പ്രവാസജീവിതത്തിലെഈദ് അവധികള്‍ മിക്കാവാറും നാട്ടിലാവും .അല്ലെങ്കില്‍ സാഹചര്യം അനുകൂലമായി കിട്ടണമെന്നുമില്ല. ഇപ്രാവശ്യത്തെ അവധിക്ക് കാര്യമായി തടസ്സങ്ങള്‍ ഒന്നും ഇല്ല.ചില യാത്രകള്‍ നമ്മെ നിരാശപ്പെടുത്തും ചിലതില്‍ അപ്രതീക്ഷിതമായ
കാഴ്ച്ചകളും അനുഭവങ്ങളുമൊക്കെയാവും ലഭിക്കുക. ഈ തവണ ടൂര്‍ തിരഞ്ഞെടുപ്പ് നടത്തിയത് റഷീദും ഫൈസലുമായിരുന്നു. നാല് ദിവസം അവധിയുണ്ട് അതിനാല്‍ റിലാക്സ് ചെയ്ത ഒരു യാത്രയാവണം.കളിയും ചിരിയും കാര്യവുമായി എട്ടുപേര്‍ അംഗങ്ങളായ വാട്ട്സ് ആപ്പിലെ അടുത്തകൂട്ടുകാര്‍ ഗ്രൂപ്പില്‍ വിഷയം ചര്‍ച്ചക്കിട്ടു.എന്റെയും റഷീദിന്റെയും കുടുംബം ഇവിടെയുണ്ട് അഫ്സലിന്റെയും ഫൈസലിന്‍റെയും ശ്രീമതിമാര്‍ നാട്ടിലാണ്. അവര്‍ നാട്ടില്‍ നിന്നും ഞങ്ങള്‍ ഇവിടെ നിന്നും ചര്‍ച്ചിച്ച് ഒരു തീരുമാനത്തിലെത്തി.സൌദിഅറേബ്യയിലെ ടൂറിസ്റ്റ് ചാര്‍ട്ടില്‍ ഏറ്റവും ശ്രദ്ധേയമായ ഫര്‍സാന്‍ ദ്വീപില്‍ ഒരു ദിവസം തങ്ങുക. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാച്ചികളായി ഞങ്ങള്‍
ഒരു യാത്ര നടത്തിയിരുന്നു.അന്ന് ഒന്നും കാണാതെ തിരികെ വരേണ്ടി വന്നു.ഈ തവണ ദ്വീപിനെ കൂടുതല്‍ അടുത്തറിയണം. പറ്റുമെങ്കില്‍ ഫര്‍സാന്‍ ദ്വീപ് മുഴുവന്‍ ചുറ്റിക്കറങ്ങണം, അതൊക്കെയായിരുന്നു മനസ്സില്‍.
|
അല്‍ബിര്‍ക്ക് കടല്‍തീരം. |
സീസണ്‍ സമയം ഫര്‍സാനിലേക്ക് കപ്പല്‍ ടിക്കറ്റ് കിട്ടുക അത്ര എളുപ്പമല്ല. പരിചയമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ നേരത്തെ ടിക്കറ്റ് റിസര്‍വ്വ് ചെയ്യാം.കപ്പല്‍ യാത്ര സൗജന്യമാണെങ്കിലും തിരിച്ചറിയല്‍രേഖകള്‍ നല്‍കണം. ബ്ലോഗര്‍
ചാക്കോച്ചന്‍ ജസാനിലാണ്. ഇന്‍ ബോക്സില്‍ ഒരു ഹായ് പറഞ്ഞപ്പോള്‍ ജോജി ഉണര്‍ന്നു.ടികറ്റ് എടുക്കുന്ന കാര്യം മടിച്ചാണ് പറഞ്ഞത് . കേട്ട പാതി ജോജി റെഡി, എല്ലാവരുടെയും രേഖകള്‍ അയച്ചുകൊടുത്തെങ്കിലും അതൊന്നു ശെരിയാക്കിയെടുക്കാന്‍ തിരക്ക് കാരണം മൂന്നു തവണ ക്യൂ വില്‍ നില്‍ക്കേണ്ടി വന്നു ജോജിക്ക്.
|
ജോജിയുടെ കൂടെ ഒരു ബ്ലോഗ് മീറ്റ് |
റഷീദും കുടുംബവും ജിദ്ധയില്‍ നിന്നും ഈദിന്റെ തലേദിവസം തന്നെ ഹാജര്‍!!. നമസ്കാര ശേഷം ടൂര്‍ അംഗങ്ങള്‍ എല്ലാവരും യാത്രക്ക് റെഡിയായി ഫ്ലാറ്റില്‍ ഒത്തുകൂടി. ശ്രീമതിയുടെ പരീക്ഷണമായ ഫ്രൈഡ് റൈസും ചില്ലിചിക്കനുമൊക്കെ ശാപ്പിട്ട് നേരെ ജസാനിലേക്ക്.
|
മഴയില്‍ കുളിച്ച ജസാന്‍ |
ഹലികഴിഞ്ഞാല്‍ ജസാനിലേക്കുള്ള ഹൈവേ കടന്നു പോവുന്നത് ചെങ്കടലിനോട്
തൊട്ടുരുമ്മിയാണ്.കിലോമീറ്ററുകള്‍ കടലിന്റെയോരം ചേര്‍ന്ന യാത്രയുടെ നയന സുഖം അതൊന്നു വേറെ തന്നെ!.ഒമക്കും, അല്‍ബിര്‍ക്കുമൊക്കെ വഴിക്കിടയിലെ മനോഹരമായ കടലോര ഗ്രാമങ്ങളാണ്. ജസാനിലേക്കുള്ള യാത്രയില്‍ അല്‍ബിര്‍ക്ക് ഒഴിച്ച് കൂടാത്ത ഒരു സ്ഥലമായതിനാല്‍ ബീച്ചില്‍ കുറച്ചു സമയം ചിലവഴിച്ചാണ് യാത്ര തുടര്‍ന്നത്.
|
നാല്‍വര്‍ സംഘം |
വൈകിയാണ് ജസാനില്‍ എത്തിയത്. നല്ല മഴ.നാട്ടില്‍ നിന്നും വന്നതിനു ശേഷം ഇത്രയും ശക്തമായ മഴ കാണുന്നത് ആദ്യമായാണ്. ഒരു മണിക്കൂലധികം തിമര്‍ത്തുപെയ്ത മഴ ശമിച്ചപ്പോള്‍ ടിക്കറ്റുമായി ജോജി ഹോട്ടലിലെത്തി. പിന്നെ ബ്ലോഗും ഫെസ്ബുക്കും ഗ്രൂപ്പുമൊക്കെയായി ചര്‍ച്ച നീണ്ടുപോയി.
|
കപ്പലിന്റെ ഉള്‍വശം |
രാവിലെ ഏഴു മണിക്ക് തന്നെ സീ പോര്‍ട്ടില്‍ എത്തിയെങ്കിലും നല്ല തിരക്കായിരുന്നു. ഒന്നരമണിക്കൂര്‍ നിന്ന് ബോര്‍ഡിംഗ് പൂര്‍ത്തിയാക്കിയെങ്കിലും കൂടെ കാറുമായി വന്ന റഷീദിന് കപ്പലില്‍ കയറാന്‍ കഴിഞ്ഞില്ല. 5൦ വാഹനങ്ങളെ ഒരു തവണ കപ്പലില്‍ കയറൂ കഴിയൂ!!. ഇനി അടുത്ത കപ്പല്‍ 1മണിക്കാണ് അത് വരെ ക്യൂ നില്‍ക്കുകതന്നെ. കൂട്ടത്തില്‍ ഒരാള്‍ മിസ്സായെങ്കിലും ഞങ്ങള്‍ ഫര്‍സാനിലെത്തി റൂം ശരിയാക്കി അവനു വേണ്ടി കാത്തിരുന്നു.
