Tuesday, December 27, 2011

ഒരു 'റ' കത്തിയും ഞാന്‍ പിടിച്ച പുലിവാലും !!

                                                        

നീണ്ട പ്രവാസജീവിതത്തില്‍ നിന്നും അനുവദിച്ചു കിട്ടിയ പരോള്‍ ആഘോഷിക്കാന്‍ നാട്ടിലെത്തിയതായിരുന്നു ഞാന്‍. തുലാമാസത്തിലെ മഴയുടെ സംഗീതമാസ്വദിച്ചു മൂടിപ്പുതച്ചു കിടന്നുറങ്ങുമ്പോഴാണ് അലാറമടിച്ചത്. ചാടി എണീറ്റ്‌ ജീന്‍സ് എടുത്തിട്ടു ഓടാന്‍ ഒരുങ്ങുമ്പോഴാണ് അടിച്ചത് അലാറമല്ലെന്നും ഞാനിപ്പോള്‍ നാട്ടിലാണെന്നും ഇതു വരെ കേട്ടത് പ്രിയതമയുടെ പ്രഭാത ഭേരിയാണെന്നും മനസ്സിലായത് . അലാറം നിര്‍ത്താതെ അടിക്കുകയാണ്. ഇതെന്താ റിപീറ്റ് മോഡിലാണോ.
"എടീ നീ ഒന്നു നിര്‍ത്തി നിര്‍ത്തി പാടൂ. എന്നാല്ലല്ലേ ഭാവം വരൂ."
"അതേയ് മതി ഉറങ്ങിയത്, ഗള്‍ഫിന്നു ഉറങ്ങിയതൊന്നും പോരെ ? എണീറ്റ് വന്നാട്ടെ നേരം എത്രയായിന്നാ വിചാരം?. നാട്ടിലെത്തിയാല്‍ പിന്നെ ഇങ്ങള് ചേകനൂര്‍ന്റെ കൂടെ കൂട്യോ ? സുബഹിയും ളുഹുറും ഒന്നും ഇല്ലേ ?"
ദേ വീണ്ടും അലാറം. ഞാന്‍ എണീക്കാതെ ഈ അലാറം ഓഫാകില്ലെന്നു ഉറപ്പാ.

ഗള്‍ഫില്‍ എനിക്ക് ഗൂര്‍ക്കാ പണിയാണെന്നാ ഇവളുടെ വിചാരം ,, പന്ത്രണ്ടു മണിക്കൂര്‍ ജോലിയും കഴിഞ്ഞു ഭക്ഷണവും വസ്ത്രമലക്കലും, പോരാത്തതിന് ബ്ലോഗിലും ഫേസ്ബുക്കിലും കറങ്ങി സകല ബ്ലോഗിനും കമന്റി എഫ്‌ ബിയില്‍ പച്ചവെള്ളത്തിന്റെ ഫോട്ടോക്ക് പോലും ലൈക്കും അടിക്കുറിപ്പുമെഴുതി എന്റെ "ഭാവന" "നയന്‍താരയായി" ഉറക്കം പോയതൊക്കെ ഇവളുണ്ടോ അറിയുന്നു ?. എങ്കിലും "സമാധാനപരമായ കുടുംബജീവിതത്തിനു അനുസരണ ശീലം വളരെ അത്യാവശ്യമാണെന്ന്" അച്ഛനില്ലാത്ത അമ്മയുടെ പ്രസിഡണ്ട്‌ ശ്രീ ശ്രീ ഗുരു ഇന്നസെന്റ്ചേട്ടന്‍ ഒരു സിനിമയില്‍ ഡയലോഗിയതു മനസ്സിലോര്‍ത്തുകൊണ്ട് , എണീറ്റ് പൂമുഖത്തെ ചാരുപടിയിലിരുന്ന് ടെറസില്‍ നിന്നും ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളിലേക്കങ്ങനെ നോക്കിയിരിക്കുമ്പോഴാണ് ഒരു 'മാരണം' കുടയും ചൂടി കയറിവരുന്നത്. എന്‍റെ ബാല്യകാല സുഹൃത്തും നാട്ടുകാരുടെ പരസഹായിയും ആയ ആലിയായിരുന്നു അത് .

