P K = പ്രവാസി !!! ??
"PK കണ്ടോ പികെ ? " ഇല്ലേല്‍ കാണണം ട്ടോ നല്ല സിനിമയാണ് " കണ്ടിട്ടു അഭിപ്രായം പറയണം മറക്കരുത് " ഇന്ബോകിസിലെ ഫ്രണ്ടിന്റെ റിക്കസ്റ്റ് . ആദ്യമൊന്നും ഞാന്‍ അതത്ര കാര്യമാക്കിയില്ല. പിന്നീടാണ് പല ബ്ലോഗേഴ്സിന്റെയും മൂവി റിവ്യൂ വായിച്ചപ്പോള്‍ കണ്ടു കളയാം എന്ന് തോന്നിയത്.അങ്ങിനെ പി കെ കണ്ടു.
പിറ്റേന്നും ലവന്‍ വിടുന്നില്ല.."കണ്ടോ എങ്ങിനെയുണ്ട് "?
ഞാന്‍ പറഞ്ഞു "കണ്ടു ഉള്ളത് പറയാലോ ഇത് അടിച്ചു മാറ്റിയ കഥയാണ്"
കടുത്ത അമീര്‍ഖാന്‍ ഫാന്‍ ആയ അവന്‍ എനിക്ക് നേരെ നാല് ചാട്ടം!!.
"ഒന്ന് പോടെ നിന്നെയൊക്കെ ഇത് കാണാന്‍ പറഞ്ഞ എന്നെ വേണം തല്ലാന്‍ "
"എടാ ഇത് ഞാന്‍ അറിയുന്ന ഒരു പ്രവാസിയുടെ കഥയാണ് അത് അവര്‍ അടിച്ചു മാറ്റിയതാണ് "
അങ്ങിനെ ഞാന്‍ കണ്ട പി കെയും ,, അവന്‍ കണ്ട സിനിമയിലെ പി കെ യും തമ്മില്‍ ഒന്നാണെന്ന് കണ്ടെത്തിയ നിരീക്ഷണ പ്രബന്ധം അവനു വേണ്ടി ഞാന്‍ നിരത്തി.. അതിങ്ങനെ,,
സിനിമയിലെ പികെ ഒരു പറക്കും തളികയിലാണ് കുറെ കറങ്ങി തിരിഞ്ഞ് ഭൂമിയില്‍ എത്തുന്നത് .
പിറ്റേന്നും ലവന്‍ വിടുന്നില്ല.."കണ്ടോ എങ്ങിനെയുണ്ട് "?
ഞാന്‍ പറഞ്ഞു "കണ്ടു ഉള്ളത് പറയാലോ ഇത് അടിച്ചു മാറ്റിയ കഥയാണ്"
കടുത്ത അമീര്‍ഖാന്‍ ഫാന്‍ ആയ അവന്‍ എനിക്ക് നേരെ നാല് ചാട്ടം!!.
"ഒന്ന് പോടെ നിന്നെയൊക്കെ ഇത് കാണാന്‍ പറഞ്ഞ എന്നെ വേണം തല്ലാന്‍ "
"എടാ ഇത് ഞാന്‍ അറിയുന്ന ഒരു പ്രവാസിയുടെ കഥയാണ് അത് അവര്‍ അടിച്ചു മാറ്റിയതാണ് "
അങ്ങിനെ ഞാന്‍ കണ്ട പി കെയും ,, അവന്‍ കണ്ട സിനിമയിലെ പി കെ യും തമ്മില്‍ ഒന്നാണെന്ന് കണ്ടെത്തിയ നിരീക്ഷണ പ്രബന്ധം അവനു വേണ്ടി ഞാന്‍ നിരത്തി.. അതിങ്ങനെ,,
സിനിമയിലെ പികെ ഒരു പറക്കും തളികയിലാണ് കുറെ കറങ്ങി തിരിഞ്ഞ് ഭൂമിയില്‍ എത്തുന്നത് .