|
യാത്രക്ക് തയ്യാറായികപ്പല്‍ |
അവധി ദിനമായത് കൊണ്ടാവാം.ഹോട്ടലുകള്‍ കിട്ടാന്‍ നല്ല ബുദ്ധിമുട്ടായിരുന്നു.കറങ്ങി തിരിഞ്ഞ് അവസാനം നമ്മുടെ സ്വന്തം കേരളാവിലെ തൃശ്ശൂര്‍ക്കാരന്‍ മുഹമ്മദിന്റെ ഹോട്ടലില്‍ ഒരു റൂം ശരിയായി.റഷീദ് വരാന്‍ ഇനിയും സമയമെടുക്കും.ബെഡ് കണ്ടതോടെ അഫ്സലും ഫൈസലും ഡിം !! . എന്തായാലും ഞാന്‍ മയങ്ങാന്‍ നിന്നില്ല. പുറത്തിറിങ്ങി ഫര്‍സാന്‍ സിറ്റി ഒന്ന് കറങ്ങാന്‍ തന്നെ തീരുമാനിച്ചു.ഹോട്ടലിനു താഴെ മഞ്ചേരിക്കാരുടെ ഒരു കഫ്തീരിയ ഉണ്ട്. . ദ്വീപിനെകുറിച്ച് അവരോടു ചോദിച്ചപ്പോള്‍ "ഫര്‍സാനില്‍ ഒന്നും കാണാനില്ല ഭായി ഇതൊക്കെ തന്നെയുള്ളൂ" എന്നായിരുന്നു മറുപടി. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ജോലി കഴിഞ്ഞു ദ്വീപില്‍ കറങ്ങാനൊക്കെ എവിടെ നേരം.
|
പുരാതനമായ രിഫായി വീടുകള്‍ |
ദ്വീപില്‍ എത്തുന്ന പലര്‍ക്കും പറ്റുന്ന അബദ്ധങ്ങളില്‍ ഒന്നാണത്, പലരും സിറ്റിയില്‍ വന്നു ഇത് പോലെ ആരോടെങ്കിലും കാഴ്ച്ചകളെ കുറിച്ച് ചോദിക്കും.മിക്കവാറും ഇത് പോലെയൊക്കെ തന്നെയാവും മറുപടി കിട്ടുക.അടുത്ത കപ്പലില്‍ തിരിച്ചു കയറും.നിരാശയോടെ തിരികെ ഹോട്ടലിലേക്ക് കയറുമ്പോള്‍ മുഹമ്മദ് റിസപ്ഷനില്‍ ഇരിക്കുന്നു.ഉച്ച സമയമായത് കൊണ്ട് മുഹമ്മദ് ഫ്രീയാണ്.
|
ഫാമിലെ അന്തേവാസികള്‍ |
ദ്വീപിലെ കാഴ്ച്ചകളെ കുറിച്ച് ചോദിച്ചപ്പോള്‍ സിറ്റിയില്‍ തന്നെയുള്ള ഒന്ന് രണ്ടു സ്ഥലങ്ങള്‍ കാണിച്ചു തരാം എന്നും പറഞ്ഞു കാറില്‍ കയറ്റി,നേരെ പോയത് മുഹമ്മദിന്റെ സ്പോണ്‍സറുടെ മസ്രയിലേക്കായിരുന്നു. കുതിരയും മയിലും പ്രാവുകളുമൊക്കെയായി ഒരു കുഞ്ഞു ഫാം. മുഹമ്മദാണ് അവിടുത്തെയും കാവല്‍ക്കാരന്‍. മൂന്നു വര്‍ഷമായി മുഹമ്മദ് ഇവിടെ ദ്വീപില്‍ ജോലിചെയ്തു വരുന്നു.ഫാമിലെ കിളികളെയോ ആടുകളെയോ ഒന്നും വില്‍പ്പനക്കുള്ളതല്ല. പിന്നെ ഇത്രയും പണം കൊടുത്ത് എന്തിനു ഇത് സംരക്ഷിച്ചുപോവുന്നു എന്ന് ചോദിച്ചപ്പോഴാണ് മുഹമ്മദ് ആ കഥ പറഞ്ഞത്.
|
ഓര്‍മ്മകളുടെ മയില്‍പ്പീലികള്‍ -മുഹമ്മദിന്റെ സമ്മാനം |
|
ദ്വീപിലെ സൂര്യാസ്തമയം |
മുഹമ്മദിന്റെ കഫീല്‍ ഇപ്പോള്‍ ജയിലിലാണ്. ലഹരിമരുന്നിനു അടിമയായ അയാള്‍ ഒരു ദുര്‍ബല നിമിഷത്തില്‍ സ്വന്തം മാതാവിനേയും മാതാവിന്റെ ഉമ്മയേയും കൊലപ്പെടുത്തി. സൌദി നിയമ പ്രകാരം വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും അയാള്‍ക്ക് കിട്ടില്ല. ജയിലില്‍ തന്റെ വിധിയും കാത്തിരിക്കുന്ന അയാളുടെ ആഗ്രഹപ്രകാരമാണ് ആ മസ്രയിലെ ജീവജാലങ്ങളെ അങ്ങിനെ തന്നെ സംരക്ഷിക്കുന്നത്. ചെയ്തു പോയ തെറ്റിനെ കുറിച്ചുള്ള പശ്ചാത്താപമാവുമോ അതിനു പിന്നില്‍?.
ഫാം ചുറ്റികറങ്ങി വന്നപ്പോഴേക്കും റഷീദ് വിളിച്ചു.അവന്‍ ദ്വീപില്‍ എത്തിയിട്ടുണ്ട്. റഷീദിനെയും കൂട്ടി ഹോട്ടലില്‍ പോയി ഉച്ച ഭക്ഷണവും കഴിച്ചു ഞങ്ങള്‍ കറക്കം തുടങ്ങി. ഹോട്ടലിനു അടുത്തു തന്നെയാണ് രിഫായി കുടുംബങ്ങള്‍ താമസിച്ചിരുന്ന വീടുകളുള്ളത്. പുരാതനകാലം മുതല്‍ക്കേ ഇറാഖില്‍ നിന്നും ദ്വീപിലെത്തിയ പരദേശികളായിരുന്നു ഇവര്‍.രത്ന വ്യാപാരികളായിരുന്നു രിഫായികള്‍.ഓട്ടോമന്‍ ശില്‍പ്പകലയില്‍ തീര്‍ത്ത മനോഹരമായ വീടുകള്‍ വിവിധ തരം കൊത്തുപണികള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച വീടുകളില്‍ മിക്കതും ഇന്ന് നാശത്തിന്റെ വക്കിലാണ്.നാമാവശേഷമായി കൊണ്ടിരിക്കന്ന ഈ ചരിത്ര സ്മാരകം സംരക്ഷിക്കാന്‍ ഭരണാധികാരികള്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്ന് തോന്നുന്നു..
|
ഞാന്‍ വരുന്നില്ല ഉപ്പ വിട്ടോ - ഫിദല്‍ |
ദ്വീപിലെ മുഖ്യ ആകര്‍ഷണം മനോഹരമായ കടല്‍ തീരങ്ങള്‍ തന്നെയാണ്.ഇവിടെ മണിക്കൂറിനു 250റിയാല്‍ കൊടുത്താല്‍ പത്തു പേര്‍ക്ക് ബോട്ടില്‍ സമീപമുള്ള ദ്വീപ് മുഴുവന്‍ ചുറ്റിക്കറങ്ങാം.ഫര്‍സാനില്‍ നിന്നും അര മണിക്കൂര്‍ ബോട്ടില്‍ യാത്ര ചെയ്‌താല്‍ ചെറുതും വലുതുമായ ദ്വീപുകളിലെത്താം. നൂറില്‍ താഴെ ആളുകള്‍ മാത്രം താമസിക്കുന്ന ഒരു കൊച്ചു ദ്വീപാണ് അതില്‍ ഒന്ന്. അത് പോലെ 80 കിലോ മീറ്റര്‍ റോഡു വഴി സഞ്ചരിച്ചാല്‍ ഉഖില്‍ എന്ന മറ്റൊരു ദ്വീപിലേക്കും പോകാവുന്നതാണ്. ഇരു ദ്വീപിനെയും ബന്ധിപ്പിക്കുന്നത് ഒരു പാലം വഴിയാണ്. അവിടെയും വളരെ കുറഞ്ഞ പേര്‍ മാത്രം താമസിക്കുന്ന ഒരു ചെറിയ ഗ്രാമമാണുള്ളത്.
