Friday, November 14, 2014

വായനശാല തുറക്കുമ്പോള്‍ !.


വായനാ ലോകം അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുകയാണ് .അച്ചടി മാധ്യമങ്ങളില്‍ നിന്നു മാത്രം കഥയും കവിതയും ആനുകാലികങ്ങളും മാത്രം വായിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും എഡിറ്റ്റും, എഴുത്തുകാരും ,പ്രസാധകരും, നിരൂപണവുമൊക്കെ സ്വയം നിര്‍വ്വഹിക്കുന്ന ഇന്റര്‍നെറ്റ് ലോകത്തിലേക്ക് ഇന്ന്  നാം മാറിക്കഴിഞ്ഞു.ഗൂഗിള്‍ ഏര്‍പ്പെടുത്തിയ ബ്ലോഗര്‍ സംവിധാനത്തിലൂടെ ഇന്ന് ലക്ഷകണക്കിന് പേര്‍ പുറം ലോകവുമായി സംവദിക്കുന്നു.പതിനായിരത്തിലേറെ മലയാളം ബ്ലോഗുകള്‍ ഇന്നും സജീവമായി ഇ ലോകത്തിലുണ്ട്. വായനശാല ബ്ലോഗ്‌ ആപ്പ്. മലയാളത്തിലെ ആദ്യത്തെ ഓഫ് ലൈന്‍ വായനാസംവിധാനമാണ്. ഇന്റര്‍ നെറ്റ് കണക്ഷന്‍ ഇല്ലാതെ എവിടെ നിന്നും Android സിസ്റ്റത്തില്‍  പ്രവര്‍ത്തിക്കുന്ന , മൊബൈല്‍ , ടാബ് ലെറ്റ്‌ ,എന്നിവ ഉപയോഗിച്ച്  മലയാളം ബ്ലോഗുകള്‍ വായിക്കാം എന്നതാണ് ഈ ശ്രമത്തിന്റെ ഏറ്റവും വലിയ സവിശേഷത. മാത്രമല്ല ഇഷ്ടപെട്ട ബ്ലോഗര്‍മാരുമായി ഇ- മെയില്‍ , ഫെസ്ബുക്ക് , ഗൂഗിള്‍+ ടെലിഫോണ്‍,വാട്ട്സ് ആപ്പ് എന്നിവ വഴി ബന്ധപ്പെടാനും ഇത് വഴി സാധിക്കും. ഭാവിയില്‍ ഫെസ്ബുക്കുമായി കണക്റ്റ് ചെയ്തു E ലോകത്തെ കൂടുതല്‍ എഴുത്തുകാരെ ആപ്പിലെക്ക് ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നത്.

Monday, November 3, 2014

മറൈന്‍ ഡ്രൈവിലെ സമരവും ഫ്രീക്കന്‍റെ സ്റ്റാറ്റസും!!.


ഇന്നാണ് ആ മഹാ സംഭവം !! നവംബര്‍ രണ്ട്, !ഇങ്ങള്‍ കോഴിക്കോട്ടെ ആണുങ്ങളെ കണ്ടുക്കോന്നും പറഞ്ഞ്,ഏതോ ടിവിയില്‍ ഏതോ ഒരു ബ്രെയ്ക്കിംഗ് ന്യൂസും വായിച്ചു ആണ്‍കുട്ട്യോള്‍ കേറി മേഞ്ഞതിനു  പ്രതിഷേധം, അത് തന്നെ  ചുംബന സമരം!.

കഥ തുടങ്ങുന്നത് പക്ഷേ വിശ്വപ്രസിദ്ധമായ ആ ദിവസത്തിന്റെ  പിറകിലെ,പിന്നെയും പിറകിലെ ദിവസമായിരുന്നു.ഫെസ് ബുക്കില്‍ പച്ച വെളിച്ചം കത്തിയപ്പോള്‍ ഡോളി കൈ പൊക്കുന്നു.
"ഹായ്"
"ഹെലോ"
"ഡാ ഹൌ ആര്‍ യു"
"ഫൈന്‍ ഡാ"
സസ്പെന്‍സ് കളയാതെ ഇനി  നായികയെ  പരിചയപ്പെടാം, മീരാ ജാസ്മിന്റെ രൂപവും കാവ്യാ മാധവന്റെ കണ്ണും,ഐശ്വര്യാറായിയുടെ ചിരിയും ഫോട്ടോഷോപ്പില്‍ കൂടിചേര്‍ന്നപ്പോള്‍ ജനിച്ച ഒന്നാം തരം സുന്ദരി തരുണി, ചുംബന സമരത്തില്‍ പ്രതിഷേധിക്കാനായുണ്ടാക്കിയ ഗ്രൂപ്പില്‍
"ചുംബിക്കാനുള്ള അവകാശം നിഷേധിച്ചാല്‍ വേണേല്‍ തുണിയുരിഞ്ഞും പ്രതിഷേധിക്കാന്‍ തയ്യാറാണ് എന്ന ഡോളിയുടെ കിടിലന്‍  സ്റ്റാറ്റസില്‍ ലൈക് അടിച്ചും, പൊങ്കാലയിടാന്‍ വന്ന സദാചാരക്കമ്മറ്റി സംസ്ഥാന പ്രസിഡന്റിനെ കമന്റ്റ് അഭിഷേകം കൊണ്ട് ആട്ടിയോടിച്ചതിനു ശേഷവുമാണ് ഡോളിയും ഫ്രീക്കനും ചാറ്റിതുടങ്ങുന്നത്.