നമ്മുടെ പ്രവാസി പികെയും അത് പോലെ തന്നെ ! എയര്‍ ഇന്ത്യയില്‍ കറങ്ങി തിരിഞ്ഞ് അവസാനം പ്രവാസ ഭൂമിയായ എയര്‍ പോര്‍ട്ടില്‍ എത്തുന്നു .രണ്ടു പേരും പ്രവാസികള്‍
പികെ യുടെ " റിമോട്ട് കണ്ട്രോള്‍ " തട്ടിപ്പറിച്ച് നാട്ടുകാരന്‍ ഓടുമ്പോള്‍ ,, പികെ യുടെ പാസ് പോര്‍ട്ടും കൊണ്ടാണ് കൂലി കഫീല്‍ ഓടുന്നത് smile emoticon
നഷ്ടപെട്ട റിമോട്ട് കണ്ട്രോളിനു പകരം പികെ ക്ക് റേഡിയോ കിട്ടുമ്പോള്‍ . പ്രവാസി പി കെ ക്ക് കിട്ടുന്നത് ഇക്കാമ യാണ് . അതിലുമുണ്ട് ഒരു സാമ്യം (ജന്മ നാട്ടിലേക്ക് തിരിച്ചു പോവാന്‍ ഇത് രണ്ടു കൊണ്ടും കാര്യമില്ല smile emoticon
പി കെ നഗ്നനായിട്ടാണ് ഭൂമിയില്‍ എത്തുന്നത് .. തോപ്പുകള്‍ ധരിച്ച സ്വദേശികളുടെ നാട്ടില്‍ പാന്റും ഷര്‍ട്ടും ഇട്ടു വന്ന പികെ യെന്ന പ്രവാസിയും അവരുടെ കണ്ണില്‍ വിചിത്ര ജീവിയായിരിക്കും.
ആദ്യമായി പ്രവാസിയായ പികെ ഏജന്റിന്റെ റൂമില്‍ ചെന്നപ്പോള്‍ വന്നപ്പോള്‍ ചിക്കന്‍ കറിയും ഖുബ്ബൂസും കൊടുത്തു സ്വീകരിക്കുന്നു. പിന്നെ മൂപ്പരെ പൊടി പോലും കണ്ടിട്ടില്ല
wink emoticon
സിനിമയില്‍ പികെ ,,നഷ്ടപെട്ട് പോയ റിമോട്ട് കണ്ട്രോള്‍ തിരയുന്നു ,, പ്രവാസിയായ പികെ കഫീല്‍ വാങ്ങികൊണ്ട് പോയ പാസ്പോര്‍ട്ടും smile emoticon
സിനിമയിലെ പി കെയ്ക്ക് പാകിസ്ഥാനിയാല്‍ വഞ്ചിക്കപ്പെട്ട ഒരു കൂട്ടുകാരന്‍ ഉണ്ടെങ്കില്‍ നമ്മുടെ പ്രവാസി പി കെ ക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് ഒന്നല്ല ഒരു പാട് പച്ചകളുടെ ഇടി കൊള്ളേണ്ടിവന്നിട്ടുണ്ട്.
കാര്‍ ഡാന്‍സില്‍ കൂടി ജീവിക്കാനുള്ള പൈസ കണ്ടെത്തുന്ന സിനിമയിലെ പികെ യും കാര്‍ കഴുകി പണം സമ്പാദിക്കുന്ന പികെ യും ഒന്ന് തന്നെയല്ലേ
wink emoticon
ആദ്യം ഗാന്ധിതലയുള്ള നോട്ട്കൊണ്ട് പികെ ചായയും വടയും വാങ്ങുന്നു എന്നാല്‍ പിന്നീട് വെറും ഗാന്ധിജിയുടെ പടമുള്ള കടലാസ് കൊണ്ട് ചെല്ലുമ്പോള്‍ ആട്ടിയകറ്റുന്നു ,,,ആദ്യമായി തൊട്ടടുത്ത ബൂഫിയയില്‍ കയറി റിയാലിന് പകരം രൂപ നല്‍കിയ പ്രവാസി പികെയോട് അലിവ് തോന്നി നാട്ടുകാരന്‍ അതുവാങ്ങി ചായയും സാന്ഡ്വിച്ചും നല്‍കി .. എന്നാല്‍ പിന്നീട് ഇതേ നോട്ടുമായി പട്ടാണിയുടെ ഹോട്ടലില്‍ ചെന്ന് ഭക്ഷണം വാങ്ങുമ്പോള്‍ ഒടുക്കത്തെ @#$&^%@#^& കേള്‍ക്കുന്നു.