|
ദ്വീപിലേക്ക് കണക്റ്റ് ചെയ്യുന്ന പാലം |
ഒറ്റനോട്ടത്തില്‍ ഫര്‍സാന്‍ ദ്വീപില്‍ ഒന്നും കാണാനില്ല എന്ന് തോന്നാം. എന്നാല്‍ കാഴ്ച്ചകള്‍ അവസാനിക്കാത്ത അത്ഭുത ദ്വീപാണ് ഫര്‍സാന്‍. ഈ അടുത്തുകാലത്താണ് ഇവിടെ ടൂറിസം മേഖലയാവുന്നതും പഠനങ്ങള്‍ നടക്കുന്നതും.അത് കൊണ്ട് തന്നെ ഓരോ വരവും യാത്രികര്‍ക്ക് ഓരോ അനുഭവമായിരിക്കും സമ്മാനിക്കുക. കാണാത്ത കാഴ്ച്ചകള്‍ കണ്ടെത്തുന്നതാണ് യാത്രയുടെ രസം. അത് തന്നെയായിരുന്നു ഞങ്ങളുടെ ലക്ഷ്യവും.ഒട്ടും നിരാശ നല്‍കാത്ത ദ്വീപ് കാഴ്ച്ചകള്‍ക്ക് വിട നല്‍കി പിറ്റേദിവസം ഞങ്ങള്‍ വീണ്ടും ജസാനിലെത്തി.
|
വഴിയോര കാഴ്ചകള്‍ |
|
മണ്‍പാത്ര നിര്‍മ്മാണം ഇവിടെയും ഉണ്ട് :) |
|
ഫാല്‍ക്കന്‍ പക്ഷി വില്‍ക്കുന്ന യമനി |
ഭൂമിക്ക് ഒരു അറ്റം ഉണ്ടാവുമോ? ഉണ്ടെങ്കില്‍ അതെവിടെയാവും? ഹോളിവുഡ് സിനിമകളില്‍ കാണുന്നത്പോലെ ഒരു കാഴ്ച്ചയുണ്ട് സൌദി അറേബ്യയില്‍.അതാണ് ഹബല. ജോജിയാണ് ഹബലയിലേക്കുള്ള വഴി പറഞ്ഞു തന്നത്. ജസാനില്‍ നിന്നും 250 കിലോമീറ്റര്‍ ദൂരമുണ്ട് ഹബലയിലേക്ക്. ദര്‍ബ് വഴി അബഹ ചുരം കയറി നജ്രാന്‍ റോഡു വഴി വേണം ഹബലയിലെത്താന്‍.
|
ഹബല മല നിരകള്‍ |
ഹബല ഒരു വിസ്മയവും അത്ഭുതവുമാണ്. ഉയര്‍ന്ന പര്‍വ്വതങ്ങളും ആഴത്തിലുള്ള ഗര്‍ത്തങ്ങളുമുള്ള ഒരു താഴ് വാരം. ഹബല എന്നാല്‍ കയര്‍ എന്നാണ് അറബിയില്‍ അര്‍ത്ഥം. ആരോഗ്യ ദൃഡഗാത്രരായ ഒരു കൂട്ടം ബദവികള്‍ താമസിച്ചിരുന്ന താഴ് വാരമായിരുന്നു ഹബല. കുത്തനെയുള്ള പര്‍വ്വതങ്ങളില്‍ നിന്നും കയറിലൂടെ കയറിയും ഇറങ്ങിയുമായിരുന്നു അവര്‍ പുറം ലോകവുമായി സമ്പര്‍ക്കം പുലര്‍ത്തിരുന്നത്.തങ്ങള്‍ക്ക് വേണ്ടത് സമാഹരിച്ചു തിരികെ കയര്‍ വഴി ഗ്രാമത്തിലേക്ക് ഊര്‍ന്നിരങ്ങുക എന്നതില്‍ കവിഞ്ഞു പുറം ലോകവുമായി അവര്‍ കൂടുതല്‍ സമരസപ്പെട്ടിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് സൌദി ഭരണകൂടം ഇവിരെ മറ്റൊരു ഗ്രാമത്തിലേക്ക് മാറ്റിപാര്‍പ്പിച്ചു എന്നതാണ് ഹബലയുടെ ചരിത്രം.
|
ഹബല ഗ്രാമത്തിലേക്ക് ഒരെത്തിനോട്ടം. |
അബഹയെപ്പോലെ തന്നെ നല്ല തണുപ്പുള്ള കാലാവസ്ഥയാണ് ഹബലയിലും. കോടമഞ്ഞിനോട് കിന്നാരം പറയുന്ന നേര്‍ത്തകാറ്റും.തണുപ്പിനോട് സമരം ചെയ്യുന്ന ഇളംവെയിലു മൊക്കെയായി ഏതോ യൂറോപ്യന്‍ രാജ്യത്തോ ഹോളിവുഡ് സിനിമാ സെറ്റിലോ ഒക്കെയാണോ എന്ന് തോന്നിപ്പിക്കുന്ന പ്രതീതി. മരുഭൂമിയില്‍ ഇത്രയും മനോഹരമായ ഒരു പ്രകൃതി ദൃശ്യം ആദ്യമായാണ് അനുഭവിക്കുന്നത്.കുത്തനെയുള്ള ഈ മലക്ക് മുകളില്‍ നിന്നും താഴെയുള്ള അഗാധ ഗര്‍ത്തത്തിലേക്ക് അവര്‍ എങ്ങിനെയാവും പോക്ക് വരവുകള്‍ നടത്തിയിട്ടുണ്ടാവുക? അവിശ്വസനീയം എന്നത് വിശ്വാസമാകുന്നു ഹബലയില്‍.
|
നാല് സുന്ദരന്‍ മാര്‍ ;) |
|
വിദൂര ദൃശ്യം |
ഹബലയുടെ ഒരു പ്രത്യേകത ഏതുസ്ഥലത്തു നിന്നു നോക്കിയാലും ഒരു പോലെയുള്ള കാഴ്ച്ച കളാണ്. ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് പോയാല്‍ അത് പോലെയുള്ളത് തൊട്ടടുത്ത് കാണാം. പാക്കിസ്ഥാനികളാണ് സഞ്ചാരികളില്‍ അധികവും.ഒരു പക്ഷേ ഹബലയെകുറിച്ച് മലയാളികള്‍ അധികമാരും അറിയാത്തത് കൊണ്ടാവാം ഇങ്ങിനെ. തൊട്ടപ്പുറത്തെ മലയുടെ ഏറ്റവും മുകളില്‍ കയറി സെല്‍ഫി എടുക്കുന്നവരും, ഉയരത്തില്‍ കയറി വിശ്രമിക്കുന്ന ദമ്പതികളെയുമൊക്കെ കാണാം.
