌റഫും ഹാറൂണും പിന്നെ ഞാനും)
പല തവണ വഴി തെറ്റിയെങ്കിലും ഏറെ നേരത്തെ അലച്ചിലിന് ശേഷം ഞങ്ങള്‍ ഹാറൂണിന്‍റെ മസ്രയിലെത്തി .ഞങ്ങളവിടെയെത്തിയപ്പോള്‍ ഹാറൂണവിടെ ഇല്ലായിരുന്നു ,,പകരം രണ്ടു യമനികള്‍ പശുത്തൊഴുത്തില്‍ തീറ്റ കൊടുക്കുകയായിരുന്നു. ഹാറൂണിനെ കാണണം എന്ന് പറഞ്ഞപ്പോള്‍ അതിലൊരാള്‍ ഞങ്ങളെയും കൊണ്ട്" യാ ഹാരൂണ്‍ യാ ഹരൂണ്‍ "എന്ന് ഉറക്കെ വിളിച്ചുകൊണ്ട് അധികം ദൂരയല്ലാത്ത ഒരു തോട്ടത്തിലേക്ക് കൊണ്ട് പോയി ,,അവിടെ ഒട്ടകങ്ങള്‍ക്കും ആടിനും കൊടുക്കാനായി കൃഷി ചെയ്തുണ്ടാക്കിയ പുല്ല് പറിക്കുകയായിരുന്നു ഹാറൂണ്‍ ,
ഞങ്ങളെ കണ്ടപ്പോള്‍ ഹാറൂണ്‍ സന്തോഷത്തോടെ കയറിവന്നു ,ഒട്ടകങ്ങളെയും ആടുകളെയും കാണാനായി ഞങ്ങളും ,,തോട്ടത്തില്‍ കൂടി നടക്കുമ്പോഴാണ് ഞാനാ കാഴ്ച കാണുന്നത് .ഒരു മരത്തിനു മുകളില്‍ ഒരു കട്ടില്‍ കയറ്റി വെച്ചിരിക്കുന്നു .എന്നിട്ട് അതിനു മുകളില്‍ ഒരു തുണി കൊണ്ട് മറച്ചിരിക്കുന്നു ..മരത്തിനു താഴെ നിന്നും നോക്കിയാലെ ആ ഏറുമാടത്തെ പോലെ തോന്നിക്കുന്ന കട്ടില്‍ കാണുകയുള്ളൂ .
( ഒളിത്താവളം )
( ഏറു മാടത്തിലെ ബ്ലോഗര്‍ )
അലി സയ്യിദ് ന്‍റെ വീടാണ് ആ ഏറുമാടം ,ഇത്ര അടുത്ത് ഹാറൂണിന്‍റെ കൊച്ചു മുറി ഉണ്ടായിട്ടും കൊടും ചൂടിലും തണുപ്പിലും അയാള്‍ അവിടെ കഴിയുന്നത് എന്തിനെന്നോ ?. അനധികൃതമായി രാജ്യത്തു തങ്ങുന്നവരെ പിടിക്കാന്‍ മസ്രകളിലെത്തുന്ന നിയമപാലകരില്‍ നിന്നും രക്ഷപ്പെടാനുള്ള ഒളിത്താവളം , അതിന്‍റെ ഉള്‍വശം വലിഞ്ഞുകയറി കാണാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഹാറൂണി ന്‍റെ ഓര്‍മ്മപ്പെടുത്തല്‍ "പാമ്പുണ്ടാവും ട്ടോ ചില്ലകളില്‍ " .ഒരു പാമ്പിനെയും പേടിക്കാതെ ആ മരക്കൊമ്പില്‍ വര്‍ഷങ്ങളായി ജീവന്‍ പണയം വെച്ച് അന്തിയുറങ്ങുന്ന "അലി സയ്യിദ്" മാര്‍ ഇത്തരം മസ്രകളിലെ സ്ഥിരം കാഴ്ചകളാണ് .അന്നം തേടാന്‍ മനുഷ്യര്‍ തേടുന്ന വഴികളെ കുറിച്ചായിരുന്നു ഞാനപ്പോള്‍ ചിന്തിച്ചു പോയത് ..ഇവരുടെയൊക്കെ ജീവിതം കാണുമ്പോള്‍ നമ്മുടെ വിഷമങ്ങള്‍ക്കും പോരായ്മകള്‍ ക്കും എന്ത് വില ?
( ഇവനാണവിടുത്തെ രാജാവ് )
ഹാറൂണിനൊപ്പം പുല്‍ തോട്ടവും കടന്നെത്തിയത് ഒട്ടകക്കൂട്ടങ്ങളുടെയടുത്തായിരുന്നു ,ചെറുതും വലുതുമായി ഒരു പാട് ഒട്ടകങ്ങള്‍ ഉണ്ടവിടെ ,എല്ലാം പെണ് പ്രജകള്‍ ,പാലിനു വേണ്ടിയാണ് ഇവകളെ വളര്‍ത്തുന്നത് .ഒരു കപ്പു പാലിന് പതിനഞ്ചു റിയാല്‍ വരെ വിലയുണ്ട് .ഒട്ടകത്തിന്‍റെ പാല്‍ കറന്നയുടനെ തന്നെ കുടിക്കണം ,തണുത്തു കഴിഞ്ഞാല്‍ രുചിയില്‍ മാറ്റം വരും ..കുറെ നാളത്തെ ആഗ്രഹമായിരുന്നു ഒട്ടകപ്പാലിന്റെ രുചി അറിയാനുള്ള മോഹം . അലി സയ്യിദ് നോട് പറയേണ്ട താമസം ഒരു പാത്രവുമായി ഒട്ടകത്തിന്റെ അടുത്തേക്ക് നടന്നു , ഒരു പ്രത്യേക ശബ്ദമുണ്ടാക്കി ഒട്ടകത്തിന്‍റെ അടുത്തെത്തി .പാല്‍ ഒട്ടക കുട്ടികള്‍ കുടിക്കാതിരിക്കാന്‍ വേണ്ടി പ്രത്യേക വസ്ത്രം കൊണ്ട് അകിട് മൂടി കെട്ടിയിരുന്നു. അതൊക്കെ മാറ്റി അലി കറവ തുടങ്ങി ,അതിനിടയിലും എന്തൊക്കെയോ അയാള്‍ ഒട്ടകവുമായി സംസാരിച്ചു കൊണ്ടിരുന്നു ,മൃഗങ്ങളുടെ ഭാഷ മനസ്സിലാക്കിയ മനുഷ്യ ജീവിതങ്ങള്‍ ,അവരോടു കിന്നാരം പറയുകയും സങ്കടങ്ങള്‍ പങ്കു വെക്കുകയും ചെയ്യുന്ന അപൂര്‍വ്വ കാഴ്ച !!!.
അലിയും ഹാറൂണും കറവയില്‍
കൂട്ടത്തില്‍ ഏറ്റവും ഉയരവും എടുപ്പുള്ളവന്‍ ഇവിടെയെത്തിയിട്ട് കുറച്ചു നാളെ ആയുള്ളൂ ,എല്ലാ തരുണികളായ ഒട്ടകങ്ങളുടെയും ഏക ബോയ് ഫ്രണ്ട് , എല്ലാവരെയും പരിചയപ്പെടുന്ന ശ്രമത്തിലാണ് ആശാന്‍ ,,ഹാറൂണും അലിയും അടുത്ത് ചെന്നപ്പോള്‍ അനുസരണയോടെ നിന്നു ,.എന്നാല്‍ ഞങ്ങളെ അത്രക്ക് പിടിച്ചില്ല എന്ന് തോന്നുന്നു ,ആദ്യമൊക്കെ ഒഴിഞ്ഞു മാറി ,പിന്നെ മൂപ്പരും വഴിക്കുവന്നു .കിട്ടിയ ചാന്‍സില്‍ കുറച്ചു ഫോട്ടോക്കും പോസ് ചെയ്തു ആശാന്‍ ,
ആടുകള്‍ ഒരു പാടുണ്ട് ഹാറൂണിന്‍റെ ചങ്ങാതിമാരായിട്ട് , ജനനവും മരണവുമൊക്കെ ഇവിടെ സ്ഥിരം കാഴ്ചകളാണ് ,ഞങ്ങളെത്തിയ അന്നും നടന്നു രണ്ടു പ്രസവം , ഒരു ആട്ടിന്‍ കുട്ടിക്ക് അല്പം സീരിയസായതു കൊണ്ട് അതിനെയും കൊണ്ട് ആശുപത്രിയില്‍ പോയതായിരുന്നു ഹാറൂണിന്‍റെ സ്പോണ്‍സര്‍ , നൂറിലധികം ആടുകളുണ്ട് ഇവിടെ ,മണിക്കൂറുകള്‍ പ്രായമായതും വാര്‍ദ്ധക്യത്തില്‍ എത്തിയവയും കൂട്ടുകുടുംബമായി ഇവിടെ കഴിയുന്നു ,കൌതുകം നിറഞ്ഞ മറ്റൊരു അറിവായിരുന്നു ,പെണ് ആടുകളെ മാംസത്തിനായി ഉപയോഗിക്കില്ല എന്നത് .പ്രായം ചെന്ന് ആയുസ് ഒടുങ്ങുന്നത് വരെ അവ ജീവിക്കും .!!. സന്താന പരിപാലനം നടത്തുകയും ,പാല്‍ ചുരത്തുകയും ചെയ്യുന്ന അമ്മ എന്ന മഹത്തായ പദവി വഹിക്കുന്ന മിണ്ടാ പ്രാണികളോടുള്ള കാരുണ്യവും ബഹുമാനവുമാവാം അതിനുള്ള കാരണം .ആട്ടിന്‍ പാല്‍ നമ്മുടെ നാട്ടിലെ പോലെ ഇവിടെ ആരും കുടിക്കാറില്ല ,അകിട് പാല്‍ നിറഞ്ഞു വീര്‍ക്കാതിരിക്കാന്‍ എന്നും രണ്ട് നേരം അവ കറന്നു ഒഴിവാക്കല്‍ ഹാറൂണിന്റെ ജോലിയാണ് . ഹാറൂണ്‍ ആ മസ്രയില്‍ വന്നതിനുശേഷം അവിടെ നടന്നതൊക്കെ ഇരട്ട പ്രസവങ്ങളായിരുന്നു ,അത് കൊണ്ട് തന്നെ ഹാറൂണ്‍ വന്നത് ഒരനുഗ്രഹമായി അവിടെ വരുന്നവരോടോക്കെ സന്തോഷത്തോടെ പറയാറുണ്ട് ഹാറൂണിന്റെ മുതലാളി .
