വിപ്ലവത്തില്‍ നിന്നും പ്രവാസത്തിലേക്ക് !!.
മലയാളം ന്യൂസ് -നവംബര്‍ 2നു പ്രസിദ്ധീകരിച്ചത് |
ബീഡി കമ്പനിയില്‍ നിന്നും പാത്രം വായിച്ചുകിട്ടുന്ന കൂലിയായി കിട്ടുന്ന ഒറ്റ ബീഡിയും . വൈകുന്നേരങ്ങളില്‍ ഇടതു വിപ്ലവ ചിന്തകള്‍ ഉണര്‍ത്തുന്ന പുസ്തകകങ്ങളും ലഘു ലേഖകളുമായിരുന്നു മംഗലശ്ശേരി ഹസ്സന്‍ ഹാജിയുടെ ബാല്യത്തിലെ നേരമ്പോക്കുകള്‍.രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുദ്രാവാക്യങ്ങള്‍ എഴുതിക്കൊടുത്തും, നാടകങ്ങള്‍ക്ക് തിരക്കഥ എഴുതിയും ലക്ഷ്യ ബോധമില്ലാത്ത യൌവ്വനത്തില്‍, ഭരണവര്‍ഗ്ഗത്തിന്റെ തലവേദനയായി മാറിയ നെക്സ്ല്‍ പ്രവര്‍ത്തനത്തില്‍ ആകൃഷ്ഠനായി ഇടതു പ്രസ്ഥാനത്തില്‍ ചേരുകയും , എ കെ ജി ആഹ്വാനം ചെയ്ത സമരത്തില്‍ ജയില്‍ വാസം അനുഭവിക്കുകയും ചെയ്യേണ്ടി വന്നു. ഒന്നരവയസ്സും ആറരമാസവുമുള്ള കുഞ്ഞുങ്ങളെ കൈകളിലേല്‍പ്പിച്ചു പ്രിയതമ ഇഹലോകത്തോട് വിട പറഞ്ഞപ്പോഴാണ് പ്രസ്ഥാനത്തില്‍ നിന്നു വിട്ടു നിന്നു ജിവിതത്തെ കൂടുതല്‍ ഗൌരവമായി കാണാന്‍ തുടങ്ങിയത്.അര്‍ദ്ധപട്ടിണിയില്‍ നിന്നും ഓലമേഞ്ഞ ഷെഡില്‍ നിന്നും ഒരു താല്‍ക്കാലിക പരിഹാരം,പുതുതായി ജീവിതത്തിലേക്ക് കടന്നു വന്ന പ്രിയപ്പെട്ടവളുമൊത്തു അല്ലലില്ലാത്ത ജീവിതം ഇതൊക്കെയായിരുന്നു കടല്‍കടക്കാന്‍ ഹാജിയെ പ്രേരിപ്പിച്ചത്..
ഹജ്ജ് വിസയില്‍1978ലാണ് ജിദ്ദയിലെത്തിയത്.കേരള ഹജ്ജ് മിഷനില്‍ അന്ന് നറുക്കെടുപ്പ് വഴി ഹജ്ജിനുപെട്ടന്നു ആളുകള്‍ തികയുന്നതിനാല്‍ തമിഴ്നാടില്‍ നിന്നുമായിരുന്നു ഹജ്ജിനു അപേക്ഷനല്‍കിയത് .2040 രൂപ യായിരുന്നു അന്ന് ഒരാള്‍ക്ക് ഹജ്ജ് ചെയ്യാനായി നല്‍കേണ്ട പണം.കരുതി വെച്ചത് തികയാതെ വന്നപ്പോള്‍ സ്വദേശമായ പരപ്പനങ്ങാടിയിലും പരിസരത്തും പോയി നോട്ടീസ് അടിച്ചു പിരിവിടുത്താണ് ബോബെ മുസാഫര്‍ഘാനയില്‍ നിന്നും നൂര്‍ജഹാന്‍ എന്ന കപ്പലില്‍ കയറി ഹസ്സന്‍ ഹാജി പ്രവാസത്തിനു തുടക്കമിടുന്നത്.
