പടച്ചോന്റെ ക്യാമറ.!!
അളന്നു മുറിച്ച രണ്ടു മാസത്തിലെ ലീവില്‍ വീട് പണി എങ്ങിനെയെങ്കിലും ഒന്ന് പൂര്‍ത്തിയാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു.തിരക്കോട് തിരക്ക്. പിരിവുകാരെയും എല്‍ ഐസിക്കാരെയും എത്ര ദൂരെനിന്നു കണ്ടാലും തിരിച്ചറിയാന്‍ ഒരു പ്രത്യേക പരിശീലനം ഇതിനോടകം ഞാന്‍ നേടിയിരുന്നു.രാവിലെ തന്നെ ബംഗാളികളുടെ തട്ടും മുട്ടും കേട്ടാണ് തൊട്ടടുത്തു തന്നെയുള്ള വീടുപണി നടക്കുന്നിടത്ത് ചെന്നത്.അപ്പോഴതാ കോട്ടും ടയ്യും കെട്ടി രണ്ടു മൂന്നു ഫ്രീക്കന്‍സ് പിള്ളേര്‍ ഒരു പുതുപുത്തന്‍ കാറില്‍ മുറ്റത്ത്.
"സര്‍ നമസ്കാരം". ആ സര്‍ വിളി കേട്ടാല്‍ ആരും വീണുപോകും.ഇവിടെ അറബികളെ സര്‍ എന്ന് വിളിക്കുന്നത് പോലെയല്ല, നാട്ടില്‍ നമ്മളെ ചിലര്‍ "സര്‍" എന്ന് വിളിക്കുന്നത്.
"സര്‍ ഞങ്ങളെ മനസ്സിലായോ"? കണ്ടിട്ടു ഒരു പരിചയവും തോന്നുന്നില്ല.
"സോറി എനിക്ക് മനസ്സിലായില്ലട്ടോ,ആരാ എവിടുന്നാ"?
"സര്‍ ബീ ആന്‍റ് ടി എന്ന് കേട്ടിട്ടുണ്ടോ?". കണ്ണും പൂട്ടി ഞാന്‍ പറഞ്ഞു "ഇല്ല കേട്ടിട്ടില്ല"
"സര്‍ ഞങ്ങള്‍ കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന സെക്യൂരിറ്റി കമ്പനിയില്‍ നിന്നാണ് വരുന്നത്. വീടിന്റെ പണിപൂര്‍ത്തിയാവാന്‍ പോവുകയല്ലേ, സി സി ടി വിയൊന്നും വെക്കുന്നില്ലേ? സുരക്ഷയാണ് പ്രധാനം"
ഡിം!! ചുമര്‍ സിമന്റ് തേക്കല്‍, ഫ്ലോറിംഗ്,വയറിങ്ങ്, ബാത്ത്റൂം ഫിറ്റിംഗ്സ് തുടങ്ങി വീടിന്റെ പകുതി പോലും കഴിഞ്ഞിട്ടില്ല, അതിനിടക്കാണ് "തക്കാളി പെട്ടിക്ക് ഗോദ്രേജിന്റെ പൂട്ടിടാന്‍" ഇവന്‍മാര്‍ വന്നത് .
ഇന്നത്തെ ദിവസം പോയത് തന്നെ. !! ഞാന്‍ പറഞ്ഞു.
"കള്ളവും ചതിയും എള്ളോളം പൊളിയുമില്ലാത്ത എന്റെ സ്വന്തം ഊര്‍ക്കടവില്‍ ഞാന്‍ ആരെ പേടിക്കണം? നിങ്ങള്‍ വല്ല സിറ്റിയിലും പോയി നോക്കൂ,,ഇവിടെ ചിലവാകില്ല"
"സര്‍ അപ്പോള്‍ നിങ്ങള്‍ ടി വിയൊന്നും കാണാറില്ലേ"? ഇല്ല എന്ന് പറയുന്നതിനു മുമ്പ് തന്നെ അവന്‍ കൂടെയുള്ളവന്റെ നേരെ ആംഗ്യം കാട്ടി.സിഗ്നല്‍ കിട്ടിയതും ശിഷ്യന്‍ കാര്‍ തുറന്നു ഒരു ടാബ് പുറത്തെടുത്തു.എന്നിട്ട് ഏഷ്യാനെറ്റിലെ എഫ് ഐ ആറിന്‍റെയും മനോരമയിലെ കുറ്റപത്രത്തിന്റെയും കുറെ എപ്പിസോഡുകള്‍ പ്ലേ ചെയ്യിക്കാന്‍ തുടങ്ങി.
ഇങ്ങിനെയുള്ള പരിപാടികള്‍ കാണുന്നത് കൊണ്ട് എന്താ കാര്യം എന്ന എന്റെ ഏറെക്കാലത്തെ സംശയമാണ് അവന്‍ ഒറ്റയടിക്ക് തീര്‍ത്ത് തന്നത്.
ഞാന്‍ പറഞ്ഞു "അനിയാ എനിക്കിതൊന്നും കാണാന്‍ സമയമില്ല.ആകെ ഒന്നര മാസം മാത്രം ആയുസുള്ള എന്റെ ലീവില്‍ എനിക്ക് ഈ വീടുപണി എവിടെയെങ്കിലും എത്തിക്കണം, പ്ലീസ് എന്നെ വിട്ടേക്ക്.
തര്‍ക്കം കേട്ടിട്ടാണ് ശബ്ന ഇറങ്ങിവന്നത്. പയ്യന്‍ അവിടേക്ക് കേറി അറ്റാക്ക് തുടങ്ങി
"മാഡം, സര്‍ പലതും പറയും.ലീവ് കഴിഞ്ഞു സര്‍ പോയാല്‍ പിന്നെ ഈ വീട്ടില്‍ തനിയെ നില്‍ക്കേണ്ടത് മാഡവും മക്കളുമാ അത് മറക്കണ്ട !!..
ഒരു പാറ്റയെ കണ്ടാല്‍ പേടിച്ചോടുന്ന ശ്രീമതിയുടെ വീക്നെസ്സായ പേടിയില്‍ തന്നെ കയറിയാണ് അവന്‍ പിടിച്ചിരിക്കുന്നത്. അവള്‍ക്ക് വേണ്ടി അവന്‍ വീണ്ടും വീട്ടമ്മമാരെ കൊലപ്പെടുത്തി സ്വര്‍ണ്ണവും പണവും കൈകലാക്കിയ കുറെ ക്രൈം എപ്പിസോഡുകള്‍ കാണിക്കാന്‍ തുടങ്ങി. കിട്ടിയ സമയം നോക്കി ഞാന്‍ അവിടെ നിന്നും മുങ്ങിയെങ്കിലും പണിക്കാരുടെ അടുത്തു പോയി കുറച്ചു കഴിഞ്ഞു വന്ന ഞാന്‍ കണ്ടത് ഇതൊക്കെ കണ്ടു അന്തം വിട്ടു പേടിച്ചു നില്‍ക്കുന്ന പ്രിയതമയെയാണ്.