Thursday, November 24, 2011

ഒന്നാം പ്രതി ....

                                         

തുലാമാസത്തിലെ ഇടിയും മഴയുമുള്ള ഒരു സന്ധ്യയില്‍ ശരീരം അല്‍പ്പം "ചൂടാക്കാന്‍" അടുത്തുള്ള കള്ളുഷാപ്പില്‍ കയറിയതായിരുന്നു അയാള്‍ ...എരിവുള്ള കറിയും കൂട്ടി നാടന്‍ മിക്സിംഗ് പട്ടച്ചാരായമടിച്ചു തലയ്ക്കു ലഹരിപിടിച്ചു തുടങ്ങിയപ്പോഴണു പുറത്തെ ബഹളം അയാളുടെ ചെവിയിലുമെത്തുന്നത് ..എന്നാല്‍ പിന്നെ ഒന്ന് പോയിനോക്കിയിട്ടു തന്നെ കാര്യം ,,അഴിഞ്ഞ തുണി അരയില്‍ മുറുക്കി അതിനടിയിലെ നീളന്‍ ട്രൌസര്‍ കാണാന്‍കഴിയും വിധം മുണ്ടും മടക്കിക്കുത്തി അയാള്‍ ആ ശബ്ദം കേട്ട ഭാഗത്തേക്ക് ചെന്നു ..ഷാപ്പില്‍ നിന്നും അധികം ദൂരയല്ലാത്ത സമീപത്തെ വീടിനടുത്തെ ഇടവഴിയില്‍ നിന്നായിരുന്നു ആ ബഹളം.വേച്ചു വേച്ചു ഒരുകാലിലും ഒന്നരക്കാലിലുമായി ആള്‍ക്കൂട്ടത്തിനടുത്തെത്തിയപ്പോള്‍ , അവിടെക്കൂടിയവരെല്ലാം ഒരുത്തനെയിട്ടു തല്ലുന്നു .......

Sunday, October 16, 2011

ഫര്‍സാന്‍ ദ്വീപിലെത്തിയ നാല് മലബാരികള്‍ !!!


ഥ ഇത് വരെ !!
(ചെറിയ പെരുന്നാളിന് കിട്ടിയ മൂന്നു ദിവസത്തെ ലീവ് എവിടെപ്പോയി അടിച്ചു പൊളിക്കണം എന്ന് രണ്ടു ബാച്ചിലേഴ്സും ,രണ്ടു നോണ്‍ ബാച്ചിലേഴ്സും കൂടി കുന്ഫുധയിലെ ഒരു ഫാസ്റ്റു ഫുഡ്‌ സെന്ററില്‍ വെച്ച് ഗൂഡാലോചന നടത്തുന്നു !! കൂടെയുള്ള നോണ്‍ ബാച്ചിലേഴ്സിന്റെ "പാതികളെ" ഒഴിവാക്കിയാവണം യാത്ര ,,ഏറെ നേരത്തെ ആലോചനകള്‍ക്ക് ശേഷം നോണ്‍ ബാച്ചികള്‍ , ബ്രോസ്റ്റും ,കുറച്ചു സ്വീറ്റ്സും , ഐസ്ക്രീമുമായി ഫ്ലാറ്റില്‍ പോയി ,താഴ്ന്നു വണങ്ങി പത്തി മടക്കി ,സ്നേഹം  കൊണ്ട് ഇങ്ങനെ മൊഴിഞ്ഞു


Wednesday, September 28, 2011

സ്റ്റാര്‍ സിങ്ങറില്‍ തൊഴിലവസരങ്ങള്‍

                                                                       