കപ്പലില്‍ മലയാളികള്‍ കുറവായിരുന്നു.എട്ടുദിവസം കൊണ്ട് എത്തേണ്ട കപ്പല്‍ കാറ്റിലും കോളിലും പെട്ട് ദിശമാറി നടുക്കടലില്‍ അലഞ്ഞു, കപ്പലില്‍ ആവശ്യത്തിനു ഭക്ഷണം കുറവായതിനാല്‍ റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.പട്ടിണിക്കും പ്രാര്‍ത്ഥനകള്‍ക്കുമൊടുവില്‍ പതിനാലാമത്തെ ദിവസമാണ് കപ്പല്‍ ജിദ്ദയിലെത്തുന്നത്.കയ്യിലുള്ള പണം തീര്‍ന്നതിനാല്‍ മക്കയിലേക്ക് പോവാനായില്ല, സൌജന്യമായി കൊണ്ട് പോവാന്‍ ആരും തയ്യാറാവാത്തതിനാല്‍ ഇരുപതോളം ദിവസം അലഞ്ഞു തിരഞ്ഞാണ് മക്കയില്‍ എത്തുന്നത് .അതും ഒരു ഈജിപ്ഷ്യന്‍ ഡ്രൈവറുടെ കാരുണ്യത്താല്‍, ബാരല്‍ ടിന്നില്‍ ഒളിച്ചായിരുന്നു ചെക്ക് പോസ്റ്റുകള്‍ കടന്നത് .
ഹജ്ജ് കഴിഞ്ഞു പലരും തിരികെ മടങ്ങിയെങ്കിലും ഹസ്സന്‍ ഹാജിയും ചില മലയാളികളും ഹറമില്‍ തന്നെ തങ്ങി. തൊഴില്‍ തേടി കുറെ നാളുകള്‍ അലഞ്ഞു.ട്രയിലറുകളില്‍ നിന്നും ലോഡ് ഇറക്കിയും ബാക്കി സമയം മറ്റു ജോലികള്‍ എടുത്തും അന്നത്തിനു വഴി കണ്ടെത്തി. ഇന്നത്തെ പോലെ എയര്‍ കണ്ടീഷനുകള്‍ ഇല്ലായിരുന്നു.മാത്രമല്ല റൂം ഉപയോഗിക്കുന്നവര്‍ വെള്ളമോ വൈദ്യുതിയോ ഉപയോഗിക്കാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദ്ദേശവുമുണ്ടായിരുന്നു. 400 റിയാല്‍ ആയിരുന്നു റൂം വാടക.ചെയ്യുന്ന ജോലിക്കനുസരിച്ചുള്ള കുറഞ്ഞ വേതനവും തൊഴിലിടങ്ങളിലെ ചൂഷണവും ഹസ്സന്‍ ഹാജിയെ മാറ്റി ചിന്തിപ്പിച്ചു. ആയിടക്കാണ് ജിദ്ദയില്‍ ബലദിയയില്‍ സ്ഥിരം ജോലിക്ക് ആളെ ആവശ്യമുണ്ട് എന്ന് കേട്ടത്. അത് വരെ സ്വരൂപിച്ച പണം ഇടനിലക്കാരന് നല്‍കി ജിദ്ദയിലെത്തിയെങ്കിലും തൊഴില്‍ വാഗ്ദാനം ചെയ്ത എജന്റ്റ് മുങ്ങുകയായിരുന്നു.തുണികള്‍ കൊണ്ടും ഈന്തപ്പനയോലകൊണ്ടും മറച്ച ഷെഡില്‍ മറ്റു രാജ്യങ്ങളിലെ അഭയാര്‍ത്ഥി കളോടൊപ്പമായി പിന്നീടുള്ള ദിവസങ്ങളിലേ താമസം..
