ഒരു കഴുത സവാരിയും. മരുഭൂമിയിലെ ചുടുവെള്ള കിണറും.


കണ്ടാല്‍ അടുത്തെന്ന് തോന്നും നടന്നു നോക്കിയാല്‍ അറിയാം ദൂരം 
അത്ഭുതങ്ങളുടെ കലവറയാണ് മരുഭൂമി!.. അടുത്തറിയും തോറും പുതിയ അറിവുകള്‍ ലഭിക്കുന്ന മഹാത്ഭുതം.കുത്തനെയുള്ള കയറ്റത്തില്‍ വാഹനം നിര്‍ത്തിയാല്‍ താഴേക്ക് പോവുന്നതിനു പകരം മുകളിലേക്ക് തന്നെ കയറിപോവുന്ന സ്ഥലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. അത് പോലെയുള്ള അറിവായിരുന്നു സദാ സമയവും തിളച്ചു മറിയുന്ന മരുഭൂമിയിലെ ജലപ്രവാഹം.അകലെ യുള്ള ജിസാനിലും, അല്‍-ലിത്തിലെ ഒമേഗയിലുമാണ് ഈ അത്ഭുതപ്രതിഭാസത്തെ കുറിച്ച് കേട്ടിട്ടുള്ളത്. എന്നാല്‍ രണ്ടു വര്‍ഷം മുമ്പ് ജോലിയാവശ്യാര്‍ത്ഥം,പുതുതായി വന്ന  മജാരദ-ഖുന്‍ഫുധ റോഡില്‍ കൂടി  സഞ്ചരിക്കുമ്പോഴാണ് കൂടെയുണ്ടായിരുന്ന പാകിസ്ഥാനി ഇവിടെയും ഇങ്ങിനെയൊരു അത്ഭുതമുള്ളതിനെക്കുറിച്ച് പറയുന്നത്. ഇതിനെ കുറിച്ച് കേട്ടിട്ടുണ്ട് എന്നല്ലാതെ അത് ക്രത്യമായി എവിടെ എന്ന്‍ അവനും അറിയില്ല. പിന്നീട് പലപ്പോഴും അത് വഴി പോയിട്ടുണ്ട് എങ്കിലും.വഴി കണ്ടെത്താന്‍ കഴിഞ്ഞില്ല.

നോ ക്യാപ്ഷന്‍ :)
പിന്നീടൊരിക്കല്‍ അവന്‍ തന്നെ അവിടെ പോയി ചുടുവെള്ളത്തില്‍ കുളിച്ചു എന്ന് പറഞ്ഞപ്പോള്‍ അതൊന്നു കണ്ടിട്ടു തന്നെ കാര്യം എന്ന് കരുതി ഒരു വെള്ളിയാഴ്ച  ശ്രീമതിയോട് പോലും പറയാതെ കൂട്ടുകാരന്‍  ശിഹാബിനെയും  കൂട്ടി പുറപ്പെട്ടു. (ഇനി അഥവാ  ആ സ്ഥലം കണ്ടില്ലങ്കില്‍  അവള്‍ക്ക് പറഞ്ഞു ചിരിക്കാന്‍ അത് മതി, ).
നൂറു -ഒട്ടകയിടയന്‍ 
ഖുന്ഫുധ യിലെ ഖമീസ് ഹറബിനും- മജാരദക്കും ഇടയിലെ തര്‍ബാനിനടുത്താണ് 
അല്‍ഹയ്ന്‍ ഹാര്‍.ഉയരം കുറഞ്ഞ  ഒരു മലയുടെ താഴ്വാരത്തിലുള്ള  കിണറില്‍ ജലം സദാസമയവും തിളച്ച് മറിയുന്നതാണ്  ഇവിടെത്തെ ഹൈലൈറ്റ്. നൂറ്റാണ്ടുകള്‍ പഴക്കമുണ്ട് ഈ അത്ഭുത പ്രതിഭാസത്തിന്‌ എങ്കിലും കൂടുതല്‍ പേര്‍ അറിയപ്പെടാന്‍ തുടങ്ങിയിത്  മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് മജാറദ -അല്ഗോസ് റോഡ്‌ തുറന്നത് മുതലാണ്‌, പോവുന്ന വഴിക്ക് ശിഹാബിന്റെ ഒരു പരിചയക്കാരന്‍ ഒരു വില്ലേജില്‍ ജോലിചെയ്യുന്നുണ്ട്. അവന്റെ അടുത്തും കൂടി പോവാം എന്ന്‍  ഉറപ്പ് കൊടുത്തത് കൊണ്ടാണ്, ഉറക്കദിനമായ വെള്ളിയാഴ്ച അവന്‍ എന്റെ കൂടെ കൂടിയത്.
ചുടുവെള്ള പ്രവാഹം. 
ഉമ്മുസലാമിനടുത്താണ് ശിഹാബിന്റെ കൂട്ടുകാരന്‍. ആദ്യം അവിടേക്ക് തന്നെ വിട്ടു. കുറച്ചു പോയപ്പോള്‍ തന്നെ നല്ല പൊടിക്കാറ്റ്, മാത്രമല്ല ടാറിട്ട റോഡ്‌ തീര്‍ന്നിരിക്കുന്നു.എന്റെ  വാനില്‍ അത് വഴി പോയാല്‍ പണി പാളും. തിരികെ പോവാം എന്ന് പറഞ്ഞിട്ടു ശിഹാബ് സമ്മതിക്കുന്നുമില്ല. കുറച്ചു കൂടിയേ ഉള്ളൂ എന്ന് അവന്റെ പ്രലോഭനത്തില്‍ മയങ്ങി, വണ്ടി സൈഡില്‍ ഒതുക്കി ഞങ്ങള്‍ മരുഭൂമിയിലൂടെ നടക്കാന്‍ തുടങ്ങി. അപ്പോഴാണ്‌ ആ  കാഴ്ച്ചകണ്ണില്‍ ഉടക്കുന്നത്. കുറെ ഒട്ടകങ്ങളെയും കൊണ്ട് ഒരു ആഫ്രിക്കന്‍ വംശജന്‍ ഞങ്ങള്‍ പോവുന്ന അതെ ഗ്രാമത്തിലേക്ക്  പോവുന്നു.

