Saturday, December 15, 2012

പ്രവാസി മരണപ്പെട്ടാല്‍............ ??കുന്‍ഫുധയില്‍  പ്രവാസി അസോസിയേഷനുമായി  ബന്ധപ്പെട്ട  പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാനായിരുന്നു ഞങ്ങള്‍ ഡല്‍ഹി സ്വദേശിയുടെ ജോലി സ്ഥലത്തും എത്തിയത് ,അസോസോയിഷനെ കുറിച്ചും പരിപാടിയില്‍ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുമൊക്കെ വിശദീകരിച്ചപ്പോള്‍ അയാള്‍ വിങ്ങിപ്പൊട്ടി .വാഹനാപകടത്തില്‍ മരണപെട്ട്  മോര്‍ച്ചറിയില്‍ കഴിയുന്ന അയാളുടെ കൂട്ടുകാരന്‍റെ മൃതദേഹം മറവു ചെയ്യാനോ നാട്ടിലേക്ക് കൊണ്ട് പോവാനോ കഴിയാത്ത വിഷമമായിരുന്നു അത് .ഗള്‍ഫില്‍ മരണപ്പെട്ടാല്‍ എന്ത് ചെയ്യണം എന്ന അറിവില്ലായ്മയായിരുന്നു   ആ  മൃതദേഹം സംസ്കരിക്കാന്‍ ഇത്രയും വൈകിയത് . ,വേണ്ട മാര്‍ഗ്ഗ നിര്‍ദ്ധേശങ്ങള്‍ അയാള്‍ക്ക് പറഞ്ഞു കൊടുത്തപ്പോള്‍ ഒരാഴ്ചകൊണ്ട്  ആ മൃതദേഹം മറവു ചെയ്യാന്‍ സാധിച്ചു .!!

Monday, October 22, 2012

സൂറാബിയുടെ ദുബായി കത്ത് !!പ്രിയത്തില്‍ ഇക്കാക്ക വായിക്കുന്നതിനായി സൂറാബി എഴുത്ത് .
ഇക്കാക്ക് അവിടേ സുഖം തന്നെ എന്ന് കരുതുന്നു ,പടച്ചോന്‍ സഹായിച്ചു ഈ അല്ലംപ്ര കുന്നില്‍ ഞമ്മള്‍ക്കും അങ്ങിനെ തന്നെ !!

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നിങ്ങള്‍ എന്റെ അടുത്ത് വരുന്നു എന്ന് കേട്ടപ്പോള്‍ എനിക്ക് പെരുത്ത് സന്തോഷായിരുന്നു  ,ന്നാല്‍  യാത്ര    "ടെറര്‍ ഇന്ത്യ യില്‍" ആണ് ന്നു കേട്ടപ്പോള്‍ ,ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചുതും പോരാഞ്ഞു  അതിന്റെ മേലെ പാണ്ടി ലോറി കേറിയ പോലെയായി ന്‍റെ അവസ്ഥ  !!

Wednesday, October 10, 2012

മസ്രയില്‍ കാണാതായ പ്രവാസി !!ല്ഫായിജ് എന്നത് കുന്ഫുധയില്‍ നിന്നും കിലോമീറ്റര്‍ അകലെയുള്ള ഒരു  ഉള്‍ഗ്രാമ മാണ് റോഡിനു ഇരുവശവും ഏക്ര കണക്കിന്  കൃഷിയിടങ്ങള്‍ ,,ജോലിയുടെ ഭാഗമായി പലതവണ ഞാനവിടെ പോയിട്ടുണ്ട് ,ദൂരം കൂടുതലായതിനാലും ശെരിയായ വഴിയല്ലാത്തതിനാലും ഫോര്‍വീല്‍ ഡ്രൈവ്  വാഹനത്തില്‍ വേണം അവിടെയെത്താന്‍   ,ഒരിക്കല്‍  അല്‍വതനിയ പേപ്പര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയിലെ കൂട്ടുകാരന്‍ അഷറഫുമായി  അവിടെപ്പോയി വരുമ്പോള്‍ അവിടെ കണ്ട  മസ്രയില്‍ (കൃഷി തോട്ടം )  ഞങ്ങളിറങ്ങി ,

Thursday, September 20, 2012

എമര്‍ജിംഗ് പോക്കരാക്ക ഇന്‍ കോലോത്തും കടവ് !!


