സൗദി പ്രവാസികള്‍ക്കായി ജീവ കാരുണ്യത്തിന്‍റെ കയ്യൊപ്പ് . (KMCC സുരക്ഷ പദ്ധതി 2021 എങ്ങിനെ അപേക്ഷിക്കാം )

സൗദിയിലെ പ്രവാസികള്‍ക്കായി നാഷണല്‍ കെ എം സി സി വിജയകരമായി നടപ്പിലാക്കി വരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതി പോയ വര്‍ഷങ്ങളില്‍ നിന്നും  കൂടുതല്‍  പുതുമകളോടെ  ഈ വർഷം  മുതല്‍ കൂടുതൽ ആനുകൂല്യങ്ങളോടെ   മൂന്ന് ലക്ഷം മുതല്‍ പത്തു ലക്ഷം രൂപ വരെ  സഹായ ധനം വര്‍ദ്ധിപ്പിച്ചു കൊണ്ട് തുടക്കം കുറിച്ചിരിക്കുന്നു.  കഴിഞ്ഞ പത്തു മാസത്തിനുള്ളില്‍ വിധിക്ക് കീഴടങ്ങിയ 100 ലധികം  പ്രവാസി കുടുംബങ്ങള്‍ക്കുള്ള   ധന സഹായവും സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഈ അടുത്ത്  കൈമാറി , പദ്ധതിയുടെ തുടക്കം മുതൽ അംഗങ്ങളായവർക്ക്  10 ലക്ഷം രൂപയും  ഒന്നിലധികം വർഷം അംഗങ്ങളായവർക്ക്‌ 6 ലക്ഷം രൂപയും , ആദ്യമായി ചേരുന്നവർക്ക് 3 ലക്ഷം രൂപയുമാണ് , മരണാനന്തര ധന സഹായമായി നൽകുക ,

അംഗത്വ ഫീസ്  90 റിയാൽ 

ഓൺ ലൈൻ വഴി അടക്കുമ്പോൾ 1650 രൂപ ,

അപേക്ഷിക്കേണ്ട അവസാന തിയ്യതി . ഡിസംബര്‍ 15 

https://www.mykmcc.org/security-scheme-users  എന്ന ലിങ്കിലൂടെ അപേക്ഷിക്കാം .


കെ എം സി സി  സുരക്ഷാ പദ്ധതിയുടെ അംഗത്വ നടപടി ക്രമങ്ങള്‍ വളരെ ലളിതാണ്. ആദ്യമായി പദ്ധതിയില്‍ ചേരുന്നവര്‍ ഈ വീഡിയോ കാണുക : 

                          https://www.youtube.com/watch?v=wvNaCy2RetI


മുന്‍വര്‍ഷങ്ങളില്‍ ചേര്‍ന്നവര്‍ക്ക് അംഗത്വം എങ്ങിനെ പുതുക്കാം എന്നറിയാന്‍ 

                             you tube link  https://www.youtube.com/watch?v=QRjWq2bx1rE


അംഗത്വം പരിശോധിക്കാനും . കാര്‍ഡ് ലഭിക്കാനും . 