Friday, October 10, 2014

ഹബല - ഭൂമിയുടെ അറ്റം തേടി ഒരു യാത്ര.


പ്രവാസജീവിതത്തിലെഈദ് അവധികള്‍  മിക്കാവാറും നാട്ടിലാവും .അല്ലെങ്കില്‍ സാഹചര്യം അനുകൂലമായി കിട്ടണമെന്നുമില്ല. ഇപ്രാവശ്യത്തെ അവധിക്ക് കാര്യമായി തടസ്സങ്ങള്‍ ഒന്നും ഇല്ല.ചില യാത്രകള്‍ നമ്മെ നിരാശപ്പെടുത്തും ചിലതില്‍ അപ്രതീക്ഷിതമായ കാഴ്ച്ചകളും അനുഭവങ്ങളുമൊക്കെയാവും ലഭിക്കുക. ഈ തവണ ടൂര്‍ തിരഞ്ഞെടുപ്പ് നടത്തിയത് റഷീദും ഫൈസലുമായിരുന്നു. നാല് ദിവസം അവധിയുണ്ട്‌ അതിനാല്‍ റിലാക്സ് ചെയ്ത ഒരു യാത്രയാവണം.കളിയും ചിരിയും കാര്യവുമായി എട്ടുപേര്‍ അംഗങ്ങളായ വാട്ട്സ് ആപ്പിലെ അടുത്തകൂട്ടുകാര്‍ ഗ്രൂപ്പില്‍ വിഷയം ചര്‍ച്ചക്കിട്ടു.എന്റെയും റഷീദിന്റെയും കുടുംബം ഇവിടെയുണ്ട്  അഫ്സലിന്റെയും ഫൈസലിന്‍റെയും ശ്രീമതിമാര്‍ നാട്ടിലാണ്. അവര്‍ നാട്ടില്‍ നിന്നും ഞങ്ങള്‍ ഇവിടെ നിന്നും ചര്‍ച്ചിച്ച് ഒരു തീരുമാനത്തിലെത്തി.സൌദിഅറേബ്യയിലെ ടൂറിസ്റ്റ് ചാര്‍ട്ടില്‍ ഏറ്റവും ശ്രദ്ധേയമായ ഫര്‍സാന്‍ ദ്വീപില്‍ ഒരു ദിവസം തങ്ങുക. വര്‍ഷങ്ങള്‍ക്ക് മുമ്പ്  ബാച്ചികളായി ഞങ്ങള്‍ ഒരു യാത്ര നടത്തിയിരുന്നു.അന്ന് ഒന്നും കാണാതെ തിരികെ വരേണ്ടി വന്നു.ഈ തവണ ദ്വീപിനെ കൂടുതല്‍ അടുത്തറിയണം. പറ്റുമെങ്കില്‍ ഫര്‍സാന്‍ ദ്വീപ്‌ മുഴുവന്‍ ചുറ്റിക്കറങ്ങണം, അതൊക്കെയായിരുന്നു മനസ്സില്‍.

Friday, September 5, 2014

ഹലിയിലെ ഡാം - മരുഭൂമിയിലെ വിസ്മയം!!

മരുഭൂമിയിലെ വിസ്മയം .
ചോക്കുമലയില്‍ ഇരിക്കുന്നവന്‍ ചോക്ക് അന്വേഷിച്ചു പോയത് പോലെയാണ് കഴിഞ്ഞ വെള്ളിയാഴ്ചയിലെ ദിനം. ജിദ്ദയില്‍ നിന്നും വന്ന ചില ബ്ലോഗ്‌ പുലികളുടെ കൂടെ ഫര്‍സാന്‍ ദ്വീപില്‍ പോവാനായിരുന്നു പരിപാടി. എന്നാല്‍ അപ്രതീക്ഷിതമായി വന്ന ചില തിരക്കുകള്‍ കാരണം അത് നടന്നില്ല. കുട്ടികളെയും കെട്ട്യോളെയും പറഞ്ഞു കൊതിപ്പിച്ചിട്ട് യാത്ര നടക്കാത്ത നിരാശയില്‍ നിന്നും രക്ഷപ്പെടാനാണ് കൂട്ടുകാരന്‍ ഫൈസല്‍ ഒരു ചെറിയ ട്രിപ്പ്‌ പ്ലാന്‍ ചെയ്തത്.