|
ഉപ്പയും മോനും- സെല്‍ഫി |
|
എന്നെക്കൊണ്ട് റഷീദ് തോറ്റ്പോയി |
|
മലക്ക് മുകളില്‍ കയറി ഫോട്ടോക്ക് പോസ് ചെയ്യുന്ന സെല്‍ഫികള്‍ |
മലയടിവാരത്തില്‍ പഴയ ഹബല നിവാസികള്‍ ഉപേക്ഷിച്ചുപോയ ഗ്രമാവിശിഷ്ടങ്ങള്‍ കാണാം. അവിടേക്ക് എത്തിപ്പെടാന്‍ ഇപ്പോള്‍ റോപ്പ് വെ ക്യാബിന്‍കാര്‍ ഉണ്ട്.കുത്തനെയുള്ള ഇറക്കം ഇറങ്ങി പോവുന്ന കാര്‍ ക്യാബിനുകള്‍ ഒരു പൊട്ടുപോലെ മാത്രമേ ദൂരെ നിന്നും കാണാന്‍ കഴിയൂ. .60 റിയാല്‍ ടിക്കെറ്റെടുത്ത് താഴെ അടിവാരത്തേക്ക് ഞങ്ങളും ഹബലയിലെ ഗ്രാമത്തിലേക്ക് പുറപ്പെട്ടു.
|
ഇത് ഇങ്ങിനെ നിന്നാല്‍ എങ്ങിനെയുണ്ടാവും. |
|
താഴ് വാരത്തിലേക്ക് കുതിക്കുന്ന ക്യാബിന്‍കാര്‍ |
മലയുടെ പകുതി വരെ മാത്രമേ ക്യാബിന്‍ കാര്‍ സര്‍വീസുള്ളൂ. അവിടുന്ന് താഴേക്ക് കിലോമീറ്റര്‍ പാറകള്‍ വഴി ഇറങ്ങണം. കുറച്ചു ദൂരം യാത്ര ചെറിയൊരു കാട്ടില്‍കൂടിയാണ് പോവേണ്ടത്.പിന്നെ പാറകളില്‍കൂടി താഴേക്ക് ഇറങ്ങാം.കുറച്ചു നടന്നു ഞങ്ങള്‍ തിരിച്ചു കയറി. കൊടും തണുപ്പും സമയക്കുറവും തന്നെ കാരണം.
|
യോ യോ ..) |
|
അടി പൊളി ട്രിപ്പ് -ഫിലു |
നേരം ഏറെ ഇരുട്ടിയപ്പോള്‍ ഞങ്ങള്‍ ഹബലയില്‍ നിന്നും അബഹവഴി ചുരമിറങ്ങി. കളിയും തമാശയും പാട്ടും പാരവെപ്പുമൊക്കെയായി പഴയ കാല ക്യാമ്പസ് ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു നടത്തമായിരുന്നു ഈ തവണത്തെ യാത്ര.ക്ലാസ്മേറ്റ് സിനിമ പോലെ കുറച്ചു ദിവസങ്ങള്‍. പ്രവാസലോകത്ത് വന്നതിനു ശേഷമാണ് ഞാനും റഷീദും ഫൈസലും അഫ്സലുമൊക്കെ കാണുന്നതും കൂട്ടുകാരാവുന്നതും. യാത്രകളും വാരാന്ത്യ കൂടലുമൊക്കെ അന്ന് മുതല്‍ ഇന്ന് വരെ ഒന്നിച്ച്. ഒരു യാത്രായില്‍ ഉണ്ടാവേണ്ട ഒന്നാണ് സമയനിഷ്ഠയും ആസൂത്രണവും. ഇത് മുഴുവനായും അനുഭവിച്ചറിഞ്ഞതായിരുന്നു ഈ മൂന്ന്‍ ദിവസങ്ങളില്‍. ഓര്‍മ്മകളില്‍ എന്നും സൂക്ഷിക്കാന്‍ ഒരു പിടി നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച മൂന്നു പകലും രാത്രിയും.അതായിരുന്നു ഹബലയും ജസാനും ഫര്‍സാനും സമ്മാനിച്ചത് .കാഴ്ചകള്‍ അവസാനിക്കുന്നില്ല യാത്രയും.!!.
യാത്രകള്‍ ഇത് വരെ!!.
ഫർസാൻ ദ്വീപ് കാണാൻ കൊതിപ്പിക്കുന്നുണ്ട് ഈ വിവരണം. നന്നായെടോ...
ReplyDeleteനന്ദി സമീര്‍ :) കാണാന്‍ ഭാഗ്യമുണ്ടാവട്ടെ
DeleteMohippikkunna kazhaanubhavam ...!
ReplyDelete.
Manoharam, Ashamsakal...!!!
നന്ദി സുരേഷ് :)
DeleteThis comment has been removed by the author.
ReplyDeleteനല്ല വിവരണം ഫൈസല്‍ - സമയക്കുറവു മൂലം കുടംബത്തോടൊപ്പമുള്ള ഈ യാത്ര നിരസിക്കേണ്ടി വന്നതില്‍ ഇപ്പൊ അല്പം സങ്കടം തോന്നുന്നു ... സാരമില്ല യാത്രകള്‍ അവസാനിക്കുന്നില്ല
ReplyDeleteസാരമില്ല യാത്രകള്‍ അവസാനിക്കുന്നില്ല :)
Deleteവിവരണം ഉശാറായിരികുന്നു...
ReplyDeleteദൈവത്തിന്റെ സ്വന്തം നാട്ടിൽ നില്കുന്ന ഞങ്ങള്ക്ക് ഫർസാൻ ദ്വീപ് പരിജയപെടുത്തി തന്നതിന് നന്ദി...
നന്ദി ഇഷാം
Deleteഭൂമിയുടെ അറ്റം നന്നായി.നല്ല വിവരണവും പടങ്ങളും.
ReplyDeleteനന്ദി സതീഷ്
Deleteന്താ പേര് പറഞ്ഞത്.....ജോജി ലെ. ഹ്മം........അങേർക്ക് ഇനീം ക്യൂ നിൽക്കാൻ ഒരുപാടവസരങ്ങളുണ്ടാവട്ട്. മൊഫീലുകൂടി ഇവിടെ ഇടാർന്ന് ;)
ReplyDeleteകുറ്റം പറയരുതല്ലൊ, ഹബലേം അബലേം ഒക്കെ നന്നായി വായിച്ചു. പക്കേങ്കി ഒരൊറ്റ പോട്ടം പോലും ചെറുതിനു കാണാനൊക്കണില്യ. നെറ്റ് :( അപ്പൊ കാണാംട്ടാ!
ഹഹഹ ചെറുതെ എവിടെ പോയിയിരുന്നു ഇത് വരെ കുറെ ഇടവേളക്ക് ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം :)
Deleteനല്ല യാത്രാവിവരണം. മണ്‍പാത്ര നിര്‍മ്മാണമൊക്കെ ഇവിടെ ഉണ്ടെന്നറിയുന്നത് ഇപ്പോഴാണ്.
ReplyDeleteഅതെ റാംജി എനിക്കും ഇതൊരു പുതിയ അറിവായിരുന്നു. നന്ദി
Deleteവിവരണം നന്നായിട്ടുണ്ട്, ഇതില്‍ പങ്കാളി ആവാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു...
ReplyDeleteإن شاء الله അടുത്ത യാത്ര എങ്ങോട്ടാണെന്ന് നമ്മള്‍ എപ്പോള്‍ തന്നെ പ്ലാന്‍ ചെയ്യുകയല്ലേ ഫൈസല്‍ ബാബു...
ഹഹ ഇതിന്റെ ക്ഷീണം തന്നെ ഒന്ന് മാറട്ടെഡാ :)
Deleteവിവരണവും,ഫോട്ടോകളും നന്നായിരിക്കുന്നു.
ReplyDeleteവധശിക്ഷ കാത്തുകഴിയുന്ന മുഹമ്മദിന്‍റെ കഫീലിന്‍റെ ജീവജാലങ്ങളോടുള്ള സ്നേഹം.....അബഹയില്‍ കുറച്ചുകാലം ഉണ്ടായിരുന്നുവെങ്കിലും ഇതൊന്നും അറിയാന്‍ കഴിഞ്ഞിരുന്നില്ല.എണ്‍പതുകളിലാണ് ട്ടോ!
ആശംസകള്‍
പഴയ ഓര്‍മ്മകളിലേക്ക് ഒരു തിരിച്ചു നടത്തം അല്ലെ ,, അബഹ ഇപ്പോള്‍ ഒരു പാട് മാറിപ്പോയി.