തിരൂരങ്ങാടി സ്വദേശി സി എച് കാദറിനെ പരിചയപ്പെട്ടതാണ് ഹസ്സന്‍ ഹാജിയുടെ പ്രവാസം മുപ്പത്തിയെട്ട് വര്‍ഷത്തോളമെത്തിച്ചത്.ഹജ്ജിനു വന്നു തിരികെ പോവാത്തവരെ പോലീസും ജവാസാത്തും ശക്തമായ തിരച്ചില്‍ നടത്തുന്ന സമയയാമിരുന്നു അന്ന്.മലപ്പുറം തിരൂരങ്ങാടി സ്വദേശി അബുഹാജി അന്ന് ഖുന്ഫുധയിലെ തൊഴില്‍ സാധ്യതകളെ കുറിച്ച് സി എച് കാദറിനെ ധരിപ്പിക്കുകയും അങ്ങിനെ ഒരു പരീക്ഷണാര്‍ത്ഥം ജിദ്ധക്കു പുറത്തേക്ക് രക്ഷപ്പെടാന്‍ കാദറിനും മറ്റ് പതിമൂന്നു പേര്‍ക്കുമൊപ്പം ഖുന്ഫുദയിലേക്ക് പുറപ്പെടുകയുമായിരുന്നു.ഒട്ടകം മേയ്ക്കാന്‍ എന്നായിരുന്നു പറഞ്ഞത് . 400 കിലോമീറ്ററാണ് ജിദ്ദയില്‍ നിന്നും ഖുന്ഫുദയിലേക്ക്. പലയിടത്തും റോഡുകള്‍ ഇല്ലാത്തതിനാല്‍ മരുഭൂമിയിലൂടെ പതിനാറു മണിക്കൂര്‍ സമയമെടുത്തു ഇവിടെയെത്താന്‍ . ഖുന്ഫുധയിലെ ആദ്യത്തെ ഇന്ത്യന്‍ പ്രവാസി എന്ന പേര് കിട്ടാന്‍ അന്ന് ഒരു കൌതുകത്തിനു വാഹനത്തിലുള്ള എല്ലാവരും ഉറങ്ങിയിട്ടും ആകാംക്ഷയോടെ കാത്തിരുന്നു.
ഒട്ടകം മേയ്ക്കാന്‍ പിറ്റേ ദിവസം മരുഭൂമിയിലേക്ക് പോവാനായി തയ്യാറെടുത്തങ്കിലും ജോലി ചെയ്യാന്‍ പറഞ്ഞത് ബലദിയയില്‍(മുന്‍സിപ്പാലിറ്റി ) ആയിരുന്നു, അതിരാവിലെ റോഡും സ്വദേശികളുടെ വീടിന്റെ പരിസരവുമൊക്കെ വൃത്തിയാക്കണം.സ്വദേശികളുടെ വാഹനം കഴുതയായിരുന്നു. കഴുതപ്പുറത്ത് കയറിയാണ് അവര്‍ മറ്റു ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ചിരുന്നത് .
വീടുകള്‍ മരങ്ങള്‍ കൊണ്ടും പുല്ലുകള്‍ കൊണ്ടും നിര്‍മ്മിച്ചതായിരുന്നു,തട്ട് തട്ടുകളായിരുന്നു വീടിന്റെ ഉള്ളുകള്‍.വിദേശികള്‍ നന്നേ കുറവായിരുന്നതിനാലാവം സ്നേഹ പൂര്‍വ്വമായ പെരുമാറ്റമായിരുന്നു ഗ്രാമീണര്‍ക്ക് .വൈദ്യതിയില്ലാത്തതിനാല്‍ ഹസ്സന്‍ ഹാജിയും കൂട്ടരും മിക്കവാറും രാത്രികള്‍ കടപ്പുറത്തായിരുന്നു കഴിച്ചു കൂട്ടിയത്. ജിദ്ധയിലേക്ക് വല്ലപ്പോഴുമേ പോവാറുണ്ടായിരുന്നുള്ളൂ ഒരിക്കല്‍ ജിദ്ദയില്‍ നിന്നും ഖുന്ഫുധക്ക് വരുമ്പോള്‍ അകലെയുള്ള മുദല്ലിഫില്‍ വരെ വാഹനം കിട്ടിയുള്ളൂ. അര്‍ദ്ധരാത്രി ഒറ്റക് അമ്പത് കിലോമീറ്ററോളം നടന്നു അഞ്ചു മണിക്കൂറോളം സമയമെടുത്താണ് അന്ന് റൂമില്‍ എത്തിയത് എന്ന് ഹാജി ഓര്‍ക്കുന്നു.
