ഏറുമാടങ്ങളിലെ ഒളിജീവിതം.

മലയാളം ന്യൂസ് 17/05/2015നു പ്രസിദ്ധീകരിച്ചത് 
ചുട്ടുപൊള്ളുന്ന ചൂടിലും അതി ശൈത്യത്തിലും,ശീതീകരണ സംവിധാനങ്ങളോ റൂം ഹീറ്ററുകളോ ഇല്ലാതെ  മണ്ണിനോട് മല്ലിട്ട് ജീവിതം കരുപ്പിടിപ്പിക്കുന്ന പ്രവാസികളുണ്ട്‌ സൌദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍.
നഗരങ്ങളില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ  വിദൂര ഗ്രാമങ്ങളില്‍ ദിവസത്തിന്റെയോ മാസത്തിന്റെയോ സമയക്കണക്കറിയാതെ പേരറിയാ പ്രവാസികളായി കഴിയുന്ന വിവിധ രാജ്യക്കാര്‍!!.അജ്ഞത കൊണ്ടും ചതിയില്‍പെട്ടുമാണ് പലരും ഇങ്ങിനെ മസ്രകളില്‍ ആടുജീവിതം നയിക്കുന്നത്.എന്നാല്‍ സൌദിഅറേബ്യയുടെ അയല്‍ രാജ്യങ്ങളോട് ചേര്‍ന്ന കൃഷിയിടങ്ങളില്‍  പരാതികളോ പരിഭവങ്ങളോ ഇല്ലാതെ നിയമത്തിന്റെ യാതൊരു ആനുകൂല്യവും ലഭിക്കാതെ പണിയെടുക്കുന്നവരാണ് യമനികര്‍ഷകര്‍.സൌദി -യമന്‍ അതിര്‍ത്തി പങ്കിടുന്ന അത്വാലിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വെട്ടിച്ചു മലനിരകളില്‍ കൂടിയാണ് ഇവര്‍ യാത്രാരേഖകളില്ലാതെ ഇവിടെയത്തുന്നത്. കിലോമീറ്ററുകള്‍ കാല്‍നടയായും ചിലപ്പോഴൊക്കെ കിട്ടുന്ന വാഹനത്തില്‍ കയറിയും ഇവര്‍ സൌദിഅറേബ്യയിലെത്തി കാര്‍ഷിക ജോലിയില്‍ ഏര്‍പ്പെടുന്നു.

ഏതുകാലാവസ്ഥയോടും പൊരുത്തപ്പെടാന്‍ ശീലിച്ചവരാണ് ഇവര്‍.ആട്ടിടയന്‍മാരായും ഒട്ടക പരിചാരകരായും അവര്‍ പച്ചക്കറി കൃഷി ചെയ്തും ഇവര്‍ പ്രവാസത്തെ നേരിടുന്നു. കൃഷി സ്ഥലങ്ങള്‍ പാട്ടത്തിനെടുത്താണ് പലരും മസ്രകളില്‍ ജോലിചെയ്യുന്നത്. യാതൊരു നിയമ സുരക്ഷയോ സംരക്ഷണമോ ഇല്ലാതിരുന്നിട്ടും അവര്‍ കൃഷി ചെയ്യുന്നു,ചിലപ്പോള്‍ വിളവെടുപ്പിനു സമയാവുമ്പോഴായിരിക്കും ലേബര്‍ പരിശോധനയുണ്ടാവുക. അതോടെ അത്രയും കാലത്തെ അധ്വാനം ബാക്കിയാക്കി അവര്‍ നാട് പിടിക്കേണ്ടി വരുന്നു. മസ്രയില്‍ പരിചയപ്പെട്ട ഒരു യമനി ജോലിക്കാരാനോട് ഇതിനെകുറിച്ചു ചോദിച്ചപ്പോള്‍ പറഞ്ഞത് " പിടിക്കപ്പെടും എന്നറിയാം, എങ്കിലും അതില്‍ വിഷമം ഒന്നുമില്ല, യമനില്‍ എത്തിയാല്‍ വീണ്ടും ഇത് പോലെ എങ്ങിനെയെങ്കിലും ഇവിടെ തന്നെ വരും" എന്നാണ്.ആ ഒരു  ഉറപ്പ്  ഉള്ളത് കൊണ്ട് തന്നെയാവും ഇവരെ വിശ്വസിച്ചു ഈ ജോലിയേല്‍പ്പിക്കാന്‍ സ്വദേശികളും തയ്യാറാവുന്നത്.എങ്കിലും ചിലപ്പോഴൊക്കെ ഒറ്റുകൊടുക്കലിന്റെ ചതിയില്‍ പെടുന്നവരും ഉണ്ട്. 