Deleteഅബഹ കണ്ടിട്ടുണ്ടെങ്കിലും ഹബല കാണാനൊത്തില്ല..പറഞ്ഞു കേട്ട അറിവുകൾ ഉണ്ടായിരുന്നു..ഇപ്പോ കണ്ടതുപോലെ ആയി...നന്നായിരിക്കുന്നു വിവരണം...പിന്നിലുപേഷിച്ച പ്രവാസജീവിതത്തിന്റെ ഓർമ്മകളിലേക്ക് ഒന്നെത്തിനോക്കാൻ കഴിഞ്ഞു.
ReplyDeleteഅഭിനന്ദനങ്ങൾ
ഒരു വലിയ നഷ്ടമായി പോയല്ലോ ടീച്ചര്‍ :)
Deleteഹബല കണ്ടത് പോലെ ആയി. നന്മകള്‍.
ReplyDeleteനന്ദി മനോജ്
Deleteഅതിമനോഹരമായ ചിത്രങ്ങളും വിവരണവും. നന്ദി ഫൈസൽ.
ReplyDeleteനന്ദി അങ്ങോട്ട് അലി ജി,.വില പെട്ട സമയം ചിലവഴിച്ചു ഇവിടെ വരെ വന്നതിനു.
Deleteനല്ല വിവരണം. ഫർസ്സാൻ ദ്വീപ് സന്ദർശ്ശിക്കണം.ഹബല പുതിയൊരു ലൊക്കേഷൻ കാണേണ്ട ഇടങ്ങളുടെ ലിസ്റ്റിൽ ഉണ്ട് ട്ടാ
ReplyDeleteസലാഹു ഈ വഴിക്ക് വരൂ !! ഒന്ന്‍ നേരില്‍ കാണുകയും ചെയ്യാലോ
Deleteമുഹമ്മദിന്റെ കഫീലിന്റെ കാര്യമാണ് വായന കഴിഞ്ഞപ്പോഴും ഓര്‍മ്മയില്‍ നില്‍ക്കുന്നത്. ലഹരി സൃഷ്ടിക്കുന്ന ചില ദുരന്തങ്ങള്‍. പിന്നെ പശ്ചാത്തപിച്ചിട്ടെന്ത് കാര്യം. അല്ലേ?
ReplyDeleteശരിയാണ് , കുറെ നേരം ഞാനും അതാലോചിച്ചിരുന്നു മരണ വിധിയും കാത്തിരിക്കുന്ന ആ മനുഷ്യനെ കുറിച്ച്
Deleteശെടാ , ഈ സൌദിയിൽ വന്നു ഞാൻ അവസരങ്ങൾ തുലയ്ക്കുകയാണല്ലോ ഫൈസൽ.
ReplyDeleteനല്ല വിവരണം...
പ്രദീപേട്ടാ !! ഒരു വരവ് ഇങ്ങോട്ടും ആവാം, നടക്കാതെ പോയ ഒരു മീറ്റിന്റെ കടം ഇപ്പോഴും മനസ്സില്‍. :)
Deleteനല്ല വിവരണം നല്ല ചിത്രങ്ങള്‍.. ശെരിക്കു ഹോളിവുഡ് സിനിമയിലെ പോലെ തന്നെയുണ്ട്.. യാത്ര ഇനിയും തുടരട്ടെ.
ReplyDeleteനന്ദി ശ്രീ :)
Deleteഭായീ
ReplyDeleteഇങ്ങനെ കൊതിപ്പിക്കല്ലേ...
ഹഹ്ഹ ഇമ്തി :)
Deleteകാഴ്ചകള്‍ അവസാനിക്കുന്നില്ല യാത്രയും..... കാത്തിരിക്കുന്നു അടുത്ത യാത്രാവിശേഷങ്ങള്‍ക്ക്... നല്ല പോസ്റ്റ് ഫൈസല്‍
ReplyDeleteകാനഡ കാഴ്ചകള്‍ക്ക് മുന്നില്‍ ഇതൊക്കെ എന്ത് മുബി :)
Deleteഭാഗ്യവാന്‍മാര്‍... അനുഭവങ്ങളും പുതിയ അറിവുകളും പങ്കുവെച്ചതില്‍ നന്ദി.. ഇനിയും യാത്രകള്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.
ReplyDeleteനന്ദി സുധീര്‍ ജി വായനക്കും വരവിനും
Deleteലളിതമായ യാത്രാവിവരണം ഒപ്പം ചിത്രങ്ങളും കൂടിയായപ്പോള്‍ അബഹയില്‍ പോയ പ്രതീതിയാണ് ഉളവാക്കിയത് .ആശംസകള്‍
ReplyDeleteനന്ദി റഷീദ്
Deleteജിസാനും ഫുർസാനും ഹബലയും... കുറേ നാളുകളായി ചില ബ്ലോഗർമാർ മനുഷ്യരെ കൊതിപ്പിച്ചുകൊണ്ടിരിക്കുകയാണ്..
ReplyDeleteഎന്ത് ചെയ്യാം... അലക്ക് കഴിഞ്ഞിട്ട് കാശിക്ക് പോകാൻ നേരമില്ല എന്ന് പറഞ്ഞത് പോലെയാണ് ഞങ്ങളുടെ കാര്യം... ചെറിയ പെരുന്നാളായാലും വലിയ പെരുന്നാളായാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ... എല്ലാ ദിവസവും ജോലിയുണ്ടായിരുന്നു... :(
നല്ല ഒന്നാന്തരം വിവരണം ഫൈസലേ...
വിനുവേട്ടാ എല്ലാ തിരക്കുകളും മാറ്റിവെച്ചു ഒരിക്കല്‍ ഇത് വഴി വരൂ !! ജോലിയില്‍ നിന്നും ഒരു റിലാക്സ് കിട്ടട്ടെ !!.
Deleteനല്ല യാത്രാവിവരണം. ഓരോ യാത്രയും ഓർമ്മകളുടെ നിധി തന്നെയാണ് യാത്രക്കാർക്ക്. അവ പങ്കിടും തോറും സന്തോഷമേറുന്നു. അവ വായിച്ചും കേട്ടും ആസ്വാദകർക്ക് കിട്ടുന്നത് ഈ സന്തോഷത്തിന്റെ ഒരു പങ്കും വിജ്ഞാനവും ആകുന്നു. ആശംസകൾ ഫൈസൽ ഈ ശ്രമത്തിനും നല്ല യാത്രാ കുറിപ്പിനും.
ReplyDeleteഇഷ്ടമായി എന്നറിഞ്ഞതില്‍ ഏറെ സന്തോഷം അമ്പിളി:)
Deleteയാത്രാവിവരണം ഭംഗിയായിരിക്കുന്നു. ചിത്രങ്ങൾ ഉൾപ്പെടുത്തിയതും ഏറെ ഇഷ്ടപ്പെട്ടു.
ReplyDeleteആശംസകൾ...
നന്ദി ഹരി :)
Deleteഒന്നാന്തരം വിവരണം ഫൈസൽ .. മനോഹര ചിത്രങ്ങളും ആശംസകൾ...
ReplyDeleteസന്തോഷം ചന്തുവേട്ടാ ,,തിരക്കിനിടയിലും ഇത് വഴി എത്തിനോക്കിയതിനു.
Deleteഹബല-
ReplyDeleteമൂടുപടമണിഞ്ഞു നിൽക്കുന്ന പെണ്‍കുട്ടിയെപ്പോലെ- മരുഭൂമി ഒളിപ്പിച്ചുവെക്കുന്ന മാസ്മരിക സൗന്ദര്യങ്ങളിൽ ഒന്നാണെന്ന് തോന്നിപ്പോകുന്നു...
ഭാവിലെ യാത്രകളിൽ ഒഴിച്ചുകൂടാനാവാത്ത ഇടങ്ങളിൽ ഒന്നുകൂടി...