" ഇനിയും ഇവിടെ നിന്ന് പോയില്ലങ്കില്‍ നിന്റെ ക്രൈം ഞാന്‍ ലൈവോടെ കാണിച്ചു തരും മനുഷ്യനെ പേടിപ്പിക്കാന്‍ ഓരോന്ന് ഇറങ്ങിക്കോളും, ഇനി ഫ്രീ ആയി തന്നാലും എനിക്ക് സി സി ടി വി വേണ്ട".
എന്റെ വിരട്ടല്‍ അവനു പുല്ലാ,,"സര്‍ വേണ്ടെങ്കില്‍ വേണ്ട.ഞങ്ങളെ പ്ലാന്‍സും കമ്പനി പ്രൊഡക്റ്റും ഒക്കെ ഒന്ന് പരിചയപ്പെട്ടുകൂടെ? "അത് ന്യായം,,അതിനു പൈസയൊന്നും വേണ്ടല്ലോ ഒന്ന് കണ്ടു നോക്കൂ'' അവള്‍ കൂറുമാറി അവന്മാര്‍ക്കൊപ്പം കൂടി. പിന്നീടവന്‍ വീടുകളില്‍ ക്യാമറ വെക്കേണ്ടതിന്‍റെ ആവശ്യകതയും സുരക്ഷാ പരിശോധനയുടെയുമൊക്കെ ഒരു നീണ്ട ഡെമോ കാണിച്ചു അവളെ മയക്കി. സുരക്ഷ പറഞ്ഞു പറഞ്ഞു എന്നെക്കാള്‍ അവളുടെ കാര്യത്തില്‍ അവനാണ് ബേജാര്‍ എന്ന രീതിയിലായി അവന്റെ മാര്‍ക്കറ്റിംഗ്!!. ആ സ്നേഹത്തിനു എന്തേലും പ്രത്യുപകാരം ചെയ്യാഞ്ഞാല്‍ മോശമല്ലേ എന്ന് ചിന്തിച്ചിട്ടാവും ഞങ്ങള്‍ ഗള്‍ഫുകാരുടെ ദേശീയ പാനീയമായ "ടാങ്ക് " കലക്കാന്‍ അവള്‍ അടുക്കളയിലേക്ക് നീങ്ങി !.ഇവന്‍മാരുടെ ഈ ഓവര്‍സ്മാര്‍ട്ടും ഷൈനിങ്ങും കണ്ട എന്നിലെ 'പിസി ജോര്‍ജ്ജ്' പുറത്ത് ചാടാന്‍ തുടങ്ങുമ്പോഴേക്കും അവള്‍ "മഞ്ഞ" വെള്ളവുമായി വന്നു.
"മാഡം മിനിമം എട്ടുക്യാമറകളെങ്കിലും വെക്കേണ്ടി വരും.നമുക്ക് ഇതിന്റെ മോണിറ്റര്‍ അടുക്കളയില്‍ വെക്കാം. അതാവുമ്പോള്‍ ആരാണ് വന്നത് എന്ന് പൂമുഖം വരെ പോയി നോക്കേണ്ട കാര്യമില്ല, അത് മാത്രമല്ല മാഡം, വല്ല പിച്ചക്കാരോ പിരിവുകാരോ ആണോ എന്നൊക്കെ വാതില്‍ തുറന്നുനോക്കാതെ തന്നെ അറിയാം, ഇപ്പോള്‍ മുടക്കുന്ന ഈ ചെറിയ തുക കൊണ്ട് ഇത് പോലെയുള്ള പണം ലാഭിച്ചു ഇത് മുതലാക്കുകയും ചെയ്യാം "
അതും കൂടികേട്ടപ്പോള്‍ പിന്നെ വീടിന്റെ പണി തീര്‍ന്നില്ലേലും വേണ്ടിയില്ല സി സി ടി വി വെച്ചാല്‍ മതിയെന്നായി.അവളുടെ മനസ്സറിഞ്ഞിട്ടെന്ന പോലെ "മാഡം ഒരു ക്യാമറ നമുക്ക് ഇവിടെ വെക്കാം" എന്നും പറഞ്ഞു അവന്‍ അയല്‍പക്കത്തേക്ക് വിരല്‍ ചൂണ്ടി".
ഞാന്‍ പറഞ്ഞു. "അവിടെയുള്ളത് എന്റ് അമ്മായിയുടെ മക്കളാണ്.അവരെ എനിക്ക് വിശ്വാസമാണ് .കുടുമ്പം കലക്കാതെ താന്‍ വേഗം പോവാന്‍ നോക്ക്".
ഉടനെ അവന്‍ ഇപ്പുറത്തേക്ക് ചൂണ്ടി "സര്‍ ആ വീട്ടിലേക്ക് ഒരു കണ്ണുണ്ടാവുന്നത് നല്ലതാണ് , ഒരു ക്യാമറ അവിടേക്ക് വെക്കാം !!.
"അവിടേക്ക് ഒന്നല്ല എന്റെ എല്ലാ കണ്ണും ഉണ്ടാവും മിസ്റ്റര്‍, അവിടെയുള്ളത് എന്റെ സ്വന്തം ചോരയാണ്, എന്റെ ഇക്കമാരും കുട്ടികളുമൊക്കെയാണ് അവിടെയുള്ളത്.ഇയാളെ ഒരു ക്യാമറയും ഇവിടെ വേണ്ട, ഒന്ന് പോയി തന്നാല്‍ മതി" എന്റ ശബ്ദം കനത്തു.
"മാഡം പുഴയുടെ അരികില്‍ ഒന്ന്‍ വെച്ചാലോ ?കള്ളന്മാര്‍ പുഴകടന്നും വരാം" വേറൊരുത്തന്റെ കണ്ടു പിടുത്തം !!.