അമ്പതോളം ഒട്ടകങ്ങളെയും തെളിച്ചു ഒരു കഴുതപ്പുറത്താണ് അയാളുടെ യാത്ര. കയ്യില്‍ ഒരു വടിയും .സാധാരണ ആട്ടിടയന്‍മാര്‍ അത്രക്ക് പുറത്തുള്ളവരുമായി അടുക്കാറില്ല. എന്നാല്‍ ഇയാളോട് സലാം പറഞ്ഞു, ഞങ്ങള്‍  അടുപ്പം കൂടി. സുഡാനാണ് നൂറിന്റെ ജന്മദേശം. അയ്യായിരം റിയാല്‍ കൊടുത്തിട്ടാണ് ആട് വിസയില്‍ അയാള്‍ പ്രവാസിയായത്.  ഇത് തന്നെയായിരുന്നു നാട്ടിലും ജോലിയത്രെ !! 
ചുടുവെള്ളത്തിലെ സ്നാനം .
ജോലിയൊക്കെ കുഴപ്പമില്ല എന്ന്  സന്തോഷത്തോടെ പറയുന്നു. സ്നേഹമുള്ള കഫീല്‍ ആണ്. ശമ്പളം വളരെ കുറച്ചു മാത്രം. എങ്കിലും മറ്റ് പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ അങ്ങിനെ പോവുന്നു. സാധാരണ ഒട്ടകയിടന്മാര്‍ കൂട്ടത്തിലുള്ള ഏതെങ്കിലും ഒരെണ്ണത്തിനെ  ഇണക്കി വാഹനമാക്കുകയാണ് പതിവ്. എന്നാല്‍ ഇയാള്‍ കഴുതപ്പുറത്താണ് സഞ്ചാരം. അത് ചോദിച്ചപ്പോള്‍  നൂറിന്റെ വാക്ക്. "വിസ വാങ്ങിക്കുമ്പോള്‍ എജന്റ്റ് സഞ്ചരിക്കാന്‍ ഒട്ടകം തരും എന്ന്‍ പറഞ്ഞിരുന്നു.എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ കഴുതപ്പുറത്ത് പോവാനാണ് പറഞ്ഞത്. ഇതില്‍ നിന്നും ഒരു ഒട്ടകത്തെ തരാം എന്ന് പറഞ്ഞിട്ടുണ്ട്. അത് വരെ ഇങ്ങിനെ പോകട്ടെ" "നിസാര കുറവുകള്‍ക്ക് പാരാതി പറയുന്ന നമ്മള്‍ ഈ ആട്ടിടയനെ നമിക്കണം:" ശിഹാബിന്റെ ഉപദേശം.
തെരുവ് കച്ചവടം
മരുഭൂമിയില്‍ ഒരു സ്ഥലം നോക്കിയാല്‍ വളരെ അടുത്താണ് എന്ന് തോന്നും.എന്നാല്‍ നടക്കുമ്പോഴാണ്‌ അതിന്റെ ദൂരം മനസ്സിലാവുക. ഏറെ ദൂരം സുഡാനിക്കൊപ്പം നടന്നിട്ടും ആ ഗ്രാമത്തിലേക്ക് എത്തുന്നില്ല. ഇടക്ക് കഴുതപ്പുറത്ത് കയറിയും ഫോട്ടോയെടുത്തും കളിച്ചും ചിരിച്ചും മരുഭൂമിയെ അടുത്തറിഞ്ഞു  ഞങ്ങള്‍ മുക്കാല്‍ മണിക്കൂറിനു ശേഷം ശിഹാബിന്റെ കൂട്ടുകാരനെ കണ്ടു. തിരികെ മറ്റൊരു വാഹനത്തില്‍ കയറിവാനിനടുത്ത് എത്തി ചുടുവെള്ള കിണര്‍ കാണാന്‍ യാത്ര തുടര്‍ന്നു.
കിണറിനു തൊട്ടരികെയുള്ള കുട്ടികള്‍ക്കായുള്ള  സ്വിമ്മിംഗ് പൂള്‍.