Saturday, August 2, 2014

പവിത്രേട്ടനെ തേടി ഒരു യാത്ര !.


പവിത്രേട്ടന്‍ ജീവിച്ചിരുന്നപ്പോള്‍  എനിക്കാരുമല്ലായിരുന്നു, പവിത്രേട്ടന്‍ മരണപെട്ടതുമുതലാണ്‌ ഞാന്‍ അദ്ദേഹത്തെ അറിയുന്നതും  കൂട്ട് കൂടുന്നതും!!.

ഒരു പെരുന്നാളിന്‍റെ  അവധിയില്‍ മയങ്ങുമ്പോഴാണ്‌ ഓമനകുട്ടന്‍ എന്നെ വിളിക്കുന്നത്.
"നീ വാ ആശുപത്രിയില്‍ ഒരു മലയാളിയെ മരിച്ച നിലയില്‍ കൊണ്ടുവന്നിരിക്കുന്നു ആരാ എവിടുന്നാ എന്നൊന്നും അറിയില്ല നമുക്ക് ഒന്ന് അന്വേഷിച്ചാലോ ?
പവിത്രേട്ടനെ കുറിച്ച് ഞാന്‍ അറിയാന്‍ തുടങ്ങുന്നത് അന്ന് മുതലായിരുന്നു.അറുപത് കിലോ മീറ്റര്‍ അകലെയുള്ള ഒരിടത്ത് നിന്നാണ് പവിത്രേട്ടന്‍റെ മൃതദേഹം ആശുപത്രിയിലെത്തുന്നത്. മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റിയതിനു ശേഷം കൂടെയുണ്ടായിരുന്ന യമനി സ്ഥലം വിടുകയായിരുന്നുവത്രേ.തിരിച്ചറിയാന്‍ ഇഖാമയുടെ (റെസിഡന്റ് പെര്‍മിറ്റ്‌ ) കോപ്പി മാത്രമേയുള്ളൂ.ഇത് വെച്ച് പവിത്രേട്ടന്‍റെ വിലാസം കണ്ടുപിടിക്കുക എന്നത് അത്ര സുഖകരമല്ല, എങ്കിലും ഒരു ശ്രമം നടത്തിനോക്കാനായിരുന്നു ഞങ്ങളുടെ ആ യാത്ര!!. 

Tuesday, June 3, 2014

ബിച്ചാവയുടെ തിരോധാനം ഒരു ഫ്ലാഷ് ബാക്ക് .

വര- ഇസ്ഹാഖ്
കദേശം അഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറം  ബിച്ചാവയെ കാണ്മാനില്ല എന്നവാര്‍ത്ത എന്നെ തേടിയെത്തുമ്പോള്‍ ഞങ്ങള്‍ തലേ ദിവസം ബിച്ചാവയോടു പരാജയപ്പെട്ട ഡോമിനോസ് കളിയിലെ  പകരം വീട്ടാനായി  പുതിയ തന്ത്രങ്ങള്‍ മെനയുകയായിരുന്നു. ഇന്നത്തെ കളിയില്‍ കൂടി പരാജതിരായാല്‍ ബിച്ചാവക്കും ടീമിനും  പോത്തിറച്ചി കൊണ്ട് ബിരിയാണി വെച്ച് കൊടുക്കേണ്ടി വരും.നാട്ടില്‍ നിന്നും ഉമ്മ   കൊടുത്തയച്ച പലഹാരങ്ങളും ഇറച്ചിയുമൊക്കെ വാങ്ങാന്‍ പത്തറുപത്  കിലോമീറ്റര്‍ അകലെയുള്ള പട്ടണത്തിലേക്ക് പോയ ബിച്ചാവ അവിടെ അന്ന് നാട്ടുകാരനോട് സൊറ പറഞ്ഞു കൂടിക്കാണും എന്ന് കരുതി സമധാനിച്ചിരുന്നതിനാലും, മത്സരപരാജയത്തില്‍ നിന്ന് രക്ഷപെട്ടല്ലോ എന്ന സന്തോഷത്താലും ഞങ്ങളന്ന് ബിച്ചാവയില്ലാതെ മനസ്സമാധാനമായി കിടന്നുറങ്ങി.