പകല്‍ സമയങ്ങളില്‍ കൃഷിയിടങ്ങളില്‍ ജോലി ചെയ്യും, വിശ്രമസമയങ്ങളില്‍ ക്ഷീണം തീര്‍ക്കാനായി മരത്തില്‍ തന്നെ കെട്ടിയുണ്ടാക്കിയ ഏറുമാടം പോലെയുള്ള കട്ടിലിലായിരിക്കും കിടക്കുന്നത്. സ്വന്തമായി മുറികള്‍ ഉണ്ടെങ്കിലും, പരിശോധന ഏതു സമയവും ഉണ്ടാവും എന്ന ഭയം കാരണം അങ്ങോട്ട്‌ പോവില്ല. അത്രപെട്ടന്നു കാഴ്ചയില്‍ പെടാത്ത  ഉയരം കൂടിയ മരങ്ങളാവും ഇതിനായി അവര്‍ തിരഞ്ഞെടുക്കുന്നത്. ചില്ലകള്‍ വെട്ടിയൊതുക്കി അതിനിടയിലേക്ക് ഒരു കട്ടില്‍ കയറ്റിവെക്കും. ഇലകളും പുല്ലും കൊണ്ട് തലയിണയുണ്ടാക്കി അതിനു മുകളില്‍  തുണിവിരിച്ചാണ് കിടപ്പ് സുഖകരമാക്കുന്നത്. 

തണുപ്പ് കാലമായാല്‍  അപൂര്‍വ്വമായി പാമ്പുകളമുണ്ടാവും കൂട്ടിനു, വല്ലപ്പോഴുമൊക്കെ നല്ല കടിയും കിട്ടാറുണ്ടത്രെ!.. അപകടം പറ്റിയാല്‍ നിയമവിരുദ്ധരായതിനാല്‍ മതിയായ ചികില്‍സ ലഭിക്കില്ല എന്നത് കൊണ്ട് പച്ച മരുന്നുകള്‍ കൊണ്ട് സ്വയം ചികിത്സിക്കും. മിക്കവാറും മസ്രകളില്‍ ഒന്നിലധികംപേര്‍ ചേര്‍ന്നാണ് ജോലി ചെയ്യുക,.പുറം ലോകവുമായി അധികം ബന്ധപ്പെടാറില്ലാത്തത് കൊണ്ട്  മസ്രകളില്‍ മണ്ണില്‍ കുഴികുഴിച്ചുണ്ടാക്കുന്ന അടുപ്പുകളിലാണ് റൊട്ടികള്‍ ഉണ്ടാക്കുക  ആടുകളുടെയോ ഒട്ടകങ്ങളുടെയോ പാല്‍ കുടിച്ചു ദാഹം മാറ്റും, നമസ്കാരം ക്രത്യമായി നിര്‍വ്വഹിക്കും, ഇല്ലായ്മകള്‍ക്കിടയിലും അനുഗ്രഹങ്ങള്‍ക്ക് ദൈവത്തിനു നന്ദി പറയും.ഒളിജീവിതങ്ങള്‍ രണ്ടും മൂന്നും വര്‍ഷങ്ങള്‍ പിന്നിട്ടാല്‍ നാട്ടിലേക്ക് പുറപ്പെടുന്നു, അതിനുമുണ്ട്  പ്രത്യേകത. ചിലപ്പോള്‍ സ്വയം സുരക്ഷാപരിശോധകര്‍ക്കു മുന്നില്‍പിടികൊടുക്കും. അല്ലങ്കില്‍ കാല്‍നടയായി.