കയ്യില്‍ ആട്ടിന്‍കുട്ടിയും കക്ഷത്തില്‍ മലയാള പേപ്പറും
മൃതിയടഞ്ഞ ആടുമാടുകളെ വലിച്ചിഴച്ചു അമ്പതു മീറ്റര്‍ അകലെയുള്ള വിജനമായ മണ്ണില്‍ കൊണ്ടിടും ,എന്നാല്‍ നമ്മുടെ നാട്ടിലെ പോലെ മണ്ണ് കൊണ്ട് മൂടുകയൊന്നുമില്ല ..കൊടും ചൂടില്‍ അത് കരിഞ്ഞു പോകും എന്നാണു അതിനു പിന്നിലെ തത്വം . നല്ല കാറ്റുള്ളതു കൊണ്ട് ദുര്‍ഗന്ധവും ഉണ്ടാവില്ലത്രെ
ഹാറൂണിന്റെയും അലിയുടെയും ജീവിത രീതി കൂടി പറഞ്ഞാലേ ഈ കുറിപ്പ് പൂര്‍ണ്ണമാവൂ ..രാവിലെ ആറുമണിക്ക് ജോലി തുടങ്ങും ,എണീറ്റാലാദ്യം ആടുകളുടെ അരികെ പോയി നോക്കും ,എണ്ണം കുറവുണ്ടോ എന്തെങ്കിലും അപകടം പറ്റിയോ എന്നൊക്കെ പരിശോധിക്കും ,പിന്നീട് ആട്ടിന്‍ പാല്‍ കറന്നു ഒഴിവാക്കും ,അപ്പോഴേക്കും അലി സയ്യിദ് അവക്കുള്ള തീറ്റയുമായി എത്തിയിട്ടുണ്ടാവും ,പിന്നെ ഒട്ടകങ്ങളെ കറക്കാന്‍ പോകും ,ആ പാലാണ് പ്രഭാത ഭക്ഷണം ,ഇടക്കൊക്കെ അവയെ തെളിച്ചുകൊണ്ട് മരുഭൂമിയില്‍ കൂടി നടക്കും .പത്തു മണിയായാല്‍ പിന്നെ വിശ്രമമാണ് ,ഉച്ചക്ക് മൂന്ന് മണി കഴിഞ്ഞാല്‍ വീണ്ടും ആടിനെയും ഒട്ടകങ്ങളെയുമൊക്കെ തിരിച്ചു തൊഴുത്തിലാക്കും ,എല്ലാം കഴിയുമ്പോഴേക്കും നേരം ഇരുട്ടിക്കാണും ,അടുത്ത മസ്രയില്‍ ജോലി ചെയ്യുന്ന അലിയുടെ കൂട്ടുകാരും വരും ഭക്ഷണം കഴിക്കാന്‍ ,ഹാറൂണിന്റെ മുറിയുടെ അടുത്തു തന്നെയുള്ള അടുപ്പില്‍ ചുട്ടെടുക്കുന്ന റൊട്ടിയാണ് പ്രധാന ഭക്ഷണം , ഇടക്കൊക്കെ ഉടമ കൊടുക്കുന്ന ആടിനെ അറുത്ത് യമനി കബ്സ ഉണ്ടാക്കും ,നാട്ടില്‍ നിന്നും വന്നതിനു ശേഷം നാടന്‍ ഭക്ഷണം കഴിച്ചത് ഷിഹാബുമൊത്തുള്ള കുറച്ചു ദിവസം മാത്രമായിരുന്നു എന്ന് ഹാറൂണ്‍ പറയുന്നു .
ബെന്യാമിന്റെ ആടുജീവിതത്തിലും മുസഫര്‍ അഹമ്മദിന്റെ മരുഭൂമിയുടെ ആത്മകഥയിലും പറയുന്നത് ഒട്ടും അതിശയോക്തിയില്ലന്നു ഹാറൂ ണും പറയുന്നു ,മരുഭൂമിയില്‍ എല്ലാമുണ്ട് . ജന്തു ജീവികളും പക്ഷികളും പാമ്പുകളുമൊക്കെ ,വലിയ കഴുകന്‍മാര്‍ ജീവന്‍ വെടിഞ്ഞ ആടുകളെ ഭക്ഷിക്കാന്‍ വരുന്നത് ഹാറൂണിന്റെ പതിവ് കാഴ്ചയാണ് .ഒരിക്കല്‍ കാലില്‍ ചുറ്റിയ പാമ്പിനെ അലി സയ്യിദ് വലിച്ചെറിഞ്ഞത് ഹാറൂണിന്നും പേടിയോടെ ഓര്‍ക്കുന്നു .
നേരം ഏറെ ഇരുട്ടിയിരിക്കുന്നു ,ഇനിയും അവര്‍ക്കൊപ്പം നിന്നാല്‍ അവരുടെ ജോലി തടസ്സപെടും ,തിരിച്ചു പോവാന്‍ ഞങ്ങള്‍ക്കും പ്രയാസമാകും .കയ്യിലുണ്ടായിരുന്ന മലയാളം ന്യൂസ് ദിനപത്രം അഷ്‌റഫ് ഹാറൂ ണിന് സമ്മാനിച്ചു , ഒരു പഴയ അറബിക് മാഗസിന്‍ അലി സയ്യിദിനും , വായിക്കാനറിയില്ല എന്നാലും അതിലുള്ള പടങ്ങള്‍ കാണാലോ ? അലി യുടെ ചിരിച്ചു കൊണ്ടുള്ള നന്ദി പ്രകടനം . കയ്യില്‍ കിട്ടിയ മലയാള പത്രം നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ഹാറൂണ്‍ ,"ഇന്ന് വിറ്റ അറുപത്തിയെട്ട് പത്രങ്ങളില്‍ ഒരു കുത്തോ കോമയോ വിടാതെ വായിക്കാന്‍ പോകുന്ന ഏക വ്യക്തി ഹാറൂണ്‍ മാത്രമാകും " മടക്ക യാത്രയില്‍ അഷ്‌റഫ് പറഞ്ഞത് എത്ര സത്യസന്ധമായ നിരീക്ഷണമാണ് ,ഇനി ഒരു മലയാള അക്ഷരമോ മലയാള ഭാഷ സംസാരിക്കുന്നവരെയോ ഹാറൂണ്‍ കാ ണുന്നത് ദിവസങ്ങള്‍ കഴിഞ്ഞാവും ,
അത് വരേ അയാളും അലിയും ആ പത്രവും മാഗസിനും പല തവണ വായിച്ചു കൊണ്ടേയിരിക്കും .
ഞങ്ങള്‍ കണ്‍ മറയുന്നത് വരെ അവര്‍ ഞങ്ങളെ തന്നെ നോക്കി കൊണ്ടിരുന്നു ,ഹാറൂണിന്‍റെ മസ്രയിലേക്ക് എനിക്ക് മടങ്ങാതിരിക്കാനാവില്ല , കാരണം ഞങ്ങളുടെ സംസാരത്തിനിടക്ക് ആടുജീവിതത്തിലെ നജീബിനെ പോലെ മറ്റൊരാള്‍ കടന്നു വന്നിരുന്നു ,വളരെ അകലെയുള്ള ഒരു മസ്രയില്‍ മാസങ്ങളായി ഏകാന്ത ജീവിതം നയിക്കുന്ന ഒരു "കേരള വാല" ഉണ്ടെന്നും കഴിയുമെങ്കില്‍ അവനെ കാണണ മെന്നും ആഴ്ചയിലൊരിക്കല്‍ മ്സ്രയിലെ പച്ചക്കറികള്‍ വില്‍ക്കാന്‍ അതു വഴി വരുന്ന ബംഗാളി കള്‍ പറഞ്ഞതായി ഹാറൂണ്‍ പറഞ്ഞിരിക്കു ന്നു ,എങ്കില്‍ ആരാകും അത് ? എന്തായിരിക്കും അവനു ഹാറൂണിനോട് പറയാനുള്ളത് ? .ദൈവമനുഗ്രഹിച്ചാല്‍ ഞാന്‍ വീണ്ടും വരും ,എവിടെയോ ഒരു സഹായ ഹസ്തത്തിനായി കാത്തിരിക്കുന്ന ആ മലപ്പുറക്കാരനെ കാണാന്‍ ഹാറൂണിനൊപ്പം ...!
