മറൈന്‍ ഡ്രൈവിലെ സമരവും ഫ്രീക്കന്‍റെ സ്റ്റാറ്റസും!!.


ഇന്നാണ് ആ മഹാ സംഭവം !! നവംബര്‍ രണ്ട്, !ഇങ്ങള്‍ കോഴിക്കോട്ടെ ആണുങ്ങളെ കണ്ടുക്കോന്നും പറഞ്ഞ്,ഏതോ ടിവിയില്‍ ഏതോ ഒരു ബ്രെയ്ക്കിംഗ് ന്യൂസും വായിച്ചു ആണ്‍കുട്ട്യോള്‍ കേറി മേഞ്ഞതിനു  പ്രതിഷേധം, അത് തന്നെ  ചുംബന സമരം!.

കഥ തുടങ്ങുന്നത് പക്ഷേ വിശ്വപ്രസിദ്ധമായ ആ ദിവസത്തിന്റെ  പിറകിലെ,പിന്നെയും പിറകിലെ ദിവസമായിരുന്നു.ഫെസ് ബുക്കില്‍ പച്ച വെളിച്ചം കത്തിയപ്പോള്‍ ഡോളി കൈ പൊക്കുന്നു.
"ഹായ്"
"ഹെലോ"
"ഡാ ഹൌ ആര്‍ യു"
"ഫൈന്‍ ഡാ"
സസ്പെന്‍സ് കളയാതെ ഇനി  നായികയെ  പരിചയപ്പെടാം, മീരാ ജാസ്മിന്റെ രൂപവും കാവ്യാ മാധവന്റെ കണ്ണും,ഐശ്വര്യാറായിയുടെ ചിരിയും ഫോട്ടോഷോപ്പില്‍ കൂടിചേര്‍ന്നപ്പോള്‍ ജനിച്ച ഒന്നാം തരം സുന്ദരി തരുണി, ചുംബന സമരത്തില്‍ പ്രതിഷേധിക്കാനായുണ്ടാക്കിയ ഗ്രൂപ്പില്‍
"ചുംബിക്കാനുള്ള അവകാശം നിഷേധിച്ചാല്‍ വേണേല്‍ തുണിയുരിഞ്ഞും പ്രതിഷേധിക്കാന്‍ തയ്യാറാണ് എന്ന ഡോളിയുടെ കിടിലന്‍  സ്റ്റാറ്റസില്‍ ലൈക് അടിച്ചും, പൊങ്കാലയിടാന്‍ വന്ന സദാചാരക്കമ്മറ്റി സംസ്ഥാന പ്രസിഡന്റിനെ കമന്റ്റ് അഭിഷേകം കൊണ്ട് ആട്ടിയോടിച്ചതിനു ശേഷവുമാണ് ഡോളിയും ഫ്രീക്കനും ചാറ്റിതുടങ്ങുന്നത്.

ചാറ്റും സ്മയിലിയും ഗംഭീരമായി പുരോഗമിച്ചപ്പോഴാണ് ,ഫ്രീക്കന്‍സിന് ഒരു മോഹം, ഡോളിയെ ഒന്ന് നേരില്‍ കാണണം.മോര്‍ച്ചക്കാര്‍ ആഗ്രഹിച്ചതും പശുപാലന്‍ ഇച്ചിച്ചതും ചുംബനസമരം എന്ന്‍ പറഞ്ഞത് പോലെ ഒരവസരം ഒത്തുവന്നത് അങ്ങിനെയാണ്.

സദാചാര കമ്മറ്റിയെ ഒതുക്കാനുള്ള പരിപാടികള്‍ പ്ലാന്‍ ചെയ്ത്  ഓഫ് ലൈനില്‍ പോയി. ഹൊ എത്രയും വേഗമൊന്നു രണ്ടാം തിയ്യതി ആയിരുന്നുവെങ്കില്‍..സമയം നീങ്ങുന്നില്ല, എന്റെ ഡോളീ !!!..

ബെഡ് റൂമില്‍ എത്തിയപ്പോള്‍ മിസ്സിസ് ഫ്രീക്കന്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു.വയനാട് ചുരം കയറുന്ന പാണ്ടിലോറിയുടെ ശബ്ദമൊക്കെ ഇതിലുമെത്രയോ ഭേദം! ഫ്രീക്കന്‍ പിറുപിറുത്തു കൊണ്ട് ലൈറ്റ് അണച്ച് ഡോളിയുമായുള്ള ചുംബന സ്വപ്നവും  കണ്ട് എപ്പോഴോ മയങ്ങി.

നവംബര്‍ ഒന്ന്‍ !!