അക്കാലത്ത് നാടുമായി കത്തുകളിലൂടെ മാത്രമായിരുന്നു ആശയവിനിമയം.വല്ലപ്പോഴും നാട്ടില്‍ നിന്നും വരുന്ന കത്തുകള്‍ക്കും ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു.കത്തുകള്‍ റൂമില്‍ ഉള്ളവര്‍ എല്ലാവരും കേള്‍ക്കെ ഉറക്കെ വായിക്കണം.വിഷമങ്ങളും പരാതികളും ഒന്നിച്ചു കേള്‍ക്കും, പരസ്പരം ആശ്വസിപ്പിക്കും,കാപട്യമില്ലാത്ത സ്നേഹമായിരുന്നു അന്ന് .അത് കൊണ്ട് തന്നെ ദു:ഖവും സന്തോഷവുമൊക്കെ ഒന്നിച്ചു പങ്കിടും. അധ്വാനിക്കുന്നവര്‍ക്ക് നല്ല സമ്പാദ്യമുണ്ടാക്കാനാ വും എന്ന് തിരിച്ചറിഞ്ഞ ഹസ്സന്‍ ഹാജി അന്ന് നാട്ടുകാര്‍ക്ക് തുറന്ന കത്തെഴുതി,എല്ലാവരോടും സൌദി അറേബ്യയിലേക്ക് കയറി വരാന്‍ പറഞ്ഞുവത്രേ, കത്തിന്റെ കോപ്പി അന്ന് നാട്ടില്‍ പരസ്യമായി ചുമരുകളില്‍ പതിച്ചുവെന്നും നിരവധി പേര്‍ പിന്നീട് വന്നുവെന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു.
ബലദിയ ജോലി വിട്ടു സ്വന്തമായി ഹോട്ടല്‍ നടത്തിയ ഹാജിക്ക് തുടര്‍ന്നങ്ങോട്ട് വെച്ചടി കയറ്റമായിരുന്നു, ഹോട്ടലുകള്‍ പിന്നെ സൂപ്പര്‍ മാര്‍ക്കറ്റുകളായി.കച്ചവടം പച്ച പിടിച്ചപ്പോള്‍ രണ്ടു വര്‍ഷത്തിനു ശേഷം നാട്ടില്‍ പോയി വന്നു, 1980കള്‍ക്ക് ശേഷം സൌദിഅറേബ്യയുടെ വളര്‍ച്ച അതിവേഗമായിരുന്നു എന്ന് ഹാജി പറയുന്നു.ജീവിത നിലവാരം മെച്ചപ്പെട്ടപ്പോള്‍ ഭാര്യയെയും മക്കളെയും ഇവിടേക്ക് കൊണ്ട് വന്നു. 400 റിയാല്‍ ആയിരുന്നു അന്ന് ആയിരം രൂപക്ക്.ആദ്യമായി ഖുന്ഫുധയില്‍ എത്തിയ മലയാളി വനിതയും ഹാജിയുടെ ഭാര്യയായിരുന്നു.