ഞങ്ങള്‍ കണ്‍ മറയുന്നത് വരെ അവര്‍ ഞങ്ങളെ തന്നെ നോക്കി കൊണ്ടിരുന്നു ,ഹാറൂണിന്‍റെ മസ്രയിലേക്ക് എനിക്ക് മടങ്ങാതിരിക്കാനവില്ല , കാരണം ഞങ്ങളുടെ സംസാരത്തിനിടക്ക് ആടുജീവിതത്തിലെ നജീബിനെ പോലെ മറ്റൊരാള്‍ കടന്നു വന്നിരുന്നു ,വളരെ അകലെയുള്ള ഒരു മസ്രയില്‍ മാസങ്ങളായി ഏകാന്ത ജീവിതം നയിക്കുന്ന ഒരു "കേരള വാല" ഉണ്ടെന്നും കയ്യുമെങ്കില്‍ അവനെ കാണണ മെന്നും ആഴ്ചയിലൊരിക്കല്‍ മ്സ്രയിലെ പച്ചക്കറികള്‍ വില്‍ക്കാന്‍ അതു വഴി വരുന്ന ബംഗാളി കള്‍ പറഞ്ഞതായി ഹാറൂണ്‍ പറഞ്ഞിരിക്കുന്നു ,എങ്കില്‍ ആരാകും അത് ?
ReplyDeleteപ്രവാസമാകുന്ന മരീചികയില്‍ ആരും അറിയപ്പെടാതെ പോകുന്ന എത്രയെത്ര ഹാറൂണ്‍ മാര്‍ ഇങ്ങിനെ നമുക്കിടയില്‍ ഉണ്ട്. നമ്മള്‍ അനുഭവിക്കുന്ന സുഖവും,സ്വാതന്ത്ര്യവും ഒക്കെ എത്ര മാത്രം വിലപ്പെട്ടതാണെന്നു പലപ്പോഴും,നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ഇത്തരം ഹാറൂണ്‍ മാരുടെയും,നജീബുമാരുടെയും,ഒക്കെ ജീവിതത്തിലൂടെയാണ്.
Deleteപ്രവാസത്തിന്‍റെ പച്ചയായ ഒരു പരമ യാദാര്‌ത്യത്തെ നന്നായി അവതരിപ്പിച്ചു ഫൈസൂ...ആ..കേരള-വാലയെ കുറിച്ച്..കൂടുതല്‍ ആയി അടുത്തറിഞ്ഞു കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്.....
.ആശംസകളോടെ .............
അയാളെ അവിടെ നിന്നും രക്ഷിക്കാൻ ഫൈസൽ എന്ത് ചെയ്തു ?
Deleteഎന്നെ പറഞ്ഞു പറ്റിച്ചു നിങ്ങള്‍ ഒറ്റയ്ക്ക് നടത്തിയ ഈ യാത്രയില്‍ അതിയായ പ്രതിഷേധം അറിയിക്കുന്നു ........:)
ReplyDeleteഅതെ നാം അനുഭവിക്കാത്ത ജീവിതങ്ങള്‍ ഒക്കെ നമുക്ക് കെട്ടുകഥകള്‍ എന്ന
ആട് ജീവിതത്തിലെ കാപ്ഷന്‍ ഇവിടെ വീണ്ടും ഓര്‍ക്കുന്നു ........
മണലു കൊണ്ട് കയര്‍ പിരിക്കുന്നവര്‍ എന്ന് ഇവരെപ്പറ്റി പറയാതെ വയ്യ . ഇനിയുമുണ്ടാകട്ടെ കൂടുതല്‍ പച്ചയായ അനുഭവങ്ങള്‍
ReplyDeleteവളരെയേറെ ഇഷ്ടപ്പെട്ടു കഴിഞ്ഞാ ആഴ്ച വിളിച്ചത് ഇവിടെ പോകാന്‍ ആയിരുന്നു അല്ലെ മിസ്സ് ആക്കിയല്ലോ ഹബീബെ ,,.,പിന്നെ തുടക്കത്തില്‍ ഒരു ആധിയുണ്ടായിരുന്നു ,.എന്തോ ഒരു ദുരിതം മുന്നില്‍ തെളിയുന്നപോലെ .,.,അല്‍ഹംദുലില്ല.,.,സ്പോണ്സര്‍ നല്ലവനാണ് എന്നുള്ള ഭാഗം എത്തിയപ്പോള്‍ അതുമാറി .,.,,.ആശംസകള്‍
ReplyDeleteനല്ല വിവരണം ഫൈസല്‍ ..ഇവിടെയൊന്നു കാണണമെന്ന തോന്നല്‍ മനസ്സില്‍ .
ReplyDeleteആട്ജീവിതം പ്റവാസജീവിതത്തിെല അവസാനത്തെ അധ്യായമാണ്...അതിനപ്പുറം ഒരു ജീവിതംഭൗതിക ലോകത്ത് സാധ്യമല്ല....
ReplyDeleteഇനി നമുക്കൊന്നിച്ച് ഹാറൂണിെന (അരുെൺ അല്ല) കാണാ൯ പോവാം... അതിനുള് ള മുന്നൊരുക്കമാവട്ടെ ഈ സാഹസികയാത്റയും....
ആശംസകൾ....
സത്യത്തിൽ നമ്മളൊക്കെ ഈ മരുഭൂവിൽ എത്ര ഭാഗ്യവാന്മാർ.. ഹാറൂണുമാരുടെ ജീവിതത്തിലും സൗഭാഗ്യങ്ങൾ ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു..
ReplyDeleteഗൾഫ് എന്ന മായാലോകത്തിന്റെ ആരും അറിയാത്ത പ്രതിരൂപങ്ങൾ.....ഇതും ഗൾഫാണ്...ഇങ്ങനെ ഒരു പോസ്റ്റിട്ടതിന് ഫൈസൽ ഭായ് അഭിനന്ദനം അർഹിക്കുന്നു..
ReplyDeleteജീവിതതിന്റെ ഒരവസ്ഥ ഓരോ ഭാവങ്ങള്‍ ......എല്ലാവര്ക്കും നന്മ വരട്ടെ സ്നേഹാശംസകള്‍
ReplyDeleteഹാറൂൺ പലപ്പൊഴും അരുൺ ആയി മാറിയിട്ടുണ്ടു്.യാത്രാനുഭവം ഹ്രുദയ ഹാരി ആയി വിവരിച്ചു.
ReplyDeleteശരിയാക്കിയിട്ടുണ്ട് ,,നന്ദി സിയാഫ് ക്ക
Deleteതാഴെ നിന്നു മുകളിലോട്ട് മൂന്നാം പാരഗ്രാഫിലെ അവസാന വരിയിൽ കൂടി മാറ്റാനുണ്ട്.
Deletedone :) thanks again
Deleteപലരും തരക്കേടില്ലാത്ത പ്രവാസ ജീവിതം നയിക്കുമ്പോള്‍ ഇത്തരം നിരവധി ഹാരൂണ്മാര്‍ പലയിടങ്ങളിലായി ചിന്നിച്ചിതറി ഇവിടെ പങ്കു വെച്ച പോലെ പ്രയാസജീവിതം നയിക്കുന്നു. എങ്കിലും ഏതു അവസ്ഥാന്തരങ്ങളിലും അവരിലെ മനുഷ്യര്‍ സ്നേഹവും നന്മയും പരോപകാരവും ഉജ്ജീവിപ്പിക്കുമ്പോള്‍ അവര്‍ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങള്‍ ആയി നമ്മുടെ കണ്ണില്‍ നനവ് പടര്‍ത്തി മനസ്സിലേക്ക് കുടിയേറുന്നു എന്നതാണ് സത്യം.
ReplyDeleteനല്ല പോസ്റ്റിനു അഭിനന്ദനങ്ങള്‍ !!
ഫൈസല്‍ ജീ,
ReplyDeleteനമുക്ക് ചുറ്റും ഇങ്ങിനെ എത്രയോ പേര്‍ ജീവിതത്തെ സഹനമാക്കി മെരുക്കിയെടുത്തിട്ടുണ്ട്....!
നേരിട്ടുള്ള കാഴ്ചകളും വിവരണവും നന്നായിരിക്കുന്നു...