ആട് ജീവിതങ്ങളും മസ്ര ജീവിതങ്ങളും പ്രവാസത്തില്‍ പുതുമയുള്ള കഥകളല്ലാതായിരിക്കുന്നു . സൂര്യോദയത്തില്‍ ഹൈവേയില്‍ കൂടിയാത്ര ചെയ്യുമ്പോഴുള്ള  കാഴ്ച്ചയാണ് ഒറ്റയ്ക്കും കൂട്ടായും പ്രധാന ഹൈവേയുടെ ഓരം ചേര്‍ന്ന് കാല്‍ നടയായി പോകുന്ന യമനികള്‍ . അന്നം തേടി പ്രവാസത്തില്‍ അലിയുന്ന  ഇവരുടെ ലക്ഷ്യം കിലോമീറ്ററുകള്‍ക്കകലേയുള്ള സ്വന്തത്തെ തേടിയോ ദീര്‍ഘകാലത്തെ ഊരും നാടും വിട്ട അലച്ചിനൊടുവില്‍ ആരെയും ഭയക്കാതെയുള്ള ഒരു വിശ്രമവുമൊക്കെയാവാം,മരുഭൂമിയില്‍ കൃഷി ചെയ്തു നൂറുമേനി വിളയിക്കാന്‍ ജീവിതം ഹോമിക്കുന്ന ഇവര്‍ നേരെ ഏതു നിമിഷവും സുരക്ഷാപരിശോധന ഭയക്കുന്നതിനാല്‍ മതിയായ താമസമോ സംരക്ഷണമോ ആരും നല്‍കില്ല.വാഹനങ്ങളില്‍ ഇവരെ കൊണ്ട് പോകുന്നവരെ പരിശോധനയില്‍ പിടി കൂടിയാല്‍ കനത്ത ശിക്ഷയാണ്.അത് കൊണ്ട് ആരും ആ സാഹസത്തിനു മുതിരാറില്ല, ഒരു പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളവും കുപ്പായത്തിനു മുകളിലേക്ക് വലിച്ചു കയറ്റിയ മുണ്ടില്‍ ഒളിപ്പിച്ചു വെച്ച കുറച്ചു പണവും മാത്രമാണ് ഇവര്‍ക്ക് കൂട്ട്. ചുട്ടുപൊള്ളുന്ന വെയിലില്‍ അതിനേക്കാള്‍ പൊള്ളുന്ന മണലാരണ്യത്തില്‍ കൂടി അവര്‍ നടന്നു കൊണ്ടേയിരിക്കുന്നു ഏതു നിമിഷവും പിടിക്കപ്പെടും എന്ന ഭീതിയോടെ, ചിലര്‍ വീടണയും ചിലര്‍ വഴി തെറ്റി അലഞ്ഞു തിരിഞ്ഞു അവസാനം സ്വന്തം പാദങ്ങള്‍ ഉമ്മ വെച്ച മണലിലെ മണ്ണിനോട് ചേരും.ഇതും ഒരു പ്രവാസം!! .

64 comments:

  1. ബ്ലോഗില്‍ 50 പോസ്റ്റുകള്‍ തികയുന്നു ,, മലയാളം ന്യൂസിന് വേണ്ടി പ്രവാസത്തില്‍ വേറിട്ട ജീവിതം നയിക്കുന്നവരെ അടുത്തറിയാനുള്ള ഒരു ശ്രമമായിരുന്നു ,, കഴിഞ്ഞ വാരത്തിലെ മരുഭൂമിയാത്ര !! ഒട്ടും സീരിയസ് ആയി എഴുത്തിനെ കാണാതെ ബ്ലോഗ്‌ വായിക്കാന്‍ മാത്രം ബ്ലോഗറായ ഈയുള്ളവന് നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് എങ്ങിനെ നന്ദി പറയണം എന്നറിയില്ല ,, നന്ദി ബ്ലോഗ്‌ ലോകമേ , നന്ദി ഫേസ്ബുക്ക് സൌഹൃദങ്ങളെ !! <3 ,,

    ReplyDelete
  2. ഏറുമാടങ്ങൾ അവർക്കെന്നും തണലാവട്ടെ . കൃഷിയുടെ പച്ചപ്പ്‌ പോലെ ജീവിതവും പച്ച പിടിക്കട്ടെ .
    അമ്പതാം പോസ്റ്റിന് ആശംസകൾ

    ReplyDelete
  3. കുറച്ചുകൂടി വിസ്തരിച്ച് എഴുതാമായിരുന്നു.

    ReplyDelete
  4. Nalla oru lekganam faisoo ,koodathe ambathamathe postinu noorayiram aashamsakal

    ReplyDelete
  5. പോസ്റ്റും നന്നായിരിക്കുന്നു. 50 ന്റെ നിറവിന്‌ ആശംസകൾ

    ReplyDelete
  6. ഇങ്ങിനെയും ജീവിതങ്ങൾ!