നമസ്ക്കാരം,

ഈ ആഴ്ച്ചയിലെ തൊഴില്‍ വാര്‍ത്തകളിലേക്ക് സ്വാഗതം !!
സ്റ്റാര്‍ സിങ്ങര്‍ സീസ്സന്‍ പത്തിലേക്ക്‌ പുതിയ അപേക്ഷകള്‍ ക്ഷണിക്കുന്നു,
ഒരു വര്‍ഷത്തെക്കാണ് നിയമനം ,,,സാഹചര്യം പോലെയും പരിപാടിയുടെ വിജയത്തിനനുസരിച്ചും ചിലപ്പോള്‍ രണ്ടു വര്‍ഷംവരെയോ അതിലധികമോ നീണ്ടു പോയേക്കാം ,
ഒഴിവുകളും, യോഗ്യതകളും !!

പണക്കാരായ ഗായകര്‍ : ഈ വിഭാഗത്തിലുള്ള ഒഴിവുകളുടെ എണ്ണം ഇരുപത് !!
ആവശ്യമായ യോഗ്യത :ട്ടാറ്റ ,ഇന്നോവ ,പ്രാഡോ ,മുതലായ കാറുകളിലേതെങ്കിലുമുള്ളവരോ അയ്യായിരം സ്ക്വൊയര്‍ ഫീറ്റില്‍ കുറയാത്ത വീടുള്ളവരോ മാത്രം അപേക്ഷിച്ചാല്‍ മതിയാകും ,,,ഇവര്‍ ഒരു കോടിയുടെ ഫ്ലാറ്റിലല്ല താമസിക്കുന്നതെന്ന വില്ലേജ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ് ,,, കൂടാതെ സ്റ്റാര്‍ സിങ്ങര്‍ അവതാരിക വീട്ടില്‍ വരുമ്പോള്‍‍ "ജനിച്ചയുടനെ ആദ്യം മുലപ്പാലിനു പകരം "മ്മളെ കൊച്ച് വാ താ പീ" ...എന്നാണു കരഞ്ഞിരുന്നത് ,അത് കൊണ്ട് ,അന്നു തന്നെ സംഗീതത്തിലെ കഴിവ് മനസ്സിലാക്കിയിരുന്നു" എന്നു സ്പെല്ലിംഗ് തെറ്റാതെ പറയാന്‍ കഴിവുള്ള മാതാപിതാക്കളുള്ളവര്‍ അധിക യോഗ്യതയുള്ള വരായി പരിഗണിക്കുന്നതാണ് .

Wednesday, September 14, 2011

ഒരു ഗള്‍ഫ്‌ വീട്ടമ്മയുടെ ഡയറിക്കുറിപ്പ്

                                                              
സ്നേഹം നിറഞ്ഞ കൂട്ടുകാരിക്ക് !!

പടച്ചവന്റെ അനുഗ്രഹത്താല്‍ ഞാന്‍ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന "ഗള്‍ഫില്‍" സുഖമായെത്തി, ,,വിമാനത്താവളത്തിലും ,വിമാനത്തിലും ചില എടങ്ങേറ് ഒക്കെ ഉണ്ടായിരുന്നെങ്കിലും യാത്ര യൊക്കെ നല്ല സുഗമായിരുന്നു !! കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഇക്കാക്കും എനിക്കും രണ്ടു കൊല്ലത്തിനു വേണ്ട എല്ലാ സാധങ്ങളും കുത്തി നിറച്ച "അഞ്ചു ,പെട്ടി"യും അവര് കയ്യില്‍ നിന്നും വാങ്ങി ഒരു ഓട്ടയില്‍ കൂടി അങ്ങട്ട് വിട്ടപ്പം ന്റെ അടിവയറ്റിലൊന്നു കാളി ,അതില് ഏതേലൊന്നു പോയാല് എന്തിനു നന്നും !! നബീസു പോരണന്നു നാല് പെട്ടീം കൊണ്ടാ പോന്നത്‌ ,അതാ ഞാന്‍ അഞ്ചെണ്ണം തന്നെ വേണംന്നു വാശി പിടിച്ചത് !! ഞാന്‍ ഓളെക്കാളും അത്ര മോശമാകാന്‍ പാടില്ലല്ലോ ..