രാവിലെ തന്നെ ലാപ്‌ ഓണ്‍ ചെയ്ത് നോക്കി.തന്റെ മറ്റേ ഐഡിയില്‍ ചുംബന സമരത്തിനെതിരായി തലേദിവസമിട്ട സ്റ്റാറ്റസ് കവിതയിലെ ലൈക് നോക്കി,

"ചുംബനം നമുക്ക് മാണ്ട
പരസ്യമായി അത് മാണ്ട
ആരു  തന്നാലും എനിക്കു മാണ്ട
ഫ്രീയായി തന്നാലും മാണ്ട
പൈസക്ക് തന്നാലും മാണ്ട"

പ്രാസ കവിതക്ക് സമരക്കാര്‍ അധികമാരും ലൈക് അടിച്ചിട്ടില്ല  ഭാഗ്യം ഏതോ ഒരു മരമാക്രി വന്നു ചൊറിഞ്ഞിരിക്കുന്നു. കൊടുത്തു ഒരു ബ്ലോക്ക് ഉടന്‍ !! പുറം ചൊറിയാന്‍ പലരും ക്യൂ നില്‍ക്കുമ്പോഴാ അവന്റെയൊരു മൂരാച്ചി വിമര്‍ശനം ഹല്ല പിന്നെ!! ഒറിജിനല്‍ കുപ്പായം സൈന്‍ ഔട്ട്‌ ചെയ്തു ഫ്രീക്കന്‍ കുപ്പായമിട്ടു  ചുംബന ഗ്രൂപ്പില്‍ചെന്ന് സമരാനുകാലികള്‍ക്ക് ഐക്യം പ്രഖ്യാപിച്ചു ഡോളിക്ക് ഒരു മെസേജ് കൂടി കൊടുത്തു.

ഹായ് ഡോളി, നീയും ഞാനും നമ്മുടെ പ്രണയവും ഒരിക്കലും ഒരു സാദാചാരപോലീസ്കാരനും തോല്‍പ്പിക്കാനാവില്ല, മറൈന്‍ ഡ്രൈവില്‍ വെച്ച് എല്ലാ സദാചാരങ്ങളെയും കാറ്റില്‍ പറത്തി നമ്മളിതാ ഒരു ഫെയ്ക്കും രണ്ട് ഐഡിയുമായി മാറാന്‍ പോവുന്ന ആ സുന്ദര നിമിഷത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു, ലവ് യു ഡോളി !!.. ഇതേ മെസേജ് തന്നെ  ഫെമിന്സിറ്റ് സുഹറക്കും , ദീപക്കും രമ്യക്കുമൊക്കെ കോപി പേസ്റ്റ് ചെയ്തു ഫ്രീക്കന്‍ എല്ലാവരോടും മറൈന്‍ ഡ്രൈവിലെ മീറ്റിംഗ് പ്ലേസും പറഞ്ഞുകൊടുത്തു, വീണ്ടും നിദ്രയിലേക്ക്!!.

നവംബര്‍ രണ്ട്!!.

 രാവിലെ തന്നെ ഫ്രീക്കന്‍ ഒറിജിനല്‍ ഐഡിയില്‍ "അയാം  ട്രാവലിംഗ് റ്റു തിരുവനന്തപുരം"  ഫീലിംഗ് മറൈന്‍ ഡ്രൈവിലെ സമരത്തോട് പ്രതിഷേധം, നില്‍പ്പ് സമരത്തിനു ഐക്യം  എന്നും

ഫെയ്ക്ക് ഐഡിയില്‍ കയറി മിസ്റ്റര്‍  ഫ്രീക്ക് ഈസ്‌ ട്രാവലിംഗ് റ്റു മറൈന്‍ ഡ്രൈവ്  ഫീലിംഗ് സദാചാരം തുലയട്ടെ ചുംബന സമരം വിജയിക്കട്ടെ !! എന്ന് സ്റ്റാറ്റസും അപ്ടേറ്റ്‌ ചെയ്തു മിസിസ്സ് ഫ്രീക്കനു ഒരു സാഡ് സമൈലിയും കൊടുത്തു, നേരെ മറൈന്‍ ഡ്രൈവിലേക്ക് !!

സമയം നാലുമണി, സമരത്തിനു വരുന്നുവരെയും സമരം കാണാന്‍ വരുന്നവരെയും വഴിയെ പോകുന്നവരെയുമൊക്കെ ചാനലുകാര്‍ പിടിയും വലിയുമാണ്.ഒറിജിനല്‍ ഐഡിയില്‍ സമരത്തെ എതിര്‍ത്തു സ്റ്റാറ്റസ് ഇട്ടതിലെ വിഡ്ഢിത്തമോര്‍ത്ത് ആദ്യമായി അന്ന് ഫ്രീക്കനു ദു:ഖം തോന്നി.ബിബി സിയിലും എംബി സിയിലുമൊക്കെ  മുഖം കാണിക്കാനുള്ള ഒരു നല്ല ചാന്‍സല്ലേ  നഷ്ടമായത്.ആ അത് പോട്ടെ ഡോളിയും സുഹറയുമൊക്കെയുണ്ടല്ലോ, ഈ ചാന്‍സ് മുതലാക്കി എല്ലാത്തിന്റെയും ലിപ്പ് ലോക്കാക്കി കയ്യില്‍ കൊടുക്കാം,, ഫ്രീക്കന്‍ വഴിയെപോവുന്ന  ഉന്തുവണ്ടിക്കാരനില്‍ നിന്നും ഉപ്പ് നെല്ലിക്കയും വാങ്ങി ചവച്ചു കൊണ്ട്  ഡോളിയെ തിരഞ്ഞു!!