"താന്‍ ഒരു കാര്യം ചെയ്യ് ഒരുക്യാമറ ആകാശത്തേക്ക് തിരിച്ചുവെക്ക്. ഒന്നുമില്ലേലും വല്ല ഉല്‍ക്കയെങ്കിലും വീഴുന്നോ എന്നറിയാല്ലോ? എന്റെ അവസാനത്തെ അലറല്‍ കേട്ടതു കൊണ്ടോ 'ഇയാള്‍ ഒരു പിന്തിരിപ്പന്‍ പ്രവാസിയാണെന്ന്' തോന്നിയതിനാലോ എന്തോ പിന്നെയവന്‍ കൂടുതലൊന്നും പറയാതെ കാറില്‍ കയറി, എന്നിട്ട് ശബ്നയോട് പറഞ്ഞു
"മാഡം എഫ് ഐ ആറും.ക്രൈമും,കുറ്റപത്രവുമൊക്കെ സ്ഥിരമായി കാണണം കേട്ടോ, അത് കണ്ടിട്ട് ഒരു ക്യാമറ വെക്കണം എന്ന് തോന്നിയാല്‍ ഞങ്ങളെ വിളിക്കാന്‍ മറക്കണ്ട".
നിലാവുള്ള അന്നത്തെ ആ രാത്രിയില്‍ പാതിതുറന്നിട്ട ജാലകത്തിലൂടെ ആകാശം നോക്കി കിടക്കുകയായിരുന്നു ഞാന്‍ . അവള്‍ നല്ല ഉറക്കത്തിലും. പെട്ടന്നാണ് അവള്‍ ഞെട്ടിയുണര്‍ന്നത്.
"പുറത്ത് ആരോ നടക്കുന്ന ശബ്ദം കേട്ടോ കള്ളന്മാര്‍ തന്നെ നിങ്ങള്‍ ആ ജനല്‍ ഒന്നടച്ചേ എനിക്ക് പേടിയാവുന്നു".
"ആ വീഡിയോക്ലിപ്പ് കണ്ടപ്പോഴേ എനിക്ക് തോന്നി, ഇന്ന് നിനക്ക് പലതും തോന്നുമെന്ന്" ഞാന്‍ അങ്ങിനെ പറഞ്ഞുവെങ്കിലും ആരോ അത് വഴി നടക്കുന്നതായി എനിക്കും തോന്നി. പെട്ടന്നാണ് ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് "ഭയങ്കരമാന" ശബ്ദത്തോടെ നായ കുരച്ചത്. ഒന്നല്ല രണ്ടു മൂന്നു നായകള്‍ ഒന്നിച്ചു നിര്‍ത്താതെ കുര.പുറത്ത് ആരോ ഓടുന്ന ശബ്ദവും. ഞാന്‍ ലൈറ്റ് ഓണ്‍ ചെയ്തു ടോര്‍ച്ച് അടിച്ചുനോക്കി. പണി നടക്കുന്ന വീടിന്റെ വരാന്തയില്‍ നല്ല കരുത്തുള്ള നാല് ശുനകന്മാര്‍ !!.ലൈറ്റ് ഇട്ടതും അവ കുരനിര്‍ത്തി അവിടെ തന്നെ കിടന്നു.ഞങ്ങളുടെ ഉച്ചത്തിലുള്ള സംസാരവും ലൈറ്റുമൊക്കെ കണ്ടിട്ടാവും ഉമ്മയും ഉണര്‍ന്നു.
ഉമ്മയോട് കള്ളന്‍മാരെ കണ്ട കാര്യം അവള്‍ പൊടിപ്പും തൊങ്ങലും വെച്ച് വിവരിച്ചു. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ ഉമ്മ ചിരിച്ചു. എന്നിട്ട് പറഞ്ഞു
"അത് കള്ളന്‍മാരൊന്നും അല്ല. പുഴയില്‍ രാത്രി മണല്‍ എടുക്കാന്‍ പോവുന്നവരാ,,ചിലപ്പോള്‍ പോലീസുകാരെ കണ്ടപ്പോള്‍ ഇതിലെ കയറി വന്നതാവും" ഇനി കള്ളന്‍മാരാണേലും പേടിക്കണ്ട,നിങ്ങളെ പുരപ്പണി തുടങ്ങിയ അന്ന് മുതല്‍ നാലഞ്ചു നായ്ക്കള്‍ അവിടെ രാത്രി കിടപ്പാ.രാത്രി വരും രാവിലെ പോവും, നിങ്ങള് പോയി കിടന്നോ,
ജനലും വാതിലും കൊട്ടിയടച്ചു കിടക്കാന്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു
"എന്തിനാ ഇത്രയും പണം മുടക്കി ക്യാമറയൊക്കെ വെക്കുന്നത്? കറന്റ് ചാര്‍ജ്ജ് വേണ്ട, കമ്പ്യൂട്ടര്‍ വേണ്ട,കേടുവരും എന്ന പേടിയുമില്ല."പടച്ചോന്‍റെ" ക്യാമറയാ ആ കോലായില്‍ കിടക്കുന്നത് നമുക്ക് അത് പോരെ ?
"അത് മതി" അവള്‍ സമ്മതിച്ചു .
"എന്നാല്‍ നീ വന്നു കിടക്ക്" ഞാന്‍ പറഞ്ഞു.
"എന്തായാലും നിങ്ങള്‍ക്ക് പത്തറുപതിനായിരം രൂപ ലാഭം കിട്ടിയില്ലേ ?
"അതെ" ഞാന്‍ പറഞ്ഞു.അതിന്റെ ട്രീറ്റ് നിനക്ക് ഞാന്‍ നാളെ തരാം!.
"എനിക്ക് നിങ്ങളെ ട്രീറ്റൊന്നും വേണ്ട പകരം ആ പൈസക്ക് മോള്‍ക്ക് രണ്ടു പവന്‍റെ ഒരു മാല വാങ്ങിതന്നാല്‍ മതി !!
"തരാം ട്ടോ മലബാര്‍ ഗോള്‍ഡ് ഇരുപത്തിനാല് മണിക്കൂര്‍ തുറക്കില്ലല്ലോ,നേരം വെളുക്കട്ടെ , രാവിലെ തന്നെ പോവാം !!.
ഞാന്‍ പറഞ്ഞത് അവള്‍ വിശ്വസിച്ചു കാണുമോ ?.
(ശുഭം )

ഞങ്ങള്‍ ഗള്‍ഫുകാരുടെ ദേശീയ പാനീയമായ "ടാങ്ക് "
ReplyDeletevalare nannayirikkunnu ee post
നന്ദി ഷാജിത്താ :)
Deletechilav cheyyanam 60000 labham kittiyathalle
ReplyDeleteഅതിനെന്താ തരാലോ :)
Deleteനന്നായി അവതരിപ്പിച്ചു..ആശംസകൾ
ReplyDeleteനന്ദി അര്‍ഷാദ് .