Saturday, August 13, 2011

കുന്‍ഫുധയിലെ നോമ്പ് തുറ വര്‍ത്തമാനം..

                                                          
ചെത്തയ്‌ തോടും വീടിനു തൊട്ടുപിറകിലെ പുഴയും പാലത്തിന്റെചോട്ടിലെ വിശാലമായ കളി സ്ഥലവും ,തനി നാടന്‍ ഗ്രാമീണരും ഉള്ള എന്റെ ഊര്‍ക്കടവ് എന്ന കൊച്ചു ഗ്രാമം കഴിഞ്ഞാല്‍ എനിക്കെറ്റവും ഇഷ്ട്ടം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഞാന്‍ സ്വന്തം നാട് പോലെ കാണുന്ന കുന്‍ഫുധ എന്ന സൌദിയിലെ ഈ കൊച്ചു പട്ടണമാണ് (കുന്ഫുധയെ ഒരു ഗ്രാമം എന്ന് വിശേഷിപ്പിക്കാനാണ് എനിക്ക് ഏറെയിഷ്ട്ടം) തിരക്ക് പിടിച്ചോടുന്ന വാഹനങ്ങളോ ,ആര്‍ക്കും ആരെയും ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും സമയം കിട്ടാത്ത നഗരത്തിന്റെ വീര്‍പ്പുമുട്ടലോ ഇല്ലാതെ ,ഊര്‍ക്കടവിനെ പ്പോലെ തികച്ചും ശാന്തമാണ് കുന്‍ഫുധയിലെ ജീവിതവും  ,ജിദ്ദക്കും ജിസാനും മദ്ധ്യേ കിടക്കുന്ന ഈ കൊച്ചു "ഗ്രാമത്തിലെ" പ്രവാസികളില്‍ ഭൂരിഭാഗവും മറ്റെല്ലാ സ്ഥലത്തെയും പോലെ മലയാളികള്‍ തന്നെ കയ്യടക്കിയിരിക്കുന്നു .വലിയ മള്‍ട്ടി നാഷന്‍ കമ്പനികളോ,ഹൈപ്പര്‍ മാര്‍ക്കറ്റുകളോ ഷോപ്പിംഗ്‌ മാളുകളോ ഇവിടെയില്ല. എന്തിനു നല്ല നാടന്‍ ഭക്ഷണം കിട്ടുന്ന ഒരു മലയാളി ഹോട്ടല്‍ പോലും !! എങ്കിലും ഞങ്ങള്‍ സന്തുഷ്ട്ടരാണ് കേട്ടോ !!, .

Saturday, July 23, 2011

ആലിയും കണാരേട്ടനും പിന്നെ കബറിലെ ചോദ്യവും ..