അന്നത്തെ പ്രവാസം അതിജീവനത്തിനു വേണ്ടിയുള്ള ത്യാഗമായിരുന്നു എങ്കില്‍ ഇന്നത്തെ പ്രവാസം ഉള്ള ജീവത നിലവാരത്തെ കൂടുതല്‍ ഉയര്‍ത്താന്‍ ഉള്ള തത്രപ്പാടാണ് എന്നാണു ഹാജിയുടെ നിരീക്ഷണം.അഞ്ചു റിയാല്‍ കൊടുത്തലായിരുന്നു അന്ന് പാക്കിസ്ഥാനികളുടെ മുറിയില്‍ പോയി ഒരു വീഡിയോ കാസറ്റ് കാണാന്‍ കഴിയുക.ഒരു കാസറ്റ് വില 150 റിയാലും!!!.. ആരെങ്കിലും ജിദ്ധയിലെക്ക് പോയാല്‍ അവര്‍ വീഡിയോ കാസറ്റും കൊണ്ട് വരുന്നത് വരെ കാത്തിരിക്കുമായിരുന്നുവത്രേ. ഇന്ന് ഇരുപതോളം മലയാളം ചാനല്‍ വന്നപ്പോള്‍ ടി വി കാണാനുള്ള താല്പര്യം തന്നെ കുറഞ്ഞു എന്നത് സ്വയം അനുഭവം. ഈ അടുത്തകാലത്താണ് മലയാളം ന്യൂസ് ദിനപത്രം ലഭിച്ചു തുടങ്ങിയത് .അന്ന് മുതല്‍ ഇന്ന് വരെ മുടങ്ങാതെ പത്രം വായിക്കുന്നു, അന്ന് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച പലരേയും പിന്നീട് ഹസ്സന്‍ ഹാജി പ്രവാസത്തിലെത്തിച്ചു. ഏറ്റവും അടുത്ത നൂറോളം പേര്‍ ഇപ്പോഴും പല സ്ഥലങ്ങളിലും ജോലി ചെയ്യുന്നു, അന്ന് കൂടെ വന്ന പലരും പ്രവാസം നിര്‍ത്തി, അവധിക്ക് പോയാല്‍ പലരെയും സന്തര്‍ശിക്കാറുണ്ട്..
പഴയ കാലത്തെ അപേക്ഷിച്ച് ബന്ധങ്ങള്‍ കുറഞ്ഞു എന്ന് തന്നെയാണ് ഹാജിയുടെയും വിലയിരുത്തല്‍, ഇന്റര്‍നെറ്റ് ഫെസ്ബുക്ക് എന്നിവയെകുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉള്ള ഹാജി ഇപ്പോഴും സാധാ മൊബൈലാണ് ഉപയോഗിക്കുന്നത്, മൊബൈലും ഇന്റര്‍നെറ്റുമൊക്കെ യായി കളിച്ചിരുന്നാല്‍ കുടുംബത്തോടുള്ള ശ്രദ്ധമാറിപ്പോവും എന്ന് ഹാജി പറയുന്നു.
മൂന്നു പെണ്മക്കളും ഒരു മകനുമുണ്ട് ഹസ്സന്‍ ഹാജിക്ക്. മകന്‍ ഖുന്ഫുധക്കടുത്തു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നു, മുദല്ലിഫില്‍ അലവി ക്ലിനിക്കില്‍ അട്മ്നിസ്ട്രെറ്റര്‍ ആയി ജോലി ചെയ്യുകയാണ് ഹസ്സന്‍ ഹാജി. ഈ വര്‍ഷം പ്രവാസം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. നല്ലൊരു മനുഷ്യ സ്നേഹിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹസ്സന്‍ ഹാജിക്ക് പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ സമൂഹത്തിലെ അശരണര്‍ക്ക് വേണ്ടി ശിഷ്ടകാലം നീക്കിവെക്കാനാണ് ആഗ്രഹം.
ലേഖനത്തെ കുറിച്ച് സമദ് കാരാടന്‍ എഴുതിയ പ്രതികരണം |
പുതുതലമുറ മനസ്സിലാക്കേണ്ട കാര്യങ്ങൾ .