പാകിസ്ഥാനി പറഞ്ഞ അടയാളം വെച്ച്  ഞങ്ങള്‍ മെയിന്‍ റോഡില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ ചുടുവെള്ളകിണര്‍ കണ്ടു പിടിച്ചു. ശൈത്യകാലത്തും തിളച്ചു മറിയുന്ന ജല പ്രവാഹം  അതാണ്‌ ,അല്‍ഹയ്ന്‍ ഹാര്‍ ഗ്രാമത്തിലെ കാഴ്ച്ച. സന്ദര്‍ശകര്‍ക്ക്  വളരെയധികം സൌകര്യമൊരുക്കിയിരിക്കുന്നു ഇവിടെ. ഭൂമിക്കടിയില്‍ നിന്നും തിളച്ചു മറിയുന്ന ജലം ചര്‍മ്മരോഗത്തിനു ഉത്തമമായ പ്രക്രതി ചികിത്സയാണ് എന്നാണു ഗ്രാമീണരുടെ വിശ്വാസം,അത് കൊണ്ട് തന്നെ കിണറില്‍ നിന്ന്  ജലം കോരി കുളിക്കാനായിട്ടാണ് ഇവിടെ ആളുകള്‍ വരുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ കുളിമുറികള്‍ ഒരുക്കിയിട്ടുണ്ട്. നജ്രാന്‍ ജിദ്ദ തുടങ്ങി വിദൂര സ്ഥലങ്ങളില്‍ നിന്നും അല്‍ഹയ്ന്‍ ഹാര്‍ കാണാന്‍ സന്ദര്‍ശകര്‍ എത്തുന്നു, വൃദ്ധന്‍മാരും കുട്ടികളുമൊക്കെയായി കുടുംബസമേതമാണ് കൂടതല്‍ പേരും എത്തുന്നത്. പ്രായം കൂടിയവര്‍ക്ക്   കുളിക്കാനായി പ്രത്യേകം ഇരിപ്പിടവും കുട്ടികള്‍ക്ക് വെള്ളത്തില്‍ ഇറങ്ങി നീന്തി കുളിക്കുന്നതിനായി കിണറിനു തൊട്ടടുത്തായി സ്വിമ്മിംഗ് പൂളും ഒരുക്കിയിരിക്കുന്നു. പ്രായം കൂടിയവരെ രണ്ടും മൂന്നും പേര്‍ താങ്ങിയെടുത്തു കൊണ്ട് പോയി കിണറിനു അരികില്‍ ഇരുത്തി കുളിപ്പിക്കുന്ന കാഴ്ചയും കാണാം.നമ്മുടെ നാട്ടിലെ ഒരു പ്രകൃതി ചികിത്സാ കേന്ദ്രം പോലെ തോന്നും ഒറ്റനോട്ടത്തില്‍.
റിസ് വാന്‍ - ഇവിടുത്തെ കാവല്‍ക്കാരന്‍
തിളച്ച വെള്ളം ഔഷധം എന്നു വിശ്വസിക്കുന്നതിനാലാവം സന്ദര്‍ശകര്‍ സ്നാനം കഴിഞ്ഞു പോവുമ്പോള്‍ വലിയ കാനുകളില്‍ ജലം ശേഖരിച്ചു കൊണ്ട് പോവുന്നുണ്ട്.വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും പ്രാര്‍ത്ഥനകള്‍ക്കും സംവിധാനവും ഒരുക്കിയിരിക്കുന്നു.കുളിക്കാനായി വസ്ത്രങ്ങള്‍ , ജലം നിറയ്ക്കാനായി ക്യാനുകള്‍ എല്ലാം  അടുത്തു തന്നെയുള്ള തെരുവ് കച്ചവടക്കാരില്‍ നിന്നും വാങ്ങിക്കാം. നാട്ടിലോ മറ്റോ ആണെങ്കില്‍  ഒന്നാം തരം ആത്മീയ വ്യാപാരകേന്ദ്രമാവുമായിരുന്നു ഈ അത്ഭുത പ്രതിഭാസം.