പള്ളിയില്‍ നിന്നുള്ള ബാങ്ക് വിളി കേട്ടപ്പോള്‍ ആമിന പ്രിയതമന്‍ പോക്കരാക്കയെയും തൊട്ടപ്പുറത്തെ റൂമില്‍ കിടന്നുറങ്ങുന്ന അഞ്ചു മക്കളെയും വിളിച്ചുണര്‍ത്തി .,നേരം വെളുത്ത് വരുന്നതേയുള്ളൂ ,മൊയ്തു വിന്‍റെ കടത്തു തോണി കടന്നു വേണം അക്കരെയുള്ള തട്ടുകടയിലെത്താന്‍ .പോക്കരാക്ക ഉറക്കച്ചുവടില്‍ നിന്നും ചാര്‍ജ് ആയെങ്കിലും മക്കളൊക്കെ ലോ ബാറ്ററിയില്‍ തന്നെ !! ചായമക്കാനിയില്‍  തങ്ങളെ കാത്ത് കിടക്കുന്ന മണല്‍ തൊഴിലാളികളും ,തലേന്നു രാത്രി മീന്‍ പിടിക്കാന്‍ പോയി മടങ്ങി വരുന്നവരുമൊക്കെ ചൂടുള്ള   സുലൈമാനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാവും .ആമിനതാത്തയുടെ തലയില്‍ പാല്‍പാത്രവും പോക്കര്‍ക്കാക്കയുടെയും മക്കളുടെയും കയ്യിലും തോളിലുമായി  ഹോട്ടലിലേക്കുള്ള കറികളും ഭക്ഷണവുമൊക്കെയായി
കടവത്തെത്തിയപ്പോള്‍, ഭാഗ്യം മൊയ്തു തോണിയിറക്കാന്‍ തുടങ്ങുന്നേയുള്ളൂ ,തൊപ്പിക്കുട തലയില്‍ വെച്ച് 
മൊയ്തു തോണി തുഴഞ്ഞു അക്കരെയെത്തിയപ്പോള്‍ പോക്കര്‍ കാക്കയുടെ കടക്കു മുമ്പില്‍ ഒരു സായിപ്പ്  കാത്തു നില്‍ക്കുന്നു .കൂടെ കോട്ടും സ്യുട്ടുംമിട്ട നാലഞ്ചു പയ്യന്‍സും മുന്നിലെ ബെഞ്ചിലിരിക്കുന്നു  .

Sunday, August 26, 2012

ന്യൂസ്‌ ഹവറില്‍ കണ്ട ഒളിംമ്പിക്സ് ധമാക്ക !!

വായനക്ക് മുമ്പ് : ഒളിമ്പിക്സ്ല്‍ ചെറുതെങ്കിലും ഇന്ത്യ നേടിയ മെഡല്‍ നേട്ടത്തില്‍ നിങ്ങളെപ്പോലെ ഞാനും അഭിമാനം കൊള്ളുന്നു .ആ നേട്ടത്തെ വില  കുറച്ചു കാണിക്കാനല്ല ഈ പോസ്റ്റ്‌ .വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യയുടെ ഒളിമ്പിക്സ് പോരാട്ടം എന്റെ ഭാവനയില്‍ ഒരു നര്‍മ്മ വീക്ഷണത്തില്‍ ഇവിടെ കുറിക്കുന്നു എന്ന് മാത്രം !! 
"നമസ്ക്കാരം ഇന്നത്തെ ന്യൂസ്‌ ഹവറിലേക്ക് സ്വാഗതം ,ഒളിമ്പിക്സില്‍ ഇന്ത്യ വീണ്ടും പരാജയപെട്ട് അത്ഭുതം സൃഷ്ട്ടിക്കുന്നു ,ഈ വിഷയമാണ് ഇന്ന് ന്യൂസ്‌ ഹവറില്‍ ചര്‍ച്ച ചെയ്യുന്നത് ,ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരം സ്റ്റുഡിയോയില്‍ നിന്നും രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീ ജാസുരേന്ദ്ര വാഭു ,കൊച്ചി സ്റ്റുഡിയോയില്‍ നിന്നും ന്യൂസ്‌ ഹവര്‍ ചര്‍ച്ച സ്പെഷ്യലിസ്റ്റ് മാനുകുട്ടന്‍ വള്ളിക്കുന്ന്, കോട്ടയം സ്റ്റുഡിയോയില്‍ നിന്നും ലോമോന്‍ പഴയപുരക്കല്‍ എന്നിവര്‍ പങ്കെടുക്കുന്നു ,കൂടാതെ സ്പോര്‍ട്സ്‌ മിനിസ്റ്ററെയും കേരള സ്പോട്സ് കൌണ്‍സില്‍ സിക്രട്ടറി ശ്രി അബ്ദുല്‍ ഗഫൂര്‍ എന്നിവരെയും ടെലിഫോണില്‍ പ്രതീക്ഷിക്കുന്നു "