smile emoticon smile emoticon
ജനങ്ങളെ ആത്മീയ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ പികെ ശബ്ദിക്കുമ്പോള്‍ , വലിയ വാഗ്ദാനങ്ങള്‍ നല്‍കി മുങ്ങി കളഞ്ഞ ഏജന്റിനെ തേടിയാണ് പികെ ഓടുന്നത് .
smile emoticon smile emoticon
ജനങ്ങളെ ആത്മീയ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ പികെ ശബ്ദിക്കുമ്പോള്‍ , വലിയ വാഗ്ദാനങ്ങള്‍ നല്‍കി മുങ്ങി കളഞ്ഞ ഏജന്റിനെ തേടിയാണ് പികെ ഓടുന്നത് .
തട്ട് മുട്ട് ന്യായം പറഞ്ഞു മുങ്ങുന്ന ഗുരുജിയും ,, ഫോണ്‍ വിളിച്ചാല്‍ എടുക്കാത്ത "കുരുട്ടു ബുദ്ധി " ഏജന്റും ഒന്ന് ,, ഒന്ന് ഒന്ന് smile emoticon
റിമോട്ട് കണ്ട്രോള്‍ ലഭിക്കാനായി വാദപ്രതിവാദം നടത്തുന്നു പികെ . ,, പ്രവാസി പികെ പോയത് ലേബര്‍ കോടതിയില്‍ കേസ് വാദിക്കാനാണ് .. രണ്ടിടത്തും നടക്കുന്നത് വാദ-പ്രതിവാദം. തന്നെയാണല്ലോ . നോട്ട് ദിപോയിന്റ് .
അവസാനം റിമോട്ട് കണ്ട്രോള്‍ കൈകലാക്കി പികെ പോവാന്‍ തയ്യാറാകുന്നു ,, ലേബര്‍ കോടതിയില്‍ കേസ് വിജയിച്ചു പി കെയും ..
രണ്ടു പേരും പുറപ്പെടുന്നതും പറക്കും തളികയില്‍ smile emoticon ഒറ്റ വ്യത്യാസം മാത്രം .. സിനിമയിലെ പറക്കും തളിക കൃത്യ സമയത്ത് പറക്കുന്നു ,, പ്രവാസി പികെയുടെ വിമാനം 128 മണിക്കൂര്‍ വൈകി ഉലകം ചുറ്റി കോഴിക്കോട് എത്തിയപ്പോള്‍ ഒരാഴ്ച കഴിഞ്ഞിരുന്നു frown emoticon
വര്‍ഷങ്ങള്‍ക്ക് ശേഷം പികെ കൂട്ടുകാരുമായി വീണ്ടും ഭൂമിയിലേക്ക് വരുന്നു,,, എക്സിറ്റ് അടിച്ചു പോയ പ്രവാസി പികെ ദമാമില്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം കാലു കുത്തിയപ്പോഴും ഉണ്ടായിരുന്നു ഇടത്തും വലത്തും ഓരോരുത്തര്‍!! അഥവാ രണ്ടു അളിയന്‍മാര്‍!!.
ഇനി പ്രവാസി പികെ ആരെന്നു ചോദിക്കരുത്
ണ്ടു പേരും പുറപ്പെടുന്നതും പറക്കും തളികയില്‍ smile emoticon ഒറ്റ വ്യത്യാസം മാത്രം .. സിനിമയിലെ പറക്കും തളിക കൃത്യ സമയത്ത് പറക്കുന്നു ,, പ്രവാസി പികെയുടെ വിമാനം 128 മണിക്കൂര്‍ വൈകി ഉലകം ചുറ്റി കോഴിക്കോട് എത്തിയപ്പോള്‍ ഒരാഴ്ച കഴിഞ്ഞിരുന്നു
ReplyDeleteസൂപ്പര്‍
നന്ദി നിസാം
Deleteഹഹഹ നല്ല ആക്ഷേപ ഹാസ്യം കലക്കി ഫൈസൽ
ReplyDeleteഹഹ കൊമ്പാ :)
Deleteഇതൊക്കെ എങ്ങിനെ ആലോചിച്ചുണ്ടാക്കി എടുക്കുന്നു ഫൈസലിക്കാ? ജ്ജ് സുലൈമാനല്ലട്ടോ... കേമം അല്ലാ ബഹു കേമം ആയിരിക്കുന്നു.