ശിഹാബിന്റെ വാട്ടര്‍ ടെസ്റ്റിംഗ് :)

പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനും  മേല്‍നോട്ടത്തിനുമായി മജാറദ മുന്സിപ്പാലിറ്റി നിയമിച്ച ജോലിക്കാര്‍ ഉണ്ട്, ശെനി- വെള്ളി ദിവസങ്ങളിലാണ് കൂടുതല്‍ പേര്‍ ഇവിടെയെത്തുന്നത്.രാത്രി ഏറെ വൈകിയും സന്ദര്‍ശകരുടെ പ്രവാഹമാണ് ഇവിടേക്ക് എന്ന് ജീവനക്കാരില്‍ ഒരാളായ പാകിസ്ഥാന്‍ സ്വദേശി റിസ്വാന്‍
പറയുന്നു. മുന്‍ കൂട്ടി തയ്യാറെടുപ്പ് ഒന്നും ഇല്ല എങ്കിലും ചുട് വെള്ളത്തില്‍  ഒന്ന്‍ കുളിക്കാന്‍ മോഹം..
കുട്ടികളുടെ "കുളിക്കളം"
അധികം ആഴമില്ല കിണറിനു.കിണറിലേക്ക് ഇറങ്ങാതിരിക്കാന്‍ ചുറ്റും കൈവരി കെട്ടി സംരക്ഷിച്ചിരിക്കുന്നു.മുകളില്‍നിന്നും എത്തി നോക്കിയാല്‍ കിണറില്‍ ജലം തിളച്ചു മറിയുന്നത് കാണാം.കിണറിനടിയിലെ നീരുറവ ഒരു പൈപ്പ് വഴി തൊട്ടടുത്തുള്ള സ്വിമ്മിംഗ് പൂളിലേക്ക് ബന്ധപ്പെടുത്തിയിരിക്കുന്നു. കുട്ടികള്‍ക്ക് കുളിക്കാനായിട്ടാണ് ഈ സംവിധാനം, ചൂട് കുറക്കാനായി ടൈല്‍സ് ഒക്കെ പതിച്ചിട്ടുണ്ട് എങ്കിലും ചൂടില്‍ വലിയ മാറ്റം ഒന്നും അനുഭവപ്പെടുന്നില്ല.
പുറം ലോകവുമായി അധികം ബന്ധമില്ലാതിരുന്ന കാലത്ത് , ഗ്രാമീണര്‍ പല അസുഖങ്ങള്‍ക്കുമുള്ള ഒറ്റമൂലിയായി കണ്ടിരുന്നത് ഈ കിണറിലെ ജലമായിരുന്നുവത്രേ ,ചുറ്റുപാടും മലകള്‍ കൊണ്ട് നിറഞ്ഞ അല്‍ഹയന്‍ ഹാറിലേക്ക് അക്കാലത്ത് കഴുതപ്പുറത്ത് കയറ്റിയായിരുന്നു രോഗികളെ കൊണ്ട് വന്നിരുന്നത് എന്ന്  സ്വദേശി കച്ചവടക്കാരന്‍ ഓര്‍മ്മിക്കുന്നു.
സൈന്‍ ബോര്‍ഡ് 
ആരോടും പറയാതെയുള്ള യാത്രയാണ്. അത് കൊണ്ട് പെട്ടന്നു മടങ്ങണം. ശിഹാബിനെ തിരക്ക് കൂട്ടിയെങ്കിലും അവന്‍ ആ അത്ഭുതം കണ്ടു മതിമറന്നിരിക്കയാണ്. സ്ഥലം കണ്ടു പിടിച്ച സ്ഥിതിക്ക് ഇനിയും വരാമല്ലോ. മാത്രവുമല്ല കൂടുതല്‍ ആളുകള്‍ വന്നുകൊണ്ടുമിരിക്കുന്നുണ്ട്. വാനില്‍ ഉണ്ടായിരുന്ന കുപ്പികളില്‍ നിറയെ "ദിവ്യജലം" നിറച്ചു, അതി വേഗം ഖുന്‍ഫുധയിലേക്ക് മടങ്ങി,!!


മലയാളം ന്യൂസിന് വേണ്ടി ചെയ്ത റിപ്പോര്‍ട്ട് 

71 comments:

  1. യാത്രകള്‍ തുടരട്ടെ, യാത്ര വിവരണങ്ങളും, ഒപ്പം ഇത് പോലെ നല്ല നല്ല ചിത്രങ്ങളും, പല തരം ജീവിതം അറിയാന്‍ , നന്ദി ഫൈസല്‍ ,

    ReplyDelete
  2. അല്‍ഹയ്ന്‍ ഹാര്‍ യാത്രയും അനുഭവങ്ങളും നന്നായി എഴുതിയിട്ടുണ്ട്. എന്നുമൊരു വിസ്മയമാണ് ഈ മരുഭൂമി...
    പിന്നെ, ഒരു ചിത്രം കണ്ടപ്പോള്‍, ഏതോ സില്‍മാ ഡയലോഗ് ഓര്‍മ്മ വന്നോന്ന് നിക്ക് സംശയം, അല്ല വെറുതെ തോന്നിയതാവും... :)

    ReplyDelete
  3. ഈ സംഭവം കേട്ടിരുന്നു. ഇനി ഒന്ന് പോയി കാണണം. വിവരണം നന്നായി. ശിഹാബിന്റെ കൂട്ടുകാരനെ കണ്ടതിനു ശേഷമുള്ള സഡൻ U-TURN വേണ്ടായിരുന്നു..കുറച്ചൂടെ വിശദീകരണം ആവാമായിരുന്നു എന്ന് തോന്നി..

    ReplyDelete
  4. മരുഭൂമി ഗർഭത്തിലൊളിപ്പിച്ച വിസ്മയങ്ങൾ തീരുന്നില്ല.
    നല്ല വിവരണം.