    ReplyDelete
  7. നിയമവിരുദ്ധപ്രവാസികൾ ഏതു രാജ്യക്കാരായാലും എന്നും പീഡിപ്പിക്കപ്പെടും. തലക്കു മുകളിലെ വാളിൽ തൂങ്ങിയുള്ള അവരുടെ ജീവിതത്തെ ഒരു തരത്തിലും വർണ്ണിച്ച് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനാകില്ല.
    നല്ല എഴുത്ത്. കുറച്ചു കൂടി വിസ്തരിച്ച് എഴുതാമായിരുന്ന വിഷയമായിട്ട് എനിക്കും തോന്നി.
    ആശംസകൾ...

    ReplyDelete
    Replies
    1. മനപൂര്‍വ്വം ചുരുക്കിയതാണ് ,, സമയം എല്ലാവര്‍ക്കും വിലപെട്ടതാണല്ലോ :) നന്ദി വി കെ

      Delete
  8. ഉള്ളില്‍ കയറി ഓരോ ജീവിതവും കാണാന്‍ ശ്രമിക്കുമ്പോള്‍ നമ്മളൊക്കെ വളരെ ഭാഗ്യവാന്‍‌മാര്‍ ആണെന്നതില്‍ സംശയമില്ല. കഥകളെ വെല്ലുന്ന ഇത്തരം മരുഭൂമിജീവിതങ്ങള്‍ എത്തിച്ച അമ്പതാമത്തെ പോസ്റ്റ്‌ കഴിഞ്ഞ് പെട്ടെന്ന് തന്നെ നൂറിലേക്ക് നീങ്ങട്ടെ.

    ReplyDelete
  9. അങ്ങനെയും ചില മനുഷ്യജീവിതങ്ങള്‍. ഒരര്‍ത്ഥത്തില്‍ നാമെല്ലാം ഭാഗ്യവാന്‍മാരാണ്. അല്ലേ... അനുഭവങ്ങളും യാത്രകളും നര്‍മ്മവും എല്ലാം പങ്കുവെക്കുന്ന ഊര്‍ക്കടവിന്റെ യാത്ര തുടരട്ടെ. പോസ്റ്റുകളുടെ എണ്ണം ഫിഫ്റ്റിയില്‍നിന്നും സെഞ്ച്വറിയിലേയ്ക്ക കുതിയ്ക്കട്ടെ. ആശംസകള്‍ ഫൈസല്‍ ഭായ്.

    ReplyDelete
    Replies
    1. അതെ ചില ജീവിതങ്ങള്‍ കാണുമ്പോള്‍ നമുക്കൊന്നും ഒരു പോരായ്മയും ഇല്ല :)നന്ദി സുധീര്‍ ജി

      Delete
  10. വളരെ നല്ല അവതരണം .... 50 ന്റെ നിറവിന്‌ ആശംസകൾ

    ReplyDelete
  11. സഞ്ചാരപ്രിയനും, മനസ്സില്‍ നന്മയും,
    ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സായൂജ്യവും
    കണ്ടെത്തുന്ന പിയ സ്നേഹിതന്‍ ഫൈസലിന് അമ്പത് പോസ്റ്റുകളുടെ
    നിറവില്‍ അഭിനന്ദനങ്ങളും, ആശംസകളും അറിയിക്കുന്നു.

    പോസ്റ്റുകളുടെ എണ്ണത്തിലല്ല, മേന്മയിലാണ് പ്രാധാന്യം
    എന്ന തിരിച്ചറിവിലൂടെ ഉള്ള ഈ കാല്‍വെയ്പ്പുകള്‍
    ആര്‍ജവത്തോടെ തുടരുക..

    ReplyDelete
  12. സ്വജീവിതം പച്ച പിടിപ്പിക്കുവാൻ വേണ്ടി ,
    ഒളി ജീവിതം നയിക്കുന്ന യെമനികളായ ആട് ജീവിതം നയിക്കുന്നവരുടെ ,
    സൌദിയിൽ കൃഷിയുടെ പച്ചപ്പ്‌ വിരിയിക്കുന്ന മസ്രകളിലെ യാതനകളും കൌതുകളുമായി
    ബൂലോഗത്തിൽ ഫിഫ്റ്റി നോട്ടൌട്ട് അടിച്ചതിന് അഭിനന്ദനങ്ങൾ കേട്ടൊ ഫൈസൽ ഭായ് .