"ഹായ് " പിറകില്‍ നിന്നും ഒരു വിളി ,,ഫ്രീക്കന്‍സ് തിരിഞ്ഞു നോക്കി !! എന്നെ മനസ്സിലായോ ഞാന്‍ ഡോളി "
ഒരു ടൈറ്റ് ഫിറ്റ്‌ ജീന്‍സും കൂളിംഗ് glaasum ടീ ഷര്‍ട്ടും നാലിഞ്ചുകനത്തില്‍ മുഖത്ത് പുട്ടിയുമടിച്ച് ദേ ഒരു കരിംഭൂതം !! എന്റെ  ഫോട്ടോ ഷോപ്പ് പുണ്യാളാ ഡോളിയെ കണ്ടതും ഫ്രീക്കന്‍ കോടതി വിധി കേട്ട ജയലളിതയെപ്പോലെ ഡിം !!

വരൂ സമരം തുടങ്ങി ,, നമുക്ക് ചുംബിക്കേണ്ടേ ? ഡോളി എന്തും ചെയ്യാന്‍ തയ്യാറായി മുന്നില്‍.ഇവളെയൊക്കെ ഉമ്മ വെക്കുന്നതിലും ഭേദം,,കടലില്‍ ചാടുന്നതാ !!.

"കണ്ണടച്ച് പിടിച്ചോളൂ !! ഇപ്പോള്‍ തരാം" !!

 ഫ്രീക്കന്റെ ചുംബനത്തിനായി ഡോളി കണ്ണടച്ചു !! ,സമര നേതാവിനെ മനസ്സില്‍ സ്മരിച്ചു അങ്ങിനെ അങ്ങിനെ അങ്ങിനെ .......,, എല്ലാം മറന്നു അഞ്ചു മിനിട്ടോളം നിന്നെങ്കിലും ലിപ്  അവിടെ തന്നെ ഫ്രീക്കനെയും കാത്തിരിക്കുന്നു!! കണ്ണു തുറന്നപ്പോള്‍ ഫ്രീക്കനു പോയിട്ട് ആശാന്റെ നിഴല്‍ പോലുമില്ല. പകരം  കുറെ കാക്കി ചേച്ചിമാര്‍  , തൂക്കിയെടുത്ത് ജീപ്പിലിട്ടതോടെ ! ഡോളി യുടെ കാര്യത്തില്‍ ഒരു തീരുമാനമായി !!

ഡോളിയുടെ കോലം ഇങ്ങിനെയെങ്കില്‍ മോളിയുടെ കാര്യം എന്താവും !! എന്തായാലും നനഞ്ഞു, ഫ്രീക്കന്‍ പിന്മാറാന്‍ തയ്യാറായില്ല,ഫോണ്‍ കുത്തിവിളിച്ചപ്പോള്‍ അടുത്തു തന്നെയുണ്ട്.സമരവും ബഹളവുമൊക്കെയായി  പൂരപ്പറമ്പായ മറൈന്‍ ഡ്രൈവില്‍ നിന്നും ഒരു വിധം ഫ്രീക്കന്‍ തട്ടത്തിന്‍ മറയത്തെ മോളിയെ കണ്ടു !!
കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറാനായി ഫ്രീക്കന്‍ സുഹറയുടെ അടുത്തെത്തി, സമര നേതാവ് പശുപാലന്‍ പോലീസ് സ്റ്റേഷനില്‍  നിന്നും ബി ബി സി ന്യൂസ് വഴി ചുംബന സമരത്തയാനായി ആഹ്വാനം ചെയ്തതും ഫ്രീക്കന്‍ മോളിയെ തുരുതുരെ ഉമ്മവെച്ചതും ഒന്നിച്ചായിരുന്നു!! പെട്ടന്നാണ് അത് സംഭവിച്ചത് ! പിറകില്‍ നിന്നും ഒരാള്‍ ഫ്രീക്കനെ ഒറ്റ തൊഴി!!.. ദേ കിടക്കുന്നു ഫ്രീക്കന്‍ താഴെ നിലത്ത് .

"ഇത്രേം കാലം ഞാനൊരുത്തി ഇവടെ മൂന്ന് നേരം വെച്ചും വിളമ്പിയും കുട്ടികളെനോക്കിയും കാലം കഴിക്കുന്നു !!ഒരു ഉമ്മപോലും തരാന്‍ ഇങ്ങള്‍ക്ക് ഒഴിവില്ല ! കഷ്ടം  തലയിണയെ എങ്കിലും വെറുതെ വിട്ടൂടെ മന്ഷ്യാ !!

