വായനശാല തുറക്കുമ്പോള്‍ !.


വായനാ ലോകം അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുകയാണ് .അച്ചടി മാധ്യമങ്ങളില്‍ നിന്നു മാത്രം കഥയും കവിതയും ആനുകാലികങ്ങളും മാത്രം വായിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും എഡിറ്റ്റും, എഴുത്തുകാരും ,പ്രസാധകരും, നിരൂപണവുമൊക്കെ സ്വയം നിര്‍വ്വഹിക്കുന്ന ഇന്റര്‍നെറ്റ് ലോകത്തിലേക്ക് ഇന്ന്  നാം മാറിക്കഴിഞ്ഞു.ഗൂഗിള്‍ ഏര്‍പ്പെടുത്തിയ ബ്ലോഗര്‍ സംവിധാനത്തിലൂടെ ഇന്ന് ലക്ഷകണക്കിന് പേര്‍ പുറം ലോകവുമായി സംവദിക്കുന്നു.പതിനായിരത്തിലേറെ മലയാളം ബ്ലോഗുകള്‍ ഇന്നും സജീവമായി ഇ ലോകത്തിലുണ്ട്. വായനശാല ബ്ലോഗ്‌ ആപ്പ്. മലയാളത്തിലെ ആദ്യത്തെ ഓഫ് ലൈന്‍ വായനാസംവിധാനമാണ്. ഇന്റര്‍ നെറ്റ് കണക്ഷന്‍ ഇല്ലാതെ എവിടെ നിന്നും Android സിസ്റ്റത്തില്‍  പ്രവര്‍ത്തിക്കുന്ന , മൊബൈല്‍ , ടാബ് ലെറ്റ്‌ ,എന്നിവ ഉപയോഗിച്ച്  മലയാളം ബ്ലോഗുകള്‍ വായിക്കാം എന്നതാണ് ഈ ശ്രമത്തിന്റെ ഏറ്റവും വലിയ സവിശേഷത. മാത്രമല്ല ഇഷ്ടപെട്ട ബ്ലോഗര്‍മാരുമായി ഇ- മെയില്‍ , ഫെസ്ബുക്ക് , ഗൂഗിള്‍+ ടെലിഫോണ്‍,വാട്ട്സ് ആപ്പ് എന്നിവ വഴി ബന്ധപ്പെടാനും ഇത് വഴി സാധിക്കും. ഭാവിയില്‍ ഫെസ്ബുക്കുമായി കണക്റ്റ് ചെയ്തു E ലോകത്തെ കൂടുതല്‍ എഴുത്തുകാരെ ആപ്പിലെക്ക് ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നത്.

മലയാളം വായിക്കാനും അറിയാനും ഏറെ ഇഷ്ടപ്പെടുന്ന മദ്രാസ്   I I T എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ അഖില്‍ അഹമ്മദ് ആണ്, ഇങ്ങിനെയൊരു ആശയവുമായി ആദ്യം ചാറ്റില്‍ വരുന്നത്. ഒന്ന് മുതല്‍ എന്ജ്നീയറിംഗ് വരെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച അഖിലിന്റെ മലയാള ഭാഷാ പ്രേമം ഇന്ന് വായനശാല ആപ്പില്‍ എത്തിയിരിക്കുന്നു. ഒരു വായനശാലയില്‍ നമ്മള്‍ കയറി ചെന്നാല്‍ എന്തൊക്കെ കാണുമോ അതൊക്കെ ഈ ആപ്പിലും ലഭ്യമാക്കുകയായിരിന്നു ലക്‌ഷ്യം. കേരളപ്പിറവി ദിനത്തില്‍ വായനശാലയുടെ ആപ്പിന്റെ ആദ്യ വേര്‍ഷന്‍ പുറത്തിറങ്ങി. ഇത് വരെ രണ്ടായിരത്തോളം പേര്‍ ഈ അപ്ളിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കുന്നു. മാതൃഭൂമിയടക്കമുള്ള പ്രമുഖ പത്രങ്ങള്‍ ആപിനെ കുറിച്ച് വാര്‍ത്തകള്‍ നല്‍കി കൂടുതല്‍ ജനകീയമാക്കി.