    ReplyDelete
    Replies
    1. ഈ പ്രോത്സാഹനം തന്നെയാണ് എഴുത്തിന്റെ കരുത്ത് ,, നന്ദി മുരളീജി

      Delete
  13. അമ്പതാം പോസ്റ്റിന് ആശംസകൾ

    ReplyDelete
  14. 'പ്രവാസജീവിതം പ്രവാസജീവിതം' എന്ന് വലിയവായിൽ നിലവിളിക്കുന്ന നമ്മളെ പോലുള്ളവർക്ക് ഒരു പാഠമാകട്ടെ ഈ ലേഖനം..സമ്പാദ്യം കൂട്ടാൻ പെടാപാട് പെടുന്ന നമുക്ക് അറിയാമോ ഈ മനുഷ്യർ അന്നന്ന് കഴിയാൻ പെടുന്ന പാട്...അവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ......
    ഈ എഴുത്തിനു അഭിനന്ദനങ്ങൾ....

    ReplyDelete
    Replies
    1. അതെ അടുത്തറിയണം ഈ ജീവിതങ്ങളെ !

      Delete
  15. ഊർക്കടവിന്റെ മുത്തേ
    അഭിനന്ദനങ്ങളും പ്രാർഥനയും
    ഫൈസൽ..

    ഈ പോസ്റ്റ്‌ വളരെ ചിന്തനീയം ആണ്.എന്നാലും
    ഒന്ന് വായിച്ചു മറക്കുമ്പോൾ നാമൊക്കെ വീണ്ടും
    സ്വാർഥതയിലേക്ക് മടങ്ങുന്നു അല്ലേ ??!!

    ReplyDelete
    Replies
    1. ഈ വിളിയില്‍ ഉണ്ട് ഒരു കടലോളം സ്നേഹം !! ,, നന്ദി വിന്‍സെന്റ് ചേട്ടാ

      Delete
  16. മനുഷ്യന്‍-എത്ര സുന്ദരമായ പദം.........

    ReplyDelete
  17. പുത്തൻ അറിവുകൾ...
    മനുഷ്യരും മണ്ണും വിണ്ണുമെല്ലാം കൗതുകം നൽകുന്നു...നാമറിയാത്ത ഇനിയുമെത്ര പ്രപഞ്ച രഹസ്യങ്ങൾ..
    നിരീക്ഷണ പാഠവം അഭിനന്ദനീയം..
    ആശംസകൾ ഈ അക്ഷരമണ്ണിനും..!

    ReplyDelete
  18. ഇങ്ങനെയും ജീവിതങ്ങളോ എന്ന് ചിന്ത!

    ReplyDelete
  19. മരുഭൂമിയിലെ ജീവിതങ്ങളെക്കുറിച്ച് ഏകദേശധാരണ ഉണ്ടായിരുന്നെങ്കിലും ആടുജീവിതം നോവലിലൂടെയാണ് മരുഭൂമി ഇത്ര ഭീകരമാണെന്ന് അറിഞ്ഞത്. യെമൻ പോലുള്ള അയൽ രാജ്യങ്ങളിൽ നിന്ന് പാവപ്പെട്ട മനുഷ്യർ സൗദിയിലെ ഗ്രാമാന്തരങ്ങളിൽ ജീവിതോപാധി തേടി കഷ്ടപ്പെടുന്നു എന്നത് പുതിയ അറിവ്. ആ ജീവിതങ്ങൾക്ക് ഈ ചെറുകുറിപ്പ് ഒരു ആമുഖം മാത്രമേ ആവുന്നുള്ളു. അറിഞ്ഞ ജീവിതത്തെക്കുറിച്ച് കുറച്ചുകൂടി വിശദമായി എഴുതുമെന്നു പ്രതീക്ഷിക്കുന്നു. അത്രയേറെ താൽപ്പര്യം ഈ വിഷയത്തിൽ ഉണർത്താൻ ഈ ആമുഖത്തിന് സാദ്ധ്യമാവുന്നുണ്ട്.....

    അൻപതിന്റെ നിറവിന് ആശംസകൾ .....