 മറൈന്‍ ഡ്രൈവിലെ സമരം പോലെ പാതിവഴിയില്‍ മുറിഞ്ഞു പോയ ആ സ്വപ്നം  ഇനിയും ഒന്ന്‍ കൂടി കണ്ടിരുന്നുവെങ്കില്‍ എന്നാശിച്ചു ഫ്രീക്കന്‍ നേരെ  ലാപ് തുറന്നു !!ആറാം തമ്പുരാനിലെ ലാലേട്ടനെ മനസ്സിലോര്‍ത്ത്  പുതിയ  സ്റ്റാറ്റസ് അപ്ടേറ്റ്‌ ചെയ്തു !

"ചുംബനം,, അറിയും തോറും ആഗ്രഹം കൂടുന്ന മഹാ സംഭവം. അലഞ്ഞിട്ടുണ്ട് അതും തേടി ഒരു പാട്.നാട്ടപാതിരക്ക് ഫേസ്ബുക്കില്‍ ചെല്ലകിളികളെയുമെണ്ണി കിടന്നവനൊരു വെളിപാട്,, എന്തിനാ മറൈന്‍ ഡ്രൈവിലേക്ക് വെച്ച് പിടിക്കാന്‍ ,, മറൈന്‍ ഡ്രൈവ് ,,ന്യൂ ജനറേഷനും ഓള്‍ഡ്‌ ജനറേഷനും  സദാചാരക്കാരും വേദാന്തക്കാരും ഒത്തു കൂടുന്ന മഹാ നഗരം.
ചുമ്പന സമരത്തെകുറിച്ചറിയാന്‍ ചെന്ന് പെട്ടതോ ?ഏതോ ഒരു ന്യൂ ജനറേഷന്‍ ഫ്രീക്കന്റെ മാളത്തില്‍.ഉസ്താദ് ശിശുപാലന്‍ ഖാന്‍ , മൂപ്പര്‍ നല്ല ഫിറ്റാ എന്താ സംഭവം ? നല്ല എ ക്ലാസ് വാറ്റ് ചാരായം.ഇടം കണ്ണിട്ടു നോക്കിയപ്പോള്‍ സംഭാവന ചെയ്യാന്‍ പറഞ്ഞു. ഫെസ്ബുക്കില്‍ തേരാ പാര നടക്കുന്നവന്റെ കയ്യിലെവിടെയാ കാശ്. അവസാനം ആദ്യചുംബനം പഠിപ്പിച്ചവനെ മനസ്സിലോര്‍ത്തു ഒരു കടിയങ്ങ് ക്കൊടുത്തു.അന്ന് മുതല്‍ തുടങ്ങിയതാണ്‌  ആശുപത്രിയില്‍  നിന്നും ആശുപത്രിയിലേക്കും പോലീസ് സ്റ്റേഷനില്‍ നിന്നും കോടതിയിലേക്കുമുള്ള  ഇന്നും തീരാത്ത ഈ അലച്ചില്‍..സഭ്രോംകീ സിന്തഗീ ജോ കഭീ കത്തം നഹീ ,, ഇനി പെണ്ണ് കെട്ടിച്ചു തരാം എന്ന് പറഞ്ഞാലും ഈ മാതിരി സമരത്തിനു ഞാനില്ല ന്നു :)

98 comments:

  1. ഓരോ സ്റ്റാറ്റസുകൾ വരുന്ന വഴിയേ.. :)

    ReplyDelete
    Replies
    1. ഓരോരോ സമരങ്ങള്‍ വരുന്ന വഴിയേ എന്ന് പറയൂ നൌഷാദ്ക്കാ

      Delete
  2. ചിരിപ്പിച്ചു കൊല്ലാൻ തന്നെയാണല്ലേ പ്ലാൻ..?
    ഏതായാലും സംഭവം കിടു...!

    ReplyDelete
  3. "സഭ്രോംകീ സിന്തഗീ ജോ കഭീ കത്തം നഹീ.........."

    കലക്കി മറിച്ചു.......

    ReplyDelete
  4. ചുംബനം,, അറിയും തോറും ആഗ്രഹം കൂടുന്ന മഹാ സംഭവം....
    അലഞ്ഞിട്ടുണ്ട് അതും തേടി ഒരു പാട്....
    ഇന്നും തീരാത്ത ഈ അലച്ചില്‍..
    സഭ്രോംകീ സിന്തഗീ ജോ കഭീ കത്തം നഹീ ,,
    ഇനി പെണ്ണ് കെട്ടിച്ചു തരാം എന്ന് പറഞ്ഞാലും ഈ മാതിരി സമരത്തിനു ഞാനില്ല

    കലക്കിട്ടാ ഫൈസൽഭായ്..സങ്കതി പൊളിച്ചൂട്ടാ..!!!