മനോഹരം...ഹബലയും ഹബലയുടെ അതിഥികളായ നാൽവർ സംഘവും..
റയീസ് ,,,ഇഷ്ടം അറിയിച്ചതിനു നന്ദി ,
Deleteജിസാന്‍ ,അബഹ ഭാഗത്തേയ്ക്ക് അടുത്ത ലീവിന് വരണം എന്നുണ്ട്.
ReplyDeleteദൂരക്കൂടുതല്‍ ആണ് പ്രശ്നം.
ഇത്തവണത്തെ ഈദ് അല്‍ ഹസയില്‍ കൂടി.
അവിടെയും ഉണ്ടായിരുന്നു ഒരു ഫാം. ധാരാളം പക്ഷികളും മൃഗങ്ങളും പഴത്തോട്ടങ്ങളും ഒക്കെയുള്ള ഫാം.
അവിടെ രണ്ടു ദിവസം :)
ലിബി ദമാമില്‍ നിന്നുള്ളവരായിരുന്നു അധികവും ഫര്‍സാനില്‍.അടുത്ത ട്രിപ്പ് ഇങ്ങോട്ട് തന്നെയാവട്ടെ :)
Deleteനല്ല വിവരണം.
ReplyDeleteനന്ദി മുക്താര്‍ ജി :)
Deleteഎത്തിനോക്കുമ്പോള്‍ ഉള്‍ക്കിടിലം അനുഭവിപ്പിക്കുന്ന താഴ്ച്ചയിലേക്ക് കയര്‍ വഴി ഊര്‍ന്നിറങ്ങിയും കയറിയും കാലയാപനം ചെയ്തിരുന്ന ഒരു ജനവിഭാഗം!
ReplyDeleteവിസ്മയകരം തന്നെ.
കൌതുകമുണര്‍ത്തിയ വായന.
നന്ദി
അതെ ഒരു മഹാ വിസ്മയം തന്നെ അത് ,,
Deleteഅത് ശരി....ഞമ്മളെ കൊതിപ്പിക്കാണല്ലേ....മരുഭൂമിയിൽ മഴ , കാട് , ചട്ടി, ഊട്ടി എന്തൊക്കെ.....യാത്രകൾ തുടരട്ടെ...
ReplyDeleteഹഹ മാഷേ നമുക്കും വേണ്ടേ ചില സന്തോഷങ്ങള്‍ :)
Deleteസൌദര്യം അറിയാൻ ശ്രമിക്കുംപോഴേ മരുഭൂമി അത് വെളിപ്പെടുത്തുകയുള്ളൂ.. നന്നായിട്ടുണ്ട് ഫൈസൽ ഫോട്ടോകളും വിവരണവും.
ReplyDeleteഅതെ ധാരണകളെ തിരുത്തികുറിക്കുന്നു മരുഭൂമി
Deleteഇവിടെ വന്ന് വായിച്ചിട്ടൊരു അഭിപ്രായം പറഞ്ഞിരുന്നു...നെറ്റ് പ്രോബ്ലം ആയിട്ടാവും അത് അനിക്സ്പ്രേ ആയി...
ReplyDeleteഅപ്പോഴേ ഊർക്കടവു കാരാ നന്ദീണ്ട് ട്ടാ ഒരിക്കൽ കൂടി പിന്നിലുപേഷിച്ച പ്രവാസത്തെ ഓർമ്മിപ്പിച്ചതിന്..അബഹ കണ്ടിരുന്നു..ഹബലയെക്കുറിച്ച് കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ ഇപ്പോ കണ്ടതു പോലെ ആയി..സന്തോഷം..നല്ല വിവരണത്തിനു ആശംസകളും
കമന്റ് മുകളില്‍ തന്നെയുണ്ടല്ലോ ടീച്ചര്‍ :) ഒത്തിരി സ്നേഹം വീണ്ടും എത്തിനോക്കിയതില്‍.
Deleteമുബിയെ പോലെ ,ഞങ്ങള്‍ ഈ ജന്മം ചിലപ്പോള്‍ കാണാനിടയില്ലാത്ത കാഴ്ചകളുടെ സൌന്ദര്യം ഒപ്പിയെടുത്ത് ഞങ്ങള്‍ക്ക് സമ്മാനിക്കുന്നതില്‍ ഫൈസലും വിജയിച്ചിരിക്കുന്നു.ഹൃദ്യം.മനോഹരം ഈ വിവരണം .വീണ്ടു ഒരുപാട് പ്രതീക്ഷിക്കുന്നു .
ReplyDeleteനന്ദി മിനി,,ഒരുദിനം വരും കാണാന്‍ ഭാഗ്യമുണ്ടാവട്ടെ !!
Deleteമുബിയെ പോലെ ,ഞങ്ങള്‍ ഈ ജന്മം ചിലപ്പോള്‍ കാണാനിടയില്ലാത്ത കാഴ്ചകളുടെ സൌന്ദര്യം ഒപ്പിയെടുത്ത് ഞങ്ങള്‍ക്ക് സമ്മാനിക്കുന്നതില്‍ ഫൈസലും വിജയിച്ചിരിക്കുന്നു.ഹൃദ്യം.മനോഹരം ഈ വിവരണം .വീണ്ടു ഒരുപാട് പ്രതീക്ഷിക്കുന്നു .
ReplyDeleteവിസ്മയ കരമായ കാഴ്ചകള്‍.
ReplyDeleteപിന്നെ, സ്ഥിരം യാത്രാ വിവരണം എഴുതുന്നവര്‍ പറ്റെണില്‍ വേറിട്ട എന്തെങ്കിലും പരീക്ഷിക്കാന്‍ മറക്കരുത്.
നന്ദി ജോസ് ,,,സ്ഥിരം യാത്രകള്‍ ഒരു വിദൂര സ്വപനം മാത്രം :)
Deleteഫർസാനും ഹബലയും. രണ്ട് സ്ഥലങ്ങളെക്കുറിച്ചും കേട്ടറിവുണ്ട്.. ഒരിക്കൽ അബഹ വരെ പോയിട്ടുണ്ടെങ്കിലും സമയക്കുറവ് മൂലം ഹബല കാഴ്ചകൾ അന്ന് ഉപേക്ഷിക്കേണ്ടിവന്നു.. ഒരിക്കൽ കൂടെ ആ വഴി പോകണം - ഈ കാണാക്കാഴ്ചകൾ തേടി..
ReplyDeleteനല്ല വിവരണം, ഒപ്പം ഫോട്ടോകളും.. യാത്ര തുടരട്ടെ..
ജിമ്മി. കഴിയും എങ്കില്‍ ഹബല ഒന്ന് കാണുക തന്നെവേണം :)
Deleteജീവിതത്തിൽ ഒരിക്കലും കാണാൻ സാദ്ധ്യതയില്ലാത്ത മരുഭൂമിയുടെ മുക്കും, മൂലയും, അവിടെയുണ്ടായിരുന്ന പ്രാചീനഗോത്ര സമുദായക്കാരുടെ ജീവിതംവരെ കാണിച്ചുതരുന്ന ഫൈസലിന്റെ ബ്ളോഗെഴുത്ത് പുതിയ ഉൾക്കാഴ്ചകൾ തരുന്നു. സാധാരണ ബ്ളോഗ് യാത്രാവിവരണങ്ങളേക്കാൾ എത്രയോ ഉയരത്തിലാണ് ഇവയുടെ സ്ഥാനം. മരുഭൂമിയാത്രകൾ മനോഹരങ്ങളായ ചിത്രങ്ങളോടെ ബ്ളോഗിനു പുറത്തുള്ള വായനലോകത്തേക്കും സഞ്ചരിക്കേണ്ടതുണ്ട്. ജസാൻ വഴി ഫർസാൻ ദ്വീപിലേക്കും, ഹബലയിലേക്കും യാത്രയിൽ കൂടെ വന്നപ്പോൾ അറേബ്യൻ ഭൂഖണ്ഡത്തേക്കുറിച്ചുള്ള പല ധാരണകളും തെറ്റായിരുന്നുവെന്ന് ബോധ്യമായി
ReplyDeleteഹൃദയം നിറഞ്ഞ അഭിപ്രായത്തിനു നന്ദി മാഷേ ,,,പോസ്റ്റുകളെ ആഴത്തില്‍ വിലയിരുത്തുന്ന വായനയാണ് മാഷിന്റെ ... പ്രചോദനം നല്‍കുന്ന വാക്കുകള്‍ക്ക് നന്ദി ,, ഏറെ സന്തോഷവും.