    ReplyDelete
  5. അൽ ലൈത് ചുടു നീരുറവ ഞാൻ ഈ അടുത്താ സന്ദര്ശിച്ചത് യാത്രാ വിവരണം ബ്ലോഗിൽ ഉണ്ട്
    ഇതും ഒരു പുതിയ അറിവായി ഫൈസൽ

    ReplyDelete
  6. നല്ല യാത്ര വിവരണം ഇഷ്ടമായി , കഴിയുമെങ്കില്‍ ആ സ്ഥലം ഒന്ന് കാണാനും മനസു തുടിച്ചു , ഇനിയും യാത്രകള്‍ തുടരട്ടെ , ഞങ്ങളെ പോലെ അവിടെ എത്തിപെടാന്‍ കഴിയാത്ത ആളുകള്‍ക്ക് ഇതൊരു നല്ല അനുഭവം തന്നെയാണ്

    ReplyDelete
    Replies
    1. തീര്‍ച്ചയായും ഒരിക്കല്‍ വരൂ നമുക്ക് പോവാം

      Delete
  7. തിളച്ച വെള്ളമുള്ള കിണറിനെ പറ്റി കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ കണ്ടത് പോലെ ആയി :) യാത്രകൾ തുടരുക, പുതിയ അറിവുകൾ കൌതുകങ്ങൾ വായിക്കാൻ ഇനിയും വരാം

    ReplyDelete
  8. മൃഗസ്നേഹികള്‍ കാണേണ്ട!

    ReplyDelete
  9. Nalla yathra viwaranawum parijaya peduthalum.ethupole omanil oru sthalamund njangal a wide poyirunnu...

    ReplyDelete
  10. മരുഭൂമിയിലെ അത്ഭുതങ്ങൾ തേടിയുള്ള ഈ യാത്രകൾ ഞങ്ങളെയും വല്ലാതെ കൊതിപ്പിക്കുന്നു..
    വളരെ നന്നായി വിവരിച്ചു.

    ReplyDelete
  11. എന്തെല്ലാം അത്ഭുതങ്ങളാണല്ലേ ഈ പ്രകൃതിയില്‍!!


    (നമുക്കും ഇവിടെ ഉണ്ട് ഒരു ചുടുനീരുറവ. സ്വിച്ചിടണം, കറന്റ് വേണം ഇങ്ങനെയുള്ള ചില പ്രശ്നങ്ങളുണ്ടെന്ന് മാത്രം!! ഹഹഹ )

    ReplyDelete
  12. കാണാൻ ആഗ്രഹമുണ്ട്

    ReplyDelete
  13. മഹാരാഷ്ടയിലെ താനെ ജില്ലയില്‍ വസായി എന്ന റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 50 കിലോമീറ്ററോളം ദൂരെ വജ്രേശ്വരി എന്ന ഗ്രാമത്തില്‍ ഇത്തരം കിണറുകള്‍ ഉള്ള ഒരു സ്ഥലമുണ്ട്. ഒരു ചെറിയ അമ്പലവുമായി ബന്ധപ്പെടുത്തി വലിയ അത്ഭുതം ആയിരുന്നു 25 വര്ഷം മുന്പ് ഞാന്‍ അവിടെ പോയപ്പോള്‍ കാണാനായത്. വളരെ ചെറിയ ഗ്രാമം. ഇപ്പോള്‍ ഈ പോസ്റ്റ്‌ കണ്ടപ്പോള്‍ ഞാന്‍ അതെക്കുറിച്ച് അന്വേഷിച്ചു. ഇപ്പോള്‍ അത് ഒരു വലിയ ആശ്രമവും അതിനോടുബന്ധിച്ച് ധാരാളം വലിയ കെട്ടിടങ്ങളും ആയി വലിയ പ്രസ്ഥാനം ആയിരിക്കുന്നു എന്നാണ്. എല്ലാം നവീകരിച്ച് കുളങ്ങള്‍ ഒക്കെ സുന്ദരമാക്കി അനേകം ജനങ്ങള്‍ ഒഴുകിയെത്തുന്ന ഒരിടമായി മാറി എന്നാണ്. ആ വെള്ളത്തില്‍ കുറച്ചുദിവസം കുളിച്ചാല്‍ ചര്‍മ്മരോഗങ്ങള്‍ മാറും എന്നുള്ള യാഥാര്‍ത്ഥ്യമാണ് ആളുകളെ ആകര്ഷിക്കുന്നതിന്റെ മുഖ്യ കാരണം.

    ഞാന്‍ അന്ന് അതെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഗന്ധകത്തിന്റെ ആധിക്യമാണ് വെള്ളം ചൂടാവുന്നതിനും ചര്‍മ്മരോഗങ്ങള്‍ മാറുന്നതിനും കാരണമാകുന്നത് എന്നാണ്. അത് ശരിയാകാം എന്ന് എനിക്കും തോന്നി.

    ReplyDelete
    Replies
    1. ഇങ്ങിനെയൊരു സ്ഥലം നമ്മുടെ രാജ്യത്തുമുണ്ടെന്ന അറിവ് പുതിയതാണ്. മരൂഭൂമിയിലെ സ്ഥലം ഇത്തരം വാങ്മയങ്ങളിലൂടെ അനുഭവിക്കാനേ എന്നെപ്പോലുള്ളവർക്ക് സാധ്യമാവു. എന്നാൽ നമ്മുടെ നാട്ടിലെ ആ സ്ഥലപ്പേർ ഇപ്പോൾത്തന്നെ ഇനി കാണേണ്ട പട്ടികയിലേക്ക് ചേർക്കുന്നു.