    ReplyDelete
  5. ഹൃദയം ഹൃദയത്തോടു മന്ത്രിക്കുന്ന സ്വകാര്യമാണത്രെ ചുംബനം...

    ReplyDelete
  6. ഇങ്ങിനേയും ചിലര്‍ അല്ലെ.

    ReplyDelete
  7. Adipoli...aaraamthamburaan style kalakki

    ReplyDelete
  8. കൊടു കൈ...!
    ഉഴുതുമറിച്ചു സകലതും...!!



    ReplyDelete
  9. ബൈദബൈ! മറൈന്‍ഡ്രൈവില്‍ നിന്ന് എപ്പോ എത്തി? ;) പോളിച്ചുട്ടോ!

    ReplyDelete
  10. അതാല്ലേ മറൈൻ ഡ്രൈവിൽ നിന്നൊരു നെലോളി കേട്ടത്....? :)

    രസകരമായി ട്ടോ ഈ എഴുത്ത്...!

    ReplyDelete
  11. ചുമ്മാതിരുന്ന ചുണ്ടിനെ ചുണ്ണാമ്പിട്ട് പൊള്ളിച്ചു .. അങ്ങിനെ വേണം :)

    ReplyDelete
  12. മറൈൻ ഡ്രൈവിൽ അകാലത്തിൽ പൊലിഞ്ഞ ഫ്രീക്ക് ചുംബനങ്ങൾ ഇപ്പോഴും ചിതറിക്കിടക്കുന്നു.

    ReplyDelete
    Replies
    1. അതു കൊണ്ടൊന്നും തീരുമോ ആവോ ?

      Delete
  13. ഹ..ഹ... സബ്‌ ലോഗോംകീ കിസ്സ്‌ മിൽനാ ഉത്നാ ആസാൻ നഹീ ഹെ പുത്തർ... എന്തായാലും കൊതുകിന്റെ കിസ്സ്‌ എല്ലാർക്കും നല്ലോണം കിട്ടിക്കാണും...

    ReplyDelete
  14. അദ്ദാണ്. വല്ലഭന് ചുംബനോം ആയുധം.ആയുധം..... :)

    ReplyDelete
  15. "ചുംബനം,, അറിയും തോറും ആഗ്രഹം കൂടുന്ന മഹാ സംഭവം. അലഞ്ഞിട്ടുണ്ട് അതും തേടി ഒരു പാട്.നാട്ടപാതിരക്ക് ഫേസ്ബുക്കില്‍ ചെല്ലകിളികളെയുമെണ്ണി കിടന്നവനൊരു വെളിപാട്,, എന്തിനാ മറൈന്‍ ഡ്രൈവിലേക്ക് വെച്ച് പിടിക്കാന്‍ ,, മറൈന്‍ ഡ്രൈവ് ,,ന്യൂ ജനറേഷനും ഓള്‍ഡ്‌ ജനറേഷനും  സദാചാരക്കാരും വേദാന്തക്കാരും ഒത്തു കൂടുന്ന മഹാ നഗരം.
    ചുമ്പന സമരത്തെകുറിച്ചറിയാന്‍ ചെന്ന് പെട്ടതോ ?ഏതോ ഒരു ന്യൂ ജനറേഷന്‍ ഫ്രീക്കന്റെ മാളത്തില്‍.ഉസ്താദ് ശിശുപാലന്‍ ഖാന്‍ , മൂപ്പര്‍ നല്ല ഫിറ്റാ എന്താ സംഭവം ? നല്ല എ ക്ലാസ് വാറ്റ് ചാരായം.ഇടം കണ്ണിട്ടു നോക്കിയപ്പോള്‍ സംഭാവന ചെയ്യാന്‍ പറഞ്ഞു. ഫെസ്ബുക്കില്‍ തേരാ പാര നടക്കുന്നവന്റെ കയ്യിലെവിടെയാ കാശ്. അവസാനം ആദ്യചുംബനം പഠിപ്പിച്ചവനെ മനസ്സിലോര്‍ത്തു ഒരു കടിയങ്ങ് ക്കൊടുത്തു.അന്ന് മുതല്‍ തുടങ്ങിയതാണ്‌  ആശുപത്രിയില്‍  നിന്നും ആശുപത്രിയിലേക്കും പോലീസ് സ്റ്റേഷനില്‍ നിന്നും കോടതിയിലേക്കുമുള്ള  ഇന്നും തീരാത്ത ഈ അലച്ചില്‍..സഭ്രോംകീ സിന്തഗീ ജോ കഭീ കത്തം നഹീ ,, ഇനി പെണ്ണ് കെട്ടിച്ചു തരാം എന്ന് പറഞ്ഞാലും ഈ മാതിരി സമരത്തിനു ഞാനില്ല ന്നു :)


    ഹ, ഹ, ഹ കലക്കി, ,,

    ReplyDelete
    Replies
    1. അല്ല, ആരാ ഇത്... ഹംസഭായ്... ഇവിടെയൊക്കെ ഉണ്ടോ...? കുറേ നാളായല്ലോ കണ്ടിട്ട്... ?