Wednesday, June 20, 2012

നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരന്‍ !!


"വെല്‍ക്കം റ്റു ദ ബ്രാന്‍ഡ് ന്യൂ എപ്പിസോഡ് ഓഫ് നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരന്‍ ,
പാകതയൊത്ത ഗുണ്ടകളെ കണ്ടെത്താന്‍ നടത്തുന്ന ലോക ടെലിവിഷന്‍ ചരിത്രത്തിലെ ആദ്യത്തെ റിയാലിറ്റി ഷോയിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .എന്‍റെ കയ്യിലെ ചോദ്യം പത്ത് , നിങ്ങളുടെ തലമണ്ടയിലെ ഉത്തരം പത്ത്. പത്തില്‍ പത്തും ശെരിയായാല്‍ നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരന്‍".
"കേരളത്തിലെ അറിയപ്പെടുന്ന പത്തു ഗുണ്ടകള്‍ വേഗ വിരല്‍ ചോദ്യത്തിനായി കാത്തിരിക്കുന്നു. ഇവരില്‍ ആരായിരിക്കും ആദ്യം ഹോട്ട് സീറ്റില്‍ എത്തുന്നത് എന്നറിയാനുള്ള വേഗവിരല്‍ ചോദ്യം ഇതാ."

Tuesday, May 15, 2012

മരുഭൂമിയിലൊരു മാമ്പഴക്കാലം..!!!

                              (10/5/2012 ല്‍ മിഡില്‍ ഈസ്റ്റ്‌ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത് )

ആഴ്ച കുന്‍ഫുധ ഞങ്ങള്‍ക്ക് സമ്മാനിച്ചത്‌ മനോഹരമായ ഒരു ഉത്സവക്കാഴ്ച്ചയായിരുന്നു ,കുന്‍ഫുധക്ക് ചുറ്റുമുള്ളത് നിറയെ ഗ്രാമങ്ങളാണ് ,കൃഷിയും ആട് വളര്‍ത്തലുമൊക്കെയാണ് ഗ്രാമീണരുടെ മുഖ്യവരുമാനം ,അത്യാവശ്യ കാര്യങ്ങള്‍ക്കും ആശുപത്രി ,ഷോപ്പിംഗ്‌ എന്നിവയ്ക്കൊക്കെ വേണ്ടിയാണവര്‍ കുന്‍ഫുധ ടൌണിനെ ആശ്രയിക്കുന്നത് ,,ഇത്തവണ ഈ ഗ്രാമവാസികളുടെ കൃഷിയിടങ്ങളെ ദൈവം അനുഗ്രഹിച്ചത് മാമ്പഴക്കാലത്തിലൂടെയായിരുന്നു ,പതിവിനു വിപരീതമായി ഈ വര്‍ഷം നൂറു മേനി വിളഞ്ഞപ്പോള്‍ അവര്‍ അതൊരു ആഘോഷമാക്കി മാറ്റി ,കുന്‍ഫുധക്ക് ചുറ്റുമുള്ള നാല്‍പ്പതിലധികം മസ്ര (കിഷിയിടങ്ങള്‍) കളില്‍ നിന്നും വന്ന വ്യതസ്തമായ മാങ്ങകള്‍ "കുന്‍ഫുധ മാമ്പഴോല്‍സവം" എന്നു പേരിട്ട എക്സിബിഷനില്‍ പ്രദര്‍ശനത്തിനായി എത്തി ,