('മനോഹരം' എന്ന് പറയാന്‍ അല്പ്പ വഴിദൂരം കൂടി താങ്കള്‍ക്കു സഞ്ചരിക്കാനുണ്ട് എന്ന് തോന്നുന്നു.)
അക്ഷരത്തെറ്റുകള്‍ അവിടവിടെ കല്ലുകടിയായി കിടപ്പുണ്ട്.
ഈ പരിശ്രമത്തിനു ആശംസകള്‍....!
സൂപ്പെര്‍ പോസ്റ്റ് വെത്യസ്ത മരുഭൂ ജീവിതങ്ങള്‍
ReplyDeleteനല്ല പോസ്റ്റ് ഫൈസല്‍.
ReplyDeleteകഷ്ട്ടപ്പാടുകല് നിറഞ്ഞ ഈ ജീവിതങ്ങളെ അറിയുമ്പോള്‍ , നമുക്ക് കിട്ടിയ ചെറിയ സൌഭാഗ്യങ്ങള്‍ വളരെ വലുതാണെന്നും അതിനു ദൈവത്തോട് നന്ദി പറയാനും പ്രേരിപ്പിക്കും.. തീര്‍ച്ച
ഓരോരുത്തരും അകപ്പെട്ടുപോയതോ ആയിരിക്കുന്നതോ ആയ അവസ്ഥയില്‍ സന്തോഷം കണ്ടെത്തുന്നത് അങ്ങേയറ്റം സ്തുത്യര്‍ഹമായ കാര്യമാണ്. വിധിയെന്ന്പ്രാകിക്കൊണ്ട് ജീവിക്കാതെ ജോലിയില്‍ ആത്മാര്‍ഥത കണ്ടെത്തുന്ന ആ മനസുകള്‍ക്ക് പ്രണാമം.ഒപ്പം പുതിയ മേച്ചില്‍പ്പുറങ്ങളില്‍ സാന്ത്വന സൌഹൃദങ്ങളുമായി കാതങ്ങള്‍ക്കപ്പുറത്തുനിന്നും എത്തുന്ന ഊര്ക്കടവിലെ ബ്ലോഗര്‍ക്കും അഭിനന്ദനങ്ങള്‍.
ReplyDeleteThis comment has been removed by the author.
ReplyDeleteഎണ്ണപ്പാടം തേടി വന്നു കണ്ണീര്‍പാടം കൊയ്യുന്നവര്‍ ഇങ്ങിനെ എത്ര. ചിലര്‍ ഇങ്ങിനെ വീണിടം വിഷ്ണുലോകമാക്കുന്നു.
ReplyDeleteനല്ല പോസ്റ്റു
പോസ്റ്റ് ചെയ്യുന്നതിന് മുന്‍പുള്ള ഒരു ചെറു ഖണ്ഡിക വായിച്ചിരുന്നു ..മരുഭൂമിയില്‍ അനുഭവപ്പെടുന്ന തീവ്ര യാഥാര്‍ത്ഥ്യങ്ങള്‍ക്കു പൊള്ളല്‍ ഉണ്ടാകും..ഇത് പോലെ എത്രയോ അനുഭവങ്ങള്‍ ദിവം പ്രതി വായിക്കാനിടവരുന്നു .. ഫൈസലിന്റെ യാത്രകള്‍ കൂടുതല്‍ നേര്‍ക്കാഴ്ചകള്‍ നല്‍കാന്‍ അവസരമൊരുക്കട്ടെ ..
ReplyDeleteഹാറൂണ്‍ ഒരു നൊമ്പരമായി.
ReplyDeleteഫൈസല്‍ എഴുത്ത് ഹൃദയസ്പര്‍ശിയായി
വേദനസമ്മാനിക്കുന്ന ചില ജീവിതകാഴ്ചകള്‍ പച്ചയ്ക്ക് കാണുബോള്‍ ഇതൊരു അനുഭവം തന്നെയാകുന്നു വായനക്കാര്‍ക്കും
ReplyDeleteപ്രവാസത്തിന്റെ പ്രസരിപ്പില്ലാത്തൊരേട്...!
ReplyDeleteവിവരണം നന്നായി ഫൈസല്‍...:)
നല്ല പോസ്റ്റ് ഫൈസല്‍.., ആടുജീവിതം മനസ്സിലുള്ളതുകൊണ്ട് മസ്രയിലും മറ്റും ജീവിക്കുന്ന ഇത്തരം ഹതഭാഗ്യരുടെ ജീവിതാവസ്ഥ പെട്ടെന്ന് മനസ്സിലാക്കാനാവും, വായനക്കിടയില്‍ അത് കണ്ണിലും പിന്നെ മനസ്സിലും കൊളുത്തിവലിച്ചുകൊണ്ടേയിരിക്കും.മനുഷ്യരെ മനസ്സിലാവുന്ന ഒരു സ്പോണ്‍സറെങ്കിലും ഉണ്ടെന്നതുകൊണ്ട് ഹാറൂണ്‍ ഭാഗ്യവാനാണെന്ന് പറയാം അല്ലേ..
ReplyDeleteബ്ലോഗ് കൂട്ടായ്മ ഇടക്ക് ഇത്തരം സാമൂഹ്യസേവന പരിപാടികളുമായ് ഇറങ്ങട്ടെ.. അഭിനന്ദനങ്ങള്‍.
ReplyDeleteആടുജീവിതത്തിലെ മരുഭൂമിയെക്കുരിച്ച് പറയുന്ന ഭാഗങ്ങള്‍ വായിച്ചുപോയപ്പോള്‍ മരുഭൂമിയില്‍ ഇങ്ങിനെ ഒക്കെ ഉണ്ടാകുമോ എന്ന് അത്ഭുതപ്പെട്ടിരുന്നു.
ReplyDeleteഓരോന്നും വായിക്കുമ്പോള്‍ നമ്മളൊക്കെ ഒന്നും അനുഭവിക്കുന്നില്ല എന്ന തോന്നല്‍ കൂടിവരുന്നു.
സ്പോണ്സര്‍ മനുഷ്യപ്പട്ടുള്ളവനായത് അല്പം ആശ്വാസം.
നജീബുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹാറൂണ്‍ സ്വര്‍ഗത്തിലല്ലേ?
ReplyDeleteഇത് പോലുള്ളവരെ സന്ദര്‍ശിക്കാന്‍ സന്മനസ്സു കാണിച്ച ഫൈസലിന്റെ സന്മനസ്സിന് എന്റെ ആദരം..
സാന്ത്വന സൌഹൃദവുമായി ഈ യാത്ര തുടരട്ടെ ...ജീവിതങ്ങള്‍ ക്കിടയിലെ ജീവിതങ്ങള്‍ വല്ലാത്ത അനുഭവങ്ങള്‍ ആണ് , ഇത്തരം ചില സൗഹൃദങ്ങളും സന്ദര്‍ശനങ്ങളും അവര്‍ക്ക് വലിയ സമ്മാനവും,
ReplyDeleteഎല്ലാ ആശംസകളും പ്രാര്‍ത്ഥനകളും
വീണ്ടും ആട് ജീവിതം വായിച്ച പ്രതീതി..നന്ദി..ഫൈസല്‍
ReplyDeleteGod bless you....
hearty wishes to u .
ഇങ്ങനെയുള്ള ജീവിതങ്ങളെ പരിചയപ്പെടുത്തുന്നതിനും അതിന് ഫൈസലും കൂട്ടരും എടുക്കുന്ന ശ്രമങ്ങള്‍ക്കും വളരെ നന്ദി.
ReplyDeleteഇത്തരം ആളുകളെ കാണൂന്നത് കൊണ്ട് അവർക്ക് ലഭിക്കുന്ന സന്തോഷം അതു വഴി ലഭിക്കുന്ന ആശ്വാസം തന്നെ മതി താങ്കളുടെ ജീവിതത്തിനു നന്മ ലഭിക്കാൻ.... അല്ലാഹു അനുഗ്രഹിക്കട്ടെ...
ReplyDeleteഇപ്പോൾ ഞാനാലോചിക്കുന്നത് ആ കേരളവാലയെക്കുറിച്ചാണ്....
ReplyDeleteനിങ്ങൾ എത്രയും വേഗം അവിടെ പോയി ആ വ്യക്തിക്ക് സഹായം ആവശ്യമുണ്ടെങ്കിൽ വേണ്ടതു ചെയ്യണം എന്ന് പറഞ്ഞു പോവുന്നു....
ആടുജീവിതത്തിലെ നജീബിന്റെ കഥ ഒട്ടും അതിശയോക്തി കലർന്നതാവില്ല എന്ന് ഇതൊക്കെ വായിക്കുമ്പോൾ തോന്നുന്നു....
പ്രവാസ ജീവിതത്തിന്റെ ആദ്യ ആറു മാസക്കാലം....എന്‍റെ വാസ സ്ഥലം ഒരു മസ്രയില്‍ ആയിരുന്നു....സിറ്റിയുടെ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു മാറി...അറബിയുടെ ഒഴിവുകാല വസതി...വേറെ അക്കോമഡേഷന്‍ എടുത്തു തന്നു കാശ് കളയണ്ട എന്ന് കരുതിയാവും....അറബി ആ കടും കൈ ചെയ്തത്....