കൊടുവള്ളിക്കാരന്‍ അബ്ദുക്കായിന്‍റെ കഫ്ത്തീരിയയില്‍ നിന്നും സാന്റ് വിച്ചും കട്ടന്‍ ചായയും കുടിക്കുമ്പോഴായിരുന്നു നാട്ടില്‍ നിന്നും ബിച്ചാവയെ അന്വേഷിച്ചു ഒരു കാള്‍ വന്നത്. ബിച്ചാവ ഇവിടെ എത്തിയോ എന്നതായിരുന്നു അവര്‍ക്ക് അറിയേണ്ടത്.അന്വേഷിച്ചു പറയാം എന്ന് സമാധാനപ്പെടുത്തി ഫോണ്‍ കട്ട് ചെയ്തു ഞങ്ങള്‍ ബിച്ചാവയുടെ  മൊബൈല്‍ ഫോണിലേക്ക് റിംഗ് ചെയ്തു. ഓഫായ ഒരു മൊബൈല്‍ ഫോണിലേക്ക് കോള്‍ ഡൈവേര്‍ട്ട് ചെയ്തതു കൊണ്ടോ  റിംഗ് ടോണ്‍ അങ്ങിനെ മാറ്റിയത് കൊണ്ടോ ആവാം സ്വിച്ച് ഓഫ് എന്ന പല്ലവി വീണ്ടും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ എന്തോ ഒരു ഭയമെന്നെ പിടികൂടി.

Sunday, May 18, 2014

E ചന്തയിലെ നാട്ടുവര്‍ത്തമാനങ്ങള്‍ !.

കാക്കത്തൊള്ളായിരം പേര്‍ സ്വന്തമായി വായിക്കാനും എഴുതാനും ഉപയോഗിക്കുന്ന അനന്തവിശാലമായ ഫേസ്ബുക്കില്‍ ഒരാഴ്ചയില്‍ കടന്നു പോവുന്ന സ്റ്റാറ്റസുകളെകുറിച്ച് പറയുക എന്നത്  സമുദ്രത്തിലെ തിരകള്‍ എണ്ണുന്നതിനു സമാനമാവും. എന്തിനും ഏതിനും സ്വന്തമായി അഭിപ്രായവും തീരുമാനങ്ങളും എഴുതാന്‍ നമ്മള്‍ മലയാളികളോളം മറ്റാരും ഉണ്ടാവില്ല എന്ന് തോന്നുന്നു, ന്യായവും അന്യായവും കുറ്റവും ശിക്ഷയുമൊക്കെ വിധിക്കാനുള്ള ജനകീയ കോടതിയായി ഫേസ് ബുക്ക് ചുമരുകള്‍ മാറുന്നു എന്നൊരിക്കല്‍ എഴുതിയിരുന്നു, കഥയും കവിതയും പ്രണയവും പ്രതിഷേധവും മുതല്‍ പാരവെപ്പും പണികൊടുക്കലും മാത്രമല്ല വിവാഹവും ആത്മഹത്യയും വരെ നടക്കുന്ന E ചന്തയായി ഫേസ് ബുക്ക് മാറുമ്പോഴും ടെന്‍ഷന്‍ നിറഞ്ഞ ജീവിതത്തില്‍ ഫേസ് ബുക്ക് സ്റ്റാറ്റസുകള്‍ നല്‍കുന്ന സമയം കൊല്ലല്‍ വിസ്മരിക്കാന്‍ സാധിക്കില്ല.

Friday, May 9, 2014

രണ്ടില ജബ്ബാറും ടി കെ ഹംസയും ! .