പുതിയ വേര്‍ഷനില്‍ കൂടുതല്‍ ബ്ലോഗുകള്‍ ഉള്‍പ്പെടുത്തിയതിന് പുറമേ , ന്യൂസ് പേപ്പര്‍ , ഓണ്‍ ലൈന്‍ മലയാളം ബുക്ക് സ്റ്റോറുകള്‍, എന്നിവയുടെ ലിങ്കുകളുമുണ്ട്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഓട്ടോമാറ്റിക് അപ്ടേറ്റ്‌ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍. കൂടുതല്‍ ബ്ലോഗുകള്‍ വരും നാളുകളില്‍ ലഭ്യമായി തുടങ്ങും. ആപ്പിന്റെ ഉപയോഗം മനസ്സിലാക്കാനായി  തുടര്‍ന്ന് വായിക്കുക.
പഴയ വേര്‍ഷന്‍ ഒഴിവാക്കി പുതിയത്  പ്ലേ സ്റ്റോറില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്യാം 

App in play store 




MAIN WINDOW

HOME PAGE

വായനശാല തുറന്നാല്‍ ആദ്യം കാണുന്ന വിന്‍ഡോയാണ് ചിത്രത്തില്‍. ഏറ്റവും മുകളില്‍ ഹോം  ഐക്കണില്‍ ക്ലിക്ക് ചെയ്‌താല്‍,ബ്ലോഗര്‍മാരുടെ  ഏറ്റവും പുതിയ പോസ്റ്റുകള്‍ വായിക്കാം. ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്ത് മുകളിലെ റി ഫ്രഷ് ഐക്കണ്‍ ക്ലിക്ക് ചെയ്യുക. ഹോം പേജില്‍ ആപ്പില്‍ ലിസ്റ്റ് ചെയ്ത എല്ലാവരുടെയും പോസ്റ്റ്‌ കാണണം എന്നില്ല.വായനശാല എഡിറ്റേഴ്സ്  തിരഞ്ഞെടുത്ത പ്രധാനപെട്ട പോസ്റ്റുകള്‍ മാത്രമേ അവിടെ ലഭിക്കുകയുള്ളൂ എന്ന് പ്രത്യേകംശ്രദ്ധിക്കുമല്ലോ. അവിടെ നിന്നും പോസ്റ്റ്‌ ഹെഡിംഗില്‍ ക്ലിക്ക് ചെയ്താല്‍ ആ പോസ്റ്റ്‌ വായിക്കാന്‍ സാധിക്കുന്നതാണ്.







ഹോം പേജിനു തൊട്ടു താഴെ കാണുന്ന ബ്ലോഗേഴ്സ് ഐക്കണില്‍
BLOGGERS LIST
ക്ലിക്ക് ചെയ്യുമ്പോള്‍ ആപ്പില്‍ കൊടുത്ത എല്ലാ ബ്ലോഗേഴ്സിന്റെയും ബ്ലോഗ്‌, ലിസ്റ്റ്  ചെയ്ത് കാണാവുന്നതാണ്.ഇഷ്ടപെട്ടവരുടെ ബ്ലോഗ്‌ അവിടെ നിന്നും തിരഞ്ഞെടുത്തു വായിക്കാം. ഒരിക്കല്‍ ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്ത്  റീ ഫ്രഷ് ചെയ്‌താല്‍ പിന്നീട് നെറ്റ് കണക്ഷന്‍ ഇല്ലാതെയും എല്ലാ പോസ്റ്റുകളും വായിക്കാം എന്നതാണ് ആപ്പിലെ ഒരു സവിശേഷത.ഓരോ ബ്ലോഗേഴ്സിന്റെയും ഏറ്റവും അവസാനത്തെ 25  പോസ്റ്റുകള്‍ ഓഫ് ലൈനില്‍ വായിക്കാവുന്ന രീതിയിലാണ് വായനശാലയില്‍ ക്രമീകരിച്ചിരിക്കുന്നത്.









ഇഷ്ടപെട്ട പോസ്റ്റുകള്‍ പിന്നീട് വായിക്കാനായി മാര്‍ക്ക് ചെയ്ത് വെക്കാനുള്ളതാണ് ഫേവറെറ്റ് എന്ന ഐക്കണ്‍.ഇതിനായി വായിക്കുന്ന പോസ്റ്റിലെ സ്റ്റാര്‍ ഐക്കണില്‍ ഒരു തവണ ക്ലിക്ക് ചെയ്‌താല്‍ മതി, ഫേവറെറ്റ്  ഒഴിവാക്കാനായി അതെ സ്റ്റാറില്‍ ഒരിക്കല്‍ കൂടി മാര്‍ക്ക് ചെയ്യുക.

അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
COMMENTS നിങ്ങള്‍ വായിച്ച പോസ്റ്റിനെ കുറിച്ചുള്ള പ്രതികരണം വായിക്കാനും പ്രതികരിക്കാനും ആപ്പില്‍ സംവിധാനമുണ്ട്. പോസ്റ്റിന്റെ താഴെയുള്ള  COMMENTS   ക്ലിക്ക് ചെയ്താല്‍ മാത്രം മതി.

വായന ശാല ആദ്യത്തെ വേര്‍ഷന്‍ ഇറക്കിയപ്പോള്‍ തന്നെ ആയിരത്തിലധികം ബ്ലോഗര്‍ മാരുടെ ബ്ലോഗ്‌ ചേര്‍ക്കുന്നതിനായിട്ട്‌ ഇ മെയില്‍ റിക്കസ്റ്റ് വന്നിരുന്നു. ഇത്രയും ബ്ലോഗുകള്‍ ചേര്‍ക്കുക എന്നത് അപ്രായോഗികമാണെന്ന് അറിയാമല്ലോ. ഈ പ്രയാസം ഒഴിവാക്കാനാണ്  മൈ ബ്ലോഗേഴ്സ്  എന്ന ഐക്കണില്‍ ഉള്ളത്,

ഇതില്‍ ഏതൊരാള്‍ക്കും അവര്‍ക്കിഷ്ടപെട്ട ബ്ലോഗുകള്‍ ചേര്‍ക്കാവുന്നതാണ്,തങ്ങളുടെ ബ്ലോഗുകള്‍ ഇതിലേക്ക് ചേര്‍ക്കാനായി മറ്റുള്ളവര്‍ക്ക് റിക്കസ്റ്റ് അയക്കുകയും ചെയ്യാം. അതിനായി  മുകളില്‍ കാണുന്ന  + ബട്ടണ്‍  ക്ലിക്ക് ചെയ്യുക. ചിത്രത്തില്‍ കാണുന്നത് പോലെ  ബ്ലോഗറുടെ നാമം. ബ്ലോഗ്‌ പേര് . ബ്ലോഗ്‌ അഡ്രസ്സ് എന്നിവ നല്‍കുക. അതിനു ശേഷം ഇന്റര്‍ നെറ്റ് കണക്റ്റ് ചെയ്ത്  റീ ഫ്രഷ്‌ ചെയ്യുക. കൂടുതല്‍ ബ്ലോഗ്‌ ചേര്‍ക്കുന്നിനായി  ADD ബട്ടണ്‍ ക്ലിക്ക് ചെയ്യുക ,, ഒഴിവാക്കുന്നതിനായി  DELTE THIS BLOG 
എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്യാം.
ബ്ലോഗുകള്‍ നിങ്ങള്‍ക്ക് തന്നെ ചേര്‍ക്കാന്‍ 
ബ്ലോഗര്‍മാരെ അടുത്തറിയാനും അവരുമായി സംവദിക്കാനുമുള്ള ഐക്കണ്‍ ആണ് ABOUT BLOGGERS  ലിസ്റ്റില്‍ ഉള്ളവരെക്കുറിച്ച് കൂടുതല്‍ അവരവര്‍ തന്നെ തന്ന ചെറുവിവരണമാണ് ഇതില്‍. ഏറ്റവും താഴെ അവരുടെ മൊബൈല്‍ , വാട്സ് ആപ്പ്, ഫെസ്ബുക്ക്, ഗൂഗിള്‍+ ,E മെയില്‍ എന്നിവ കാണാം .ബ്ലോഗര്‍മാരുമായി ആശയവിനിമയത്തിനായിട്ടാണ്  ഇവ ഉള്‍പെടുത്തിയിരിക്കുന്നത് ,


NEWS PAPER   പ്രധാനപെട്ട ദിന പത്രങ്ങളിലേക്കുള്ള ലിങ്കുകളാണ്  ഈ വിഭാഗത്തിലുള്ളത്, ന്യൂസ് പേപ്പര്‍ ആയതിനാല്‍ ഇത് വായിക്കാനായി ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്താലേ ഇത് സാദ്ധ്യമാവുകയുള്ളൂ .