                                  https://www.youtube.com/watch?v=7FXySQJekgo ഖുൻഫുദയിൽ ഈ വര്‍ഷം മാത്രം പ്രപഞ്ചനാഥന്‍റെ അലംഘനീയമായ വിധിക്ക് കീഴടങ്ങിയത് നാലു മലയാളികള്‍
അതില്‍ നാലു പേരും കണ്ട് മറക്കാന്‍ ഇടയില്ലാത്ത പ്രിയങ്കരും . നിനച്ചിരിക്കാത്ത സമയത്ത് ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാട് പെടുന്ന സമയത്താണ് അവരെല്ലാം ഈ ലോകം വിട്ടു പിരിഞ്ഞത്. സൌമ്യമായ പെരുമാറ്റവും നിറപുഞ്ചിരിയോടെ യുള്ള സ്നേഹാന്വേഷണങ്ങളും കൊണ്ട് ഏറെ പ്രയാങ്കരനായിരുന്ന ശിഹാബ് , ഒരിറ്റ് കണ്ണുനീരു പൊടിയാതെ അടുത്തറിയുന്നവര്‍ അവനെ ഓര്ക്കാതിരിക്കില്ല .
സ്വന്തമായി വീടെന്ന ഏതൊരു പ്രവാസിയുടെയും ചിരകാല അഭിലാഷം പൂര്‍ത്തിയാക്കാന്‍ കടൽ കടന്ന് - സ്വപ്നങ്ങള്ക്ക് ചിറകു വിരിക്കവേ വാഹനാപകടത്തില്‍ കുടുംബത്തെ അനാഥമാക്കിയ സജീര് .
ഖുന്‍ഫുദ മലയാളികളുടെ പ്രിയപ്പെട്ട ടാക്സി ഡ്രൈവര്‍ ഷൌക്കത്ത് . ഏറ്റവും അവസാനം കോവിഡിന്ന മഹാമാരിയില്‍ , ഈ കൊച്ചു ഗ്രാമത്തിലെ പ്രവാസികളെ കണ്ണീരിലാഴ്ത്തി കടന്നു പോയ അലി ഹസ്സന്‍ .
ഈ നാലു പേരുടെയും കുടുംബം ഇന്ന് അനാഥമാണ് . പിഞ്ചുമക്കളും രോഗികളുമൊക്കെയുള്ള ഈ കുടംബത്തിന്‍റെ ഏക വരുമാനം കൂടിയാണ് ഈ വേര്പാടിലൂടെ നിലച്ചുപോയത് . അതെ മരണം പലപ്പോഴും രംഗംബോധമില്ലാത്ത കൊമാളിയാണ് . നിനച്ചിരിക്കാതെ അത് ഏതു നിമിഷവും ആരെയും തേടിയെത്തിയെന്നു വരാം .
പണം ഒരു ജീവന് തിരകെ കൊണ്ട് വരില്ല എങ്കിലും മനുഷ്യന്‍റെ ഏറ്റവും പരമ പ്രധാനമായ ആവശ്യങ്ങളില്‍ ഒന്നു തന്നെയാണത് . മുകളില്‍ പറഞ്ഞ നാലുപേരും ഖുന്ഫുധ കെ എം സി സി യുടെ സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ അംഗമായിരുന്നു .ഇതില് മൂന്ന് കുടുംബങ്ങള്‍ക്കുമുള്ള ധനസഹായമായ പതിനെട്ട് ലക്ഷം രൂപ കഴിഞ ദിവസങ്ങളിൽ സെന്ട്രല്‍ കമ്മറ്റി ഭാരവാഹികള്‍ കൈമാറി . കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും ആ നാഥനില്ലാത്ത വീടിൽ തുക കൈമാറിയപ്പോൾ സാക്ഷിയായവരുടെ നയനങ്ങൾ വിതുമ്പി ,
ആരുടെ മുന്നിലും കൈ നീട്ടാതെ ഈ കുടുബത്തിന് കുറച്ചു കാലമെങ്കിലും ഈ തുക ചിലവഴിക്കാം . എത്ര വർഷം പ്രവാസ ലോകത്ത് നിന്നാലും പ്രിയപ്പെട്ടവർക്കായി ഒന്നും കരുതിവെക്കാൻ കഴിയാതെ നാടണയുന്നവരാണ് മിക്ക പ്രവാസികളും , ഒന്നു വീണു പോയാൽ കൈതാങ്ങാവാൻ എത്ര പേരുണ്ടാവും ,
ചെറുതെങ്കിലും ഈ തുക ഈ കുടുംബത്തിന് വലിയൊരു ആശ്വസമാണ് ,
2021 KM CC സുരക്ഷാ പദ്ധതിയിലിരിക്കെ ഇതെഴുതും വരെ
400 ലധികം പേർ മരണപ്പെട്ടിരിക്കുന്നു , അതിൽ നാല്പതിലധികം കോവിഡ് മരണങ്ങളാണ് , പദ്ധതിയുടെ തുടക്കം മുതല്‍ ഇതു വരെ പേർക്ക് ചികിൽസാ സഹായം നൽകിയതടക്കം 40 കോടി യോളം രൂപ ഇതിനകം പ്രവാസികള്‍ക്കായി ചിലവഴിച്ചു .

പ്രപഞ്ച നാഥന് സ്തുഥി , ഈ മഹാ പ്രസ്ഥാനത്തിൻ്റെ ഓരം ചേർന്ന് നടക്കാനായതിൽ 

ഫൈസല്‍ ബാബു ( ഖുന്‍ഫുദ കെ  എം സി സി ജനറല്‍സെക്രട്ടറി  ) .

MOB / WHATS APP : 

05065776422 comments:

  1. ആശംസകൾ ഫൈസൽ... Keep going (Y)

    ReplyDelete
  2. മുഴുവന്‍വായിച്ചു നന്നായി എഴുതി ഫൈസല്‍ സാഹിബ് വിമര്‍ശിക്കുന്നവര്‍ അത് തുടരട്ടെ പക്ഷെ അവര്‍ക്ക് കെഎംസിസി എന്ന ഈ സംഘടനയെ അനുകരിക്കാന്‍ കഴിയില്ല

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.