രണ്ടിലജബ്ബാറും ട്രാക്ടറും !.
പണ്ടൊക്കെ ഇലക്ഷനായാല്‍ ഇടതുപക്ഷത്തിനും വലത് പക്ഷത്തിനും പുറമേ വളരെ കുറഞ്ഞ സ്വതന്ത്രന്മാരായിരുന്നു ഉണ്ടായിരുന്നത് ,അതില്‍ രണ്ടില ജബ്ബാറിനെ ഒരിക്കലും മറക്കില്ല.
 ജബ്ബാറിന്റെ പിതാവ് കുറച്ച് കൃഷി സ്ഥലവും സ്വന്തമായി ഒരു ട്രാക്ടറുമൊക്കെയുള്ള സാധാരണ നാട്ടിന്‍പുറത്തെ ഹാജിയാര്‍ ആയിരുന്നു, ഇലക്ഷനായാല്‍ ഉപ്പയുടെ ട്രാക്ടറും എടുത്ത്  ജബ്ബാര്‍ മത്സരത്തിനിറങ്ങും.കൂട്ടത്തില്‍ ഒന്നോരണ്ടോ കൂട്ടുകാരുമുണ്ടാവും സഹായത്തിന്. നാട് തോറും നടന്നു ജബ്ബാര്‍ വോട്ടഭ്യര്‍ത്ഥിക്കും. നോട്ടീസ് ഒട്ടിക്കാനും അനൌണ്സ് ചെയ്യാനുമൊക്കെ ജബ്ബാര്‍ മാത്രം . മുഖ്യ കക്ഷികള്‍ കവലകളില്‍ ഘോര ഘോര പ്രസംഗം നടത്തുമ്പോള്‍ അതില്‍ നിന്നും മാറി  നര്‍മ്മത്തില്‍ ചാലിച്ച പ്രസംഗവും സമകാലിക വിഷയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചും  അദ്ധേഹം കാണികളെ കയ്യിലെടുക്കുമായിരുന്നു. പലര്‍ക്കും അയാളൊരു കോമാളിയായി തോന്നുമെങ്കിലും അന്നൊക്കെ ട്രാക്ടര്‍ ഓടിച്ചു വരുന്ന ജബ്ബാറിനെ കാണാന്‍ ഞങ്ങള്‍ക്ക് വലിയ താല്പര്യമായിരുന്നു. ഏറ്റവും വലിയ രസം  ഇലക്ഷനില്‍ എത്ര വോട്ടുകിട്ടിയാലും അതിനു  മറുപടി പറയാനും ജബ്ബാര്‍ എത്തുമായിരുന്നു. മൂന്നോ നാലോ അസംബ്ലി മണ്ഡലത്തിലുള്ള മുഴുവന്‍ വോട്ടര്‍മാര്‍ക്കും നന്ദി അറിയിക്കാന്‍ വരുന്നതും ട്രാക്ടറില്‍ തന്നെ,രാത്രിയായാല്‍ ട്രാക്ടറില്‍ കെട്ടിയ ജനറേറ്ററില്‍ നിന്നും ട്യൂബ് ലൈറ്റൊക്കെ കത്തിച്ചുവെച്ചായിരുന്നു പ്രഭാഷണം...

Saturday, April 26, 2014

തനോമയിലെ ഒരു വെള്ളിയാഴ്ച്ച.!!.


ഗ്രാമീണ കാഴ്ചകള്‍
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്, ചില യാത്രകള്‍ നമ്മള്‍നേരത്തെ തയ്യാറാക്കി നടത്തുന്നു ചിലത് അപ്രതീക്ഷിതവും , തനോമയിലേക്കുള്ള യാത്ര തികച്ചും അവിചാരിതമായിട്ടായിരുന്നു, ജിദ്ദയില്‍ നിന്നും സുഹുര്‍ത്ത് റഷീദും കുടുംബവും വാരാന്ത്യത്തില്‍ ഞങ്ങളെ കാണാന്‍ വന്നതായിരുന്നു, ഖുന്ഫുദയിലെ അവരുടെ കറക്കമൊക്കെ കഴിഞ്ഞു രാത്രി 12 മണിക്കാണ് പഴയ ഫര്‍സാന്‍ യാത്രാ മെമ്പര്‍മാര്‍ വീണ്ടും ഗൂഡാലോചന നടത്തിയത്, അന്ന് പെണ് പടയെ കൊണ്ട് പോവാതെ അടിച്ചു പൊളിച്ചു വന്നു പോസ്റ്റ്‌ ഇട്ട മുന്‍ അനുഭവമുണ്ടായതിനാല്‍  ബാച്ചി ആയി പോവാന്‍ ഒരു നിലക്കും സമ്മതിക്കില്ല എന്ന് സ്ത്രീജനങ്ങള്‍ അത്താഴ ചര്‍ച്ചയില്‍ ഭീഷണിമുഴക്കിയതിനാല്‍ ഒരേയൊരു കണ്ടീഷനില്‍ സമ്മതം മൂളി, രാവിലെ എട്ടു മണിക്ക് കുളിച്ചു മാറ്റി കുട്ടികളെയൊക്കെ സുന്ദരിമാരും സുന്ദരന്‍മാരുമാക്കി നിര്‍ത്തിയാല്‍ കൂടെ കൊണ്ട് പോവാം!!. എട്ടു മണിക്ക് പറഞ്ഞാലേ ഒരുക്കം കഴിഞ്ഞു ഒന്‍പതു മണിക്ക് ഇറങ്ങൂ എന്ന് കരുതിയാണ് അങ്ങിനെ പറഞ്ഞത്.  എന്നാല്‍ ജീവിതത്തില്‍ ആദ്യമായി എന്നെ ഞെട്ടിച്ചു ഉമ്മു ഫില്‍‌സ ഏഴു മണിക്ക് തന്നെ എണീറ്റ് ഒരുക്കം തുടങ്ങി എട്ടു മണിക്ക് തന്നെ റെഡിയായി നിന്നു.കൂടെ വരാനുള്ള ഫൈസലിനെ വിളിക്കാന്‍ പോയ റഷീദ് പക്ഷെ വന്നത് ഒന്‍പതു മണിക്കാണ്. സമയം വൈകിയതിന്‍റെ രഹസ്യം രണ്ടുപേരും  ഇത് വരെ പുറത്തുവിട്ടിട്ടില്ല.