Wednesday, April 11, 2012

ഒരു മൊബൈല്‍ ഫോണ്‍ ഹിഡന്‍ ടോക്ക് !!!!!കാലത്ത് എണീറ്റപ്പോഴാ ഒരു കാര്യം ഓര്‍മ്മവന്നത്, അവളെ വിളിച്ചിട്ട് മൂന്നു ദിവസമായി ..എന്താ ചെയ്യുക ? ഒരൊഴിവ് കിട്ടണ്ടേ ..രാവിലെ ഓഫീസില്‍ പോവണം .ബോസ്സ് കാണാതെ കഷ്ട്ടപെട്ടു ബ്ലോഗ്‌ വായിക്കണം ,ഫേസ് ബുക്കില്‍ ലൈക്കണം ഒളിഞ്ഞും മറിഞ്ഞും നില്‍ക്കുന്ന കൂട്ടുകാരോടോക്കെ ചാറ്റണം ,,അത് കഴിഞ്ഞു രാത്രി വന്നാല്‍ വായിച്ചു തീര്‍ത്ത ബ്ലോഗിന് കമന്റണം ,,,കുറെ ക്കാലമായി ഇപ്പോള്‍ വെപ്പും തീനും പ്രകാശിന്റെ സോളാര്‍ മെസ്സില്‍ നിന്നാണ് ( മെസ്സ് നടത്തുന്ന പ്രകാശ്‌ ഹാഫ്‌ വേവില്‍ ചോറും കറിയും വെച്ചുണ്ടാക്കി പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞു പുറത്തെ ഡോറില്‍ കെട്ടി തൂക്കും .അതവിടെ ക്കിടന്നു സോളാര്‍ എനര്‍ജിയില്‍ ബാക്കിയുള്ള മണിക്കൂറില്‍ വെന്തോളും,, ഗ്യാസും ലാഭം സമയവും ലാഭം )

Tuesday, March 27, 2012

സൂപ്പര്‍ ബ്ലോഗറും ചുട്ട മീനും !!


ഞങ്ങളുടെ പ്രവാസി അസ്സോസിയേഷന്‍ നടത്തിയ ഒരു പൊതു പരിപാടിയില്‍ പ്രഭാഷണത്തിനായി അസോസിയേഷന്‍ ഇത്തവണ തിരഞ്ഞെടുത്തത് ,സുപ്പര്‍ ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്നിനെയായിരുന്നു . പ്രോഗ്രാം കഴിഞ്ഞ പിറ്റേ ദിവസം രാവിലെ വള്ളിക്കുന്നിന്റെ ബന്ധുവായ നിസാറിനെ കാണാന്‍, ഞാനും കൂട്ടുകാരന്‍ ഫൈസലും അദ്ധേഹത്തിന്റെ കൂടെ പുറപ്പെട്ടു ,കുന്‍ഫുധയില്‍ നിന്നും എഴുപതു കിലോമീറ്റര്‍ അകലെയുള്ള 'ഖമീസ്ഹറബ് 'എന്ന ഉള്‍ ഗ്രാ‍മത്തിലെവിടെയോ ആണ് നിസ്സാര്‍ ജോലി ചെയ്യുന്നതെന്ന് അദ്ദേഹം തലേന്ന് പറഞ്ഞിരുന്നു ,ഞാന്‍ "മിഷന്‍ നിസ്സാര്‍ ഓപ്പറേഷനു തുടക്കം കുറിച്ച് കൊണ്ട് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു .,പുറപ്പെടുന്നതിന് മുമ്പ് വള്ളിക്കുന്നിനൊരു സംശയം നിസ്സാര്‍ അവിടെയുണ്ടാകുമോ ? ഫോണ്‍ റിംഗ് ചെയ്യുന്നു ,പക്ഷെ നോ ആന്സ്വര്‍.. . വീണ്ടും വീണ്ടും വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല
"അല്ല നിങ്ങള്‍ ഇന്ന് ചെല്ലും എന്ന് അവനോടു പറഞ്ഞിരുന്നോ " ഞാന്‍ ചോദിച്ചു ,
"അതെ" ..("വെറുതെയല്ല അവന്‍ ഫോണ്‍ എടുക്കാത്തത് ,ഈ പട്ടിക്കാട്ടില്‍ വെറുതെ വിളിച്ചു വരുത്തി ഉള്ള ഇമേജ് കളയണ്ട എന്ന് കരുതിക്കാണും" ഫൈസല്‍ പറഞ്ഞ 'സ്വകാര്യം' അദ്ദേഹം കേട്ടുവോ ആവോ ) ,
"എന്തായാലും നമുക്ക് പോയി നോക്കാം ,ഒന്നുമില്ലേലും ആ സ്ഥലമൊന്നു കാണാമല്ലോ" .