BOOKS    മലയാളത്തിലെ ഓണ്‍ ലൈന്‍ പുസ്തക സ്റ്റോറുകളിലേക്കുള്ള വഴികാട്ടിയാണ് ,ഈ വിഭാഗം, ഇതിനും ഇന്റെര്‍ നെറ്റ് കണക്ഷന്‍ ആവശ്യമാണ്‌.


ABOUT USവായനശാലയിലെഅണിയറ പ്രവര്‍ത്തകരെകുറിച്ചുള്ള ഒരു ചെറു വിവരണം  ഇവിടെ ലഭ്യമാണ്.  

നിങ്ങളുടെ സംശയങ്ങള്‍ കമന്റ്  വഴി ഇവിടെ അറിയിക്കുകയോ mobilevayana@gmail.com എന്ന E mail അഡ്രസ്സിലേക്കോ അയക്കാവുന്നതാണ്.
സ്നേഹപൂര്‍വ്വം ,,



മലയാളം ബ്ലോഗുകള്‍ വായിക്കാനായി ഒരു  ആപ്പ് എന്നത്  ഏറെ നാളത്തെ ആഗ്രഹാമായിര്‍ന്നു. ഞാന്‍ ഒരു പ്രൊഫഷണല്‍ ആപ്പ്  ഡെവലപ്പര്‍ അല്ല. ഐ ടി ടെക്നോളജിയുടെ ആദ്യം പാഠം പഠിച്ചുകൊണ്ടിരിക്കുന്ന ഒരു തുടക്കക്കാരന്‍ മാത്രം. അതുകൊണ്ട് തന്നെ പോരായ്മകള്‍ ഉണ്ടാവുന്നത് സ്വാഭാവികം. എങ്കിലും പരമാവധി പ്രശ്നങ്ങള്‍ പരിഹിരിച്ചുകൊണ്ടാണ് പുതിയ വേര്‍ഷന്‍ ഇറക്കിയിരിക്കുന്നത്. പഠനത്തെ ബാധിക്കാതെ ഒഴിവു ദിനങ്ങള്‍ മാറ്റിവെച്ചാണ് ഈ ആപ്പ്  പൂര്‍ത്തീകരിച്ചിരിക്കുന്നത് . വായനശാല അപ്പിനെ സ്വീകരിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. വായനശാല മനോഹരമയി രൂപ കല്‍പ്പന ചെയ്ത ജുനൈദ് ,  ഷാമില്‍ അഹമ്മദ് (നിജു ), എന്റെ കൂടെ നിന്ന് സഹായിച്ച റൂം മേറ്റ്സ് എന്നിവര്‍ക്കും ,വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ,ബഷര്‍ വള്ളിക്കുന്ന് , അക്ബര്‍ ഇക്ക. ഇംതിയാസ് , ജോസ്ലെറ്റ് ജോസഫ് ,ഫൈസല്‍ ബാബു ,ജെഫു, രൂപ കരുമരപ്പറ്റ   എന്നിവര്‍ക്കും മലയാളം ബ്ലോഗേഴ്സ്  അഡ്മിന്‍  ഗ്രൂപ്പിനും, ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു. പ്ലേ സ്റ്റോറില്‍ നിങ്ങളുടെ അഭിപ്രായവും റേറ്റിംഗും തന്നു കൂടുതല്‍ ജനകീയമാക്കാന്‍ എല്ലാവരോടും അപേക്ഷിക്കുന്നു.

അഖില്‍ അഹമ്മദ് 





56 comments:

  1. അഖിലിനു പ്രത്യേകം നന്ദി.
    ഒപ്പം ഈ വിവരണവും നന്നായി.

    ReplyDelete
  2. വളരെ നല്ല ഉദ്യമം. അഖിൽ അഹമ്മദിനും, മറ്റ് അണിയറപ്രവർത്തകർക്കും ആശംസകൾ!