      Delete
    2. നന്ദി ഹംസ ജി @ വിനു വേട്ടന്‍ അതാണ്‌ ഹംസക്ക ആവശ്യം വരുമ്പോള്‍ വരും :)

      Delete
  16. ഇത് കലക്കീട്ടോ മാഷെ!
    "ചുംബനം ഒരു കല" എന്ന് പണ്ടൊരു കവി പാടുകയോ അതോ മറ്റൊരു ചിന്തകൻ പറയുകയോ ചെയ്തിട്ടുണ്ടെന്ന് ഒരു കേട്ടറിവ് ! :-)
    പക്ഷെ ഇന്നിപ്പോൾ ആ കലയെ വികൃതമാക്കാൻ ഇതാ പുത്തൻ തലമുറ കച്ച കെട്ടിയിറങ്ങിയിരിക്കുന്നു.
    എന്തായാലും സംഭവം വളരെ രസകരമായി ഇവിടെ പറഞ്ഞു!
    ഹല്ലേ എന്താ ഒരു പോക്ക്!!
    കലക്കു മാഷേ കലക്ക് !
    കൊള്ളാം!നന്നായിരിക്കുന്നു!
    എന്തായാലും നമ്മുടെ സദാചാരന്മാർ ഇവിടൊക്കെ തന്നെയുണ്ട്‌ കേട്ടോ!
    ജാഗ്രത!

    ReplyDelete
  17. "സഭ്രോംകീ സിന്തഗീ ജോ കഭീ കത്തം നഹീ ......." ഇനി വയ്യ ചിരിക്കാന്‍ :) :)

    ReplyDelete
  18. ഫെെസല്‍ബാബുവിന്‍റെ പുതിയ പോസ്ററ് എന്ന് വായനശാലയുടെ മെസ്സേജ് !! ചിരിക്കാതെ വായിക്കാന്‍ കഴിയാത്ത വരികള്‍ . ആന്തരാര്‍ത്ഥങ്ങള്‍ കൊള്ളേണ്ടയിടത്തുതന്നെ കുത്തിക്കേറുന്നുണ്ട്. കാലോചിതമായ രചന. വായനശാലയുടെ അണിയറ പ്റവര്‍ത്തകര്‍ക്കും ആശംസകള്‍ ..

    ReplyDelete
    Replies
    1. നന്ദി ഇക്ക ഈ സ്നേഹ വാക്ക്കള്‍ക്ക്

      Delete
  19. Good post. Testing through vayanshala app

    ReplyDelete
  20. വരൂ സമരം തുടങ്ങി ,, നമുക്ക് ചുംബിക്കേണ്ടേ ? ഡോളി എന്തും ചെയ്യാന്‍ തയ്യാറായി മുന്നില്‍.ഇവളെയൊക്കെ ഉമ്മ വെക്കുന്നതിലും ഭേദം,,കടലില്‍ ചാടുന്നതാ !!.
    ..
    ..
    ha ha .. i guessed the person .. ha ha ...

    ReplyDelete
  21. Nalla post Faisal bhaai(angane vilikkaamallo)...aadyamaayaanu thaangalude blog vaayikkunnathu...sarikkum rasichu

    ReplyDelete
    Replies
    1. ആദ്യവരവിനും ഈ സേനഹവാക്കുകള്‍ക്കും ഒത്തിരി നന്ദി

      Delete
  22. എന്തിനോവേണ്ടിതിളയ്ക്കുന്ന സാമ്പാറുകള്‍....ല്ലേ....
    രണ്ടു വിഭാഗത്തെയും നര്‍മ്മത്തില്‍ ഉള്‍ക്കൊള്ളിച്ച പോസ്റ്റ്
    വളരെ രസകരമായീട്ടോ....
    പോസ്റ്റ് എത്തീട്ടുണ്ടെന്നറിയിച്ച വായനശാലയ്ക്കും.

    ReplyDelete
  23. ഫ്രീക്കന്റെ സ്റ്റാറ്റസിന് നൂറ് ലൈക്ക്.....

    ReplyDelete
  24. അറ്റ് ലീസ്റ്റ് സമരം ചെയ്ത് കഴിഞ്ഞിട്ട് പോലീസ്കാർക്ക് ഇടപെട്ടാ മത്യാർന്നു.
    പട്ടി തിന്നേം ഇല്യ തീറ്റിക്കേം ഇല്യാന്ന് പറഞ്ഞപോലെ. ശ്ശോ!

    ഇനി മറ്റേ ഐഡീല് വരാംട്ടാ ;)

    ReplyDelete
    Replies
    1. ഹഹ ആ മറ്റേ ഐഡി തിരഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി ഒരു നാള്‍ എന്റെ കയ്യില്‍ കിട്ടും <3

      Delete
  25. ഇത് ശെരിക്കും കലക്കിട്ടോ .........ഒരു ചുംബന സമരം കൊണ്ട് സാഹിത്യ ലോകത്തിനു പുതിയൊരു സൃഷ്ടി കിട്ടിയല്ലോ ........