Friday, March 28, 2014

ലോകോളേജിലെ സുന്ദരികളും ഗള്‍ഫിലെ കുപ്പായവും.!!

സ്കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ്‌ യൂണിഫോം ധരിക്കാന്‍, പത്താം ക്ലാസ് കഴിഞ്ഞാല്‍ അതില്‍ നിന്നൊരു  മോചനം കിട്ടും എന്ന് കരുതിയത് തെറ്റി , പ്രീഡിഗ്രി കഴിഞ്ഞു  ജെ ഡി റ്റി യില്‍ പഠിക്കുമ്പോള്‍ ദാ വരുന്നു വീണ്ടും യൂണിഫോം എന്ന കുരിശ്..മലാപറമ്പിലെ പ്രോവിഡന്‍സ് കോളേജിലെ സുന്ദരികള്‍ക്ക് മുന്നിലൂടെയും വെള്ളിമാട് കുന്നിലെ ലോകോളേജ്  പെണ് പടയുടെ പിറകെയും പൊടി മീശവളര്‍ന്ന പയ്യന്‍സ്  നീല നിറമുള്ള ഷര്‍ട്ടും ഇട്ടു പോവുന്നത്  അണ്സഹിക്കബിള്‍ ആയിരുന്നതിനാല്‍ ഞങ്ങളുടെ പൂര്‍വികര്‍ താവഴിയായി കൈമാറിവന്ന ഒരു വാടക റൂം ഉണ്ടായിരുന്നു ക്യാമ്പസിന് തൊട്ടു താഴെ. മാസം 50 രൂപ കൊടുത്താല്‍ അവിടെ ഷര്‍ട്ടും പാന്റ്സും തൂക്കാനുള്ള ഒരു ഹുക്ക് കിട്ടും, നല്ല അടിപൊളി ഡ്രസ്സില്‍ വന്നു അതവിടെ അഴിച്ചുവെച്ച്  യൂണിഫോം ഇട്ടു ക്ലാസില്‍ പോവറായിരുന്നു പതിവ് . അതാവുമ്പോള്‍ കോഴിക്കോട് ഇറങ്ങുന്ന സിനിമകള്‍ ആരെയും പേടിക്കാതെ കാണുകയും ചെയ്യാം ലോകോളേജില്‍ പഠിക്കുന്നവരാണ് എന്ന ലുക്കും കിട്ടും. ഇങ്ങിനെയൊക്കെയാണേലും ഇത് ദഹിക്കാത്ത മൂരാച്ചി പിന്തിരിപ്പന്‍ ജൂനിയേഴ്സ്‌ റാഗ് ചെയ്തതിനു പകരമായി സീനിയേഴ്സിന്‍റെ കള്ളക്കളികള്‍ ഒറ്റുകൊടുക്കുമായിരുന്നു.അത് കൊണ്ട് തന്നെ പ്രിന്‍സിപ്പല്‍  ഇടക്കിടക്ക് വാടക റൂമില്‍ മിന്നല്‍  റെയ്ഡ് നടത്തുകയും "സ്ഥാവരജംഗമ ഷര്‍ട്ടുകള്‍" കണ്ടുകെട്ടുകയും ചെയ്യാറുണ്ട് .

Wednesday, March 19, 2014

വധശിക്ഷയും കാത്ത് ഇരുപത്തിയൊന്നു ദിനങ്ങള്‍.

ധശിക്ഷയാണോ  നിരപരാധിയായി വെറുതെ വിടുമോ എന്നറിയാതെ ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.ഒരു കാര്യം ഉറപ്പായിരുന്നു  തങ്ങളുടെ കൂടെയുള്ള പതിനെട്ടു പേരില്‍ ഒരാളുടെ ജീവിതം ആരാച്ചാരുടെ വാളിനരയാവും. അത് ആരാവും എന്ന് മാത്രമേ ഇനി അറിയാനുള്ളൂ.മരണത്തിനും ജീവിതത്തിനും ഇടക്കുള്ള ഈ അനിശ്ചിതത്വം മരണത്തെക്കാള്‍ എത്ര ഭയാനകം.