    ReplyDelete
  3. വായനയുടെ പുതിയ വാതായനം തുറക്കപെട്ടതില്‍ സന്തോഷം വായന ഇഷ്ടപെടുന്നവര്‍ക്ക് വായനശാല പുതിയ വായനാനുഭവം നല്‍കും എന്നതില്‍ സംശയമില്ല .അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍

    ReplyDelete
  4. ബൂലോകത്ത് ഒരു പുത്തനുണർവു ഈ ആപ് ഉണ്ടാക്കിയിട്ടുണ്ട്, പലരും തങ്ങളുടെ പഴയ ബ്ലോഗുകൾ പൊടി തട്ടിയെടുക്കാനുള്ള പരിശ്രമത്തിലാണ്

    ReplyDelete
  5. ക്രിയേറ്റീവായ ചിന്തിച്ച് പ്രവര്‍ത്തിച്ച അഖില്‍ അഹമ്മദ്. ജുനൈദ്, ഷാഹില്‍ അഹമ്മദ്, ഫൈസല്‍ബാബു, ബഷീര്‍ വള്ളിക്കുന്ന്, അക്ബര്‍ അലി, ഇംതിയാസ്, ജോസ്ലെറ്റ് ജോസഫ് തുടങ്ങി എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. സീരിയസ്സായി ബ്ലോഗിനെ കാണുകയാണെങ്കില്‍ വായന കുറഞ്ഞിട്ടില്ലെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ആധുനികത നമ്മുടെ ജീവിതശൈലികളേയും സമയക്രമങ്ങളേയും മാറ്റി മറിച്ചിട്ടുണ്ട് എന്നത് ശരിതന്നെ. പക്ഷെ വായനയെ ഇഷ്ടപ്പെടുന്നവര്‍ എന്നത്തേയും പോലെ ഇന്നുമുണ്ട് നാളെയും ഉണ്ടാകും. പക്ഷെ പുതിയ രൂപത്തിലും ഭാവത്തിലും മാധ്യങ്ങളിലൂടെയും ആയിരിക്കും എന്നു മാത്രം. അതുകൊണ്ടുതന്നെ ഇത്തരം സാങ്കേതികതലങ്ങള്‍ ഒരുപാട് പേര്‍ക്ക് പ്രയോജനകരമായിരിക്കും. വിദ്യാര്‍ത്ഥികളെന്ന നിലയില്‍ അഖില്‍ അഹമ്മദിനും കൂട്ടുകാര്‍ക്കും ഭാവിയില്‍ മാതൃകാപരമായ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ കഴിയട്ടെയന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.

    ReplyDelete
  6. ആശംസകളുടെ പൂച്ചെണ്ടൂകൾ

    ReplyDelete
  7. വായനാവിപ്ലവം തന്നെ നടക്കട്ടെ. ആശംസകള്‍

    “പുതിയ വേര്‍ഷന്‍ ഒഴിവാക്കി പുതിയത് പ്ലേ സ്റ്റോറില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്യാം “ എന്ന വാചകം ഒന്ന് തിരുത്തേണ്ടതല്ലേ??

    ReplyDelete
    Replies
    1. നന്ദി അജിത്‌ ഏട്ടന്‍ ,, തെറ്റ് തിരുത്തിയിട്ടുണ്ട് ,, ചൂണ്ടികാണിച്ചതില്‍ സന്തോഷം.

      Delete
  8. തികച്ചും കാലോചിതമായ ഒരു പരിശ്രമം
    അഖിൽ അഹമ്മദിന്റ് മേൽനോട്ടത്തിൽ ഉരുത്തിരിഞ്ഞ ഈ സംരഭം അഭിനന്ദനം അർഹിക്കുന്നു.
    തൻറെ പഠന വേളയിൽ വീണുകിട്ടുന്ന വിശ്രമ സമയം ഇതിനായി മാറ്റിവെച്ചു ഇത്തരത്തിലൊന്ന് തയ്യാറാക്കിയതിൽ പ്രത്യേക അഭിനന്ദനം.
    പഠനം തുടരുക! അതിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനും ഇത്തരുണത്തിൽ ഓർമ്മിപ്പിക്കുന്നു.
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മറ്റു അണിയറ ശിൽപ്പികൾക്കും എന്റെ പ്രത്യേക അഭിനന്ദനം. എന്റ് പേജും ഇതിൽ ചേർക്കാൻ താൽപ്പര്യം കാട്ടിയ ഫൈസലിനും എന്റെ പ്രത്യേക നന്ദി. നമസ്‌കാരം.
    കൂടുതൽ അപ്ഡേറ്റ് മായി വീണ്ടും കാണാം
    വളരെ വിശദമായി തയ്യാറാക്കിയ ഈ കുറിപ്പിന് ഫൈസലിനു Hats off :-)
    സസ്നേഹം
    ഫിലിപ്പ് ഏരിയൽ