Deleteഎന്നാലും
ReplyDeleteമാല
മലബാർ ഗൊൽഡിന്ന് വാങ്ങന്ദാാ
പറ്റിക്കും
ഗുഡ് ഭായീ
എന്നാലും ഒരു ക്യമറ നല്ലതാ
3gആണെങ്കിൽ
സൗദിന്നു നിങ്ങൾക്ക് കണുകയും ചെയ്യാം
അദ്ദെന്നെ
ഹഹഹ് :)
Deleteവായിച്ചു. ആസ്വദിച്ചു. ആശംസകള്‍.
ReplyDeleteനന്ദി സുധീര്‍ ഭായ് .
Deleteഫൈസൽ,
ReplyDeleteവായിച്ചു. "നമ്മൾ ഗൾഫുകാരുടെ ദേശീയപാനീയമായ ടാങ്ക് " പിന്നെ ആ 'മഞ്ഞവെള്ള ' പ്രയോഗവും ചിരിപ്പിച്ചു. അപ്പോൾ വീടുപണിയും മറ്റുമായി രണ്ടാളും നാട്ടിൽ കൂടിയിട്ടുണ്ടല്ലേ? എന്തായാലും എൽ ഐ സീ ക്കാരെയും, പിരിവുകാരെയും എത്ര ദൂരേന്നു കണ്ടാലും തിരിച്ചറിയാൻ പ്രത്യേക പരിശീലനം നേടിയത് നന്നായി. ഇത്രയും ശുനകൻമാർ കാവലുള്ളപ്പോൾ പിന്നെ എന്ത് പേടിക്കാനാ? എഴുത്ത് നന്നായിരുന്നു. ഫലിതത്തിൽക്കൂടി കാര്യങ്ങൾ ഭംഗിയായി പറഞ്ഞു. ആശംസകൾ.
ഇത് കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ഉള്ള ഒരു അനുഭവമായിരുന്നു. ഒന്ന് പൊടി തട്ടിയെടത്തു എന്ന് മാത്രം ... നന്ദി വായനക്കും വരവിനും .
Deleteഇനി മലബാര്‍ ജ്വല്ലറിയില്‍ പോയാലും ഇല്ലെങ്കിലും അടുത്ത ഒരു പോസ്റ്റിനുള്ള വക ഉടനെയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.. കാരണം ഉള്ളിലുള്ളത് ഒരു പിസി ജോര്‍ജ്ജാണല്ലോ..!
ReplyDeleteതക്കാളി പെട്ടിക്ക് ഗോദ്രേജിന്റെ പൂട്ട് ..
രസകരമായ ഉപമകള്‍ തന്നെ കെട്ടോ..
ഹഹ നന്ദി ഇക്ക .
Deleteക്യാമറ വെച്ച് ലൈവ് മോബൈലിൽ പിടിപ്പിച്ച് സൗദീലിരുന്ന് കാണാമെന്ന് അവന്മാര് പറഞ്ഞില്ലെ..?
ReplyDeleteപിന്നെ ,, അതും അതിലപ്പുറവും പറയും :)
Deleteഹ ഹാഹ് ...ഹാ ...സംഭവം ഉഷാറായി ..പടച്ചോന്റെ ക്യാമറ ഇപ്പൊ പണി നടക്കുന്ന വീട്ടിലും ഉണ്ട് . മണലിന്റെ നനവിൽ സുഖായി ഉറങ്ങുന്ന അഞ്ചോ ആറോ നായ്ക്കുട്ടികളും ഒരു തള്ള പട്ടിയും ഇപ്പോൾ ഇങ്ങിനെയുള്ള സ്ഥലങ്ങളിൽ സ്ഥിരം കാഴ്ചയാണ് ...അവറ്റങ്ങളെ കൊണ്ട് ഒരു ഉപദ്രവവുമില്ല ..എന്നാൽ ചില സ്ഥലത്ത് തുണീം ചെരുപ്പുമൊക്കെ കടിച്ചു വലിച്ചു കൊണ്ട് പോകുന്നവരും ഉണ്ട് . അവരാണ് കുഴപ്പം. എന്തായാലും സംഗതി നല്ല രസമുണ്ടായിരുന്നു വായിക്കാൻ. ചിരിപ്പിച്ചു പഹയൻ ... ഇഷ്ടായി ഈ എഴുത്ത് ..പിന്നെ ആ ഫോട്ടോയിൽ കാണുന്ന നാലെണ്ണം തന്നെയാണ് ഇങ്ങടെ വീട്ടിലെ ഇപ്പോഴത്തെ പടച്ചോന്റെ ക്യാമറ ...ആണെങ്കിൽ അവരോടു ഒരു ഹായ് പറയണം എന്റെ വക ...നല്ല രസമുണ്ട് കാണാൻ എല്ലാത്തിനെയും ...ആ ചെറുത് ആളൊരു മുതലാണല്ലോ ..കിടു ....
ReplyDeleteവിശദമായ അഭിപ്രായത്തിനു നന്ദി പ്രവീ !!.. ഇഷ്ടമായി എന്നറിഞ്ഞതില്‍ ഏറെ സന്തോഷവും . <3
Deleteനായയെ പടച്ചോന്റെ ക്യാമറയാക്കിയ ആശയം സൂപ്പർ... മേനകഗാന്ധിക്ക് പൊലും ഇത്ര തോന്നിയിട്ടുണ്ടാവില്ല. പിന്നെ ഇവിടെയിപ്പം പടച്ചോന്റെ ക്യാമറക്ക് നിർബന്ധം വന്ധ്യംകരണം നടക്കുന്ന കാലമാണ്. ഇനി അധികകാലം പടച്ചോന്റെ ക്യാമറ നമ്മുടെ നാട്ടിൽ ഉണ്ടാവുമെന്ന് തോന്നുന്നില്ല...... പുതിയകാലത്തെ സെയിൽസ്മാൻ ടെക്നിക്കുകളെ നന്നായി പൂശിയല്ലോ........
ReplyDeleteഇഷ്ടായി മാഷേ !!.
Deleteതമാശയും ചിന്തിപ്പിക്കുന്നതുമായ പോസ്റ്റ് രസകരമായി.
ReplyDeleteഗൾഫുകാർക്ക് ഒക്കെ ഇങ്ങനെ കൊറേ അനുഭവങ്ങള പറയാൻ ഉണ്ടാകും.