    ReplyDelete
  26. ഹ..ഹ..ഹ..ഹ..ഹ..ഹ..ഹ.. പൊളിച്ചു ബോസ്സ്.
    ഇതാറാം തമ്പുരാനല്ല. ശരിക്കും ഏഴാം തമ്പുരാനാ! :D :D (y)

    ReplyDelete
  27. കുറെ ചിരിപ്പിച്ചു ഫൈസലിന്റെ ഈ നർമ്മഭാവന നിറഞ്ഞ പോസ്റ്റ്‌.

    ReplyDelete
  28. ദേ... എര്‍ണാളത്തെ ചുംബന സമരത്തെ കളിയാക്കിയാലൊണ്ടല്ലാ....നിങ്ങ വിവരാറിയും.

    ReplyDelete
  29. ‘മറൈൻ ഡ്രൈവിലു’ണ്ടായ ചുണ്ട് ചുണ്ടോടൊട്ടിപ്പിക്കുന്ന
    സമര വീര്യം നമ്മ മലയാളീസിന് കണ്ടമാനം സ്റ്റാറ്റസുകൾ എഴുതി
    പിടിപ്പിച്ച് അവരവരുടെ എഴുത്തിനും ചർച്ചക്കും വളമായി അല്ലേ ...

    ഫൈസൽ നല്ല ഭാവനാത്മകമായി
    ഒരു കഥ ചൊല്ലിയാടിയിരിക്കുന്നു...സൂപ്പർ..!


    അത്തരം വേറൊന്നിതാ‍ാ‍ാ

    “വയ്യ.... ന്നാലും, കുളിക്കാതിരുന്നാ മോശല്ലേ.....

    കുളത്തിലിറങ്ങി രണ്ടുവട്ടം മുങ്ങിയതേയുള്ളൂ ശരീരം തണുത്തുവിറയ്ക്കാൻ തുടങ്ങി.
    ആയാസപ്പെട്ട് കൽപ്പടവിൽ കയറിനിന്ന് തോർത്തി. കുളപ്പുരയുടെ ചുമരിൽ
    ചാരിവെച്ചിരുന്ന വടിയെടുത്ത് കുത്തി, സാവധാനം വീട്ടിലേക്കു നടന്നു.
    എന്തേ ത്രനേരം വൈകീത്...?

    പണ്ടത്തെ കാലമല്ലല്ലോ... വയസ്സായീലേ ഭാരതീ....

    ദാ, ഭസ്മം

    കൃഷ്ണാ.... ഗുരുവായൂരപ്പാ..... !. ഇത്തിരി രാസ്നാദി ചൂർണ്ണം തന്നോളൂ....
    കഞ്ഞി പിഴിഞ്ഞിട്ടുണ്ട്. നീലം മുക്കീപ്പോ, ത്തിരി കൂടിപ്പോയി, സാരല്യ...
    ദങ്ങട് ഉടുത്തോളൂ...

    കുപ്പായോ, ഭാരത്യേ ...?

    ഉണ്ണീടെ കള്ളിക്കുപ്പായം ഇട്ടാൽ മതി, നല്ലൊരു കാര്യത്തിന് പോകുമ്പോ, കൈത്തറിയൊന്നും ശര്യാവില്യ.

    മുഖത്ത് പൂശാൻ ഇത്തിരി പൗഡറുംകൂടി എടുത്തോളൂ...

    മുത്തച്ഛാ...

    ന്താ പാറുട്ടിയേ...?.

    സ്പ്രേ വേണോ, നല്ല വാസനണ്ടാവും...!.

    ഒന്നോ രണ്ടോ ഞെക്ക് മതി... കൂടണ്ടാ....

    മുത്തച്ഛൻ, കച്ചേരിപ്പടീല് ബസ്സിറങ്ങീട്ട് ഒരു ഓട്ടോ പിടിച്ചാൽമതി.
    അല്ലാച്ചാല്, വടീം കുത്തിപ്പിടിച്ച് നടന്ന്, അവിടെത്തുമ്പോഴേക്കും
    ചടങ്ങ് കഴിയും...

    ആയിക്കോട്ടെ... എന്താ പാറുട്ടിയേ ആ സ്ഥലത്തിന്റെ പേര്...?.
    മറൈൻ ഡ്രൈവ്.

    ആ... അദെന്നെ !!!.“

    ReplyDelete
  30. Ennaalum aa pasupalan evde poyio entho
    Kollaam faisal bhayee

    ReplyDelete
  31. വിരിയാത്ത ചുംബനങ്ങളോരോന്നും
    അധരങ്ങളുടെ വിങ്ങലാണ്...!
    ________________________________
    അസ്സലായി എഴുതിപ്പൊലിപ്പിച്ചു..