    ReplyDelete
  9. പോസ്റ്റ്‌ ഗംഭീരായി....... My bloggers - ന്‍റെ പ്രവർത്തനം മാത്രേ ഒരു സംശയംണ്ടാര്‍ന്നുള്ളൂ.... പ്ലേസ്റ്റോറില്‍ റേറ്റ് ചെയ്യാനാഗ്രഹമുണ്ട്.. പക്ഷേ അവിടെ ഗൂഗിൾ പ്ലസ്സുള്ളവരെയേ സ്വീകരിക്കുന്നുള്ളൂ...
    അഖിലിനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ!!
    ഒപ്പം മലയാളത്തിനോടുള്ള ആ ഇഷ്ടത്തിന് ഒരു കോടി നന്ദി.!

    ReplyDelete
  10. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... രാവിലെത്തെ പത്ര വായന തിരിച്ചു കിട്ടിയതിലാണ് എനിക്ക് ഏറെ സന്തോഷം :) :) നന്ദി ......

    ReplyDelete
  11. വളരെ നല്ല സംരംഭം. ഓഫ് ലൈനിൽ വായിക്കാൻ കഴിയുകയെന്നത് തന്നെ ഇതിലെ ഏറ്റവും നല്ല +പോയിന്റ്. എല്ലാ ആശംസകളും..

    ReplyDelete
  12. വായന ഗൌരവമായി എടുക്കുന്നവര്‍ക്ക് വലിയ സമ്മാനം.അവസരോചിതം .വളരെ നല്ല വിവരണവും ......

    ReplyDelete
  13. ആശംസകൾ നേരുന്നു..!

    ReplyDelete
  14. വളരെ നല്ല കാര്യം. ആപ്പ് വളരെ നന്നായിരിക്കുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാപേർക്കും അഭിനന്ദനങ്ങൾ!. നല്ല ഫോണ്ട്, നല്ല ഓപ്ഷനുകൾ, നല്ല ഡിസൈൻ, നല്ല നിറങ്ങൾ.

    ചില ചെറിയ ആഗ്രഹങ്ങൾ:
    1. ബ്ലോഗ് അഗ്രിഗേറ്ററുകളിലേക്കുള്ള ലിങ്ക് കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.

    2. ഫേവറേറ്റ് ആയി ചേർത്തിരിക്കുന്ന ബ്ളോഗുകളിൽ പുതിയ പോസ്റ്റുകൾ പബ്ളിഷ് ചെയ്യുമ്പോൾ അലേർട്ട് കിട്ടിയാൽ (BBC App ലേതു പോലെ) നന്നായിരിക്കും.

    റിഫ്രഷ് ബട്ടൺ അമർത്തുമ്പോൾ ശരിക്കും റിഫ്രഷ് ആവുന്നില്ലെ എന്നൊരു സംശയം. ഒന്നു നോക്കൂ.

    ReplyDelete
    Replies
    1. നന്ദി സാബു .. നല്ല നിര്‍ദ്ദേശങ്ങള്‍ , അടുത്ത അപ്ടെഷനില്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതാണു.

      Delete
  15. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

    ReplyDelete
  16. മഹനീയമായ സംരംഭം..!

    അഖില്‍, അഭിനനന്ദനാര്‍ഹം....

    ഫൈസല്‍ബാബു.. നന്ദി.. ____/\____

    ReplyDelete
  17. ഈ ഉദ്യമം മഹനീയം ...അഭിനന്ദനങ്ങള്‍ ,അഖില്‍ ....ഫൈസു ...

    ReplyDelete
  18. ഇതിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ .

    ReplyDelete
  19. ആശംസകൾ

    ReplyDelete
  20. അഖിലിനോട് ബൂലോകം കടപ്പെട്ടിരിക്കുന്നു .നന്ദി

    ReplyDelete
  21. വായനശാല ആപ്പിനു പരിശ്രമിച്ച എല്ലാവർക്കും നന്ദി, ബൂലോകത്തിന് ഇതൊരു മുന്നേറ്റമായിരിക്കും....