കാലം നമ്മെ എവിടെയൊക്കെയാണ് കൊണ്ടെത്തിക്കുന്നത് എന്ന് ഓർക്കുമ്പോൾ വല്ലാത്ത വേവലാതിയുമാണ്. തുടർന്നും തമാശകൾ വരട്ടെ.
നന്ദി.
നന്ദി ശിഹാബ് .. ബ്ലോഗില്‍ സൂക്ഷ്മ വായന നടത്തുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ശിഹാബ് ... ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം .
Deleteവായിച്ചു. ആസ്വദിച്ചു. ആശംസകള്‍. dear ekkaaaaaaaaa
ReplyDeleteനന്ദി ഷംസു .
Deleteവീട്ടുമുറ്റത്ത് നിന്ന് കുൻഫുദയിലേയ്ക്ക് തിരിച്ചു വയ്ക്കാവുന്ന ക്യാമറ ഇല്ലാതിരുന്നതു ഭാഗ്യം!
ReplyDeleteഹഹഹ ഇനി അതിന്റെ ഒരു കുറവും കൂടിയേ ഉള്ളൂ :)
Deleteവ്യത്യസ്തമായ വിഭവങ്ങൾ ആസ്വദിച്ചു വായിക്കണമെങ്കിൽ ഇവിടെ തന്നെ എത്തണം. നല്ല ആശയം,മികവുറ്റ എഴുത്ത്.
ReplyDeleteആശംസകൾ
നന്ദി ശിഹാബ് .
Deleteനാലുകാലുള്ള ക്യാമറകൾ ;) സംഗതി നന്നായിട്ടുണ്ട്
ReplyDeleteനന്ദി ജെഫു .
Deleteഞാന്‍ പറഞ്ഞത് അവള്‍ വിശ്വസിച്ചു കാണുമോ ?. വിശ്വസിച്ചാലും ഇല്ലെങ്കിലും നേരം എന്നത് പുലരാനുള്ളതാണല്ലോ... പുലര്‍ന്നു കഴിയുമ്പോള്‍ ഭാര്യയോടും സെയിൽസ്മാനോട് പെരുമാറിയ പോലെ അങ്ങ് പെരുമാറണം. സംഗതി സിംപിള്‍...ഒപ്പം ഒരു ആശംസയും പറഞ്ഞേക്കണം...ദാ ഇത് പോലെ...ആശംസകള്‍...!!!
ReplyDeleteനന്ദി അന്നൂസ്
Deleteശബ്ന ആയതിനാൽ സമ്മതിച്ചു ,എല്ലാവരും അങ്ങനെയല്ലാട്ടോ ,സംഭവം രസകരമായ രീതിയിൽ അവതരിപ്പിച്ചു 100ൽ 100 മാർക്കും ഉണ്ട്ട്ടോ
ReplyDelete"താന്‍ ഒരു കാര്യം ചെയ്യ് ഒരുക്യാമറ ആകാശത്തേക്ക് തിരിച്ചുവെക്ക്. ഒന്നുമില്ലേലും വല്ല ഉല്‍ക്കയെങ്കിലും വീഴുന്നോ എന്നറിയാല്ലോ?
ReplyDeleteഅതുസത്യം ..
സത്യത്തില്‍ കള്ളന്മാര്‍ ആകാശം വഴിയും വന്നുകൂടായിക ഇല്ല .
ഇത് കൊണ്ടുവന്നവര്‍ തന്നെ കള്ളന്മാര്‍ ആയിക്കൂടെന്നുമില്ല.
ഇനി ഈ ക്യാമറകള്‍ മോഷണം പോകാതിരിക്കാന്‍ വേറെ ക്യാമറ വെക്കേണ്ടി വരുമോ ?
ആസ്വദിച്ചു വായിച്ചു .
വായനക്കും വരവിനും നന്ദി തണല്‍
Deleteബണ്ടി ചോര്‍ ഒക്കെ ഉള്ളിടത്ത് കാമറ കൊണ്ടും കാര്യമില്ല
ReplyDelete:) ഏത് ബണ്ടി ചോറിനെയും തോല്‍പ്പിക്കും ഈ ക്യാമറ
Deleteഊര്‍ജ്ജ്വസ്വലരായ ഈ അവരുടെ കച്ചവടതന്ത്രം അവരുടെ വലയില്‍ തരത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.ഒരുവിധത്തില്‍ പെട്ടോരൊക്ക അവരുടെ വാക്സാമര്‍ത്ഥ്യത്തില്‍ കുടുങ്ങി വീണുപോകും.കമ്പനിയുടെ ചോരയും,നീരും ഇങ്ങനെയുള്ളവരാണല്ലോ..ഒടുവില്‍...................?
ReplyDeleteതക്കാളിപ്പെട്ടിയും,പി.സി.ജോര്‍ജ്ജും',ടാങ്കും'മലബാര്‍ ഗോള്‍ഡും,നായ്ക്കളും പിന്നെ "കള്ളവും ചതിയും എള്ളോളം പൊളിയുമില്ലാത്ത എന്റെ സ്വന്തം ഊര്‍ക്കടവില്‍ ഞാന്‍ ആരെ പേടിക്കണം?" എല്ലാം വായനയ്ക്കുള്ള രസകരമായ വിഭവങ്ങളായി മാറുന്നു.
ആശംസകള്‍
ഇഷ്ടമായി എന്ന്‍ അറിഞ്ഞതില്‍ ഒത്തിരി സന്തോഷം .
Deleteഗൾഫ്കാരെ പറ്റിക്കാൻ എളുപ്പമാണെന്ന് അവർക്ക് ട്രെയിനിങ് കൊടുത്തവർ പറഞ്ഞുവിട്ടിട്ടുണ്ടാവും. ഏതൊരു പ്രവാസിയുടേയും വേവലാതി നാട്ടിലെ സ്വന്തം കുടുംബത്തിന്റെ സുരക്ഷ തന്നെയാണ്. ക്യാമറയെങ്കിൽ ക്യാമറ തന്നെയെന്ന് തീരുമാനിക്കുന്നതും അതുകൊണ്ടു തന്നെ. അതെല്ലാം ഇതുപോലുള്ള കോർപ്പറേറ്റുകൾ മുതലാക്കുന്നുവെന്ന് മാത്രം.
ReplyDeleteആശംസകൾ....