      Delete
    2. നന്ദി റാംജി ,ഈ അറിവ് പങ്കുവെച്ചതിന്

      Delete
  14. Hello Faisal,
    This is really an amazing one!! Your way of presentation about this post in Fb was really interesting. Indeed that was new trend in presenting a wonderful post. I am reminded of a wonderful English blogger from Nigeria!! who always come up with some hilarious stories before he present his blogs, of course that is not thru fb but thru his blog post itself. Good one with good pics too! Keep going. keep writing.
    Good Wishes
    ~ Philip
    My first comment here kaattil parannu poyi! g+ loode comment idunnavar sradhikkuka athinte oru copy yeduthu sookkshikkaan allenkil ningal ivide yezhithikkoottiyava publish button amarthunnathode kaattil parannu pokum so Jaagrathi! Take a copy of the comment you type if its not showing paste it again and press publish button then it will appear
    Good day

    ReplyDelete
    Replies
    1. ഈ പ്രോത്സാഹനം ഒരു വലിയ പ്രോചോദനം തന്നെയാണ് , നന്ദി ഫിലിപ്പ് ജി .

      Delete
  15. ഇനിയും തുടരട്ടെ ഇത്പോലോത്ത യാത്രകളും നല്ല വി രണങ്ങളും..

    ReplyDelete
  16. അത്ഭുതങ്ങളുടെ കലവറയാണ് മരുഭൂമി!.. അടുത്തറിയും തോറും പുതിയ അറിവുകള്‍ ലഭിക്കുന്ന മഹാത്ഭുതം..
    ... ഒമാനിലും ഇത്തരം ചുടുനീരുറവകൾ കാണപ്പെടുന്നുണ്ട് .അതിൽ പ്രസിദ്ധമായത് റസ്താക്ക് എന്ന പ്രദേശത്താണുള്ളത് . തൊട്ടുകിടക്കുന്ന രണ്ടു കിണറുകളിൽ ഒന്നിൽ നിന്നും തിളച്ച വെള്ളവും മറ്റേതിൽ നിന്നും തണുത്ത വെള്ളവും . ചുടുനീരുറവ സദാസമയവും തിളച്ചുമറിഞ്ഞ് പുറത്തേക്കൊഴുകി ഒരു തോടായി രസ്താക്കിന്റെ പ്രാന്തപ്രദേശങ്ങളെ ജലസമൃദ്ധിയിലാക്കുകയും ചെയ്യുന്നു. മരുഭൂമിയുടെ നിഗൂഡതകൾ തേടി
    ഫൈസലിന്റെ ഈ സവാരി തുടരട്ടെ..

    ReplyDelete
    Replies
    1. ഒമാനിലെ ഈ അത്ഭുതത്തെ കുറിച്ച് ഇപ്പോഴാണ് കേള്‍ക്കുന്നത് , നന്ദി .

      Delete
  17. പടച്ചോന്‍ താങ്കള്‍ക്ക് സമ്മാനിക്കുന്ന ഈ അപാരവും, അസുലഭവുമായ ജീവിതക്കാഴ്ചകളെക്കുറിച്ച് വായിക്കുമ്പോള്‍ എനിക്ക് പെരുത്ത അസൂയ തോന്നുന്നു.....

    ReplyDelete
    Replies
    1. നന്ദി അനുരാജ് ,, എല്ലാം കാണാന്‍ താങ്കള്‍ക്കും ഭാഗ്യമുണ്ടാവട്ടെ

      Delete
  18. അത് ശരി ..
    ഒരു ദർഭക്കെട്ട് ഗർദ്ദഭത്തിൽ മേലെ
    വെച്ച പോലൊരു ഫോട്ടോ ആലേഖനം ചെയ്ത് ,
    മുഖ പുസ്തക സഞ്ചാരം നടത്തിയത് .....
    ഈ അത്ഭുതങ്ങളുടെ കലവറയായ മരുഭൂമിയെ കാണിച്ച്
    തരുവാനായിരുന്നു അല്ലേ..
    ഭായിയുടെ സവാരി ഗിരിഗിരികളിലൂടെ കാണുന്ന
    ഇത്തരം കാണാക്കാഴ്ച്ചകൾ കാട്ടി തന്ന് , ഇത്തരം സഞ്ചാരങ്ങളോടൊപ്പമുള്ള
    മനോഹര വിവരണങ്ങൾ തുടർന്ന് കൊണ്ടിരിക്കണം കേട്ടൊ ഭായ്

    ReplyDelete
    Replies
    1. ഹഹ പുതിയൊരു പരീക്ഷണം നടത്തിനോക്കിയതല്ലേ മുരളിയേട്ടാ

      Delete
  19. യാത്രകൾ തുടരട്ടെ.