ReplyDeleteആദ്യ അഭിപ്രായത്തിന് നന്ദി മാനവന്‍ ,
Deleteനല്ലൊരു തീരുമാനം തന്നെ ,ആരും ഇല്ലാത്തവർക്ക് തുണയാകാൻ കഴിയുക എന്നുള്ളത് തന്നെ ..എല്ലാ വിധ ആശംസകളും നേരുന്നു
ReplyDeleteനന്ദി അല്ജു ,,,തീരുമാനം നല്ലതാവട്ടെ
Deleteഒരുവിധത്തില്‍ പറഞ്ഞാല്‍ നമ്മുടെ നാട്ടിലെ ജീവിതത്തിന്റെ ഒരു പരിശ്ചേദം തന്നെയാണ് പ്രവാസജീവിതം. നാണയത്തിന്റെ കൈമാറ്റനിരക്ക് മാത്രമാണ് അതിനെ സ്ഥൂലികരിക്കുന്നത്..
ReplyDeleteനല്ല ലേഖനം ഫൈസല്‍..
അതെ ഇപ്പോഴത്തെ പ്രവാസം ഏതാണ്ട് ഇത് ശരിവെക്കുന്നു ,, നന്ദി പ്രദീപ് ജി
Deleteകഷ്ടപ്പാടുകള്‍ക്ക് എന്നെങ്കിലും ഒരറുതി ലഭിക്കുമെന്ന് ഹാജിയുടെ ജീവിതം തെളിയിക്കുന്നു. എന്തെങ്കിലും ഒക്കെ ആയിക്കഴിയുമ്പോഴും വന്ന വഴി മറക്കാതിരിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം അനുകരിക്കാവുന്നതാണ്.
ReplyDeleteതീര്‍ച്ചയായും,, നന്ദി രാംജി
Deleteനല്ല ലേഖനം പലരും വായിക്കേണ്ടതും,,,,,,,,,,ആശംസകൾ...ഫൈസല്‍..
ReplyDeleteനന്ദി സര് .
Deleteഒന്നുമ്മില്ലായ്മയിൽ നിന്നും ,
ReplyDeleteഅനേകം ബുദ്ധിമുട്ടുകൾ നേരിട്ട്,
നല്ലൊരു ജീവിത സാമ്രാജം പടുത്തുയർത്തിയ ,
മറ്റുള്ളവർക്ക് തീർത്തും അനുകരണീയമയ വിപ്ലവകാരിയും ,
ആദ്യകാല പ്രവാസിയും ആയ ഹസ്സന്‍ ഹാജിയുടെ ജീവിത വിജയങ്ങളും ,
കാരുണ്യ പ്രവർത്തനങ്ങളും വ്യക്തമാക്കി തരുന്ന ഒരു നല്ലോരു ജീവചരിത്രമാണല്ലോ
ഇത്തവണ ഫൈസൽ കുറിച്ച് വെച്ചിരിക്കുന്നത് ...!
നന്നായിരുക്കുന്നു കേട്ടൊ ഭായ്
നന്ദി മുരളിയേട്ടാ
Delete"വല്ലപ്പോഴും നാട്ടില്‍ നിന്നും വരുന്ന കത്തുകള്‍ക്കും ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു.കത്തുകള്‍ റൂമില്‍ ഉള്ളവര്‍ എല്ലാവരും കേള്‍ക്കെ ഉറക്കെ വായിക്കണം.വിഷമങ്ങളും പരാതികളും ഒന്നിച്ചു കേള്‍ക്കും, പരസ്പരം ആശ്വസിപ്പിക്കും,കാപട്യമില്ലാത്ത സ്നേഹമായിരുന്നു അന്ന് " എന്നെ ഏറ്റവും ആകര്‍ഷിച്ച ഭാഗം ഇതാണ്. പ്രവാസത്തിന്‍റെ ഒറ്റപ്പെടലിനെ അവര്‍ നേരിട്ട രീതി..........