സമകാലികം
Deleteഎല്ലാ കച്ചവട തന്ത്രങ്ങളിലും അവര്‍ പയറ്റുന്നത് എല്ലാ മനുഷ്യനിലും കുടിയിരിക്കുന്ന ഭയത്തെ മുതലെടുത്തുകൊണ്ടു തന്നെയാണ്. കേള്‍ക്കുമ്പോള്‍ അവര്‍ പറയുന്നത് മുഴുവന്‍ നൂറു ശതമാനവും ശരിയാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള അവരുടെ അവതരണത്തിനു പെട്ടുപോകുന്നതിന്റെ കാരണം എത്ര കടം വാങ്ങിയാലും വേണ്ടില്ല പുത്തന്‍ രീതിയില്‍ ജീവിക്കണം എന്ന വിചാരമാണ്, ഭയപ്പെട്ടുള്ള ജീവിതമാണ്.
ReplyDeleteവളരെ ഭംഗിയായി അവതരിപ്പിച്ചു.
നന്ദി റാംജി ..
Deleteതക്കാളി പെട്ടിക്ക് ഗോദ്രേജിന്റെ പൂട്ട്,... ചിരിപ്പിച്ചു... ഒപ്പം ചിന്തിപ്പിച്ചു ... രസകരമായ കുറിപ്പ് ഫൈസൽ. നർമ്മം ഭംഗിയായി കൈകാര്യം ചെയ്യാനുള്ള ഫൈസലിന്റെ കഴിവ് അപാരം തന്നെ ..ആശംസകൾ .
ReplyDeleteനന്ദി അമ്പിളി
Deleteട്ടാ വട്ടത്തിലുള്ള കടയ്ക്കകത്ത് അഞ്ചാറ് ക്യാമറയുമായി ഇരിക്കുന്ന ചില കടമൊയലാളി മാരെ കണ്ടിട്ട് അന്തം വിട്ടിട്ടുണ്ട്. തല തിരിച്ചാൽ മൊത്തം കാണാം. ഓരോ കച്ചവടങ്ങൾ.
ReplyDeleteനന്നായി അവതരണം.
ഹഹ അതെന്നെ
Deleteഫൈസൽ ഭായ്... കലക്കി... ഇനിയും ഇതുപോലെ ധാരാളം പേർ വരാനിരിക്കുന്നതേയുള്ളൂ... വരാന്തയ്ക്ക് അഴകുള്ള ബ്ലൈൻഡ് വേണ്ടേ, പ്രാണികൾ കയറാതിരിക്കാൻ ജാലകങ്ങൾക്ക് നെറ്റ് വേണ്ടേ എന്നിങ്ങനെ നൂറ് നൂറ് നിർദ്ദേശങ്ങളുമായി...
ReplyDeleteഅപ്പോൾ എന്നാണ് തിരിച്ചെത്തിയത്...?
:) ഇവിടെയുണ്ട് ..ഇതൊരു പഴയ ഓര്‍മ്മ
Deleteതാങ്കൾ പറഞ്ഞത് സത്യമാണ് ഒരു ക്യാമറ ആകാശത്തിനു നേരായ വയ്ക്കേണ്ടേ ഹ ഹ ഹ .... ഉൾക്കപഥനം നേരുത്തേ അറിയാനേ ...ഹി ഹി ഹി .
ReplyDeleteനന്ദി മാനവന്
Deleteപതിവുപോലെ എഴുത്ത് കലക്കി.
ReplyDeleteഅലഞ്ഞുതിരിഞ്ഞു വരുന്ന കൊടിച്ചി അല്ലാതെ ഒരു പട്ടിയെ വളര്‍ത്തണം എന്നുണ്ട്, പക്ഷേങ്കില് വീടുപൂട്ടി എങ്ങും പോക്ക് നടക്കില്ല എന്നത് മെയില്‍ പ്രശ്നം. അങ്ങനെ വീട് പൂട്ടി പോകുമ്പോള്‍ ക്യാമറ മാത്രം അവിടെ ഉണ്ടായിട്ട് കാര്യോമില്ല. അപ്പോള്‍ വന്നുകയരുന്ന പട്ടി തന്നെ ബെസ്റ്റ്. പണമോ തുശ്ചം. ഗുണമോ മിച്ചം
ഹമ്പടാ ,, ഒരു കൈ നോക്ക്
Deleteഅടുക്കളയിലെ ക്യാമറ “ഒലക്കാ പതനം” ഒപ്പിയെടുക്കും....ഭർത്താക്കന്മാർ സൂക്ഷിക്കുക !
ReplyDeleteഹഹ മാഷേ
Deleteആ ഫ്രീക്കൻസ് പിള്ളാരുടെ വരവും അവതരണവും ഡയലോഗും എല്ലാം അതേ പോലെ തന്നെ എഴുതി. ഇനി ഇൻഷുറൻസ് എടുപ്പിയ്ക്കാൻ വന്നാലും, പുസ്തകം വിൽക്കാൻ വന്നാലും അനുയോജ്യമായ സംസാരവും കാര്യങ്ങളും തന്നെ ഇവന്മാർക്ക്.
ReplyDeleteഗൾഫുകാരാണ് ഈ "ടാങ്ക്" കേരളത്തിൽ അവതരിപ്പിച്ചത്, (പണ്ട് ഗൾഫുകാരുടെ പെട്ടി നോക്കുമ്പോൾ ആൾ ലിസ്റ്റ് വിളിച്ചു പറഞ്ഞു. "സർ രണ്ടു ടാങ്ക്, രണ്ടു നിഡോ" . ഈ നിഡോ മനസ്സിലായി. ഈ ചെറിയ പെട്ടിയ്ക്കകത്ത് രണ്ടു ടാങ്ക് എങ്ങിനെ? പിന്നാ കാര്യം പിടി കിട്ടിയത്). നാഷണൽ ടേപ്പ് റിക്കൊഡർ,സോണി ടി.വി. "ഓ" ജനറൽ എ.സി. പിന്നെ ഇവയൊക്കെ അടക്കം ചെയ്യുന്ന "കാർട്ടൂണ്‍". ഇതൊക്കെ ഗൾഫുകാരുടെ സംഭാവനകൾ തന്നെ.
ഫലിതവും ഹാസ്യവും ഭംഗിയായി അവതരിപ്പിച്ചു.
അതെ ബിപിന്‍ ജി ,, സത്യം
Deleteഊർക്കടവ് ..ചാലിയാർ . മണൽ വാരൽ .