    ReplyDelete
  20. ഫെയിസ് ബുക്കിലും ബ്ളോഗിലുമുള്ള സൗഹൃദങ്ങളിലൂടെയാണ് മരുഭൂമിയെ ഇത്ര നന്നായി അറിഞ്ഞു തുടങ്ങിയത്. ആ ഭൂപ്രകൃതിയും, പ്രകൃതിയുടെ പ്രതിഭാസങ്ങളും, മനുഷ്യരും സംസ്കാരവുമെല്ലാം ഇത്തരം വായനകളിലൂടെ അടുത്തറിയുന്നു. ഈയ്യിടെയായി ഏറ്റവും കൂടുതൽ വായിക്കുന്നതും മരുഭൂമിയെത്തന്നെ. ഇന്ന് വായിച്ചുതീർത്ത ബെന്യാമിന്റെ അൽ -അറേബ്യൻ നോവൽ ഫാക്ടറി എന്ന പുസ്തകവും ചർച്ച ചെയ്യുന്നത് മധ്യപൂർവ്വേഷ്യയുടെ രാഷ്ട്രീയമാണ്. പ്രവാസികളായ നിങ്ങൾ ഇപ്പോൾ നമ്മുടെ നാടിന്റെ സാമ്പത്തിക സ്രോതസ്സുകളെ മാത്രമല്ല ഈ നാടിന്റെ ബൗദ്ധിക വ്യവഹാരങ്ങളേയും പുഷ്ടിപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിക്കുന്നു......

    ReplyDelete
    Replies
    1. ബെന്യാമീന്‍ ന്‍റെ ആടുജീവിതത്തിലെ മരുഭൂമി വിവരണം ഒട്ടും അതിശയോക്തിയുള്ളത് അല്ലന്നു അനുഭവത്തില്‍ നിന്നും ഉറപ്പിച്ചു പറയാന്‍ കഴിയും . നന്ദി മാഷേ

      Delete
  21. അറിഞ്ഞതും അറിയപ്പെടാത്തതുമായ ഇത്തരം അത്ഭുതങ്ങള്‍ മരിഭൂമികളുടെ മാത്രം സ്വന്തം.. !! അത് തേടിയുള്ള യാത്രയും കൌതുകമുണര്‍ത്തുന്നതു തന്നെ. സൌദിയില്‍ വന്നിട്ട് ഏതാനും വര്‍ഷങ്ങള്‍ ആയെങ്കിലും മരുഭൂമിയുടെ വിചിത്രത അടുത്തറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതുപോലെയുള്ള വിവരണങ്ങള്‍ വായിച്ചു കഴിയുമ്പോള്‍ കാര്യങ്ങള്‍ അടുത്തറിയാനുള്ള ഒരു ത്വര മുളപൊട്ടി വരാറുണ്ട്. സാഹചര്യങ്ങള്‍ അനുകൂലമാകുന്നതുവരെ ക്ഷമിച്ചു നില്‍ക്കുകയെ നിവൃത്തിയുള്ളൂ. ... !!

    ലേഖനം ധൃതിപ്പെട്ടു നിര്‍ത്തിയപോലെ തോന്നി. പട്ടേപ്പാടത്തിന്‍റെ വിവരണം ഇതിന്‍റെ കൂടെ ചേര്‍ത്തുവായിക്കാവുന്ന ഒന്നാണെന്ന് തോന്നുന്നു.
    ആശംസകള്‍.

    ReplyDelete
    Replies
    1. നന്ദി മുകേഷ് ,,, റാംജിയും ആറങ്ങോട്ടും നല്‍കിയത് പുതിയൊരു അറിവ് തന്നെ

      Delete
  22. മരുഭൂമിയിലെ അത്ഭതങ്ങൾ ഇനിയുമുണ്ടേറെ. ഓരോന്നായി കാണിച്ചു തരുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ..
    എന്നാലും സഞ്ചരിക്കാൻ വാഹനമായി ഒട്ടകം കൊടുക്കാമെന്ന് എഗ്രിമെന്റ് ചെയ്തിട്ട് കഴുതയെ കൊടുത്തത് വളരെ മോശമായിപ്പോയി.
    എവിടേയും പ്രവാസികളുടെ കാര്യത്തിൽ അവന്റെ സ്വഭാവം ഒന്നുതന്നെ...!!

    ReplyDelete
    Replies
    1. ഹഹ്ഹ നല്ല നിരീക്ഷണം വി കേ

      Delete
  23. വിവരണം വളരെ നന്നായി.

    ReplyDelete
  24. നല്ല വിവരണം ..മരുഭൂമിയില്‍ നമുക്ക് വരാന്‍ കഴിയുമോ എന്നറിയില്ല ,എങ്കിലും നിങ്ങളെപ്പോലുള്ളവരുടെ വാക്കുകളിലൂടെ അറിയുന്നു ആ മഹാത്ഭുതം !

    ReplyDelete
  25. മരുഭൂമിയില് നിങ്ങള്ക്കൊപ്പം ഞങ്ങളും.... നല്ലെഴുത്ത്.