                                                                
എന്തായാലും ഒരടി ഇന്നും ഫര്‍ളായും (നിര്‍ബന്ധമായും ) കിട്ടും ...ഇന്നലെയും ക്ല്ലാസ്സില്‍ പോയില്ല ..ചെത്തയ് തോട്ടില്‍ മിനിഞ്ഞാന്നത്തെ മഴ വെള്ളത്തില്‍ ഏറ്റു മീന്‍ കയറിയത്‌ മദ്രസ്സയിലേക്ക് വരുമ്പോള്‍ അസൈന്‍ ആണ് പറഞ്ഞത് മദ്രസ്സന്റെ പടിപ്പുര കാണാത്ത ആ പഹയന് എന്തും പറയാമല്ലോ ..അടി ഞാന്‍ തന്നെ കൊള്ളണം ..മീന്‍ പിടിക്കാന്‍ പോയി എന്ന് ഉസ്താദ് അറിഞ്ഞാല്‍ അടി ഇരട്ടിയാകും .വരട്ടെ വായില്‍ വരുന്ന എന്തെങ്കിലും അപ്പോള്‍ വിളിച്ചു പറയാം ..ഈയിടയായി ഇടയ്ക്കിടയ്ക്ക് ഈ അടി കിട്ടിയില്ലെങ്കില്‍ ഒരു മാതിരി ഉപ്പില്ലാത്ത ഇല്ലാത്ത സാള്‍ട്ട് മംഗോട്രീ പോലയാ .. "നോ ട്ടേയ്സ്റ്റി നോ ഹെല്‍ത്തി " ഇതൊക്കെ ആലോചിച്ചു കൊണ്ടാണ് ആലി അന്ന് കിടക്കപ്പായില്‍ നിന്നും പ്രഭാതവന്ദനം ചൊല്ലി വെള്ള കുപ്പായവും തൊപ്പിയും വെച്ച് അടികൊണ്ടാലും വേദന അറിയാതിരിക്കാന്‍ കട്ടി ജീന്‍സും വലിച്ചു കേറ്റി മദ്രസ്സയിലേയ്ക്ക് മാര്‍ച്ച്‌ പാസ്റ്റ് നടത്തിയത് ..

Thursday, July 7, 2011

മമ്മൂട്ടി ഇന്‍ അബ്ദുക്കാസ്‌ തട്ടുകട

                                                                  
   സ്ക്കൂളിലെ അവധി ദിനങ്ങള്‍ നോക്കിയാണ് ചാലിയാറിനക്കരെയുള്ള പറമ്പില്‍ തേങ്ങയിടാന്‍ ഉപ്പ പ്ലാന്‍ ചെയ്യാറ് ,, അതി രാവിലെ തോണി തുഴഞ്ഞു നല്ല വീതിയുള്ള പുഴ അക്കരെ പറ്റാന്‍ മാത്രമല്ല എനിക്കിഷ്ടം ,,പുഴക്കക്കരയുള്ള അബ്ദുക്കയുടെ ഹോട്ടലില്‍ നിന്നും പൊറോട്ടയും പുഴമീന്‍ മുളകിട്ടതും ,പറമ്പില്‍നിന്ന് മാങ്ങയും പേരക്കയുമൊക്കെ പറിച്ചു തിന്നാനും കിട്ടുന്ന നല്ലൊരു അവസരംകൂടിയാണത് .,അക്കരയ്ക്കു പോവാനുള്ള ദിവസങ്ങളില്‍ രാവിലെ തന്നെ ഉമ്മയുടെ കാലിച്ചായ മാത്രം അകത്താക്കി ,ഓടിപ്പോയി തോണിയില്‍ കയറി അതിന്റെ അമരത്തിലിരിക്കാന്‍ ഞങ്ങള്‍ മത്സരിക്കുമായിരുന്നു ,..
       

Wednesday, June 15, 2011

സുലൈമാനൊരു വിശേഷ കാവ്യം

                                                                          


പ്രിയത്തില്‍ ,സുലൈമാന് ,


അനക്കു സുഖം തന്നെയല്ലെ. ഇവിടേ വന്ന അന്നുതന്നെ ഞാന്‍ നിനക്ക് മിസ്സ്‌ അടിക്കാന്‍ തുടങ്ങിയതാ ,ജ്ജി നാട്ടില്‍ നിന്നും ആര് മിസ്സിയാലും അയ്ന്റെ പിന്നാലെ മോട്ടോര്‍ സൈക്കളെ ടുത്തു ബിടുന്ന സ്വഭാവം അന്റെ അളിയന്‍ മിസ്സടിച്ചു പൈസ കടം ചോയ്ച്ച അന്ന് മുതല്‍ നിര്‍ത്തി എന്നറിയുന്നത് കൊണ്ടാണു അനക്ക് ഞാന്‍ എഴുതുന്നത് ,ജ്ജി പേടിക്കണ്ടാ ഞാന്‍ പൈസയൊന്നും ചോദിക്കാനല്ല ഈ കത്തെഴുതുന്നത്,