    ReplyDelete
    Replies
    1. തീര്‍ച്ചയായും മാഷേ !! സമയകുറവിനൊപ്പം മടി കൂടി കൂടി :) ആശംസകള്‍ക്ക് നന്ദി !!

      Delete

  20. എത്രയെത്ത ജീവിതങ്ങളാണ് ഇങ്ങനെ!!!
    50 ന്റെ ആശംസകൾ

    ReplyDelete
  21. അൻപതാം ബ്ലോഗ്‌ തികച്ച ഫൈസലിനു ആശംസകൾ. ഫൈസലിന്റെ എഴുത്തുകൾ ഏറെയും പ്രവാസജീവിതവുമായി ബന്ധപ്പെട്ട പച്ചയായ യാഥാർത്ഥ്യങ്ങൾ ആണ്. ഇനിയും ഇതുപോലുള്ള ആയിരം ആയിരം ബ്ലോഗുകൾ എഴുതുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    ReplyDelete
    Replies
    1. നന്ദി ചേച്ചി ..ഈ വായനക്ക്

      Delete
  22. ആരും കാണാത്ത ജീവിതങ്ങള്‍.... എന്തിനെല്ലാം വേണ്ടി മുറവിളി കൂട്ടുന്നവരാണ് നമ്മള്‍! ഒന്നിലും തൃപ്തി വരാതെ....
    ബ്ലോഗിനും എഴുത്തിനും ആശംസകള്‍ ഫൈസല്‍... :)

    ReplyDelete
  23. 50 തികച്ചു. അഭിനന്ദനങ്ങൾ.

    ഒരു ചാണ്‍ വയറിനു വേണ്ടിയുള്ള കഷ്ട്ടപ്പാടുകൾ ആണ് യമനികളുടെ കഷ്ട്ടപ്പാടുകളിലൂടെ ഫൈസൽ കാണിച്ചു തന്നത്.

    ഫൈസൽ സാമൂഹ്യ സേവന വഴികളിൽ ആണെന്ന് തോന്നുന്നു. വളരെ നല്ലത്. ഇതൊക്കെ കാണുമ്പോഴും അനുഭവിക്കുമ്പോഴും ദയ മനസ്സലിവ് തോന്നാത്തവൻ മനുഷ്യനല്ലല്ലോ.

    തുടരുക.ബ്ലോഗും ജീവ കാരുണ്യ പ്രവർത്തനങ്ങളും.

    ReplyDelete
    Replies
    1. നന്ദി ബിപിന്‍ ജി .. ഈ സ്നേഹ വരവിനു

      Delete
  24. 50 ആം പോസ്റ്റിനു ആശംസകൾ.കൃഷിയിടത്തിലെ പച്ചപ്പ്‌ പോലെ തന്നെയാകട്ടെ ജീവിതവും ജീവിതവും

    ReplyDelete
  25. നല്ല എഴുത്ത്.പ്രവാസത്തിന്റെ കൊടുതികള്‍ വരച്ചു കാണിച്ചു . 50 ആം പോസ്റ്റിനു ആശംസകൾ ഇനിയും ഒരുപാട് നല്ല രചനകള്‍ ബ്ലോഗില്‍ വരട്ടെ

    ReplyDelete
  26. കൃഷിയെടുക്കാനും കഷ്ടപ്പെടാനും ആണെങ്കില്‍ ഇവര്‍ക്ക് സ്വന്തം നാട്ടില്‍ ആയിക്കൂടെ?
    മലയാളിക്ക് അതിനു കഴിയാത്തകൊണ്ടല്ലേ നാട്ടില്‍ നിന്നും ഇവിടെ എത്തി ഒടുക്കം വീട്ടുഡ്രൈവര്‍/തോട്ടപണി ചെയ്യേണ്ടി വരുന്നത്.