അങ്ങിനെ ഞാന്‍ ക്യാപ്റ്റനായി കാര്‍ നിസ്സാറിനെ തേടി കുതിച്ചു ..

Saturday, February 25, 2012

ദൈവത്തിന്റെ നാട്ടിലെ മാലാഖമാര്‍ ..


2011 ഡിസംബര്‍ ഒന്‍പതിന്റെ തണുപ്പുള്ള രാത്രയില്‍ കോട്ടയം ജില്ലയിലെ ഉള്‍ഗ്രാമത്തിലെ വീട്ടിലേക്കൊരു ഫോണ്‍ കാള്‍ വരുന്നു ..കല്‍ക്കട്ടയിലെ എ.എം ആര്‍ ഐ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന രമ്യയുടെതായിരുന്നു അത് .രണ്ടാഴ്ച്ച കഴിഞ്ഞു വരാനിരിക്കുന്ന ക്രിസ്തുമസ്സ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ വരുന്നതും ,വീട്ടു വിശേഷങ്ങളുമൊക്കെ പങ്കുവെച്ചു അവസാനിപ്പിച്ച ഫോണ്‍ കാളിനു ശേഷം ആ സാധു കുടുംബത്തിനെ തേടി വന്നത് താങ്ങും തണലുമായ അവരുടെ മകളുടെ ഓര്‍ക്കാപ്പുറത്തുണ്ടായ ദേഹവിയോഗ വാര്‍ത്തയായിരുന്നു.

Wednesday, February 8, 2012

എന്റെ രണ്ടാം കെട്ടു കഥ !!

                                        
ഇതെന്റെ രണ്ടാം കെട്ടിന്റെ കഥ. നിങ്ങള്‍ നെറ്റി ചുളിക്കാന്‍ വരട്ടെ. സാഹചര്യങ്ങളാണല്ലോ മനുഷ്യരെ പോലീസാക്കുന്നതും രണ്ടാം കെട്ടുകാരന്‍ ആകുന്നതുമെല്ലാം. രണ്ടും മൂന്നും കെട്ടുന്നവരെ കണ്ടിട്ടുണ്ട്. എന്നാല്‍ കെട്ടിയവനെ അതിന്‍റെ ദണ്ണം അറിയൂ. ഒന്നുള്ളതിനെ തന്നെ മേയ്ക്കാന്‍ പാടുപെടുന്ന എന്‍റെ ദുരിത വര്‍ത്തമാന കാലത്തിലെക്കാന് രണ്ടാം കെട്ടിന്റെ കഥ നീളുന്നത്.
നിലവില്‍ ഒരു ഭാര്യയും രണ്ടു മക്കളുമുള്ള എനിക്ക് ഒടുവില്‍ അതു ചെയ്യേണ്ടി വന്നു. കഥ ഇങ്ങിനെ....