    ReplyDelete
  22. അഖിൽ അഹമദ് നും ടീമിനും മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ..
    ഒപ്പം ബ്ലോഗ്ഗർമാർക്കും..
    ആ മനോഹര ബ്ലോഗ്‌ ദിനങ്ങൾ തിരിച്ചു വരുമെന്ന് തന്നെ പ്രത്യാശിക്കാം...

    ReplyDelete
  23. അഭിനന്ദനങ്ങള്‍

    ReplyDelete
  24. മാതൃഭൂമി വാർത്ത‍ കണ്ടിരുന്നു ആശംസകൾ, ഗംഭീരം ബ്ലോഗ്ഗിനെ സ്നേഹിക്കുന്നവര്ക്ക് നല്ലൊരു ആപ്പ് ആശംസകൾ ബ്ലോഗ്ഗിനെ ഏറെ പ്രോത്സാഹിപ്പിക്കുന്ന ഫൈസലിന്റെ അനുഭവജ്ഞാനം ഈ ഉദ്യമത്തിന് കൂടുതൽ മുതൽകൂട്ടാകും എന്ന് പ്രതീക്ഷിക്കുന്നു ആശംസകൾ

    ReplyDelete
  25. അഖിലിനും അണിയറപ്രവർത്തനങ്ങൾക്കും നന്ദി... അഭിനന്ദനങ്ങൾ....

    ഈ പോസ്റ്റും വിശദമായി എഴുതിയിട്ടുണ്ട്. നന്നായിരിക്കുന്നു :)

    ReplyDelete
  26. ദൈവേ......ന്തൊക്ക്യാ ഇവ്ടെ സംഭവിച്ചെ! കുറച്ചായി പലേടത്തും കാണണു വായനശാലേന്ന് അറിയിപ്പ് കിട്ടി ബ്ലോഗ് പോസ്റ്റിയ കാര്യം ന്ന്. അത് ഈ ആപ്പാണോ? ഹ്ഹൊ. അഖിലിനും അണിയറയിൽ പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദങ്ങളും ആശംസകളും ണ്ട്. ഐട്ടീടെ പുത്യേ ലോകത്ത് മലയാളത്തിനു സ്വന്തായി ഒരു വായനശാല വലിയൊരു കാര്യം തന്നെ. 

    ReplyDelete
  27. ഇത്ര ചെറുപ്പത്തിലെ തന്നെ
    തന്റെ സാങ്കേതിക പാടവങ്ങൾ
    ഉപയോഗിച്ച് ആധുനിക വായനകളെ
    മുഴുവൻ കൈപ്പിടിയിലുള്ള മൊബൈൽ ഫോണിൽ
    എത്തിച്ച അഖിൽ അഹമ്മദിന് ആയിരമായിരം അഭിനന്ദനങ്ങൾ...!

    ഇനിയും തന്റെ ഭാവിയിൽ ,
    ഇതിലും മഹനീയമായ കണ്ടുപിടുത്തങ്ങൾനടത്തി ,
    അഖിൽ പെരുമ നേടുമെന്ന് ഇപ്പോൾ തന്നെ നമ്മൾക്കെല്ലാം
    നിസ്സംശയം പറയുവാൻ സാധിക്കും ...!
    ആയതിന് ആത്മാര്‍ത്ഥമായി തന്നെ
    എല്ലാവിധ ആശംസകളും ഇതോടൊപ്പം അർപ്പിക്കുന്നു....

    ഒപ്പം തന്നെ ഈ ‘വായന ശാല ആപ്പ് ‘
    പ്രാബല്ല്യത്തിൽ വരുത്തുവാൻ വേണ്ടി , ഇതിന്റെ
    പിന്നോടിയായി , അഖിലിനോടൊപ്പം നിന്ന ഫൈസലടക്കം
    എല്ലാ അണിയറ ശില്പികൾക്കും ഒരു ബിഗ് ഹാറ്റ്സ് ഓഫ് ..!!

    ReplyDelete
  28. എല്ലാവിധ ആശംസകളും നേരുന്നു...

    ReplyDelete
  29. വാര്‍ത്ത‍ ഫൈസല്‍ ഭായ് ഷെയര്‍ ചെയ്ത് നേരത്തെ കണ്ടിരുന്നു..

    എല്ലാവിധ ആശംസകളും..

    ReplyDelete
  30. എല്ലാവിധ ആശംസകളും...