    ReplyDelete
    Replies
    1. സ്വന്തം നാട്ടില്‍ നിന്നും കൂലി പണിയെടുക്കാന്‍ കഴിയാഞ്ഞിട്ടല്ലല്ലോ ബംഗാളികള്‍ കേരളത്തിലേക്ക് വരുന്നത് :)

      Delete
  27. ജോസ് ചോദിച്ച ചോദ്യം തന്നെയാണ് എനിക്കും ചോദിക്കാനുള്ളത്. എന്തിനാണ് പിറന്ന മണ്ണ് വിട്ട് ഈ യാതന സഹിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല

    ReplyDelete
    Replies
    1. സൌദിഅറേബ്യയുടെ തൊട്ട് കിടക്കുന്ന രാജ്യമാണ് യെമന്‍ എങ്കിലും തൊഴിലില്ലായ്മയുടെയും വരുതിയുടെയും പിടിയിലാണ് യമന്‍ ഇന്ന് , മാറിയ രാഷ്ട്രീയസാഹചര്യത്തില്‍ പ്രത്യേകിച്ചും ,, അത് പോലെ സൌദി റിയാലിന്റെ മൂല്യവും ഇതിനൊരു കാരണമാവാം.

      Delete
  28. ഈ പോസ്റ്റ് വായിക്കാന്‍ പലവട്ടം ശ്രമിച്ചു. എങ്കിലും ഇപ്പോഴാണ് സാധിച്ചത്.വലിയൊരു വിഷയത്തിന്‍റെ അരിക് മാത്രമേ ആയുള്ളൂ. ഇനിയും വിശദമായ കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നു.
    പിന്നെ അമ്പതാം പോസ്റ്റിനു ആശംസകള്‍

    ReplyDelete
  29. പ്രവാസ പ്രയാസങ്ങള്‍ ഏറെ വായിച്ചിട്ടുണ്ട് ഈ ബ്ലോഗ്ഗില്‍ .

    ഇത് ആ ചങ്ങലയിലെ മറ്റൊരു കണ്ണി. ഇവിടുത്തെ വായനകളില്‍ ചിലത് കണ്ണില്‍ നനവ് പടര്‍ത്തുമെങ്കിലും വ്യത്യസ്തമായ നിരവധി അറിവുകള്‍ നിരത്തിയിട്ട പല മേഖലകളിലൂടെയാണ് പ്രയാണം എന്നത് വേറിട്ടൊരു അനുഭവമാണ്. അത് ഈ ബ്ലോഗ്ഗിലെ ഓരോ പോസ്റ്റിലേക്കും എത്തിപ്പെടാനുള്ള പ്രേരക ഘടകം കൂടിയാണ് എന്ന് പറയാതെ വയ്യ.

    ഊര്‍ക്കടവില്‍ അമ്പതു തികഞ്ഞ ഫൈസലിന്റെ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു .

    ആശംസകള്‍

    ReplyDelete
    Replies
    1. വേണുവേട്ടാ ഈ സേനഹ വരവിനു വാക്കുകള്‍ ഇല്ല

      Delete
  30. ജീവിതം മനുഷ്യനെ നടത്തുന്ന വഴികൾ ...!

    50 ന്റെ നിറവിന്‌ ആശംസകൾ ഫൈസൽ ....

    ReplyDelete
  31. നന്നായി എഴുതി...ആടുജീവിതം ഓർമ്മ വന്നു...
    ഹാഫ് സെഞ്ച്വറി അടിച്ചതിന് ആശംസകൾ...

    ReplyDelete
  32. ആശംസകൾ വെറും എഴുത്ത് മാത്രം അല്ല ഫൈസൽ അതോടൊപ്പം പല ജീവ കാരുണ്യ പ്രവർത്തികളിൽ കൈ കൂടി പിടിക്കുന്നു കൂടെ കൊണ്ട് പോകുന്നു
    അളവറ്റ സൌഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നു. നന്മകൾ ബ്ലോഗിനും ഫൈസലിനും

    ReplyDelete
  33. ഹൊ!!എന്തിനെന്നറിയാതെ കുറേ ജീവിതങ്ങൾ.
    കഷ്ടം തോന്നുന്നു.

    ReplyDelete
  34. ഏറു മാടങ്ങളിലെ ഒളി ജീവതത്തിന് അഭിനന്ദനങ്ങൾ..... വളരെ ....ഹൃദ്യം ..


    ReplyDelete
  35. ഓരോ ജീവിതങ്ങൾ അടുത്തറിയുമ്പോൾ നമ്മൾ എത്ര ഭാഗ്യവാന്മാർ ആണെന്ന് തിരിച്ചറിയുന്നു
    ആടുജീവിതം തന്ന അറിവ് മനസ്സിനെ മുറിപ്പെടുത്തു ന്നതായിരുന്നു
    അമ്പതിന്റെ നിറവിന്‌ അഭിനന്ദനങ്ങൾ.

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.