Deleteതാങ്കള്‍ നുണഞ്ഞിറക്കിയ സുന്ദരമായ ജീവിത മുഹൂര്‍ത്തങ്ങളില്‍ യാത്രകള്‍ക്കുള്ള സ്ഥാനം വളരെ ഔന്ന്യത്തത്ത്ലാനെന്നു തോന്നും വിവരണത്തിന്റെ ഭംഗി കണ്ടാല്‍...യാത്രയിലുടനീളം താങ്കള്‍ അനുഭവിച്ചു സുഖം പകര്‍ന്നു തന്നതിന് നന്ദി....താങ്കള്‍ക്ക് ലഭിച്ച ഭാഗ്യത്തെയോര്ത്ത് അസൂയപ്പെടാതെ തരമില്ല.....ആശംസകള്‍.
ReplyDeleteനന്ദി അന്നൂസ് :)വിലപ്പെട്ട സമയം ഇവിടെ ചിലവഴിച്ചതിനു.
Deleteഅതെ, യാത്രകളും കാഴ്ചകളും അവസാനിയ്ക്കാതിരിയ്ക്കട്ടെ...
ReplyDeleteആശംസകള്‍!
നന്ദി ശ്രീ വായനക്കും വരവിനും.
Deleteയാത്രകളിലാണ് പ്രവാസികളുടെ പെരുന്നാളിന് ജീവൻ തുടിക്കുന്നത്..വളരെ മനോഹരമായി എഴുതി.
ReplyDeleteഅതെ തിരക്കിനിടയിലെ ചെറിയ ഇടവേളകളിലെ യാത്ര ,,അതൊന്നു വേറെ തന്നെ
Deleteകാണാത്ത ഭൂപ്രകൃതിയുടെ വിവരണം, അതു കണ്ടത് പോലെയായി ഫൈസൽ.... മനോഹരമായ ചിത്രങ്ങൾ വിവരണത്തിന് മാറ്റു കൂട്ടുന്നു....
ReplyDeleteനന്ദി കുഞ്ഞൂസ് :)തിരക്കിനിടയിലും ഈ എത്തിനോട്ടത്തിനു ..
Deleteകിടിലൻ യാത്ര, മനോഹരമായി എഴുതി.
ReplyDeleteനന്ദി ബഷീര്‍ക്ക ,,അടുത്തത് ഇവിടേക്കാവാം .
Deleteവിവരണം നന്നായി മാഷേ..കാഴ്ച്ചകള്‍ കണ്ടു കണ്‍ നിറഞ്ഞു..rr
ReplyDeleteനന്ദി റിഷ
Deleteഫൈസലേ യാത്ര നന്ന്. വിവരണം നന്ന്. ഏതായാലും ഈ അവധി മുതലാക്കി അല്ലേ? അടുത്ത യാത്ര വരെയുള്ള ഊർജം കിട്ടിക്കാണുമല്ലോ. ഇനിയും മനോഹരമായ സ്ഥലങ്ങൾ ധാരാളം ഉണ്ടാകും. അത് പോലെ മനോഹരമായ വിവരണങ്ങളും. കാത്തിരിയ്ക്കുന്നു.
ReplyDeleteസന്തോഷം ബിപിന്‍ ജി ,, തീര്‍ച്ചയായും യാത്രകള്‍ അവസാനിക്കുന്നില്ല ,, നന്ദി
Deleteഅവധികള്‍ ഉറങ്ങിമുതലാക്കുന്ന പ്രവാസികളുടെ പതിവ് ചിട്ടയില്‍ നിന്ന് മാറി, അറിവിന്റെ വാതായനങ്ങള്‍ തേടി പോയവര്‍ക്ക് ആശംസകള്‍ !
ReplyDeleteനന്ദി ഇസ്മായില്‍ ജി :)
Deleteഅങ്ങിനെ അവധി അടി പൊളിയാക്കി.വിവരണവും ഫോട്ടോകളും മനോഹരം.
ReplyDeleteസന്തോഷം :)
Deleteഇവിടെയുള്ള പാക്കിസ്ഥാനിയായ ‘സുബഹ ഹുസൈനേ‘യും ,
ReplyDeleteനേപ്പാളുകാരിയായ ‘ശ്രീബല ഗുരുങ്ങിനേ‘യുംയും ധാരാളം കണ്ടിട്ടും
കേട്ടിട്ടുമൊക്കെയുണ്ടെങ്കിലും ...സൌദിഅറേബ്യയിലെ ടൂറിസ്റ്റ് ചാര്‍ട്ടില്‍ ഏറ്റവും സുന്ദരിയായ ഫര്‍സാന്‍ ദ്വീപേച്ചിയെ കണ്ട്, അവിടെ നിന്നും , ഈ ടിപ്പ് ചുള്ളത്തികളായ
മിസ്സ് : ‘അബഹയേയും‘, മിസ്സ് : ‘ഹബല‘യേയും‘ പരിചയപ്പെടുത്തി , ഏവരേയും കൊതിപ്പിച്ച് ,
സഞ്ചാര വിവരണം നടത്തിയത് സൂപ്പറായിരിക്കുന്നു കേട്ടൊ ഫൈസൽ
ഇഷ്ടമായതില്‍ സന്തോഷം മുരളിയേട്ടാ
Deleteമനോഹരമായ ചിത്രങ്ങളും വിവരണവും
ReplyDeleteനന്ദി റോസിലി ജി
Deleteഒറ്റക്കും കൂട്ടമായും ഉള്ള സഞ്ചാൻരങ്ങൾ എനിക്കും ഇഷ്ട്ടമാണ്.
ReplyDeleteസ്വന്തം ജില്ലയിലെ തന്നെ ഒരുപാട് സ്ഥലങ്ങള് കാണാൻ ബാക്കി നില്ക്കുന്നു.
ദൂര യാത്രകൾ ഒരു സ്വപ്നം മാത്രമാണ്.