ഞാന്‍ ഇവിടെ സുഖമായി എത്തി .,എന്നോടാ അവരുടെ കളി ..ഇജ്ജന്മം പള്ളീല്‍ കേറാത്ത എന്നയാ അവര്‍ സല സല എന്നും പറഞ്ഞു പേടിപ്പിക്കുന്നത് ...ഉന്തി തള്ളിയിട്ടാലും പടിഞ്ഞാറോട്ട് വീഴാത്ത എന്നയാ അവര്‍ മൂന്നു തവണ പിടിച്ചതും നമസ്കരിപ്പിച്ച് ,പിന്നെ ഇക്കാമ വാങ്ങി നാട്ടില്‍ കയറ്റിയതും ...അതു കൊണ്ട് ഒരു ഗുണം ഉണ്ടായി .

Wednesday, May 25, 2011

കഥയല്ലിതു ജീവിതം...

                                                         
"കോഫി ഓര്‍ ട്ടി" ?
ആ ശബ്ദം കേട്ടപോള്‍ മുസ്തഫ മെല്ലെ തലയുയര്‍ത്തി നോക്കി .എയര്‍ ഹോസ്റ്റ്സ് ആണ് ..
സര്‍ "ട്ടി ഓര്‍ കോഫി" അവര്‍ പിന്നെയും ആവര്‍ത്തിച്ചു ..
"നോ താങ്ക്സ് "
അയാള്‍ വീണ്ടും വിമാനത്തിലെ സൈഡ് സീറ്റില്‍ ഒന്ന് കൂടി ചരിഞ്ഞിരുനു ..കുറേ ദിവസത്തെ ക്ഷീണം ഉണ്ട് , മാസങ്ങളായുള്ള ഉറക്കമില്ലായ്മ അയാളെ മാനസികമായി വല്ലാതെ തളര്‍ത്തിയിരിക്കുന്നു.. ഇനിയും രണ്ടു മൂന്നു മണിക്കൂര്‍ ഉണ്ടെന്നു തോന്നുന്നു..അപ്പുറത്തെ സീറ്റില്‍ ഉള്ളവര്‍ നല്ല ആഘോഷത്തിലാണ് സ്വന്തം നാട്ടിലേയ്ക്ക് പോകുന്നതിന്റെ സന്തോഷമാണ് പലര്‍ക്കും ...
"എന്താ ഒരു മൂഡ്‌ ഓഫ്‌ "
"ഏയ് ഒന്നുമില്ല " തൊട്ടടുത്ത സീറ്റിലേ യാത്രക്കാരനാണ് ..വിമാനം കയറിയപ്പോഴേ അയാള്‍ വല്ലാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ..അയാളുടേ തുടര്‍ന്നു വരാവുന്ന പല ചോദ്യങ്ങള്‍ക്കും മറുപടി പറയാനുള്ള മാനസിക അവസ്ഥ ഇല്ലാത്തതിനാലാവാം അങ്ങിനേ പറഞൊഴിവാകാനാണയാള്‍ക്ക് തോന്നിയതു. ....
"ഇക്കാലത്ത് ഒരു വിസ കിട്ടാനുള്ള പാട് ങ്ങക്കറിയില്ലേ ഇവിടേ വെറുതേ നടക്കാനും വേണം ദിവസവും അഞ്ഞൂറ് രൂപ ..ഈ വീട്ടു ചിലവും കുട്ടികളുടേ പഠിപ്പും ഒക്കക്കൂടി ഇപ്പോള്‍ തന്നേ വലിയ ബുദ്ധിമുട്ടാണ് .ഇങ്ങള് ആ താഴത്തെ പറമ്പ് കച്ചവടമാക്കിയാല്‍ തല്‍ക്കാലം പണമൊക്കെ ഒക്കും ബാക്കി ന്‍റെ പണ്ടവും വിറ്റോളി" ..അവളുടേ വാക്ക് ആദ്യമൊന്നും കാര്യമാക്കിയില്ല ...ഒരു കണക്കിനു.അവള്‍ പറയുന്നതും ശെരിയാ ഇനിയും പിടിച്ചുനില്‍ക്കണമെങ്കില്‍