ReplyDeleteഅവിടെ ഒട്ടകങ്ങള്‍ ഒന്നുമില്ലെങ്കിലും....കുറെ ഈന്തപന തോട്ടങ്ങള്‍ ഉണ്ടായിരുന്നു... ഏക്കര് കണക്കിന് കൃഷി....നോക്കാനോ രണ്ടു മസ്രികളും...അവരെ ഓര്‍മ്മ വന്നു....ഇത് വായിച്ചപ്പോ....
പ്രവാസം ഓരോരുത്തര്‍ക്കും ഓരോ രീതിയില്‍ ആണ്!!!
അതവര്‍ ജീവിച്ചു തീര്‍ക്കുന്നു....ആര്‍ക്കൊക്കെയോ വേണ്ടി...
നജീബുമാര്‍ക്ക് ഒരു അവസാനമില്ലേ? കഷ്ടപ്പാടിന് ആനുപാതികമായി നാട്ടിലേക്ക് എന്തെങ്കിലും അയക്കാന്‍ കഴിയുന്നുണ്ടാവുമോ ഇവര്‍ക്ക്? ഒരു ദിവസമെങ്കില്‍ ഒരു ദിവസം, അവരുടെ മണല്ക്കാട്ടിലെ ജീവിതത്തിന് അല്പമെങ്കിലും ആശ്വാസം നല്‍കാന്‍ ഫൈസലിന് കഴിഞ്ഞല്ലോ...
ReplyDeleteസൂപ്പറായി. 'കേരള വാല'യെ കാണാന്‍ പോകുമ്പോള്‍ പറയുക. ഞാനും വരാം
ReplyDeleteവായിച്ചു. വളരെ ഭംഗിയായി എഴുതി. കൂട്ടാനോ കുറയ്ക്കാനോ ഇല്ലാത്ത നല്ല അവതരണം. നമ്മളറിയാത്ത ജീവിതാവസ്ഥകള്‍ എത്രയെത്ര. പിന്നെയും ആ വരികള്‍ ഓര്‍മ്മ വരുന്നു. I had the blues because I had no shoes,
ReplyDeleteUntil upon the street, I met a man who had no feet.
എനിക്ക് പാദരക്ഷകളില്ലാത്തതിനാല്‍ ഞാന്‍ ദുഖിച്ചു. അതില്‍ പിന്നെ ഞാന്‍ തെരുവില്‍ വെച്ച് ഒരാളെ കണ്ടു, അയാള്‍ക്ക് കാലുകള്‍ ഇല്ലായിരുന്നു.
ബെന്ജമിന്റെ ആട് ജീവിതത്തില്‍ നിന്നും ഒട്ടും വിഭിന്നമല്ല ഹാരൂണിന്റെ ഒട്ടക ജീവിതവും !
ReplyDeleteവളരെ മനോഹരമായി അവതരിപ്പിച്ചു ഫൈസൂ ...
,പെണ് ആടുകളെ മാംസത്തിനായി ഉപയോഗിക്കില്ല എന്നത് .പ്രായം ചെന്ന് ആയുസ് ഒടുങ്ങുന്നത് വരെ അവ ജീവിക്കും .!!. സന്താന പരിപാലനം നടത്തുകയും ,പാല്‍ ചുരത്തുകയും ചെയ്യുന്ന അമ്മ എന്ന മഹത്തായ പദവി വഹിക്കുന്ന മിണ്ടാ പ്രാണികളോടുള്ള കാരുണ്യവും ബഹുമാനവുമാവാം അതിനുള്ള കാരണം..................
മനസ്സിന് ഒരുപാട് സന്തോഷം തന്ന വാക്കുകള്‍ ...നമ്മുടെ നാട്ടിലുള്ളവരും ഇതുപോലെ ചിന്തിച്ചെങ്കില്‍ !
ആശംസകളോടെ
അസ്രുസ്
പ്രവാസത്തിന്റെ വിവിധ മുഖങ്ങള്‍ . ഹാറൂണോട് സഹതാപമല്ല ജീവിതത്തോട് പൊരുതുന്ന അദ്ദേഹത്തോട് തികഞ്ഞ ബഹുമാനമാണ് തോന്നുന്നത്. അവിടെ പോകാനും അതിങ്ങനെ ഹൃദയസ്പര്‍ശിയായി വിവരിക്കാനും മനസ്സ് കാണിച്ച ഫൈസല്‍ക്കാക്ക് ഒരുപാട് നന്ദി. ജീവിതത്തിന്റെ സൗഭാഗ്യങ്ങള്‍ തിരിച്ചറിയാന്‍ നമ്മളില്‍ താഴെയുള്ളവരിലേക്ക് നോക്കണം എന്ന സത്യം വീണ്ടും അടിവരയിടുന്നു
ReplyDeleteപ്രവാസത്തിന്റെ വിവിധ മുഖങ്ങള്‍ . ഹാറൂണോട് സഹതാപമല്ല ജീവിതത്തോട് പൊരുതുന്ന അദ്ദേഹത്തോട് തികഞ്ഞ ബഹുമാനമാണ് തോന്നുന്നത്. അവിടെ പോകാനും അതിങ്ങനെ ഹൃദയസ്പര്‍ശിയായി വിവരിക്കാനും മനസ്സ് കാണിച്ച ഫൈസല്‍ക്കാക്ക് ഒരുപാട് നന്ദി. ജീവിതത്തിന്റെ സൗഭാഗ്യങ്ങള്‍ തിരിച്ചറിയാന്‍ നമ്മളില്‍ താഴെയുള്ളവരിലേക്ക് നോക്കണം എന്ന സത്യം വീണ്ടും അടിവരയിടുന്നു
ReplyDeleteമാസ്റകളില്‍ പൊളിയുന്ന ജീവിതങ്ങള്‍ ഈ കാലത്തും ഉണ്ട് എന്നറിയുമ്പോള്‍ സങ്കടം വരുന്നു ..
ReplyDeleteവളരെ അകലെയുള്ള ഒരു മസ്രയില്‍ മാസങ്ങളായി ഏകാന്ത ജീവിതം നയിക്കുന്ന ഒരു "കേരള വാല" ഉണ്ടെന്നും കഴിയുമെങ്കില്‍ അവനെ കാണണ മെന്നും ആഴ്ചയിലൊരിക്കല്‍ മ്സ്രയിലെ പച്ചക്കറികള്‍ വില്‍ക്കാന്‍ അതു വഴി വരുന്ന ബംഗാളി കള്‍ പറഞ്ഞതായി ഹാറൂണ്‍ പറഞ്ഞിരിക്കുന്നു ,എങ്കില്‍ ആരാകും അത് ? എന്തായിരിക്കും അവനു ഹാറൂണിനോട് പറയാനുള്ളത് ? .ദൈവമനുഗ്രഹിച്ചാല്‍ ഞാന്‍ വീണ്ടും വരും ,എവിടെയോ ഒരു സഹായ ഹസ്തത്തിനായി കാത്തിരിക്കുന്ന ആ മലപ്പുറക്കാരനെ കാണാന്‍ ഹാറൂണിനൊപ്പം ...!
ആരാണയാള്‍ ???? അറിയാന്‍ ഒരാകാംഷ ... കാത്തിരിക്കുന്നു
കണ്ട കാഴ്ച്ചകള്‍ അക്ഷരങ്ങളായും ചിത്രങ്ങളായും നന്നായി അവതരിപ്പിച്ചിരിക്കുന്നു ..
ആട് ജീവിതം വായിക്കാത്തതിനാല്‍ മസ്ര എന്തെന്ന് ആദ്യം മനസ്സിലായില്ലെങ്കിലും ഗള്‍ഫിലെ കന്നുകാലി ഫാം ആണെന്ന് ഇപ്പോള്‍ മനസ്സിലായി.തീക്ഷ്ണമായ ജീവിതത്തിനിടയിലും പുഞ്ചിരി തൂകി നില്‍ക്കുന്ന ഹാറൂണിനും അലിക്കും സര്‍വ്വശക്തന്‍ ആയുസ്സും ആരോഗ്യവും സൌഖ്യവും നല്‍കട്ടെ , ആമീന്‍
ReplyDeleteപ്രവാസ ലോകത്ത് വളരെ കുറച്ചു പേര്‍ക്കെ സുഖമുള്ള ജീവിതം തരപ്പെടുന്നുള്ളൂ,വളരെക്കുറച്ചു പേര്‍ക്കെ ഇങ്ങിനെ യാത്രകള്‍ തരപ്പെടുന്നുള്ളൂ, അതിലും വളരെക്കുറച്ചു പേര്‍ക്കെ അതൊക്കെ മറ്റുള്ളവരെ അറിയിക്കാന്‍ കഴിയുന്നുള്ളൂ
ReplyDeleteThis comment has been removed by the author.