ReplyDeleteനിനക്കറിയാലോ ഫൈസലേ . ഞാനിതൊക്കെയെ ഇതിൽ നിന്നും മാറ്റി വെക്കൂ . നൊസ്റ്റാൾജിയ ക്കുളത്തിൽ നീന്തുന്നവന് ഇതൊക്കെയല്ലേ കാണാൻ പറ്റൂ . ഇവിടെ വെച്ചാൽ ചാലിയാറും ചുറ്റുവട്ടവും കാണുന്ന വല്ല ക്യാമറയും ഉണ്ടോ അവരെ കയ്യില് . ഉണ്ടേൽ ഇങ്ങോട്ട് വിട് .
പോസ്റ്റ് നന്നായി
ഹഹ വിടാം ട്ടോ
Deleteനര്‍മ്മത്തില്‍ചാലിച്ച ഒരുഗ്രന്‍ ആശയം. എല്ലാ സാങ്കേതകവിദ്യയും ചിലര്‍ അടിചെല്‍പ്പിക്കാറുണ്ട്. പലപ്പോയും അതിന്റെ ആവിശ്യം നാം ചിന്തിക്കാറില്ല. മണിയന്‍പിള്ള( തസ്കരന്‍) പറഞ്ഞത് പോലെ ഒരു കള്ളന്‍ നീങ്ങളുടെ വീട്ടില്‍ കയറണം എന്ന് കരുതിയാല്‍ കയറുക തന്നെ ചെയ്യും.
ReplyDeleteഅത് ശെരിയാ എന്നാലും ഒരു മുന്‍കരുതല്‍ ,, നന്ദി ശരീഫ്
Deleteനന്നായി രസിച്ചു.കള്ളന്മാരെ ഇവര്‍ തന്നെ ഇറക്കാനും സാദ്ധ്യതയുണ്ട്
ReplyDeleteഅതെ ,, അതും നടക്കും ..
Deleteസംഗതി ജോറായി. ആ നായ്‌ക്കളുടെ ഫോട്ടോയും ഇഷ്ടപ്പെട്ടു
ReplyDeleteനന്ദി റോസിലി ജി .
Deleteതാന്‍ ഒരു കാര്യം ചെയ്യ് ഒരുക്യാമറ ആകാശത്തേക്ക് തിരിച്ചുവെക്ക്. ഒന്നുമില്ലേലും വല്ല ഉല്‍ക്കയെങ്കിലും വീഴുന്നോ എന്നറിയാല്ലോ?
ReplyDeleteഹ ഹ ഹാ.. ആ ഡയലോഗ് കലക്കി.!!!
നന്ദി കല്ലോലിനി
Deleteഒരു ക്യാമറ കടവിലേക്കാവാമായിരുന്നു..സര്‍ തെറ്റിദ്ധരിക്കരുത്..മണല്‍ മാഫിയയെ പിടിക്കാനാ..
ReplyDeleteചിരിപ്പിച്ചു ചിരിപ്പിച്ചു,ചിന്തിപ്പിച്ചു ..
ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം .
Deleteഹഹഹഹ ഓരോന്നും കൊണ്ട് ഇറങ്ങിക്കോ. മനുഷ്യനെ ചിരിപ്പിച്ച് കൊല്ലാതെ ആ ബംഗാളികളോട് പറയാനുള്ള രണ്ടു വാക്ക് ഹിന്ദി പഠിച്ചൂടെ... അല്ല പിന്നെ!
ReplyDeleteനന്ദി മുബി .
Deleteസീസീടീവിക്കും ഇപ്പറഞ്ഞ പ്രോമോഷണൽ കലാപരിപാടികൾ ഒക്കെ ഉണ്ടല്ലേ? രസികൻ ലേഖനം!
ReplyDeleteനന്ദി ഗോവിന്ദന് .
Deleteനിങ്ങളെപ്പോലുള്ള പിന്തിരിപ്പൻ പ്രവാസി മൂരാച്ചികളെക്കൊണ്ട് നാട്ടിൽ മേലനങ്ങാണ്ടെ കായിണ്ടാക്കാൻ പറ്റാണ്ടായിക്ക്ണുട്ടോ... സംഭവം കസറി... :)
ReplyDeleteഹഹ്ഹ നാട് വിട്ടു അല്ലെ :)
Deleteഈ സി സി ടി വി രാവിലെ ചിരിപ്പിച്ചു ...ഫ്രീയായിട്ടു ആസിഡ് കിട്ടിയാലും ചിലരൊക്കെ കുടിക്കുന്ന ഇക്കാലത്ത് ഫ്രീ ആയി സി സി ടി വി തന്നാലും വേണ്ടാന്ന് പറഞ്ഞ തന്നെ സമ്മതിച്ചൂ ട്ടാ ..:)
ReplyDeleteനന്ദി കൊച്ചു .
Deleteമാർക്കറ്റംഗിൻ്റെ എല്ലാ വശങ്ങളും പഠിച്ചു ബിരുദം നേടിയവരെയാണ് വെറും കയ്യാലെ തിരിച്ചുവിട്ടതെന്ന് ഓർമ്മയിരിക്കട്ടെ.
ReplyDeleteസൗദിയിൽ തിരിച്ചെത്തിയാൽ മനസ്സമാധാനം കിട്ടില്ല ഫൈസൽ .
അവതരണം ഏറെ കേ മമായി.
ഹഹ അതിപ്പോ നാട്ടിലായാലും കണക്കാ :)
Deleteങ്ങളെന്തൊരു പിന്തിരിപ്പനാ ഭായ്...ഒന്ന് വാങ്ങി വെച്ച് കൂടായിരുന്നോ ..ഹ ഹ
ReplyDelete.പറമ്പിൽ തേങ്ങാ വീഴുന്നുണ്ടോ എന്ന് ഇടയ്ക്കു നോക്കുന്ന പ്രവാസികളെ എനിക്കറിയാം ..ഈ തേങ്ങാ വീഴുന്നത് കാണാനാണോ ഇത്ര പൈസ മുടക്കി ഇത് വെച്ചിരിക്കുന്നത് എന്ന് ചോദിക്കണം എന്നുണ്ടെങ്കിലും ചോദിക്കാറില്ല !
നല്ല പോസ്റ്റ് !
പിന്നെ അതിനു വേറെ ആളെ നോക്കണം :)
Deleteബലേ ഭേഷ്...
ReplyDeleteക്യാമറയെ ഉപമിച്ചതാ സൂപ്പറായത്,
എത്ര നർമ്മ രസത്തോടെയാണ് ഇതിലെ
ഓരൊ സന്ദർഭങ്ങളും ഫൈസൽ ഭായ് അവതരിപ്പിച്ചിരിക്കുന്നത്
നന്ദി മുരളിയേട്ടാ :)
DeleteThis comment has been removed by the author.