ReplyDeleteഅതെ വ്യതസ്തമായ ഒരു പ്രവാസം ,,
Deleteഒരു വർഷം സൌദിയിൽ ജോലി ചെയ്തിടുണ്ട്.ഇന്റർനെറ്റും മറ്റു സൗകര്യങ്ങൾ ഉണ്ടായിട്ടും.കൂടുതൽ കാലം കഴിഞ്ഞില്ല.പതിടാണ്ടുകൾ പ്രവാസം നയിച്ച ഹാജിക്ക് ആത്മാർത്ഥമായ നമസ്ക്കാരം
ReplyDeleteഅതെ ഇതാണ് അതിജീവനം
Deleteപ്രവാസം രണ്ടുഘട്ടങ്ങളെ വേർതിരിക്കുന്ന ലേഖനം
ReplyDeleteനന്ദി പാവപെട്ടവന്
Deleteതീയിൽ കുരുത്ത് വളർന്ന ഹാജിയെ പരിചയപ്പെടുത്തിയതിൽ നന്ദി
ReplyDeleteനന്ദി സതീഷ്
Deleteനാട്ടിലെത്തി അനേകര്‍ക്ക് പ്രയോജനപ്രദമായ ജീവിതം ദീര്‍ഘകാലം നയിക്കാന്‍ ആശംസകള്‍
ReplyDeleteആഗ്രഹങ്ങള്‍ സഫലമാവട്ടെ !!
Deleteവിപ്ലവത്തിൽ നിന്നും പ്രവാസത്തിലേക്ക്....!
ReplyDeleteആശംസകൾ ഹാജിയാരെ.
നന്ദി വീകെ
DeleteI don't think AKG asked anyone to join Naxal movement....
ReplyDeleteAKG ആഹ്വാനം ചെയ്ത സമരങ്ങളില്‍ പങ്കെടുത്തു ജയില്‍ വാസം അനുഭവിച്ചു എന്നെ പറഞ്ഞുള്ളൂ ,,, :) നന്ദി രാജീവ്
Deleteമികച്ച ലേഖനം ...
ReplyDeleteപ്രവാസ വിപ്ലവാഭിവാദ്യങ്ങള്‍.....
നന്ദി അക്കാകുക്ക
Delete"മലയാളംന്യൂസിൽ" വന്നതു വായിച്ചിരുന്നു. ഇന്നത്തെ തലമുറ വായിച്ചിരിക്കേണ്ടത് തന്നെ. എല്ലാ ആശംസകളും
ReplyDeleteനന്ദി ,സന്തോഷം
Deleteഹസ്സന്‍ ഹാജിയുടെ ഉയര്‍ച്ചയില്‍ സന്തോഷവും,അഭിമാനവും തോന്നുന്നു..
ReplyDelete1979ല്‍ ഞാനും തൊഴില്‍വിസയില്‍ സൌദിയില്‍ പോയിട്ടുള്ളതാണ്.
അന്നൊക്കെ കണ്ടറിഞ്ഞ,കേട്ടറിഞ്ഞ,അനുഭവിച്ച കാര്യങ്ങള്‍.ദുഃഖവും,സന്തോഷവും,ഉയര്‍ച്ചകളും,താഴ്ചകളും......
തീര്‍ച്ചയായും ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ട കാര്യങ്ങള്‍....
ആശംസകള്‍
അതെ ഒരു ഓര്‍മ്മപ്പെടുത്തല്‍ അല്ലെ :) നന്ദി
Deleteഫൈസല്‍, വ്യക്തി പരിചയത്തോടൊപ്പം അന്നത്തെയും ഇന്നത്തെയും പ്രവാസ ജീവിതങ്ങള്‍ തന്നിലുള്ള വ്യത്യാസവും നന്നായി എഴുതി...