ReplyDeleteആടുജീവിതം വായിച്ചുള്ള ശരിയായ അമ്പരപ്പ് അത് വെറും കഥയല്ല എന്നത് തന്നെയായിരുന്നു.അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് പുണ്യം. സഹോദരന്മാര്‍ക്ക് വേണ്ടിയും ജീവിക്കാന്‍ ദൈവം അവസരം തന്നല്ലോ.
ReplyDeleteഇതിപ്പോള്‍ രണ്ടാം തവണ ആണല്ലോ ഇത്തരം സംഭവം ഇക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതും മനസ്സില്‍ ഒരു നൊമ്പരം ബാക്കി ആക്കുന്നു....
ReplyDeleteവീണ്ടും ആട് ജീവിതം വായിച്ച പ്രതീതി ജീവിതത്തിന്റെ സൗഭാഗ്യങ്ങള്‍ തിരിച്ചറിയാന്‍ നമ്മളില്‍ താഴെയുള്ളവരിലേക്ക് നോക്കണം എന്ന സത്യം വീണ്ടും അടിവരയിടുന്നു.നമ്മളെല്ലാം ലോക നാഥനെ എത്ര സ്തുതിചാലും മതിവരില്ല .
ReplyDeleteമനസ്സിൽ തട്ടിയ വിവരണം. ഇങ്ങനെയൊക്കെ പോയി നോക്കാനും ആശ്വാസം പകരാനുമുള്ള മനസ്സിനെ ആദരിക്കുന്നു.
ReplyDeleteഎങ്ങിനെയെങ്കിലും കുറച്ച് ആശ്വാസം പകരാൻ കഴിയുമെങ്കിൽ....അണ്ണാറക്കണ്ണനും തന്നാലായത്!
ഹ്മം....
ReplyDeleteമെയ്‍ഫ്ലവറിന്‍റെ അഭിപ്രായത്തിന് താഴെ ഒപ്പിട്ട്.
ആശംസോള് ബാബുവേ :)
ബെന്ജമിന്റെ ആട് ജീവിതത്തില്‍ നിന്നും ഒട്ടും വിഭിന്നമല്ല ഹാരൂണിന്റെ ഒട്ടക ജീവിതവും മനോഹരമായി അവതരിപ്പിച്ചു പെണ് ആടുകളെ മാംസത്തിനായി ഉപയോഗിക്കില്ല എന്നത് .പ്രായം ചെന്ന് ആയുസ് ഒടുങ്ങുന്നത് വരെ അവ ജീവിക്കും സന്താന പരിപാലനം നടത്തുകയും ,പാല്‍ ചുരത്തുകയും ചെയ്യുന്ന അമ്മ എന്ന മഹത്തായ പദവി വഹിക്കുന്ന മിണ്ടാ പ്രാണികളോടുള്ള കാരുണ്യവും ബഹുമാനവുമാവാം അതിനുള്ള കാരണംനമ്മുടെ നാട്ടിലുള്ളവരും ഇതുപോലെ ചിന്തിച്ചെങ്കില്‍ !അവരുടെ ജീവിതത്തിന് അല്പമെങ്കിലും ആശ്വാസം നല്‍കാന്‍ കഴിഞ്ഞല്ലോ...
ReplyDeleteപ്രിയപ്പെട്ട ഫൈസല്‍,
ReplyDeleteഹൃദ്യമായ നവവര്‍ഷ ആശംസകള്‍ !
തൊട്ടറിഞ്ഞ ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍ നന്നായി എഴുതി !
ഇങ്ങിനെയും നമ്മുടെ സഹോദരര്‍ ജീവിക്കുന്നു എന്നറിഞ്ഞു വേദനിക്കുന്നു
നേരിന്റെ നോവുകള്‍ ഹൃദയസ്പര്‍ശിയായി .......
മലയാളം പത്രത്തിന് പുറമേ ,അല്പം നാടന്‍ ഭക്ഷണവും ,മലയാളം വാരികകളും കൊടുക്കാമായിരുന്നു.
ആ ഹതഭാഗ്യരെ കൈവിടാതിരിക്കുക. ഈശ്വരന്‍ അനുഗ്രഹിക്കും.
ആശംസകള്‍ !
സസ്നേഹം,
അനു
ആടു ജീവിതം പുറത്തു വന്ന ശേഷമാണ് സമാനമായ അനുഭവങ്ങളുള്ള ഒട്ടേറെ പേരുണ്ട് എന്നറിയാനായത്.
ReplyDeleteനല്ല വിവരണം
മറ്റൊരു ആട് ജീവിതം ...ആശംസകള്‍ ഫൈസല്‍
ReplyDeleteആശംസകള്‍ ...............
ReplyDeleteഅടുത്ത കാലത്തായി ചില തിരിച്ചറിവുകളിലേക്കുള്ള പോസ്റ്റുകളാണ് ഫൈസലിന്‍റെത് .
ReplyDeleteപത്രപ്രവര്‍ത്തനവുമായി ബന്ധപ്പെടുന്നത് കൊണ്ടാവാം ഇത്തരം വിഷയങ്ങള്‍ വരുന്നത്,
നന്നായി
പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ചിന്തിക്കുന്നത് ആ "കേരള വാല"യെ കുറിച്ചാണ് ഫൈസലേ...എത്രയും പെട്ടെന്ന് ആ ഏകാന്ത ജീവിതം നയിക്കുന്ന മലപ്പുറക്കാരനെ കണ്ടെത്തി വേണ്ടുന്ന സഹായങ്ങളും ചെയ്തുകൊടുത്തുകൊണ്ടുള്ള അടുത്ത പോസ്റ്റിനായ് കാത്തിരിക്കുന്നു ..
ReplyDeleteഹാറൂണ്‍ ജീവിതത്തെ മുഖാമുഖം നോക്കിക്കാണുന്ന മനുഷ്യന്‍ ,സത്യത്തില്‍ അദേഹത്തോട് വളരെ സ്നേഹം തോന്നുന്നു .ഫൈസല്‍ നന്നായി എഴുതിയിട്ടുണ്ട് .അഭിനന്ദനങള്‍ .
ReplyDeleteആ കേരളവാല ആരാന്നറിയാന്‍ കാത്തിരിക്കുന്നു
ReplyDeleteജീവിത വിവരണം വളരെ നന്നായി, ഈ വിവരണത്തിൽ അലിയാണ് ഹാറൂണിനേക്കാൾ മുഴച്ചു നിന്നത്.പിന്നെ, ഇതു വായിക്കുമ്പോൾ ഇതേ പോലെ ജീവിതാനുഭവം ഉള്ള ഒരാൾ എന്റെ കൂടെ ഉണ്ടായിരുന്നത് വളരെ യാദ്രശ്ചികം മാത്രമായിരിക്കാം.പക്ഷേ ഹാറൂണിന്റെ ജീവിതം ഇയളുടെ ജീവിതത്തേക്കാൾ എത്രയോ മെച്ചമാണ്. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രവാസ ജീവിതത്തിൽ ബുദ്ധിമുട്ട് അനുഭവിക്കാത്തവർ അപൂർവമായിരിക്കും. നന്നായി എഴുതി, അടുത്തതിനായി കാത്തിരിക്കുന്നു. ആശംസകൾ
ReplyDeleteമറ്റൊരു ആട് ജീവിതം ...ആശംസകള്‍ ഫൈസല്‍
ReplyDeletenannaayi mashe...
ReplyDeletethaangalude manassinu padachavan orithiri karunakkadal koodi cherthu kettiyirikkunnu.
Bhagawan anugrahikkatte..
ബന്യാമിന്റെ ആടു ജീവിതത്തിലെ ചില കാര്യങ്ങള്‍ അവിടെയും ഇവിടെയുമായി അറിയാന്‍ കഴിഞ്ഞെങ്കിലും അതൊരു വെറും കഥ ആയിരിക്കും എന്ന് കരുതി. ആ പുസ്തകവും വായിച്ചില്ല ഇത് വരെ. പക്ഷെ ഇവിടെ ചിത്രങ്ങള്‍ സഹിതം OMG ഇങ്ങനെയും സമൃദ്ധിയുടെ നാടെന്നു പുകള്‍ പെറ്റ ഗള്‍ഫു നാടുകളിലുമോ എന്ന് ഓര്‍ത്തു പോയി ഇത്തരത്തില്‍ കുടുങ്ങുന്നവരെ രക്ഷിപ്പാന്‍ മറ്റു മാര്‍ഗ്ഗം ഒന്നുമില്ലേ?
ReplyDeleteവിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം പകര്‍ന്നു തന്നതിന് നന്ദി. വീണ്ടും കാണാം എഴുതുക അറിയിക്കുക
super
ReplyDeleteവീണ്ടും ആട് ജീവിതം വായിച്ച പ്രതീതി..നന്ദി
ReplyDeleteഒട്ടകത്തെ മേയക്കുന്നവര്‍ വിധി തെളിച്ച വഴിയെ നടക്കുന്നവരാനെന്നു ഇത്തരം അനുഭവക്കുറിപ്പുകളിലൂടെയാണ് അറിയുന്നത്. നന്നായി പറഞ്ഞു.