Sunday, April 24, 2011

ഫ്രൈഡേ ഫിഷിംഗ്

വെള്ളിയാഴ്ച്ചയിലെ ഒഴിവു സമയം ആസ്വദിക്കാന്‍ തുടങ്ങുന്നത് വൈകുന്നേരമാണ് ..പതിവ് പോലെ നാല് മണിക്ക് പുറത്തിറങ്ങാന്‍ തുടങ്ങുമ്പോള്‍ മനസ്സില്‍ ഒരു വെളിപാട്  ഇന്ന് മീന്‍ പിടുത്തം ആയാലോ ?..ഉടന്‍ സുഹുര്‍ത്ത് ശിഹാബുമായി പുറത്തിറങ്ങി .."എങ്ങോട്ടാ ഫേസ് ബുക്കും ഗൂഗിളും കൂടി ? " പിറകിലെ അശരീരി റൂമിലേ പ്രയാസി സുഹുര്‍ത്തിന്റെതാണ്..."എങ്കില്‍ ഓര്‍ക്കൂട്ടായ താനും വാ",എന്ന് പറയാനാണ് തോന്നിയത് .പക്ഷേ സമാധാനപരമായ ബാച്ചിലേഴ്സ് ലൈഫിന് വിട്ടുവീഴ്ച വളരെ അത്യാവശ്യമാണ് എന്ന് ഒരു എക്സ് പ്രവാസിയുടെ ഉപദേശം മനസ്സിലോര്‍ത്ത് , കാറില്‍ കയറി നേരേ വെച്ച് പിടിച്ചു മീന്‍ മാര്‍ക്കറ്റിലേക്ക്
"അല്ല "നിങ്ങള്‍ മീന്‍ പിടിക്കാനോ മീന്‍ വാങ്ങാനോ പോകുന്നത് ..?" സുഹുര്‍ത്തിന്‍റ് ചോദ്യം.
"ഡാ ചുമ്മാ കൊക്ക വെള്ളത്തില്‍ ഇട്ടാല്‍ മീന്‍ കിട്ടുല അതിനു നല്ല ഇരയും  കോര്‍ക്കണം ...വാ വല്ലതും കിട്ടുമോ എന്ന് നോക്കാം" അതും പറഞ്ഞ്‌ നേരെ നടന്നു അലിക്കയുടെ മീന്‍  കടയിലേയ്ക്ക്    .
"കുറച്ചു ചെമ്മീന്‍ വേണമായിരുന്നു" ..ആളു കുറഞ്ഞ ആ കടയിലേക്ക് ഒരു "വലിയ ഇര" വന്നു ചാടിയപ്പോള്‍ , കിട്ടിയപ്പോള്‍ അലിക്കയുടെ മുഖം നൂറു വാട്ട് പ്രകാശത്തില്‍  വെട്ടി തിളങ്ങി ..

Wednesday, April 13, 2011

ഏപ്രില്‍ ഫൂള്‍

അനീസ്‌ ബായിയെ ഞാന്‍ കാണാന്‍ തുടങ്ങിയിട്ട് കുറച്ചു മാസങ്ങളേ ആയിട്ടുള്ളൂ ..ഒരു ചെറിയ പുഞ്ചിരിയുമായി എപ്പോഴും കാണും പെട്രോള്‍ പമ്പില്‍ .തമ്മില്‍ കണ്ടാല്‍  ആദ്യ ചോദ്യം എന്തൊക്കെ വിശേഷം സുഗമാണോ .സുഖം തന്നേ അല്ലേ .. ...ഒരുമലയാളിഅല്ലെങ്കിലും അയാള്‍ക് അറിയുന്ന ആകെ രണ്ടു വാക്കാണിത്  ..ഡല്‍ഹിക്കാരനായ അനീസ്‌ ബായി എന്റെ ഓഫീസിനു തൊട്ടടുത്തുള്ള ഒരു പെട്രോള്‍ സ്റ്റേഷനില്‍ ജോലിയാണ്