രണ്ടര വര്‍ഷത്തെ ഇടവേളക്ക് ശേഷം കിട്ടിയ അവധിയില്‍ സ്വന്തം മണ്ണിലേക്കുള്ള യാത്ര ജയിലിലേക്കുള്ള പറിച്ചു നടലായിരിക്കുമെന്നു ദിനേശന്‍ ഒരിക്കലും കരുതിയിരുന്നില്ല. നിറഞ്ഞ പുഞ്ചിരിയുമായി പടിപ്പുരയില്‍ കാത്തിരിക്കുന്ന ഭാര്യയെയും ജനിച്ചിട്ട്‌ ഇത് വരെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത മകളെയും ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് ആ ജയിലിനുള്ളില്‍  ഉറക്കെയൊന്നു  കരയണമെന്നു തോന്നി. നാട്ടിലേക്ക് പോകുന്നതിനായി ആയിരം കിലോമീറ്റര്‍ അകലെയുള്ള പട്ടണത്തിലെ എയര്‍പോര്‍ട്ടിലേക്ക് ബസ്സ് കയറുമ്പോള്‍ കൂട്ടിനു കിട്ടിയത് ഹബീബിനെയാണ്.  ഒരാഴ്ച്ച കഴിഞ്ഞു നടക്കാന്‍ പോവുന്ന വിവാഹത്തില്‍ പുതുമണവാളനാവാനുള്ള ഉത്സാഹത്തിലായിരുന്നു അവന്‍. ബസ്സില്‍ കയറി സീറ്റിലിരുന്നയുടെനെ തന്നെ നാട്ടിലേക്ക് വിളിച്ചു താന്‍ വരുന്ന വിവരവും യാത്രാവിശേഷങ്ങളുമൊക്കെ കൂട്ടുകാരോട് വാതോരാതെ സംസാരിക്കുകായിരുന്നു  ഹബീബ്.

Wednesday, February 5, 2014

"കുങ്കുമത്താത്ത" ( ഒരു സീരിയല്‍ ഗദ്ദാമയുടെ കഥ )രു വാരാന്ത്യത്തില്‍ മകളെയും കൂട്ടി  ഷോപ്പിങ്ങിന് ഇറങ്ങാനിരിക്കുമ്പഴായിരുന്നു സലിം എന്നെ വിളിച്ചുപറയുന്നത്,"മനസ്സമാധാനമായി ഉറങ്ങിക്കോഭാര്യയുടെ പ്രസവശുശ്രൂഷക്ക് നീ പറഞ്ഞ ആള്‍ ശരിയായിട്ടുണ്ട്.അതും മലയാളിയായ ഹൌസ് മെയ്ഡ് " സമാധാനമായി​!​ഒരിക്കല്‍കൂടി  ഉമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്ത അറിഞ്ഞ അന്നുമുതല്‍ തുടങ്ങിയതാണ്‌, സഹായത്തിന് ആരെയെങ്കിലും കിട്ടാതെ ഈ അന്യനാട്ടില്‍ ഒറ്റക്ക് എന്തുചെയ്യും, നാട്ടില്‍ പോയാലോ എന്നൊക്കെയുള്ള ബേജാര്‍
 ​.​
കുങ്കുമത്താത്ത അങ്ങനെയാണ് ഞങ്ങളുടെ ഫ്ലാറ്റിലെത്തുന്നത് ഇരുനിറവും നല്ല തടിയുമുള്ള ഒരു മദ്ധ്യവയസ്കയായിരുന്നു അവര്‍​.​കുങ്കുമത്താത്ത എന്നത് അവരെ പരിഹസിക്കാന്‍ വേണ്ടി ആരോ വിളിച്ച പേര്‍ ആയിരുന്നില്ല, ഒരു കണ്ണീര്‍ സീരിയല്‍ കണ്ട് ആ സീരിയലിനോട് 'മുഹബ്ബത്ത്'  കൂടി അവര്‍ സ്വയം തിരഞ്ഞെടുത്തതായിരിന്നു അത്. സീരിയല്‍ കാണുന്ന എല്ലാവരും തന്നെ പെട്ടെന്ന് തിരിച്ചറിയും എന്നതായിരുന്നു ഇത്താത്ത അതിനു കണ്ടെത്തിയ ന്യായം. ഹൌസ് മെയ്ഡ് ആയി ജോലി ചെയ്യാന്‍ കഴിഞ്ഞ എല്ലാവീട്ടിലും  കുങ്കുമപ്പൂവ് സീരിയല്‍ കാണാനുള്ള 'മഹാഭാഗ്യം' ഉണ്ടായിട്ടുണ്ട് എന്ന് അവര്‍ അഭിമാനത്തോടുകൂടി നല്ലപാതിയോട് പറയുന്നത് ഞാന്‍ പലപ്പോഴും കേട്ടിരുന്നു. പ്രസവശുശ്രൂഷക്ക്  നില്‍ക്കാമോ എന്ന് ഇത്താത്തയോട് സലിം ചോദിച്ചപ്പോള്‍ അവര്‍ ആദ്യം ചോദിച്ചത് ശമ്പളം എത്ര റിയാല്‍ കിട്ടുമെന്നായിരുന്നില്ല, "സലീമേ വീട്ടില്‍ ഏഷ്യാനെറ്റ് കിട്ടുമോ" എന്നായിരുന്നു.