    ReplyDelete
  31. നല്ല സംരംഭം. കൂടെ വായനശാലയുടെ പുസ്തക അലമാരയിൽ സ്ഥാനം ലഭിച്ചതിലുള്ള സന്തോഷവും..

    ReplyDelete
  32. അഖിലിന് എന്റേയും അവന്റെ ക്ലാസ്മേറ്റ് അംജദിന്റേയും അഭിനന്ദനങ്ങൾ...

    ReplyDelete
  33. വായനശാല ആപ് അണിയറ ശിൽപ്പികൾക്കും ഇതിനെ കുറിച്ച് വിശദമായ
    വിവരങ്ങൾ നല്കിയ ഫിസലിനും അഭിനന്ദനങ്ങൾ...
    സസ്നേഹം...

    ReplyDelete
  34. പുതിയ ഉദ്യമത്തിനു ആശംസകൾ

    ReplyDelete
  35. അഖിൽ അഹമ്മദ് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഈ സ്വപ്നം യാഥാർത്ഥ്യമാക്കാൻ പ്രത്യേക താൽപ്പര്യമെടുത്ത മലയാളം ബ്ളോഗേഴ്സ് ഗ്രൂപ്പും, ഈ പോസ്റ്റ് അടക്കമുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ ഇതൊരു വിജയമാക്കി മാറ്റിയ ഫൈസലിനും അഭിനന്ദനങ്ങൾ

    ReplyDelete
  36. നന്ദി.ഈ വിവരങ്ങൾ ഷെയർ ചെയ്തതിന്.Informative.

    ReplyDelete
  37. വളരെ സന്തോഷം ഫൈസ്യെ...അഭിനന്ദനങ്ങള്‍...rr

    ReplyDelete
  38. അഖിലിനു എല്ലാ ആശംസകളും .

    ബ്ലോഗിന് പുതിയ ഉണര്വ് ഉണ്ടാകുന്നു എന്ന വാർത്ത ശുഭോദർക്കമാണ്. പുതിയ എഴുത്തുകാർ വരട്ടെ ..പുതിയ വായനക്കാരും . അതിനു സഹായകരം ആവട്ടെ ഇതേപോലെ ഉള്ള സംരംഭങ്ങൾ !

    ഇത് Android പ്ലാറ്റ് ഫോമിൽ മാത്രമേ ഉള്ളു എന്നതിൽ വിഷമം !

    ReplyDelete
  39. അഖിൽ അഹമദ് നും ടീമിനും എന്നെ ഇതറിയിച്ച ഫൈസല്‍ബാബുവിനും അഭിനന്ദനങ്ങൾ

    ReplyDelete
  40. പത്രത്തില്‍ വാര്‍ത്ത കണ്ടിരുന്നു. പക്ഷെ വിശദമായി ഇപ്പോഴാണ് വായിക്കുന്നത്. വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും ഉപകാരപ്രദം.

    ReplyDelete
  41. Came so late.. Very useful post. Informative too.

    ReplyDelete
  42. അപ്പോൾ ഇതിൻറെ പിന്നിൽ പ്രവർത്തിച്ച ഫൈസൽ ബാബു നമ്മള് തന്നെ അല്ലേ? ഏതായാലും ഈ വായനശാല വളരെ ഉപകാരപ്രദമാണ്. നമ്മുടെ കൊച്ചു പയ്യന്, അഖിലിന് ഒരു പ്രത്യേക അഭിനന്ദനം. ഇനിയും വരട്ടെ കണ്ടു പിടിത്തങ്ങൾ. അത് പോലെ ഫൈസൽ ബാബു വിനും. ഈ താൽപ്പര്യത്തിനും കൂടെ നിന്നതിനും ഇതൊക്കെ ഞങ്ങളെ അറിയിച്ചതിനും.

    ReplyDelete
  43. അഭിനന്ദനീയം..,
    നല്ല ഉപകരപ്രദമായ രീതിയിൽ ഉള്ള എഴുത്ത്.
    ആശംസകൾ,അഭിനന്ദനങൾ...,

    ReplyDelete
  44. മഹത്തരമായ സംരംഭം.
    അണിയറശില്പികള്‍ക്ക് അഭിനന്ദനങ്ങള്‍....ആശംസകള്‍

    ReplyDelete
  45. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

    ReplyDelete
  46. ഡൗൺലോഡ്‌ ചെയ്തു നോക്കട്ടെ!!

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.