ReplyDeleteനന്ദി മുബി
Delete"ഹസ്സന്‍ ഹാജിക്ക് പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ സമൂഹത്തിലെ അശരണര്‍ക്ക് വേണ്ടി ശിഷ്ടകാലം നീക്കിവെക്കാനാണ് ആഗ്രഹം" - Great Decission
ReplyDeleteആഗ്രഹം സഫലീകരിക്കട്ടെ,,,
Deleteഹാജി പറഞ്ഞത് ആണ് ശരി. അന്ന് പ്രവാസം അതി ജീവനത്തിന്, ഇന്ന് അതി മോഹത്തിന്. അന്ന് കഷ്ട്ടപ്പാടുണ്ടായിരുന്നതിനാൽ സ്നേഹവും ഒത്തൊരുമയും ഉണ്ടായിരുന്നു.ഇന്ന് പണമുള്ളത് കൊണ്ട് അത് ഇല്ലാതായി. അസൂയ കൂടുകയും ചെയ്തു. കൂടുതൽ പണം ഉണ്ടാക്കണം എന്ന ആർത്തി, അതിനിടെ മറ്റുള്ളവരെ ചവിട്ടി താഴ്ത്തുക.
ReplyDeleteബ്ലോഗിലും ഫേസ് ബുക്കിലും കൂടി ഒന്നിച്ചു കൂടുന്നുവെങ്കിലും ഒരു "ഞാനെന്ന ഭാവം" കൂടുതൽ ആളുകളിലും മുഴച്ചു നിൽക്കുന്നു. ജാതിയും മതവും സ്ഥാനങ്ങളും കൊണ്ടുള്ള വേർതിരിവ്. അതു കാലത്തിന്റെ മാറ്റത്തോടൊപ്പം വന്നത്.
ഇന്നും സ്നേഹം ഉണ്ട്. വളരെ കുറച്ചു പേരിൽ. ആ മനസ്സ് കണ്ടാൽ മനസ്സിലാകും. ഇതൊക്കെ നമ്മെ കാണിച്ചു തന്ന ഫൈസൽ നല്ലൊരു മനസ്സു സൂക്ഷിയ്ക്കുന്നു.
നന്ദി ബിപിന്‍ ജി :) സന്തോഷം നല്‍കുന്ന വാക്കുകള്‍
Deleteനല്ല പോസ്റ്റ്. നല്ല പരിചയപ്പെടുത്തല്‍
ReplyDeleteനന്ദി റോസിലി ജി
Deleteഏതൊരു പ്രവാസിയും വായിക്കേണ്ടത് .
ReplyDeleteസന്തോഷം :)
Deleteപ്രവാസത്തിന്റെ നിറഭേദങ്ങൾ...
ReplyDeleteഅതെ !! :
Deleteഎന്റെയും ആശംസകള്‍ അറിയിക്കണേ .
ReplyDeleteനന്ദി മിനി
Deleteപ്രവാസമൊരു പൊള്ളും തീക്കനലാണ് അല്ലെ?..rr
ReplyDeleteഅതെ അതനുഭവിക്കാത്തവര്‍ക്ക് ചില സങ്കല്പങ്ങളും
Deleteകൂടുതൽ അറിയപ്പെടേണ്ട ഒരാൾ...
ReplyDeleteഫൈസല്‍ , ഇടക്കിടെ മദീനയിലേക്ക് വരൂ , താങ്കള്‍ക്ക് ഇവിടെ വിഭവങ്ങള്‍ കൂടുതലാണ്
ReplyDeleteആശംസകൾ അറിയിക്കുക......താങ്കള്‍ക്ക്
ReplyDeleteഅനുമോദനങ്ങള്‍.....
പെട്ടെന്നു പറഞ്ഞു തീർത്തതു പോലെ..നന്നായിരിക്കുന്നു.!!!
ReplyDeleteഹാജിയുടെ ജീവിതം ഒരു പാഠപുസ്തകം.
ReplyDeleteനന്നായെഴുതി ഫൈസല്‍.