ReplyDeleteആട് ജീവിതം എന്നത് ഒരു ബഞ്ച് മാര്‍ക്ക് ആയതു കൊണ്ട്, ഇത്തരത്തില്‍ ആരെന്തെഴുതിയാലും ആ കൃതിയുമായി താരതമ്യം ചെയ്യുമെന്നത് ഉറപ്പാണ്. അതിനേക്കാള്‍ വലുതായി ജീവിതങ്ങള്‍ പറയുന്ന, നന്മ നിറഞ്ഞ പോസ്റ്റുകള്‍ ഈ തൂലികയില്‍ നിന്നും ഇനിയും ഉണ്ടാകട്ടെ. ആശംസകള്‍ ഫൈസല്‍ ഭായ്..
പോസ്റ്റ് പണ്ടേ വായിച്ചതാണ്. വ്യക്തിപരമായ ചില പ്രയാസങ്ങളില്‍ ബുദ്ധിമുട്ടിയിരുന്നതുകൊണ്ട് അപ്പോള്‍ അഭിപ്രായം രേഖപ്പെടുത്തിയില്ലന്നേയുള്ളൂ.
ReplyDeleteഇത് വ്യത്യസ്തമായ ഒരു കുറിപ്പായിട്ടുണ്ട്. സങ്കടപ്പെടുന്നവരുടേ സങ്കടം മാത്രമേ ഒന്നാകുന്നുള്ളൂ. അവയുടെ കാരണങ്ങള്‍ എപ്പോഴും വ്യത്യസ്തമാകുന്നു. അതുകൊണ്ടാണ് പല സങ്കടങ്ങളും നമുക്ക് മനസ്സിലാവാതെ പോകുന്നത്.
ഭംഗിയായി എഴുതി....... അഭിനന്ദനങ്ങള്‍.
പ്രവാസ കാഴ്ച്ചയുടെ നേരിട്ട വേറിട്ടൊരു ,മുഖം കൂടി....വര്‍ഷാ വര്ഷം പ്രവാസി സമ്മേളനങ്ങള്‍ നടത്തി പണക്കാരുടെ കൊഴുപ്പ് മേളകള്‍ ആക്കുന്ന സര്‍ക്കാരുകളെ ഇത്തരത്തില്‍ ഉള്ള പ്രവാസികള്‍ക്ക് തിരിച്ചു പോയാല്‍ എന്തെങ്കിലും ചെയ്യാനുള്ള ഏര്‍പ്പാട് എങ്കിലും ഉണ്ടാക്കി കൊടുത്തെങ്കില്‍......ഫൈസല്‍ ഭായീ നല്ലൊരു പോസ്റ്റ് ഇപ്പോഴാ കണ്ടത് കേട്ടാ ആശംസകള്‍ അതെന്നെ...താങ്കള്‍ എഴുതുന്ന മനുഷ്യ മുഖമുള്ള എഴുത്തിനു...
ReplyDeleteമരുഭൂമികള്‍ പറയുന്നത്....... ഹാറൂണിനെ പോലെ എത്ര പേര്‍ ... വല്ലാതൊരു വേദന മനസ്സില്‍ നിറച്ച പോസ്റ്റ്.
ReplyDeleteദൈവം സഹായിക്കട്ടെ.....
ReplyDeleteഹാറൂണ്‍ ഒരു നൊമ്പരമായി മനസ്സില്‍....ദൈവം ഈ ആത്മാക്കളെ സഹായിക്കട്ടെ....തായിഫും അല്‍ ബഹയുമൊക്കെ കേട്ട സ്ഥലപ്പേരുകള്‍...നന്നായീട്ടോ ഈ ജീവിതങ്ങളുടെ തുറന്നുകാട്ടല്‍...
ReplyDeleteഇനി ഒരു സംശയം...അല്ല മാഷേ എങ്ങനെ കയറിപ്പറ്റി ആ മരത്തിന്‍റെ മുകളില്‍...തിരികെ ഇറക്കാന്‍ 999 വിളിച്ചാരുന്നോ :P
haahha :)
Deletehttp://njaanumenteorublogum.blogspot.com/2013/01/blog-post_14.html
ReplyDelete(മസ്രകളിൽ ജീവിച്ചു തീർക്കുന്ന ജന്മങ്ങൾ, മരിച്ചു ജീവിക്കുന്നവർ...)
>വളരെ അകലെയുള്ള ഒരു മസ്രയില്‍ മാസങ്ങളായി ഏകാന്ത ജീവിതം നയിക്കുന്ന ഒരു "കേരള വാല" ഉണ്ടെന്നും കഴിയുമെങ്കില്‍ അവനെ കാണണ മെന്നും ആഴ്ചയിലൊരിക്കല്‍ മ്സ്രയിലെ പച്ചക്കറികള്‍ വില്‍ക്കാന്‍ അതു വഴി വരുന്ന ബംഗാളി കള്‍ പറഞ്ഞതായി ഹാറൂണ്‍ പറഞ്ഞിരിക്കുന്നു ,എങ്കില്‍ ആരാകും അത് ? എന്തായിരിക്കും അവനു ഹാറൂണിനോട് പറയാനുള്ളത് ? <
ReplyDeleteഎത്രയെത്ര പാവം മനുഷ്യര്‍ ....
പിടിച്ച് ഉലയ്ക്കുന്ന സത്യങ്ങള്‍. നമുക്കൊന്നും ജീവിതം അറിയില്ല, അവരോട് ചോദിക്കണം. നന്ദി കൂട്ടുകാരാ വേദനിപ്പിച്ച ഈ പച്ചയായ കുറിപ്പിന്
ReplyDeleteമറ്റൊരു ആട് ജീവിതമാണോ എന്ന് ആദ്യം സംശയിച്ചു. ജീവന് വെച്ചുപോയാല്‍ അതിനെ പോറ്റിവളര്‍ത്താന്‍ ബുദ്ധിമുട്ടുന്ന അനേകരില്‍ ഒരുവന്‍ ഹാറൂണ്‍. നിങ്ങളുടെ സന്ദര്‍ശനം ഹാറൂണിന് വേനലിലെ മഴയായിരുന്നിരിക്കാം.സഹനത്തെ മനസ്സിലാക്കിപ്പിക്കുന്ന കുറിപ്പ്.
ReplyDeleteഇനി ആ മലപ്പുറത്തുകാരന്‍ ആരാണാവോ?. ഏതായാലും ആടു ജീവിതത്തില്‍ നിന്നും വിത്യസ്ഥമായി മനുഷ്യ പറ്റുള്ള ഒരു സ്പോണ്‍സറെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. നന്നായി എഴുതി. അഭിനന്ദനങ്ങള്‍..!
ReplyDeleteമരുഭൂമിയിൽ കഷ്ടപ്പെടാൻ വിധിക്കപ്പെട്ട ആളെ കണ്ടെത്തി ഇവിടെ പകർത്തിയ ആ മനുഷ്യന്റെ ജീവിതം നൊമ്പരപ്പെടുത്തുന്നതാണ്. ഇതു പോലുള്ള യാത്രകൾ ഇനിയും തുടരാനും സാമൂഹ്യ സേവന പ്രവർത്തനങ്ങൾ തുടരാനും എല്ലാ പ്രാർത്ഥനകളും അർപ്പിക്കുന്നു.
ReplyDeleteഒരുപാട് കാലത്തിനു ശേഷമാണ് ബ്ലോഗില്‍ കയറി വായിച്ചത്. തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ തേടിയുള്ള യാത്ര കൊണ്ട് ഒരാള്‍ക്കെങ്കിലും അല്പം ആശ്വാസം നല്‍കാന്‍ കഴിഞ്ഞത് നല്ലത് തന്നെ.ഇനി ആ മലപ്പുറം കാരനെക്കൂടി ഒന്നറിയുക.ഭാവുകങ്ങള്‍.
ReplyDeleteശരിക്കും കണ്ണു നിറഞ്ഞു. ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ക്കു പരമ സുഖമാണ്‍ എന്നാണ്‍ പലരുടേയും വിചാരം . ഇപ്പോള്‍ അതിനൊക്കെ കുറച്ചു മാറ്റം വന്നിട്ടുണ്ടെങ്കിലും ഇതു പോലെ മരുഭൂമിയില്‍ കൊടും ചൂടില്‍ പണിയെടുക്കുന്ന എത്രയോ ലക്ഷം ആളുകള്‍ ഉണ്ട്. അതില്‍ എത്ര പേരെ ഇതു പോലെ അറിയാന്‍ കഴിയും . നന്നായി എഴുതി ഭായ് . പിന്നെ ഇടയ്ക്ക് ഒരു അക്ഷരതെറ്റ് കണ്ടു . ഒരു വാക്ക് മനസ്സിലായതുമില്ല. കുന്ഫുധയില്‍ . ഇതു ഒരു സ്ഥലമാണോ . അതു പോലെ അസ്ര എന്നു പറഞ്ഞാല്‍ എന്താണ്‍ . ഒന്നു പറഞ്ഞു തരാമോ. ആശംസകള്‍ @PRAVAAHINY
ReplyDeleteകുന്‍ഫുധ എന്നത് സൌദിഅറേബ്യയിലെ ഒരു സ്ഥലമാണ് ,,അസ്ര അല്ല മസ്ര ( കൃഷിയിടം എന്ന അറബി പദം ) ,നന്ദി ഈ വായനക്കും അഭിപ്രായത്തിനും
Deleteനല്ല വിവരണം. എവിടെ തിരിഞ്ഞുനോക്കിയാല്‍ ഇപ്പോള്‍ കഷ്ടപ്പാട് മാത്രമേയുള്ളൂ. കിനാക്കളൊക്കെ പോയി. ഇനി ഉരുള്‍പൊട്ടല്‍ മാത്രം. ഇങ്ങനെയൊക്കെ ആശ്വസിപ്പിക്കാനെങ്കിലും നമുക്ക് പോകാന്‍ കഴിയണം. അഭിനന്ദനങ്ങള്‍
ReplyDeleteആടുജീവിതം പോലെ...ഈ അനുഭവങ്ങള്‍..നന്നായി എഴുതിയിരിക്കുന്നു.