    അഭിനന്ദനങ്ങള്‍.. ഫൈസല്‍ബായ്... :))))))))))

    ReplyDelete
  32. സംഗതി അടിപൊളിയായി. രണ്ടും മൂന്നും ഐഡിയുമായിഫെസ് ബുക്കില്‍ വിലസുന്ന ധാരാളം പേരുണ്ട്.ലക്ഷ്യം ഇങ്ങിനെ വല്ലതും തടയുമോയെന്ന സ്വപ്നം തന്നെ

    ReplyDelete
  33. ഈ ഫ്രീക്കാന്‍ അന്നിയന്‍ സിനിമയിലെ അമ്പി ആണോ ഇനി??മള്‍ട്ടിപ്പിള്‍ പെര്സനാലിട്ടി disorder??അവസാനം സ്വപ്നത്തിലും ആയെന്നു..അപ്പോള്‍ അതൊക്കെ തന്നെ...എന്തായാലും ചിരിപ്പിച്ചു ഡോളി..

    ReplyDelete
  34. അവസാന പാരഗ്രാഫ് ഒന്നൊന്നര

    ReplyDelete
  35. ചുംബനം അത്ര ചെറ്യേ മീനല്ലാട്ടാ........!!

    ReplyDelete
  36. ഉമ്മ തരാന്‍ പറ്റില്ല. കണ്ടോണ്ടുനിക്കാം
    മൃതശരീരങ്ങളില്‍ ചുംബിക്കാം.പരസ്യമായ്.
    ജീവനുള്ള ശരീരം പരസ്യചുംബനത്തിനു ചേര്‍ന്നതല്ലെന്നു
    പുതിയ പാഠം
    http://benpathri.blogspot.in/

    ReplyDelete
  37. ഇഷ്ടപ്പെട്ടു !!!!

    ReplyDelete
  38. കിടു.. കിടു.. ഇപ്പൊ തലയണയുടെ അവസ്ഥ എന്താ??? ഹിഹിഹി..
    ചുംബന പര്‍വ്വം തീര്‍ന്നിട്ടില്ലാ ട്ടോ.. പകര്‍ച്ചവ്യാധിയേക്കാള്‍ സ്പീഡിലാ പടര്‍ന്നു പിടിക്കുന്നത്‌.. ഹൈദരാബാദിലും പിന്നെ ദല്‍ഹിയിലും ചുംബന സമരത്തിന്‌ ഗംഭീര പിന്തുണയാണ്.. ശ്രമിച്ചാല്‍ പാളിപ്പോയ സ്വപ്നം സാക്ഷാത്കരിക്കാവുന്നതെയുള്ളൂ... ഹിഹിഹി.

    രസച്ചരട് പൊട്ടാതെ എഴുതി പൊലിപ്പിച്ചു.. അഭിനന്ദനങ്ങള്‍..

    ReplyDelete
    Replies
    1. ഗുജാരാത്തില്‍ ഉണ്ടാവുമോ ;)

      Delete
  39. രസകരായിരിക്കുന്നൂ...അപാര ഭാവന :)

    ReplyDelete
  40. Vayanashala app vazhi vayikkuna adya kadha.vaikipoi.but I like it.
    last part kurachoodi nannakkamayirunille enn thonni.

    all the best

    ReplyDelete
  41. കലക്കി ഫൈസലേ.... മനസ്സിലെ ആഗ്രഹങ്ങളല്ലേ സ്വപ്നങ്ങളായി ഭവിക്കുന്നത്.. :)

    ReplyDelete
  42. ഇനിയും എന്തൊക്കയോ കാണാന്‍ ഇരിക്കുന്നു ഇത് ഒരു ട്രയല്‍ മാത്രം

    അല്ല്പന് കുട കിട്ടിയാല്‍ അര്‍ത്ഥരത്രിക്കും ചുടും എന്ന് കേട്ടിട്ടില്ലേ
    നമ്മുടെ കൊച്ചു കേരളം നാറ്റിക്കാന്‍ ഇതുപോലുള്ള സംഭവങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം....... പ്ലിംഗ് .... പ്ലിംഗ്

    ReplyDelete
  43. "ചുംബനം നമുക്ക് മാണ്ട
    പരസ്യമായി അത് മാണ്ട
    ആരു തന്നാലും എനിക്കു മാണ്ട
    ഫ്രീയായി തന്നാലും മാണ്ട
    പൈസക്ക് തന്നാലും മാണ്ട"

    <3 Lol :)

    ReplyDelete
  44. രസ്സിച്ചു മാഷെ ..... ഹ ഹ ഹ

    ReplyDelete
  45. ഫൈസൽ ചേട്ട,,
    ഒരു ഫ്രീക്കൻ ഫേയ്ക്‌ സ്വപ്നം.!!!
    ആറാംതമ്പുരാൻ കലക്കി.

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.