ReplyDeleteHahaha Kalakki :D
ReplyDeleteനന്ദി ഷാനു :)
Deleteനിരീക്ഷണത്തിനു വണക്കം.
ReplyDeleteപി കെ സമം പികെ ഈസ് ഈക്വൽ റ്റു പീകേ
:) ഷിഹാബ്..
Deleteഹഹ... അതാപ്പോ നന്നായെ! അമീര്‍ഖാനെതിരെ കേസെടുക്കൂ ബായി ;)
ReplyDeleteരസായിട്ടാ
നന്ദി ആര്‍ഷ :)
Deleteകൊള്ളാം രണ്ടു പീക്കെയും ..
ReplyDeleteഅഷ്‌റഫ് ക്ക ഇഷ്ടം :)
Deleteസമാസമം
ReplyDeleteനിരീക്ഷണം നന്നായിരിക്കുന്നു.. സംഭവം കലക്കി :D
ReplyDeleteനന്ദി ഹബീബ്
Deletehaha.. peekke..
ReplyDelete:) ഷിറാസ് .
Deleteകൊള്ളാല്ലോ... ന്നാലും അമീര്‍ഖാന്‍ കഥ അടിച്ചു മാറ്റുമെന്ന് കരുതിയില്ല!
ReplyDeleteഹഹ മുബീ !! ചുളുവില്‍ ഒരു വിവാദം ഉണ്ടാക്കാനുള്ള പുറപ്പാടാ ല്ലേ :)
Delete"തട്ട് മുട്ട് ന്യായം പറഞ്ഞു മുങ്ങുന്ന ഗുരുജിയും ,, ഫോണ്‍ വിളിച്ചാല്‍ എടുക്കാത്ത "കുരുട്ടു ബുദ്ധി " ഏജന്റും ഒന്ന് ,, ഒന്ന് ഒന്ന് " പറഞ്ഞത് വെരി വെരി കറക്റ്റ്. ഫാവന കൊള്ളാം കേട്ടോ. പക്ഷെ ആ റോങ്ങ് നമ്പര്‍ സദാസമയവും പരിധിക്ക് പുറത്താണ്.
ReplyDeleteഹഹ സുധീര്‍ ജി :)
Deleteഹഹഹ കലക്കി , സത്യത്തില്‍ ഞാന്‍ വേറെ എന്തെല്ലാമോ കരുതി വന്നു . പക്ഷെ കഥ ഇപ്പടി മെനെഞ്ഞുണ്ടാക്കിയ ബുദ്ധി കൊള്ളാം , എന്തായാലും പ്രവാസി കഥ അപ്പടി അടിച്ചു മാറ്റിയതന്നെ ഇത് :) , പെരുത്ത് ഇഷ്ടായി :)
ReplyDeleteഹഹ നന്ദി അഷ്‌റഫ് ഭായ്
Deleteചിരിച്ചു കഴിഞ്ഞ് കുനിച്ചു നിർത്തി ഒരു ഇടീം കൂടി തരാം. പീകെയുടെ കഥ മുഴുവൻ പറഞ്ഞതിന്.
ReplyDeleteഹാഹ പ്രദീപ് ജി :)
Deleteമാസങ്ങൾക്ക് ശേഷമാണ് ബ്ലോഗ് വായന വീണ്ടും തുടങ്ങിയത് ...
ReplyDeleteതുടക്കം മോശമായില്ല .. അവസാനം 128 മണിക്കൂർ വൈകിയതാണ്
ഹൈലൈറ്റ് ...
ഒന്ന് രണ്ട് സ്ഥലങ്ങളിൽ ചേരായ്മ ഉണ്ട് . ആക്ഷേപ ഹാസ്യമായത് കൊണ്ട്
അധികം ഇഴകീറി നൊക്കെണ്ടതില്ലാലൊ ....