Thursday, April 7, 2011

ഒരു പ്രവാസി ഗൂഗിള്‍ ചാറ്റ്

ഇക്ക ..ഹലോ
"ഹെലോ"
ഇക്ക.. "എന്തൊക്ക്യാ മോനേ വിശേഷം" ?..
".സുഖം ഇക്ക "
ഇക്ക ..നീ ഓഫീസില്‍ ആണോ ?
 ".ഉം അതെ "
ഇക്ക .."ഫുഡ്‌ ഒക്കേ കഴിച്ചോ" ?
"അതെ ..
ഇക്ക.. "ഫുഡ്‌ നന്നായി കഴിക്കണം"...
"എന്താ ക്കാ ഇന്ന് പതിവായി  നല്ല സോഫ്റ്റ്‌ ആയ ഒരു പെരുമാറ്റം ?
ഇക്ക.  "അതെന്താ നീ അങ്ങിനേ പറഞ്ഞത്?"
"ഹേയ് ഒന്നും ഇല്ല ...ഒരിക്കലും ഇങ്ങനേ കണ്ടിട്ല്ല കാക്ക കമിഴ്ന്നു തന്നെയല്ലേ പറക്കുന്നത്  ഒരു സംശയം"
ഇക്ക...മോനെ തടി. നന്നായി നോക്കണം,,,,ചുമര്‍ ഉണ്ടെങ്കിലേ ചിത്രം വരക്കാനാവൂ "..
"ഇതെന്താ പതിവില്ലതേ ?
ഇക്ക .."നീ നിന്റേ മുതലാളിയോട് നല്ല നിലയിലൊക്കെ നില്‍ക്കണം ട്ടോ "..
"ഹ ഹ ....ഉവ്വേ "
ഇക്ക .. "നീ നന്നാവാന്‍ നമ്മുടേ ഉപ്പ ഒരുപാടു നോക്കി ...ഇത് ജീവിതത്തിന്റെ ഒരു ഫീസില്ലാ പരീക്ഷയാണെന്ന്  കരുതിയാല്‍ മതി ......
"ഹ ഹാ  ....."
ഇക്ക .".മോനേ നിന്നോട് എനികൊരു കാര്യം പറയാനുണ്ട്‌"
" പറയു എന്താ ഇക്ക "? 
ഇക്ക ..."എന്റെ കാര്‍ കേടുവന്നു"
"എന്ത് പറ്റി ?
ഇക്ക..."എന്ജിന് പണിയായി പണിക്കൂലിയടക്കം ഒരു എട്ടായിരം റിയാല്‍ എങ്കിലും വേണ്ടി വരും" 
"എന്റെ കയ്യില്‍ കാശില്ല"
ഇക്ക ...നില്‍ക്ക്  പറയട്ടെ .....
"വേണ്ട ഇക്ക എനിക്കപ്പോഴേ  തോന്നി ഈ അപൂര്‍വ്വ  സ്നേഹ പ്രകടനം കണ്ട്പോള്‍ .ഇത് ഇങ്ങിനെ അവസാനിക്കുംന്നു "
ഇക്ക ..അതല്ല്ടാ ഞാന്‍ ഒരു വിവരം പറഞ്ഞതാ......നീ കാശൊന്നും തരണ്ടാ
"സോറി ഇക്ക .ഞാന്‍ വെരി ബിസിയാണ് "

(ഇനി നിന്നാല്‍ അപകടമാ ...signout  ആകുന്നതാ ബുദ്ധി ......)ചില അവധിക്കാല കാഴ്ചകള്‍