ReplyDelete"ഒരു പാറ്റയെ കണ്ടാല്‍ പേടിച്ചോടുന്ന ശ്രീമതിയുടെ വീക്നെസ്സായ പേടിയില്‍ തന്നെ കയറിയാണ് അവന്‍ പിടിച്ചിരിക്കുന്നത്"
ReplyDeleteഈ അവധിക്കു നാട്ടിൽ പോയപ്പോൾ അയല്പക്കത്തെ ഗുല്ഫുകാരന്റെ വീട്ടില് ഞാനും കണ്ടൊരു ക്യാമറ. സംശയം ചോദിച്ചപ്പോൾ അടുത്തുനിന്ന ആൾ പറഞ്ഞു, "അത് ഗൾഫിൽ ഇരുന്നാലും കാണാൻ പറ്റുന്നതാണെന്ന്" !!
നാട്ടില്‍ പല വീട്ടിലും ഉണ്ട് ഇപ്പോള്‍ .. നന്ദി ജലീല്‍ ജി
Deleteവളരെ രസമായി..ആശംസകൾ.
ReplyDeleteനന്ദി ജ്യുവല്‍
DeleteEnjoyed reading this, excellent!
ReplyDeleteനന്ദി ആശ
Deleteഎഴുതി തെളിഞ്ഞ് നീ വലിയ വിജയനായല്ലോ.....
ReplyDeleteആശംസകള്‍... അഭിനന്ദനങ്ങള്‍
എഴുതി തെളിഞ്ഞ് നീ വലിയ വിജയനായല്ലോ.....
ReplyDeleteആശംസകള്‍... അഭിനന്ദനങ്ങള്‍
<3 ഇഷ്ടം നാട്ടുകാരാ
Deleteസംഗതി ക്യാമറ ഉഷാറായി ......അല്ലെങ്കിലും ഗള്‍ഫാന്നറിഞ്ഞാ കുണ്ടാമണ്ടികള്‍ മാറി പിടിച്ച് വരും.... വീടുപണി നടക്കട്ടെ.....ആശംസകൾ
ReplyDeleteനന്ദി വിനോദ്
Deleteവളരെ സാധാരണയായി കാണുന്ന salesman മാരും അവരുടെ marketing തന്ത്രങ്ങളും എത്ര രസകരമായാണ് അവതരിപ്പിച്ചിരിക്കുന്നത്..! നന്നായിട്ടുണ്ട്...
ReplyDeleteനന്ദി അനശ്വര ,, വായനക്കും അഭിപ്രായറത്തിനും .
Deleteസി.സി.ടിവി-യുടെ കണ്ണുകൾ നിർജ്ജീവമായും നിർവ്വികാരമായും പകർന്നുതരുന്ന കാഴ്ച്ചകളുടെ സ്ഥാനത്ത് " പടച്ചോന്റെ കാമറ"ക്കണ്ണുകൾ ആപത്ത് കാണുകയും അപായ സൂചനയുമായി ഗർജ്ജിക്കുകയും ചെയ്യും. എന്തിന്, കളിയായി പറഞ്ഞ ഉൽക്ക വീഴൽ പോലും ദീർഘദർശനം ചെയ്യാൻ നായ്ക്കളെപ്പോലെയുള്ളവയ്ക്ക് കഴിവുണ്ടെന്നു പറയപ്പെടുന്നു. അപ്പോൾ തമ്മിൽഭേദം നന്ദിയുടെ പര്യായമായ നമ്മുടെ പരമ്പരാഗത സുഹൃത്ത് തന്നെ.
ReplyDeleteനിത്യജീവിതത്തിൽ നിന്ന് കണ്ടെടുത്ത പ്രമേയത്തിനു നർമ്മഭാസുരമായ ആഖ്യാനം.
വായന രസകരമായി.
നന്ദി.
ഹഹ്ഹ :)
Deleteലീവിനു വന്നിട്ടുണ്ടെന്നറിഞ്ഞാൽ അപ്പം വരും
ReplyDeleteഎൽ ഐ സിക്കാർ ചിലദിവസം ഉണരുന്നത് തന്നെ ഇവറ്റകളെ കണ്ടോണ്ടാ
അനുഭവസ്ഥന് അല്ലെ :)
Deleteപണി വരാനുള്ളത് വഴിയില്‍ തങ്ങില്ല!! :D
ReplyDeleteരാജാവേ പേടിപ്പിക്കല്ലേ :)
Deleteകമന്റിടാന്‍ ഒരുപാട് വൈകിയെങ്കിലും വളരെ നന്നായി ഞാനിതു ഒന്ന് കോപ്പി എടുത്തു......... കടപ്പാട് വെക്കാം
ReplyDeleteകമന്റിടാന്‍ ഒരുപാട് വൈകിയെങ്കിലും വളരെ നന്നായി ഞാനിതു ഒന്ന് കോപ്പി എടുത്തു......... കടപ്പാട് വെക്കാം
ReplyDeleteനന്ദി റഷീദ് :)
DeleteGreat... Good Presentation.. Appreciable..
ReplyDeleteLIC -കാരെ കൊണ്ടും, ബക്കറ്റ്/കൂപ്പണ്‍ പിരിവുകാരെകൊണ്ടും പൊറുതിമുട്ടി, നാട്ടില്‍ പോകാന്‍ വയ്യാത്ത അവസ്ഥയാണ് ഒരു പ്രവാസിക്കിപ്പോള്‍. ഇനി ഇങ്ങനെയുള്ള ചിലരുടെ ഒക്കെ ഒരു കുറവ് കൂടിയേ ഉള്ളൂ......
ReplyDeleteഎന്നാലും ഒരു ക്യാമറ നല്ലതാണ്
ReplyDelete""പടച്ചോന്റെ ക്യാമറ"" ആക്യാപ്ഷൻ എനിക്കിഷ്ടായി
ReplyDeleteകഥ സൂപ്പറായിട്ടുണ്ട് ട്ടാാ
വളരെ മനോഹരമായും ലളിതമായും എഴുതിയത് കൊണ്ടാവാം ഇത് വായിക്കുംബോൾ തന്നെ അതിനെ ഹൃദയം കൊണ്ട് അതേ മികവോടെ ദൃഷ്യവൽക്കരിക്കാൻ സാദിച്ചത്
ആശംസകൾ ������������������