രസച്ചരട് പൊട്ടാതെ അവസാനം വരെ എത്തി ...
ആശംസകൾ :)
വിശദമായ വായനക്ക് നന്ദി ട്ടൊ :)
Deleteനിരീക്ഷണപാടവം അപാരം!
ReplyDeleteബുദ്ധിയുടെ സൂക്ഷ്മനേത്രങ്ങളുമായി കലാസാഹിത്യമെന്ന അനന്തവിഹായസ്സില്‍ സ്വച്ഛന്ദം സഞ്ചരിക്കുവാന്‍ കഴിയുമാറാകട്ടെ!
ഇനിയും ഇത്തരം ആലോചനാമൃതങ്ങളായ ആക്ഷേപഹാസ്യങ്ങള്‍ പിറവിയെടുക്കട്ടെ!!
ആശംസകള്‍
മറക്കില്ല ഈ പ്രോത്സാഹനങ്ങള്‍ നിറഞ്ഞ വാക്കുകളെ ;;
Deleteഎന്നാലും ഇത് കുറച്ച് കഷ്ടമായിപ്പോയി. കോപ്പി എന്നൊക്കെ പറഞ്ഞപ്പോ ഞാൻ കുറച്ച് പ്രതീക്ഷിച്ചു.. ഇത് കോപ്പി ആക്കാൻ വേണ്ടി കോപ്പി ആക്കിയ പോലാ തോന്നിയെ.. എന്നാലും കംപാരിസണ്‍ അപാരം.. :P :P
ReplyDeleteekka ethu kalakki ashamsakal
ReplyDeleteനന്ദി ഷംസു :)
Deleteഎന്തിനാ മോനെ നീ ആ ഖുന്ഫുദയില്‍ കടന്ന് കഷ്ടപ്പെടുന്നത്, നിനക്ക് മലയാള സിനിമയില്‍ ചെറുതല്ലാത്ത ഒരിടം ഉണ്ട്, ,,,,
ReplyDeleteഹഹ എന്നാല്‍ ഞാന്‍ അങ്ങോട്ട് വരാം
DeleteThis comment has been removed by the author.
ReplyDeleteഫൈസൽക്ക.... സൂപ്പറാണിട്ടൊ....👌👌
ReplyDeleteഇത് കലക്കീട്ട്ണ്ട് ട്ടാ ഭായ്.
ReplyDeleteപിന്നെ
ഈ പ്രവാസി പി.കെ യെ ഞാനറിയും ...
ഞങ്ങടെ നാട്ടിലെ ചായക്കട നടത്തുന്ന പുത്തൻ
വീട്ടിൽ കുഞ്ഞുമോനിക്കയുടെ മൂത്ത മോൻ , കരീമിന്റെ കഥയാണ്...
നെടുപുഴ കോൺ വെന്റ് സ്കൂളിലെ പ്രമീള ടീച്ചറെ ലൈനടിച്ച് പിന്നാലെ
നടന്നിട്ട്,പിന്നീട് ടീച്ചർ കല്ല്യാണിച്ചപ്പോൾ പ്രേമ നൈര്യാശം കൊണ്ട് ഏജന്റിന്
കാശ് കൊടുത്ത് , ദാമാമിൽ എത്തിച്ചേർന്ന പി.കെ എന്ന് വിളിക്കുന്ന പുത്തൻ വീട്ടിൽ
കരീമിന്റെ ഒറിജിനൽ അനുഭവ കഥ...!
ഹഹ നമുക്കിടയിലെ ചിലര്‍ അല്ലെ
Deleteസത്യത്തിൽ ആ പ്രവാസി പി.കെ ആരാണ്. നമ്മുടെ കൂട്ടത്തിൽ നിന്ന് തൊട്ടു കാണിക്കാൻ പറ്റിയ ആളാണോ......