    ReplyDelete
  26. "നാട്ടിലോ മറ്റോ ആണെങ്കില്‍ ഒന്നാം തരം ആത്മീയ വ്യാപാരകേന്ദ്രമാവുമായിരുന്നു ഈ അത്ഭുത പ്രതിഭാസം." ഇങ്ങിനെയൊരു കമന്‍റ് എഴുതാന്‍ തയ്യാറെടുത്തു വായിക്കുകയായിരുന്നു. പറ്റിച്ചു കളഞ്ഞല്ലോ.

    ReplyDelete
  27. അതിശയം നന്നായി ചിത്രങ്ങളും വിവരണവും യാത്ര തുടരട്ടെ

    ReplyDelete
  28. " മരുഭൂമിയിലെ അത്ഭുതങ്ങൾ" ഈ ലേഖനത്തിലൂടെ കൂടുതൽ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ഇനിയും നല്ല നല്ല യാത്രാവിവരണങ്ങൾ തുടരട്ടെ.

    ReplyDelete
    Replies
    1. ഇത്രയും അടുത്തുണ്ടായിട്ടും ഒന്ന് പോയി കാണാഞ്ഞാല്‍ മോശമാണ് ട്ടോ :)

      Delete
  29. മരുഭൂമിയിലെ അത്ഭുതങ്ങള്‍ വായനയിലൂടെയും ചിത്രങ്ങളിലുടെയും അറിയാനായതില്‍ സന്തോഷം.

    ReplyDelete
  30. മരുഭൂമി..., ചിലര്‍ക്കത് എരിയുന്ന മണലാരണ്യം മാത്രം...
    മറ്റു ചിലര്‍ക്ക് കാഴ്ചയുടെ വര്‍ണ്ണവിസ്മയങ്ങള്‍..!!!
    വരികള്‍ മനോഹരമായിരുന്നു... ആരെയും ഒന്നുപോയിക്കാണണമെന്ന് ആഗ്രഹിപ്പിക്കുന്നവിധം.!!

    ReplyDelete
  31. തുടരട്ടെ യാത്രകളും വിവരണങ്ങളും..

    ReplyDelete
  32. വായനയിലുടെ യാത്ര ചെയ്യ്‌ത സുഖം മനോഹരം ഭായ് ഈ അവതരണം

    ReplyDelete
  33. എന്തെല്ലാം അനുഭവങ്ങൾ അല്ലേ?

    കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രം ഓർമ്മ വന്നൂട്ടോ ഫൈസൽഭായ്... മഞ്ജു വാര്യർ കഴുതപ്പുറത്ത് പോകുന്ന രംഗം... :)

    ReplyDelete
  34. ഇനിയൊരിക്കൽ സൗദി വരാണേൽ ഒരു കുൻഫുധ ടിക്കറ്റ് ഞാനെടുക്കും ഫൈസലേ . കഴുതപ്പുറത്തെങ്കിൽ അവിടെ , വണ്ടീലാണേൽ വണ്ടിയിൽ നീ പറഞ്ഞ പല സ്ഥലങ്ങളിലൂടെ ഒരു യാത്ര എനിക്കും പോണം . വിജനമായ മരുഭൂമി നോക്കിയിരിക്കണം നിലാവുള്ള രാത്രിയിൽ . കൂടെ ഗസലുകളും . ഒരു അഭ്യർത്ഥന മാത്രം . കത്തി വെച്ച് കൊല്ലരുത് . വാഴക്കാടുകാർക്ക് ആ കുഴപ്പമേ ഉള്ളൂ :)
    നന്നായി എഴുതീട്ടോ . സ്നേഹാശംസകൾ

    ReplyDelete
    Replies
    1. നീ വാ ,, കൊല്ലണോ തിന്നണോ എന്നൊക്കെ ഞാനല്ലേ തീരുമാനിക്കുന്നത് :)

      Delete
  35. ഈ മരുഭൂമി ,മരുഭൂമീന്നു പറയുമ്പോ ഇവിടെ ആര്‍ക്കും ഒരു വിലയുമില്ല പക്ഷെ ..............ഇത് എന്തൊക്കെ അത്ഭുതങ്ങളാ

    ReplyDelete
  36. ആഗ്രഹങ്ങളില്‍ ഒന്നാണ് മരുഭൂമിയും നക്ഷത്ര ഗര്ത്തവും....

    ReplyDelete
    Replies
    1. നന്ദി വിനീത് .ആഗ്രഹം നടക്കട്ടെ

      Delete
  37. അടുത്തെന്നു തോന്നുമെങ്കിലും അകലെയാണ്‌......
    നല്ല വിവരണം
    പുതിയ പോസ്സ് കണ്ടത് fb വഴിയാണ്.........അങ്ങനെയാണ് ഇവിടെയും വന്നത്.എന്തുപറ്റി എന്നറിയുന്നില്ല?
    ആശംസകള്‍

    ReplyDelete
  38. നല്ല തണുപ്പും ചൂടും അനുബവപെടുന്ന സ്ഥലം എന്നതിൽ ഉപരി മരുഭൂമി ഒരു വിസ്മയം മാണെന്ന് ഈപ്പോായ്യാ മനസ്സിലായെ
    കൂടുതൽ യാത്ര വിവരണ ങ്ങൾ കായി കാത്തിരിക്കുന്നു

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.