എങ്കിലും ഇതുപോലെയുള്ള എഴുത്തുകൾ ഒരുപാട് ദേശങ്ങള് കാണാതെ വായനയിലൂടെ സഞ്ചരിക്കാൻ കഴിയുന്നു
നല്ല എഴുത്ത്
അഭിനന്ദനങ്ങൾ..,
യാത്ര തുടരൂ !! ഞങ്ങള്‍ക്കും വായിക്കാലോ ,,നന്ദി ശിഹാബ്
Deleteജീവിതത്തില്‍ ഒരിക്കലും കാണാന്‍ ഇടയില്ലാത്ത സ്ഥലങ്ങള്‍ ഇങ്ങനെയൊക്കെ കാണാന്‍ കഴിയുന്നത് വളരെ സന്തോഷം തന്നെ ,.മനോഹരമായ യാത്ര വിവരണം
ReplyDeleteനന്ദി സിയാഫ്ക്ക
Deleteവളരെ നന്നായി
ReplyDeleteനന്ദി ബഷീര്‍ ജി
Deleteകഴിഞ്ഞ വർഷം ഹബ്‌ലയും അബ്‌ഹയുമെല്ലാം സന്ദർശിച്ചിരുന്നു. ഹബ്‌ല: തുർക്കി സൈന്യം ഹിജാസ് കീഴ്പെടുത്തിയപ്പോൾ കീഴടങ്ങാൻ മനസ്സുകാണിക്കാത്ത കുറേ പേർ തങ്ങളുടെ കുടുംബത്തേയും കൂട്ടി ഹബ്‌ലയിൽ എത്തുകയും ഈ കിടങ്ങുകൾക്കുള്ളിൽ ജീവിക്കുകയും ചെയ്തു. അവരിലെ യുവാക്കൾ കയർ ഉപയോഗിച്ചു കിടങ്ങിൽ നിന്നും ഇടക്ക് പുറത്തു കടക്കുകയും കുടുംബത്തിനു വേണ്ട ഭക്ഷണങ്ങൾ ശേഖരിച്ചു കൊണ്ടെത്തിക്കുകയും ചെയ്യും. ആ കിടങ്ങിലേക്ക് ഇറങ്ങാനും കിടങ്ങിൽ നിന്നും കയറുവാനും കയറും പരസഹായവുമില്ലാതെ സാധ്യമല്ല, കയറ് എന്നതിൽ നിന്നാണ് ഹബ്‌ല നാമകരണമുണ്ടായത്. തുർക്കി സൈന്യത്തിനു മുകളിൽ നിന്നും നോക്കി കാണുകയല്ലാതെ മറിച്ചൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. പിന്നീട് സൌദ് ഭരണം സ്ഥാപിതമായതിനു ശേഷം സൌദി ഭരണകൂടം ഇവരെ കുറിച്ചറിയുകയും അവടെ വസിക്കുന്ന എല്ലാവർക്കും വീടും സൌകര്യങ്ങളും പുറത്തൊരുക്കി ഹെലികോപ്റ്ററിൽ എല്ലാവരെയും പുറം ലോകത്തേക്ക് കൊണ്ടുവരികയും ചെയ്തു. അവർ ജീവിച്ച പഴയ കുടിലുകളുടെ അവശിഷ്ടം ഇന്നും അവിടെ കാണാം.
ReplyDeleteഹബലയില്‍ വെച്ച് പരിചയപ്പെട്ട ഒരു സ്വദേശിയാണ് എനിക്ക് അതിന്റെ ചരിത്രം പറഞ്ഞു തന്നത് ,, അദ്ദേഹം പറഞ്ഞതിനേക്കാള്‍ കൂടുതല്‍ അറിവ് പങ്കു വെച്ചതിനു നന്ദി
Deleteഓരോ യാത്രയും പുതുമകളാണ് .സഞ്ചാരിക്ക് അടങ്ങിയിരിക്കാന്‍ കഴിയില്ല.അയാള്‍ ഈ പ്രകൃതിയെ അതിയായി പ്രണയിക്കും .പരിരംഭണം ചെയ്യും ....കണ്ടും കേട്ടും പഠിച്ചും ജീവിതം പ്രഫുല്ലമാക്കും.....'നിങ്ങള്‍ ധരണിയിലൂടെ സഞ്ചരിക്കുക ..'എന്ന് വിശുദ്ധ വേദം നമ്മെ സദാ തട്ടിയുണര്‍ത്തുന്നുമുണ്ട് .വസുന്ധര നമ്മെ മാടി മാടി വിളിക്കുമ്പോള്‍ ആ ക്ഷണം സഹര്‍ഷം സ്വീകരിക്കുന്നവര്‍ ഈദൃശ വിസ്മയങ്ങള്‍ പങ്കുവക്കും.അതാണ് ഇവിടെയും ഈ ഹൃദ്യാനുഭവങ്ങള്‍ നമ്മെ തര്യപ്പെടുത്തുന്നത് ....ഇനിയുമിനിയും പ്രതീഷിക്കട്ടെ എന്ന പ്രത്യാശകള്‍ ബാക്കി വെച്ചു ഒരിത്തിരി നറുമലരുകള്‍ ,പ്രിയ ഫൈസുവിന്....!!
ReplyDeleteസന്തോഷം സ്നേഹം അതിലുപരി ഞാന്‍ എന്ത് പറയണം ഇക്ക ,, :) വാക്കുകളില്‍ ഒത്തുങ്ങാത്ത നന്ദിയും ഇഷ്ടവും .
Deleteഎന്താ പറയാ ,,,,,,,
ReplyDeleteമനോഹരം വിവരണവും ചിത്രങ്ങളും,
മടി പിടിച്ചു ചടഞ്ഞിരുന്നു തീര്‍ക്കും പല അവധി ദിനങ്ങളും,,
ഇത് പോലെ സചിത്ര വായനകള്‍ അത് തിരുത്തണം എന്ന് പലപ്പോഴും ആവശ്യപ്പെടുമെങ്കിലും അവസരങ്ങള്‍ ഒത്തു വരാറില്ല, അല്ലെങ്കില്‍ ശ്രമിക്കാറില്ല എന്ന് തന്നെയാവും ശരി,
നന്ദി ഫൈസല്‍
ബ്ലോഗ് പൂട്ടി മടിയനായ ഇക്കാക്ക് :) ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു സ്നേഹ പൂര്‍വ്വം !
Deleteനന്നായിരിക്കുന്നു.
ReplyDeleteവിവരണവും ചിത്രങ്ങളും മനോഹരം.
ആശംസകൾ...
നന്ദി ഹരി വായനക്കും അഭിപ്രായത്തിനും
Deleteരണ്ടു പതിറ്റാണ്ടിൽ ഏറെയായി ഇവിടെ. ഇത്തരം സ്ഥലങ്ങൾ ഒക്കെ ആദ്യമായി ആണ് കേൾക്കുന്നത്. ബ്ലോഗിൽ വന്നതിന്റെ ഗുണം. വിവരണം നന്നായിരിക്കുന്നു. ഇനിയും പുതിയ പുതിയ യാത്രാവിവരണങ്ങൾ ഉണ്ടാവട്ടെ.
ReplyDeleteധാരാളം വിസ്മയങ്ങള്‍ ഉള്ള രാജ്യമാണ് സൌദി അറേബ്യ !! ഇടയ്ക്കിടെ ഒരു യാത്ര ഇവിടേക്കും ആവാം :)
Deleteഫർസാൻ ദ്വീപ് കാണാൻ കൊതിപ്പിക്കുന്നുണ്ട് .നന്നായിരിക്കുന്നു.
ReplyDeleteവിവരണവും ചിത്രങ്ങളും മനോഹരം.ആശംസകൾ...
ReplyDeleteഫൈസലേ ഞാനിവിടെ നേരത്തെ വന്നു വായിച്ചിരുന്നു
ഒപ്പം ഒരു കമന്റും എഴുതിയിരുന്നു ഇപ്പോൾ നോക്കിയപ്പോൾ കാണുന്നില്ല
പിന്നെ ഡ്രാഫ്റ്റിൽ നോക്കിയപ്പോൾ അതാ കിടക്കുന്നു പോസ്റ്റു ചെയ് വാൻ എഴുതിയ കുറി
ഇത്തവണ സംഭവം കുറേക്കൂടി ബഹുലമാക്കിയത് നന്നായി
അതായത് ചിത്രങ്ങളുടെ ഒരു ഘോഷയാത്ര തന്നെ യാത്രക്കിടയിൽ
ഒപ്പിച്ചെടുത്തല്ലോ അല്ല ഒപ്പിയെടുത്തല്ലോ. കൊള്ളാം
ചിത്രവും വിവരണവും അസ്സലായി കേട്ടോ!
ഫിദലിനും ഫിലുവിനും ശരിക്കും എൻജോയ് ചെയ്തു എന്നു തോന്നുന്നു.
good ഇരുവർക്കും അങ്കിളിന്റെ ചക്കരയുമ്മ
യാത്രകൾ തുടരട്ടെ! പോരട്ടെ ഒപ്പം വിവരണവും
സഹയാത്രികർക്കും താങ്കൾക്കും
ആശംസകൾ
വീണ്ടും കാണാം
ഫിലിപ്പ് ഏരിയൽ
PS:
സോറി ഫോർ ദി ഡിലേ
യാത്ര വിവരണം വായിച്ചപ്പോൾ ഒരു യാത്ര പോയ സുഗം
ReplyDelete