Thursday, January 16, 2014

അസ്സന്‍കുട്ടിയുടെ ബിമാനം.!!


                                        


ചെത്തായി  പാലത്തിന്റെ കൈവരിയില്‍ കറുപ്പ് കരയുള്ള വെള്ളമുണ്ടും തൊപ്പിയും വെച്ച് അസ്സന്‍കുട്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് സമയമേറെയായി. മദ്രസയിലെ ഖിറാ അത്ത് തുടങ്ങിയാല്‍ പിന്നെ ചെല്ലുന്നോര്‍ക്കെല്ലാം അബ്ദു മുസ്ലിയാരുടെ ചൂരലടിയോ ബെഞ്ചില്‍ കേറ്റിനിര്‍ത്തലോ ഒക്കെയാവും ശിക്ഷ. അസ്സന്‍കുട്ടിക്ക് ഈ ശിക്ഷയൊന്നും പുത്തരിയല്ല. അന്‍വറും കുഞ്ഞിമ്മുവുമൊക്കെ എപ്പോഴോ പോയി. രണ്ടുമൂന്നുദിവസം നിര്‍ത്താതെ മഴ പെയ്തപ്പോള്‍ ചെത്തായി തോട് നിറഞ്ഞുകവിഞ്ഞിരിക്കുന്നു. തോടിനു കുറുകെ കെട്ടിയ, വണ്ണംകൂടിയ തെങ്ങുപാലം കടന്നുവേണം മണ്ണുമ്മല്‍ അങ്ങാടിയിലെ മദ്രസയിലേക്കെത്താന്‍ .

Saturday, January 11, 2014

സ്റ്റാറ്റസിന്‍ മറയത്തെ അബ്ബാസ് ഖുബ്ബൂസ് .!!!!!!!!.

വളരെക്കുറഞ്ഞ സമയം കൊണ്ട് ഫേസ്ബുക്ക് സ്നേഹികളുടെ മനസ്സില്‍ ഇടം കിട്ടിയ എഴുത്തുകാരനാണ്‌ അബ്ബാസ്​.ഏതൊരു പ്രവാസിയേയും പോലെ ജീവിതം കരുപ്പിടിപ്പിക്കാനായി പ്രവാസത്തില്‍ അലിയാന്‍ വിമാനം കയറിയ അബ്ബാസ്,

 പ്രവാസത്തിലെ നോവും വിരഹവും പ്രണയവും സന്തോഷവുമെല്ലാം വരികളില്‍ക്കൂടി
​ ​കോറിയിട്ടപ്പോള്‍ സമാനതകളില്ലാത്ത സ്വീകാര്യതയായിരുന്നു ഓണ്‍ലൈന്‍ വായനക്കാരില്‍ നിന്നും ലഭിച്ചത്ഓരോകുറിപ്പിനും ആയിരത്തിലധികം ലൈക്കുകള്‍!.നിരവധിപേര്‍  ഷെയര്‍ ചെയ്തും അഭിപ്രായങ്ങള്‍ അടയാളപ്പെടുത്തിയും അങ്ങനെ ഖുബ്ബൂസിനെ പ്രണയിച്ച അബ്ബാസിനെയും അദ്ദേഹത്തിന്റെ വരികളെയും നിരവധിയാളുകള്‍  ഇഷ്ടപ്പെട്ടുതുടങ്ങി.​അബ്ബാസിന്റെ തന്നെ വാക്കുകള്‍ കടമെടുത്തുപറഞ്ഞാല്‍"​ഫേസ്ബുക്ക് എന്നാല്‍, മനസ്സിലുള്ളത് പറഞ്ഞുപോകാൻ പറ്റിയ ഒരിടമാണ്.​.. അതുകൊണ്ടാണ് ഞാൻ ഫേസ്ബുക്ക് തിരഞ്ഞെടുത്തത്.ഞാനവിടെ എഴുതുകയല്ല​,​പറഞ്ഞുപോവുകയാണ്.​"​അതെ
​,​അബ്ബാസ്‌ പറഞ്ഞുപോവുകയാണ്, പ്രവാസത്തിന്റെ നേരും നെറിയും വാക്കുകളില്‍ക്കൂടി...​  മഴവില്‍ മാഗസിന്‍ വായനക്കാര്‍ക്ക് വേണ്ടി  അബ്ബാസുമായി നടത്തിയ നര്‍മ്മ സംഭാഷണത്തില്‍ നിന്നും.