ReplyDeleteസിനിമ കണ്ട് ഇറങ്ങുമ്പോഴേക്കും കഥയും സന്ദർഭങ്ങളും മറന്നുപോവുന്ന എനിക്കിത് അത്ഭുതം. ഇത്ര കണിശമായി ഓരോ ഭാഗങ്ങളും അളന്നു മുറിച്ച് ഈ പി.കെ യേയും മറ്റേ പി.കെ യേയും അളന്നന്നളന്ന് ഓരോന്നും മാറ്റി മാറ്റി വെക്കണമെങ്കിൽ അതിനിത്തിരി ഓർമ്മ ശക്തിയും കഴിവും വേണം.....
അവസാനഭാഗത്ത് ഇന്ത്യൻ എയർലൈൻസിനിട്ടുള്ള താങ്ങ് ഒരു ഒന്നൊന്നര താങ്ങുതന്നെയാണ്. ഇരു ഭാഗത്തും അളിയന്മാരുമായി ആ തിരിച്ചു പോക്കിനുമുണ്ട് നമ്മുടെ പ്രവാസികളുടേതായ ഒരു ഇത്......
ഹ് മാഷേ <3
Deleteവായിക്കപ്പെടേണ്ട പലതുമുണ്ട്...
ReplyDeleteകാണാകാഴ്ചകളിലേക്ക് കണ്ണും നട്ട് നമുക്കിരിക്കാം... അനേകംപേര്‍ക്കിടയില്‍ ഒരു പികെയായി...
അതെ !! സത്യം
Deleteപികെ എന്നാല്‍ പിന്നെ കാണാം എന്നാവും അല്ലെ.
ReplyDeleteസംഭവം ഉഷാറായി.
നന്ദി റാംജി
Deleteകൊള്ളാം, നല്ല നിരീക്ഷണങ്ങൾ. നന്നായിരിക്കുന്നു
ReplyDeleteആശംസകൾ..
നന്ദി കോയ ജി
Deleteകൊട് കൈ ഫൈസൽ ഭായ്... ഇങ്ങള് ആള് കൊള്ളാമല്ലോ... :)
ReplyDeleteകൈ തന്നു വിനുവേട്ടാ <3
Deleteഎല്ലാവരും വിമർശന ബുദ്ധിയോടെ പി കെ യെ നോക്കി കണ്ടപ്പോൾ താങ്കൾ വളരെ വിത്യസ്തമായി ഒരു പ്രവാസിയുടെ കണ്ണിലൂടെ കണ്ടിരിക്കുന്നു ..പി കെ യും ഒരു പ്രവാസി ആണെന്നതിൽ ഒരു സംശയവുമില്ല ...വളരെ മനോഹരം .....
ReplyDeleteനന്ദി ബിസ്മിത
Deleteഈ താരതമ്യം ഇഷ്ടപ്പെട്ടു.ശരിയായ കണ്ടെത്തല്‍
ReplyDeleteനന്ദി വെട്ടത്താന്‍ ജി
Deleteനർമ്മത്തിൽ പൊതിഞ്ഞ നല്ല കണ്ടു പിടിത്തം .. :)
ReplyDeleteനന്ദി ജിമ്മിച്ചയോ <3
Deleteഫൈസലിന്റെ പി.കെ കഥ രണ്ടു തവണ വായിക്കാൻ ശ്രമിച്ചിട്ടും മുഴുമിപ്പിക്കാനായില്ല കാരണം നാട്ടിലെ നെറ്റ് പ്രോബ്ലം തന്നെ. ഇപ്പോളാണ് സ്വസ്ഥമായി ഇരുന്നു വായിക്കാൻ കഴിഞ്ഞത്. പി കെ സിനിമ കണ്ടില്ല. സത്യമോ പി.കെ സിനിമയും,പി.കെ പ്രവാസിയും ഒന്നുതന്നെയോ? എന്തായാലും ഫൈസലിന്റെ വിലയിരുത്തലുകൾ കൊള്ളാം. ആശംസകൾ
ReplyDeleteഗീതേച്ചി നന്ദി
Deleteകൊള്ളാലോ ഈ പികെ - പ്രവാസി താരതമ്യം
ReplyDeleteനന്ദി ജി .വി .
Deleteപുതുമയുള്ള ഒരു താരതമ്യപഠനം. കൗതുകകരമായ വായന. വിസ്മയകരമായ നിരീക്ഷണം.