ReplyDeleteപ്രവാസ ജീവിത കുറിച്ച് ഒത്തിരി ആളുകള്‍ വായിച്ചിട്ടും എഴുതിയിട്ടും ഉണ്ടാവും
ReplyDeleteഎങ്കിലും വളരെ മനോഹരമായി രീതിയില്‍ അവതരിപ്പിച്ച ഫൈസല്‍ ഭായ് അഭിനന്ദനം .
നാലക്ക ശമ്പളം കൃത്യമായി വാങ്ങുന്ന പ്രവാസികള്‍ പോലും ..പറയും കഷ്ട്ടപാട് ആണെന്ന്
എസിയില്‍ ഇരുന്നു പണി എടുക്കുന്ന എത്ര പ്രവാസികള്‍ ചിന്തിക്കുന്നുണ്ടാവും
ഇത് പോലെ കഷ്ട്ടപ്പെടുന്ന അലിമാരെ കുറിച്ച് ..ഹാറൂനിനെ കുറിച്ച് ..
നമ്മുടെയൊക്കെ സഹജീവികളുടെ ഒട്ടകജീവിതം
ReplyDeleteപോലുള്ള ജീവിതങ്ങൾ തൊട്ടറിഞ്ഞിട്ട് ആ യാത്രവിശേഷങ്ങളൊക്കെ
ഇതുപോൽ അതേപോൽ പങ്കുവെക്കുമ്പോഴാണല്ലോ ആയതിന്റെയൊക്കെ
തീവ്രത മറ്റുള്ളവർക്ക് മനസ്സിലാക്കുവാൻ സാധിക്കുക...!
നല്ല വിവരണം കേട്ടോ ഫൈസൽ
അഭിനന്ദനങ്ങൾ..!
നല്ല പോസ്റ്റ് ഫൈസലേ... ഹാറൂണും അലിയും നജീബിനേയും ഹക്കീമിനേയും പോലെയല്ലെങ്കിലും മനസ്സില്‍ പതിഞ്ഞു. മരത്തിനുമുകളിലെ കിടത്തം അതിശയിപ്പിച്ചു. അവരെ പോയികാണാന്‍ തോന്നിയ മനസ്സിന് അഭിനന്ദനങ്ങള്‍...
ReplyDelete"ആടു ജീവിതം" വെറും കെട്ടുകഥയാണെന്നൊക്കെ ചിലരെഴുതിക്കണ്ടു.അപ്പോള്‍ അത് സത്യമാണ്. ഇക്കൂട്ടരെ സഹായിക്കാന്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയും?
ReplyDeleteഅടിപൊളിയായി ..........
ReplyDeleteഒരു സഹയാത്രികന്‍റെ ജീവിതത്തിലൂടെ കടന്നുപോയ ഈ നിമിഷങ്ങള്‍ക്ക് എഴുത്തിനേക്കാള്‍ പ്രാധാന്യം കൈവരുന്നുണ്ട്.ആടും കന്നും ഒട്ടകവും പുല്ലും മരങ്ങളും മരുഭൂമിയും മാത്രമുള്ള ഒരു ലോകം ചിത്രങ്ങളിലും തെളിഞ്ഞു.ആശംസകളോടെ..
ReplyDeleteമരുഭൂമിയിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍.
ReplyDeleteഹാറൂണ്‍ പത്രം വായിക്കുന്ന ആവേശത്തോടെ ഞാന്‍ താങ്കളുടെ ഈ കുറിപ്പ് വായിച്ചു . മനോഹരമായി എഴുതി .
ReplyDeleteആശംസകള്‍ . ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ എന്തെല്ലാം മുഖങ്ങള്‍ ! ഇത്തരം മുഖങ്ങളെ വെളിച്ചത്ത് കൊണ്ടുവരുന്നു താങ്കളെ പോലെയുള്ള എഴുത്തുകാര്‍ . വളരെ നന്ദി .
മറ്റൊരു ആട് ജീവിതം...
ReplyDeleteകെട്ടുകഥകളെക്കാള്‍ ഭയങ്കരമായ ജീവിത സത്യങ്ങള്‍...,..
ആശംസകള്‍, നല്ല മനസ്സിനും..
നല്ല എഴുത്തിനും...
ഹാറൂണിന്റെ കഥ - അവിശ്വസനീയമായ യാഥാർത്ഥ്യം. ഇത് വായിക്കുന്നവര്ക്ക് നൊമ്പരമുണ്ടാക്കുന്നു. പാവം മനുഷ്യൻ. ഇങ്ങിനെ എത്ര പേർ.... ഈ ജീവിതസത്യങ്ങൾ മനസ്സിലാക്കാത്തവരോ മനസ്സിലാക്കാൻ മനസ്സുകാട്ടാത്തവരോ ആയ എത്ര പേർ.... ചിന്തിച്ചു പോകും.
ReplyDeleteനല്ല വിവരണം. ആശംസകൾ.
ഇവരുടെയൊക്കെ ജീവിതം കാണുമ്പോള്‍ നമ്മുടെ വിഷമങ്ങള്‍ക്കും പോരായ്മകള്‍ ക്കും എന്ത് വില ?
ReplyDeleteYour writing is really touching, In addition to that this post proving your social responsibility
അതെ . സാമൂഹ്യ പ്രതിബദ്ധത തന്നെയാണ് ഈ ബ്ലോഗിലെ മുഖ്യ ആകര്ഷണം , കൂടെ നർമവും
Deleteനാമനുഭവിക്കാത്ത ജീവിതമൊക്കെ നമുക്ക് കെട്ടുകഥയാണ്! നല്ല കട്ടിലില്‍ കിടക്കുമ്പോളും ഫാന്‍ സ്പീഡ് കുറഞ്ഞാല്‍ ജീവിതം വെറുക്കുന്ന നമുക്കൊക്കെ ഇങ്ങനെ ചില കഥകള്‍ അത്യാവശ്യം ആണ്!
ReplyDeleteആടുജീവിതം വായിച്ചു സ്തബ്ധ യായി ഇരുന്നു പോയ ആളാണ് ദേവൂട്ടി ....
ReplyDeleteഇനിയും ഇങ്ങനെയുള്ള ജീവിതം ഉണ്ടായി കാണരുതേ എന്ന് ആഗ്രഹിച്ചു ...
ഇതു ഹൃദയ സ്പര്‍ശിയായി..
aashamsakal........keep writing always...
ReplyDeleteപെണ് ആടുകളെ മാംസത്തിനായി ഉപയോഗിക്കില്ല എന്നത് .പ്രായം ചെന്ന് ആയുസ് ഒടുങ്ങുന്നത് വരെ അവ ജീവിക്കും .!!.
ReplyDeleteഅമ്മയോടുള്ള സ്നേഹം സ്ത്രീത്വതോടുള്ള ആദരവ് .
ആ മലപ്പുരംകാരനെ പിന്നെ കണ്ടോ?
ചേച്ചി അറേബ്യന്‍ സംസ്കാരങ്ങളില്‍ സ്ത്രീകള്‍ക്ക് അവര്‍ എത്രത്തോളം ആദരവ് കൊടുക്കാന്‍ പറ്റുമോ അത്രയും ആദരവ് കൊടുക്കാറുണ്ട് എന്നാണെനിക്കു തോന്നുന്നത്.
Delete(ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍)
jeevithangal...:(
ReplyDeleteഫൈസല്‍ ഭായ് ഹാറൂണ്‍ ഒരു ചതിയിലൂടെയാണ് ഇവിടെ എത്തിപ്പെട്ടതെങ്കിലും അവിടെ സന്തോഷത്തോടു കൂടിയാണ് ജീവിക്കുന്നത് എന്നാണു താങ്കളുടെ വാക്കുകളില്‍ നിന്നും എനിക്കറിയാന്‍ കഴിഞ്ഞത്. സാമ്പത്തികപരമായി കുഴപ്പമില്ലാ എങ്കില്‍ ഇത് പോലുള്ള ജീവിതമാണ് നല്ലതെന്ന് തോന്നുന്നു.
ReplyDelete