ReplyDeleteഹഹ്ഹ... ഇതല്ലേ പ്രവാസറോംഗ് നമ്പര്‍!!!!
ReplyDeleteഹഹ്ഹ തന്നെ
Deleteഈ സാധനം അടിച്ചു മാറ്റി ഒരു മലയാളം പി.കെ. വാരാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. അത് കൊണ്ട് വേഗം കോപ്പി റൈറ്റ് എടുത്തോ ഫൈസലേ.
ReplyDeleteഒരു കാര്യം ഫൈസൽ വിട്ടു പോയി. പി.കെ.യുടെ നഗ്ന പോസ്ററും പ്രവാസിയ്ക്ക് ചേരും. പണ്ട് ഗൾഫിൽ നിന്നും വരുന്നവരുടെ ട്രേഡ് മാർക്ക് ആയിരുന്നല്ലോ വലിയ ടേപ്പ് റിക്കൊർഡർ.
അസ്സലായി. നർമവും ഹാസ്യവും എല്ലാം. ഈ താരതമ്യങ്ങൾ കണ്ടു പിടിച്ചത് ഭയങ്കരം.
ഹഹ്ഹ ശരിയാണല്ലോ ,,,:)
Deleteകിടുക്കൻ പോസ്റ്റ്.. അപാരമായ ചിന്ത,അപാരമായ ആശയം.. കലക്കിയിക്കാ.. :)
ReplyDeleteഈ നിരീക്ഷണപാടവം സമദിച്ചു
ReplyDeleteനന്ദി ശരീഫ്
Deleteഅപാര നിരീക്ഷണ പാടവം തന്നെ.!! ദു:ഖിപ്പിക്കുന്ന സത്യങ്ങളെ ചിരിപ്പിക്കുന്ന രസങ്ങളാക്കി മാറ്റിയിരിക്കുന്നു..!
ReplyDeleteനന്ദി കല്ലൂ
Deleteതാരതമ്യം ഇഷ്ടായി...പി.കെയ്ക്ക് എതിരെ ഇപ്പോൾ തന്നെ വേണ്ടുവോളം കേസുകളുണ്ട്...അതുകൊണ്ട് കേസിനൊന്നും പോകണ്ട...വേണമെങ്കിൽ അമീർ ഖാനെ ഒന്നു പേടിപ്പിച്ചു വിട്ടാൽ മതി... :D :P
ReplyDeleteഅതെ അതിനു സംഗീതിനെ ഏല്പിച്ചു :)
Deleteഓ...ഇങ്ങനേം ചിന്തിക്കാം അല്ലെ ..........ആമിര്‍ഖാന്‍റെ പി.കെ യേക്കാള്‍ ഇഷ്ടായത് ഇതാണ്‌ട്ടോ.
ReplyDeleteആണോ സന്തോഷം മിനി
Deleteഉഷാറായി പാസ്പോർട്ട് മാത്രം കൈയ്യിൽ പിടിച്ചു അത് കൊണ്ട് നാണം മറച്ചു വിമാനത്താവളങ്ങളിൽ
ReplyDeleteവന്നിറങ്ങുന്ന ഉടുതുണി പോലും ഇല്ലാത്ത പ്രവാസിയെ കാണാൻ പറ്റി ഗംഭീരം
ഹഹഹ നന്ദി ബൈജു
Deleteഫൈസൽക്ക പ്രവാസി പികെ കലക്കി ..
ReplyDeleteഅപാരം തന്നെ
നന്ദി ഷംസു <3
DeleteThis comment has been removed by the author.
ReplyDeleteDidn't see PK yet, good review, make me want to see it as soon as possible!
Deleteഎന്നാല്‍ ഒന്ന് കാണൂട്ടോ ,, ഇതൊക്കെ ഒരു തമാശ , കാണേണ്ട ഒരു ചിത്രം തന്നെ പി കേ
Deleteപീകേ കണ്ടതാണു.
ReplyDeleteഹോ.ത് ആലോചിച്ചെടുത്ത തല.
സമ്മതിച്ചിരിക്കുന്നു ചേട്ടാ.
പൊന്നപ്പനല്ല തങ്കപ്പൻ!!!!!!
നന്ദി സുധി <3
Delete